അറ്റാക്കമ മരുഭൂമി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആന്തിസ് പര്‍വ്വതനിരയുടെ പശ്ചിമഭാഗത്ത് തേക്കെ അമേരിക്കയില്‍ ശാന്ത സമുദ്രത്തോടു ചേര്‍ന്നുള്ള തീരത്തില്‍ 966 കിലോ മീറ്റര്‍ നീളത്തില്‍ സ്ഥിതിചെയ്യുന്നതുമായ മഴപെയ്യാത്ത ഒരു മരുഭൂമിയാണ് അറ്റാക്കമ. നാസ, നാഷണല്‍ ജ്യോഗ്രഫിക്ക് തുടങ്ങിയ സംഘടനകളുടെ അഭിപ്രായത്തില്‍ ലോകത്തിലെ ഏറ്റവും വരണ്ട മരുഭൂമിയാണ് ഇത്.[1][2][3] ആന്തിസ് പര്‍വ്വതനിരയുടെ സമുദ്രതീരത്തോട് ചേര്‍ന്ന ഭാഗം കാറ്റ് വീശുന്നതിനു തടസ്സം സൃഷ്ടിക്കുന്നതിനാലും മറ്റ് ഭൂമിശാസ്ത്രപരമായ കാരണങ്ങളും 20 ദശലക്ഷം വര്‍ഷം പ്രായമുള്ള ഈ മരുഭൂമിയെ നിലനിര്‍ത്തുന്നു.[4] ചിലിയുടെ ഉത്തരഭാഗത്ത് 181,300 ചതുരശ്ര കി.മീ വിസ്തൃതിയില്‍ ഇത് സ്ഥിതിചെയ്യുന്നു,[5] ഈ മേഖലയില്‍ പ്രധാനമായും അടങ്ങിയിരിക്കുന്നത് ലവണ അടിത്തറയും, മണല്‍, ലാവാ അവശിഷ്ടങ്ങളുമാണ്.
[തിരുത്തുക] അവലംബം
- ↑ http://ngm.nationalgeographic.com/ngm/0308/feature3/
- ↑ http://www.extremescience.com/DriestPlace.htm
- ↑ http://quest.nasa.gov/challenges/marsanalog/egypt/AtacamaAdAstra.pdf
- ↑ Tibor, Dunai(Dr.). Amazing Nature. http://www.nature-blog.com/2007/10/atacama-desert-dryest-place-on-earth.html. Retrieved 3/24/08
- ↑ Wright, John W. (ed.); Editors and reporters of The New York Times (2006). The New York Times Almanac (2007 ed.). New York, New York: Penguin Books. pp. 456. ISBN 0-14-303820-6.