ഹോസ്ദുർഗ് താലൂക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹോസ്ദുർഗ് താലൂക്കിലെ ബ്ലോക്കുകളും പഞ്ചായത്തുകളും

കേരളത്തിൽ കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് , തൃക്കരിപ്പൂർ എന്നീ ബ്ലോക്കുകൾ ഉൾപ്പെടുന്ന പ്രദേശമാണ് ഹോസ്ദുർഗ് താലൂക്ക്. കാഞ്ഞങ്ങാടാണ് താലൂക്കാസ്ഥാനം. മഞ്ചേശ്വരം താലൂക്ക്, കാസർഗോഡ് താലൂക്ക്, വെള്ളരിക്കുണ്ട് താലൂക്ക് എന്നിയവാണ് ജില്ലയിലെ മറ്റു താലൂക്കുകൾ. കാഞ്ഞങ്ങാട്, നീലേശ്വരം എന്നിവയാണ് ഈ താലൂക്കിലെ നഗരസഭകൾ.

ഹോസ്ദുർഗ് താലൂക്കിലെ ബ്ലോക്കുകൾ[തിരുത്തുക]

കാഞ്ഞങ്ങാട് ബ്ലോക്ക്[തിരുത്തുക]

മടിക്കൈ, അജാനൂർ, എന്നീ രണ്ടു ഗ്രാമപഞ്ചായത്തുകളും കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയും പെടുന്നതാണ് കാഞ്ഞങ്ങാട് ബ്ലോക്ക്. ഉദുമ ബ്ലോക്കിലെ പുല്ലൂർ - പെരിയ പഞ്ചായത്തും കൂടിയതാണിത്.

തൃക്കരിപ്പൂർ ബ്ലോക്ക്[തിരുത്തുക]

കയ്യൂർ - ചീമേനി, ചെറുവത്തൂർ, പീലിക്കോട്, പടന്ന, തൃക്കരിപ്പൂർ, വലിയപറമ്പ എന്നീ ആറ് ഗ്രാമ പഞ്ചായത്തുകളും നിലേശ്വരം മുനിസിപ്പാലിറ്റിയും തൃക്കരിപ്പൂർ ബ്ലോക്കിൽ പെടുന്നു.


അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഹോസ്ദുർഗ്_താലൂക്ക്&oldid=2639429" എന്ന താളിൽനിന്നു ശേഖരിച്ചത്