ഏപ്രിൽ 2011
ദൃശ്യരൂപം
ഏപ്രിൽ 2011 ആ വർഷത്തിലെ നാലാം മാസമായിരുന്നു. ഒരു വെള്ളിയാഴ്ച ആരംഭിച്ച മാസം 30 ദിവസങ്ങൾക്കുശേഷം ഒരു ശനിയാഴ്ച അവസാനിച്ചു.
2011 ഏപ്രിൽ മാസം നടന്ന പ്രധാന സംഭവങ്ങൾ:
|
- ലിബിയൻ ഭരണാധികാരി ഖദ്ദാഫിയുടെ ഒരു മകനും 3 പേരക്കുട്ടികളും നാറ്റോ വ്യോമാക്രമണത്താൽ ശനിയാഴ്ച കൊല്ലപ്പെട്ടു[1].
- 2010-ലെ ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ചലച്ചിത്ര സംവിധായകനായ കെ. ബാലചന്ദറിന് ലഭിച്ചു[2].
- ജനീവയിൽ നടന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ എൻഡോസൾഫാൻ ആഗോളവ്യാപകമായി നിരോധിക്കാൻ തീരുമാനം[3]. ഇന്ത്യയിൽ പൂർണ്ണനിരോധനം പ്രാബല്യത്തിലാകുവാൻ 11 വർഷത്തെ കാലയളവ്.
- ഈ വർഷത്തെ എസ്.എസ്.എൽ.സി. പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 91.37 ശതമാനം പേർ ഉപരിപഠനത്തിനു യോഗ്യത നേടി[4].
- ഈ വർഷത്തെ മുട്ടത്തു വർക്കി പുരസ്കാരത്തിനു സാറാ ജോസഫ് അർഹയായി[5].
- ലോകവ്യാപകമായി എൻഡോസൾഫാൻ നിരോധിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുവാൻ ജനീവയിൽ നടക്കുന്ന രാജ്യാന്തര സമ്മേളനത്തിൽ ഇന്ത്യൻ താത്പര്യം ഏഷ്യാ-പസഫിക് മേഖലയുടെ പൊതുനിലപാടായി അവതരിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടു[6].
- പശ്ചിമ ബംഗാൾ നിയമസഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ[7].
- എൻഡോസൾഫാൻ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഏപ്രിൽ 29 ന് കേരളത്തിൽ ഹർത്താൽ[8].
- കോമൺവെൽത്ത് ഗെയിംസ് അഴിമതിയുമായി ബന്ധപ്പെട്ട് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ അധ്യക്ഷൻ സുരേഷ് കൽമാഡിയെ സി.ബി.ഐ. അറസ്റ്റ് ചെയ്തു[9].
- ലോകവ്യാപകമായി എൻഡോസൾഫാൻ നിരോധിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുവാൻ ജനീവയിൽ നടക്കുന്ന രാജ്യാന്തര സമ്മേളനത്തിൽ നിരോധനത്തെ എതിർക്കുന്ന പ്രസ്താവന ഇന്ത്യ അവതരിപ്പിച്ചു.[10].
- മകരവിളക്ക് മനുഷ്യനിർമിതമാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി[11].
- സത്യ സായി ബാബ അന്തരിച്ചു. സംസ്കാരം ബുധനാഴ്ച[12].
- ഇന്ന് നടന്ന പശ്ചിമ ബംഗാൾ നിയമസഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പിൽ പോളിങ് 85.6 ശതമാനം.[13].
- ഓസ്ട്രേലിയയിലെ വടക്കൻ പസഫിക് മേഖലയിലെ സോളമൻ ദ്വീപിൽ റിക്ടർ സ്‌കെയിലിൽ 6.9 രേഖപ്പെടുത്തിയ ഭൂചലനം[14].
- സിറിയൻ കലാപം, സൈനിക വെടിവയ്പിൽ 75 മരണം[15].
