ഉള്ളടക്കത്തിലേക്ക് പോവുക

അരാൽ കടൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Aral Sea എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അരാൽ കടൽ
ആരാൽ കടൽ 1989-ലും (ഇടത്) 2014-ലും (വലത്)
അരാൽ കടൽ is located in West and Central Asia
അരാൽ കടൽ
അരാൽ കടൽ
സ്ഥാനംമധ്യേഷ്യ
(കസാഖ്സ്ഥാൻ – ഉസ്ബെക്കിസ്ഥാൻ)
നിർദ്ദേശാങ്കങ്ങൾ45°N 60°E / 45°N 60°E / 45; 60
തരംEndorheic, saline, natural lake, reservoir (North)
പ്രാഥമിക അന്തർപ്രവാഹം
Catchment area1,549,000 km2 (598,100 mi2)
ബേസിൻ രാജ്യങ്ങൾ
ഉപരിതല വിസ്തീർണ്ണം
  • 68,000 km2 (26,300 mi2)
    (1960, one lake)
  • 28,687 km2 (11,076 mi2)
    (1998, two lakes)
  • 17,160 km2 (6,626 mi2)
    (2004, four lakes)
  • North:
    3,142 km2 (1,210 mi2) (2018)
  • South:
    5,179 km2 (2,000 mi2) (2018)
[2]
പരമാവധി ആഴം
  • North:
  • 42 m (138 ft) (2008)[3]
  • 30 m (98 ft) (2003)
  • South:
    37–40 m (121–131 ft) (2005)
  • 102 m (335 ft) (1989)
ജലവ്യാപ്തംNorth: 21.4 km3 (5 mi3) (2024)[4]
ഉപരിതല ഉയരം
  • North: 42 m (138 ft) (2011)
  • South: 29 m (95 ft) (2007)
  • 53.4 m (175 ft) (1960)[5]

മദ്ധ്യേഷ്യയിലെ ഒരു തടാകമാണ് ആറൽ കടൽ. ഈ തടാകത്തിന്റെ വടക്ക് ഭാഗം കസാഖിസ്ഥാനിലും തെക്ക് ഭാഗം ഉസ്ബെക്കിസ്ഥാനിലുമായാണ് വ്യാപിച്ചുകിടക്കുന്നത്. ആറൽ എന്ന പേരിന് ദ്വീപുകളുടെ കടൽ എന്നാണർത്ഥം. ഏകദേശം 1,534 ചെറു ദ്വീപുകൾ ഒരിക്കൽ ഇതിലുണ്ടായിരുന്നു.

മുൻപ് 68,000 ചതുരശ്രകിലോമീറ്റർ (26,300 ചതുരശ്രമൈൽ) വിസ്താരമുണ്ടായിരുന്ന ഈ തടാകത്തിന് അന്ന് വലിപ്പത്തിൽ ലോകത്തിൽ നാലാം സ്ഥാനമായിരുന്നു. എന്നാൽ 1960ന് ശേഷം സോവിയറ്റ് യൂണിയൻ കാർഷികാവിശ്യത്തിന് ഇതിലേക്ക് വരുന്ന ജലം ഉപയോഗിച്ചതിന് ശേഷം ഈ തടാകത്തിന്റെ വലിപ്പത്തിൽ ഗണ്യമായ കുറവുണ്ടായി. 2007 ആയപ്പോഴേക്കും തടാകത്തിന്റെ വലിപ്പം ഇപ്പോൾ മുൻപുണ്ടായിരുന്നതിന്റെ 10 ശതമാനംപോലും ഇല്ലാത്ത അവസ്ഥയിലേക്ക് ചുരുങ്ങി. 2008ലെ കണക്കനുസരിച്ച് ഈ തടാകത്തിന്റെ ഏറ്റവും കൂടിയ ആഴം 42 മീറ്ററാണ്.[3].[6].

