Jump to content

കൊക്കേഷ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Caucasus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കൊക്കേഷ്യയുടെ ഭൂപടം (2008)

തെക്ക് കിഴക്കൻ യൂറേഷ്യയാണ് കൊക്കേഷ്യ[1]. തെക്ക് തുർക്കിയും ഇറാനും, പടിഞ്ഞാറ് കരിങ്കടൽ, കിഴക്ക് കാസ്പിയൻ കടൽ, വടക്ക് റഷ്യ എന്നിവ അതിരായി വരുന്ന ദേശമാണിത്. കോക്കസസ് പർവത നിരയും താഴ്വരകളുമടങ്ങിയ ചരിത്രദേശമാണിത്. ജോർജിയ, ആർമീനിയ, അസർബയ്ജാൻ എന്നീ രാജ്യങ്ങളും റഷ്യയുടെ ചെച്നിയ, ദാഗസ്ഥാൻ, കാൽമിക്യ എന്നീ പ്രദേശങ്ങളും അബ്ഖാസിയ, നഗാർണോ-കാരബാഖ്, തെക്കൻ ഒസൈറ്റിയ എന്നീ സ്വയം പ്രഖ്യാപിത രാഷ്ട്രങ്ങളും വടക്കുകിഴക്കൻ തുർക്കിയും ചേർന്ന ദേശമാണിത്. ഗ്രീക്കു പുരാണപ്രകാരം ഭൂമിയെ താങ്ങി നിർത്തുന്ന തൂണുകളിൽ ഒന്നാണ് കോക്കസസ് പർവ്വതം.

കോക്കസ് പർവതത്തിന്റെ ദ്യശ്യം

അവലംബം

[തിരുത്തുക]
  1. "Map of Central Asia and Caucasus". www.nationsonline.org. nationsonline.org. Archived from the original on 2013-07-23. Retrieved 2013 ജൂലൈ 23. {{cite web}}: |first= missing |last= (help); Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=കൊക്കേഷ്യ&oldid=3970932" എന്ന താളിൽനിന്ന് ശേഖരിച്ചത്