- ഗോധ്ര കലാപത്തിൽ മുഖ്യമന്ത്രി നരേന്ദ്രമോഡിക്ക് പങ്കുണ്ടെന്ന് വ്യക്തമാക്കി സുപ്രീംകോടതിയിൽ മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ സത്യവാങ്മൂലം നൽകി[16].
- ആരോഗ്യപ്രശ്നങ്ങൾ തെളിയാതെ എൻഡോസൾഫാൻ നിരോധിക്കാനാവില്ലെന്ന് മന്ത്രി ജയറാം രമേശ്[17].
- പാകിസ്താനിലെ കറാച്ചിയിൽ ലിയാരി മേഖലയിലെ വാതുവെപ്പു കേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തിൽ 16 പേർ കൊല്ലപ്പെട്ടു[18].
- എൻഡോസൾഫാൻ നിരോധനം ആവശ്യമില്ലെന്ന നിലപാട് സ്റ്റോക്ക്‌ഹോം കൺവെൻഷനിൽ സ്വീകരിക്കുവാൻ ഇന്ത്യയുടെ തീരുമാനം[19].
- ബി.ജെ.പിയുടെ കേരള സംസ്ഥാന വൈസ് പ്രസിഡന്റ് ബി.കെ. ശേഖറിന്റെ ശവസംസ്കാരം ഇന്ന്[20].
- പന്ത്രണ്ടാം പഞ്ചവത്സരപദ്ധതിയെപ്പറ്റി ചർച്ച ചെയ്യുവാൻ കേന്ദ്ര ആസൂത്രണ കമ്മീഷന്റെ സമ്പൂർണ്ണയോഗം ഇന്ന്[21].
- മഅദനിയുടെ ജാമ്യാപേക്ഷയിൽ കർണാടക സർക്കാരിന് സുപ്രീം കോടതി നോട്ടീസ്[22].
- ഇടമലയാർ അഴിമതി കേസിൽ ജയിലിൽ കഴിയുന്ന ആർ. ബാലകൃഷ്ണപിള്ളയ്ക്ക് 10 ദിവസത്തെ പരോൾ ലഭിച്ചു[23]
- ബി.ജെ.പിയുടെ കേരള സംസ്ഥാന വൈസ് പ്രസിഡണ്ടും,തിരുവനന്തപുരം നിയമസഭാമണ്ഡലത്തിലെ ബി.ജെ.പി. സ്ഥാനാർത്ഥിയുമായിരുന്ന ബി.കെ. ശേഖർ അന്തരിച്ചു[24].
- റിസോഴ്‌സ് സാറ്റ്-2, യൂത്ത് സാറ്റ്, എക്‌സ്-സാറ്റ് എന്നീ ഉപഗ്രഹങ്ങളുമായി പി.എസ്.എൽ.വി - സി16 റോക്കറ്റ് വിജയകരമായി ഇന്ന് വിക്ഷേപിച്ചു[25].
- ഫിഡൽ കാസ്‌ട്രോ (ചിത്രത്തിൽ) ക്യൂബൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃസ്ഥാനം ഒഴിഞ്ഞു[26].
- അരുണാചൽ പ്രദേശിലെ തവാങിൽ ഹെലികോപ്ടർ അപകടത്തിൽ 17 പേർ കൊല്ലപ്പെട്ടു[27].
- ഇന്തോ-അമേരിക്കൻ ഡോക്ടർ സിദ്ധാർത്ഥമുഖർജി രചിച്ച 'ദി എമ്പറർ ഓഫ് ആൾ മെലഡീസ്' (The Emperor of All Maladise) എന്ന കൃതിക്ക് 2011-ലെ നോൺ -ഫിക്ഷൻ വിഭാഗത്തിൽ പുലിറ്റ്സർ പുരസ്കാരം[28].
- എൻഡോസൾഫാൻ : ദേശീയ മനുഷ്യകാവകാശ കമ്മീഷൻ അടിയന്തിരമായി ഉന്നതതല യോഗം വിളിച്ചു[29].
