സഹാറ
അന്റാർട്ടിക്ക കഴിഞ്ഞാൽ ലോകത്തെ ഏറ്റവും വലിയ മരുഭൂമിയും ഏറ്റവും വലിയ ഉഷ്ണമരുഭൂമിയുമാണ് സഹാറ (അറബി: الصحراء الكبرى, അൽ-സഹാറ അൽ-കുബ്റ, "ഏറ്റവും വലിയ മരുഭൂമി"). ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ ഉത്തര ഭാഗത്ത് യൂറോപ്പിനോളം വലിപ്പത്തിൽ 9,000,000 ചതുരശ്ര കി.മീറ്ററുകളിലായി ഇത് വ്യാപിച്ച് കിടക്കുന്നു. കിഴക്ക് ചെങ്കടൽ, മെഡിറ്ററേനിയൻ തീരങ്ങൾ മുതൽ പടിഞ്ഞാറ് അറ്റ്ലാന്റിക്ക് സമുദ്രം വരെ ഇത് സ്ഥിതി ചെയ്യുന്നുണ്ട്. തെക്ക് വശത്ത് സാഹിൽ എന്ന അർദ്ധ-ഉഷ്ണമേഖലാ പുൽമേടുകൾ ആഫ്രിക്കയുടെ മറ്റ് ഭാഗങ്ങളിൽ നിന്ന് സഹാറ മരുഭൂമിയെ വേർതിരിക്കുന്നു.
സഹാറയുടെ ചരിത്രം ഏതാണ്ട് 3 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് ആരംഭിച്ചു എന്ന് കരുതപ്പെടുന്നു..[1] സഹാറയിൽ കാണപ്പെടുന്ന ചില മണൽക്കുന്നുകൾക്ക് 180 മീറ്റർ വരെ ഉയരമുണ്ടാകാറുണ്ട്..[2]
അറബയിൽ മരുഭൂമി എന്നർത്ഥം വരുന്ന "സഹാറാ" (صَحراء),(صحراء ).[3][4] എന്നതിൽ നിന്നാണ് പേരിന്റെ ഉൽഭവം.
[തിരുത്തുക] അവലംബം
- ↑ MIT OpenCourseWare. (2005) "9-10 thousand Years of African Geology". Massachusetts Institute of Technology. Pages 6 and 13
- ↑ Arthur N. Strahler and Alan H. Strahler. (1987) Modern Physical Geography–Third Edition. New York: John Wiley & Sons. Page 347
- ↑ "Sahara." Online Etymology Dictionary. Douglas Harper, Historian. Accessed on June 25, 2007.
- ↑ English-Arabic online dictionary