വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
13:17, 24 മാർച്ച് 2013-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- EmausBot (സംവാദം | സംഭാവനകൾ) (1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q4255311 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...)

മലയാള അക്ഷരമാലയിലെ ഒരു വ്യഞ്ജനാക്ഷരമാണ് . മലയാള അക്ഷരമാലയിൽ 'ദ്രാവിഡമധ്യമം' എന്ന വിഭാഗത്തിലാണ് 'ള'കാരം ഉൾപ്പെടുത്തിയിരിക്കുന്നത്. സംസ്കൃതത്തെ സംബന്ധിച്ച് പറയുമ്പോൾ, വൈദികസംസ്കൃതത്തിൽ നിലനിന്നിരുന്നതും ലൗകികസംസ്കൃതത്തിൽ പ്രചാരലുപ്തമായതുമായ ഒരക്ഷരമാണ് ള. ലൗകികസംസ്കൃതത്തിലെ 'ല'കാരത്തിന്റെ സ്ഥാനത്ത് പലപദങ്ങളിലും മലയാളത്തിൽ 'ള'കാരം വരുന്നു. ഹിന്ദി ഉൾപ്പെടെയുള്ള മിക്ക ആര്യഭാഷകളിൽനിന്നും 'ള'കാരം നഷ്ടപ്പെട്ടെങ്കിലും മറാഠിയിൽ 'ള'കാരം പ്രചാരത്തിലുണ്ട്. ആധുനിക സ്വനവിജ്ഞാനമനുസരിച്ച് നാദിയായ ഒരു മൂർധന്യപാർശ്വികവ്യഞ്ജനമാണിത്.

ഇവകൂടി കാണുക

"https://ml.wikipedia.org/w/index.php?title=ള&oldid=1695111" എന്ന താളിൽനിന്ന് ശേഖരിച്ചത്