Jump to content

മണ്ണൂലി (ജനുസ്സ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Eryx
Javelin sand boa, E. jaculus
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Subphylum:
Class:
Order:
Suborder:
Family:
Subfamily:
Genus:
Eryx

Daudin, 1803
Synonyms

കാഴ്ചയിൽ പെരുമ്പാമ്പുകളോടും അണലികളോടും സാദൃശ്യമുള്ള വിഷമില്ലാത്ത ഒരിനം പാമ്പാണ് മണ്ണൂലി . മണ്ണിനടിയിൽ കൂടുതൽ സമയം വസിക്കുന്നതിനാലാണ് ഇവ മണ്ണൂലികൾ എന്നറിയപ്പെടുന്നത്[അവലംബം ആവശ്യമാണ്]. പ്രസവിക്കുന്ന ഇനം പാമ്പുകളാണ് മണ്ണൂലികൾ.

കേരളത്തിലെ ഇനങ്ങൾ[തിരുത്തുക]

സാധാരണ മണ്ണൂലി, ചുവന്ന മണ്ണൂലി എന്നിങ്ങനെ രണ്ടിനം മണ്ണൂലികൾ കേരളത്തിൽ കാണപ്പെടുന്നു. തടിച്ച ശരീരമുള്ള മണ്ണൂലികൾക്ക് പടമുണ്ടാകില്ല. അര മീറ്ററാണ് സാധാരണയായി മണ്ണൂലികളുടെ നീളം. വിഷമില്ലാത്ത ഇനമായതിനാൽ ഇരയെ വരിഞ്ഞു മുറുക്കി ശ്വാസം മുട്ടിച്ചു കൊന്നു ഭക്ഷിക്കുന്നു. ഉപദ്രവകാരികളല്ലാത്ത ഇവ ശാന്തസ്വാഭവക്കാരാണ്. രാത്രികാലങ്ങളിലാണ് ഇവ ഇര തേടുന്നത്. പക്ഷികൾ, ഓന്ത്, എലി, അരണ എന്നിവയാണ് ഇവയുടെ പ്രധാന ആഹാരം. തോലിനു വേണ്ടി വേട്ടയാടിയിരുന്നതിനാൽ ഇവയുടെ അംഗസംഖ്യ കുറവാണ്. മേയ് മുതൽ ജൂലൈ വരെയുള്ള കാലയളവിൽ ഇവ പത്തു കുഞ്ഞുങ്ങളെ വരെ പ്രസവിക്കുന്നു.

സാധാരണ മണ്ണൂലി[തിരുത്തുക]

സാധാരണ മണ്ണൂലിയുടെ ശരീരം കറുപ്പു നിറത്തിലാണ്. ഇവയുടെ തല ത്രികോണാകൃതിയിലും ശരീരം വളരെ തടിച്ചും ശരീരമാസകലം പാടുകളും കാണപ്പെടുന്നു.

ചുവന്ന മണ്ണൂലി[തിരുത്തുക]

പേരു പോലെ തന്നെ ഇവയുടെ ശരീരം ചുവന്ന നിറത്തിലാണ്. എന്നാൽ ശരീരത്തിൽ ചിത്രപ്പണികളൊന്നും തന്നെയില്ല. തടിച്ച ശരീരമുള്ള ഇവയുടെ തലയും വാലും ഒരേ പോലെ തോന്നിക്കുന്നു. അതിനാൽ ഇവയെ ഇരുതലയൻ പാമ്പ് എന്നും വിളിക്കാറുണ്ട്.

സ്പീഷ്യസുകൾ[തിരുത്തുക]

In addition to the species listed below, the genus formerly included three species now placed in Gongylophis.

Species[2] Taxon author[2] Subsp.*[2] Common name Geographic range[1]
E. elegans (Gray, 1849) 0 Central Asian sand boa Southern Turkmenistan, northern Iran (the Kopet Dag mountains in the north-east and the Azerbaijan region in the north-west) and Afghanistan.
E. jaculusT (Linnaeus, 1758) 0 Javelin sand boa Eastern Europe in Romania, Bulgaria, Yugoslavia, Albania and Greece (including Corfu and the Cyclades). The Caucasus. The Middle East in Syria, Israel, northeastern Saudi Arabia, Iraq and Iran. Africa north of the Sahara from Morocco to Egypt.
E. jayakari Boulenger, 1888 0 Saudi Arabian sand boa From the east and south of the Arabian Peninsula north to Khūzestān Province in Iran.
E. johnii (Russell, 1801) 0 Indian sand boa From Iran through Pakistan into northwestern and southern India.
E. miliaris (Pallas, 1773) 0 Dwarf sand boa From the northern Caucasus and the north coast of the Caspian Sea east through Kazakhstan to the north coast of the Aral Sea and Lake Balkhash, though the Zaysan Valley to Sinkiang in China and southern Mongolia. Also in northern and eastern Iran, Afghanistan and western Pakistan.
E. somalicus Scortecci, 1939 0 Somalian sand boa Somalia.
E. tataricus (Lichtenstein, 1823) 2 Tartar sand boa From the northern coast of the Aral Sea, Kazakhstan and Lake Balkhash, through the Zaysan Valley to northern Sinkiang in China and southern Mongolia, the southeastern Kyzyl Kum desert, Xinjiang Uygur Zizhiqu in China, Iran, Afghanistan, Pakistan and southern Tajikistan.
E. whitakeri Das, 1991 0 Whitaker's sand boa Southwestern coastal India in Kerala, Karnataka, Goa and southern Maharashtra.

*) Not including the nominate subspecies.
T) Type species.[1]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 McDiarmid RW, Campbell JA, Touré T. 1999. Snake Species of the World: A Taxonomic and Geographic Reference, vol. 1. Herpetologists' League. 511 pp. ISBN 1-893777-00-6 (series). ISBN 1-893777-01-4 (volume).
  2. 2.0 2.1 2.2 "Eryx". Integrated Taxonomic Information System. Retrieved 7 July 2008.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മണ്ണൂലി_(ജനുസ്സ്)&oldid=2343937" എന്ന താളിൽനിന്ന് ശേഖരിച്ചത്