ഈ തടാകത്തിലേക്ക് ജലം എത്തിയിരുന്നത് അമു ദര്യ, സിർ ദര്യ എന്നീ നദികളിലൂടെയായിരുന്നു. 1960കളിൽ സോവിയറ്റ് യൂണിയൻ സർക്കാർ, ഈ നദികളെ വലിയകനാലുകൾ വഴി കസാക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, തുർക്കുമെനിസ്ഥാൻ എന്നിവിടങ്ങളിലെ മരുപ്രദേശങ്ങളിൽ പരുത്തി, ധാന്യങ്ങൾ തുടങ്ങിയവയുടെ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി തിരിച്ചു വിട്ടു. കൃഷി അഭിവൃദ്ധിപ്പെട്ടെങ്കിലും തടാകം ക്ഷയിച്ചു.[7].

മുൻപ് ഈ പ്രദേശം മത്സ്യബന്ധനത്തിന് പേരുകേട്ടതായിരുന്നു. തടാകം ചുരുങ്ങി, ജലത്തിലെ ലവണാംശം വർദ്ധിക്കുകയും തന്മൂലം മത്സ്യ സമ്പത്ത് ക്ഷയിക്കുകയും മത്സ്യബന്ധന സമൂഹത്തിൽ വലിയൊരു വിഭാഗത്തിന് ഈ പ്രദേശം ഉപേക്ഷിക്കേണ്ടിവരുകയും ചെയ്തു. കൂടാതെ തടാകം ചുരുങ്ങിയപ്പോൾ പ്രത്യക്ഷപ്പെട്ട ഉപ്പം മറ്റ് ധാതുക്കളും കാറ്റിലും മറ്റും കരയിലേക്ക് അടിച്ചുകയറി സമീപ പ്രദേശങ്ങളിലെ പൊതുജനാരോഗ്യത്തിന് ഭീഷണിയാകുകയും ചെയ്തു.[7] പരിസ്ഥിതി സംഘടനകളുടെയും സമീപരാജ്യങ്ങളുടെയും സഹായത്തോടെ ഇന്ന് തടാക സംരക്ഷണ പ്രവർത്തനങ്ങൾ നടന്നുവരുന്നു.[8].

അവലംബം

[തിരുത്തുക]
  1. ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "aral.unece.org" എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. ↑ Yang, Xuewen; Wang, Ninglian; Chen, An'an; He, Jing; Hua, Ting; Qie, Yufan (August 2020). "Changes in area and water volume of the Aral Sea in the arid Central Asia over the period of 1960–2018 and their causes". CATENA. 191 104566. Bibcode:2020Caten.19104566Y. doi:10.1016/j.catena.2020.104566.
  3. 1 2 "The Kazakh Miracle: Recovery of the North Aral Sea". Environment News Service. 2008-08-01. Archived from the original on 2010-04-12. Retrieved 2010-03-22.
  4. ↑ Abuova, Nagima (24 June 2024). "Water Volume Rises in Northern Aral Sea, Hits 21.4 Billion Cubic Meters". The Astana Times. Archived from the original on 28 June 2024. Retrieved 14 November 2024.
  5. ↑ JAXA. "South Aral Sea shrinking but North Aral Sea expanding"
  6. ↑ "Chronological map or Aral Sea". Retrieved 02/03/2012. {{cite news}}: Check date values in: |accessdate= (help) [പ്രവർത്തിക്കാത്ത കണ്ണി]
  7. 1 2 "Shrinking Aral Sea/NASA". Retrieved 02/03/2012. {{cite news}}: Check date values in: |accessdate= (help)
  8. ↑ "UN Chief Calls It 'Shocking Disaster'". Retrieved 02/03/2012. {{cite news}}: Check date values in: |accessdate= (help)
Two abandoned ships in the former Aral Sea, near Aral, Kazakhstan.
1960–2014
"https://ml.wikipedia.org/w/index.php?title=അരാൽ_കടൽ&oldid=4672350" എന്ന താളിൽനിന്ന് ശേഖരിച്ചത്