- കുസാറ്റ് പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു. ജോസഫ് ജെ. കുന്നത്തൂരിന് ഒന്നാം റാങ്ക്[30].
- കേരളത്തിലെ സാശ്രയ മെഡിക്കൽ കോളേജുകളിലെ ഫീസ് ജസ്റ്റിസ് പി.എ മുഹമ്മദ് കമ്മിറ്റി പുതുക്കി നിശ്ചയിച്ചു[31].
- സ്റ്റോക്ഹോം അന്താരാഷ്ട്ര കൺവെൻഷൻ ഏപ്രിൽ 25 മുത്ൽ 29 വരെ. മാരക കീടനാശിനി എൻഡോസൾഫാൻ നിരോധിക്കേണ്ടെന്ന് കേന്ദ്ര കൃഷിമന്ത്രാലയം[32].
- സുപ്രീം കോടതി നിർദേശപ്രകാരം സംസ്ഥാനത്ത് അതിസുരക്ഷാ നമ്പർ പ്ലേറ്റ് നടപ്പാക്കുന്നതിമുള്ള നടപടി രണ്ടാഴ്ചക്കകം ആരംഭിക്കും[33].
- ജമാഅത്തെ ഇസ്‌ലാമി 'വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ' എന്ന പേരിൽ ദേശീയതലത്തിൽ രാഷ്ട്രീയപ്പാർട്ടി രൂപവത്കരിച്ചു[34].
- വിവാഹങ്ങളുൾപ്പെടെയുള്ള സാമൂഹികചടങ്ങുകളിൽ ഭക്ഷണസാധനങ്ങൾ നശിപ്പിക്കപ്പെടുന്നത് നിയന്ത്രിക്കാൻ ദേശീയതലത്തിൽ ജൂൺ രണ്ടാംവാരം സംസ്ഥാന ഭക്ഷ്യമന്ത്രിമാരുടെയും ബന്ധപ്പെട്ടവരുടേയും യോഗം[35] .
- 1959 ലെ കമ്യൂണിസ്റ്റ് വിപ്ലവത്തിനു ശേഷം ക്യൂബയിൽ ആദ്യമായി സ്വകാര്യ സ്വത്തിന് അനുമതി[36].
- മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഛത്തീസ്ഗഢ് സർക്കാർ ജയിലിലടച്ച പ്രമുഖ സാമൂഹ്യ പ്രവർത്തകൻ ഡോ. ബിനായക് സെന്നിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചതിനെത്തുടർന്ന് ജയിൽ മോചിതനായി[37].
- പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിൽ പോളിങ് ശതമാനം 74.24[38].
- തന്റെ സ്വത്ത് വിവരങ്ങൾ പരസ്യമാക്കുന്നതിൽ സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസും ദേശീയ മനുഷ്യാവകാശ കമ്മീഷൻ മേധാവിയുമായ കെ.ജി ബാലകൃഷ്ണൻ മുൻ നിലപാടിൽനിന്നും വ്യതിചലിച്ച് വീണ്ടും എതിർപ്പ് പ്രകടിപ്പിച്ചു[39].
- നൈജീരിയയിൽ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഗുഡ്‌ലക്ക് ജൊനാഥൻ വീണ്ടും പ്രസിഡന്റ് പദത്തിലേക്ക്[40].
- എൻഡോസൾഫാൻ നിരോധനം സംബന്ധിച്ച കേന്ദ്രസർക്കാരിന്റെ നിലപാട് അപലപനീയമാണെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ [41].
- സർക്കസ്സിന് കുട്ടികളെ ഉപയോഗിക്കുന്നത് സുപ്രീം കോടതി വിലക്കി [42].
- അമേരിക്കയിലെ തെക്കുപടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ വീശിയടിച്ച ചുഴലിക്കാറ്റുകളിൽ മൂന്നു ദിവസത്തിനിടെ 44 മരണം[43].
- റിസോഴ്‌സ് സാറ്റ്-2, യൂത്ത് സാറ്റ്, എക്‌സ്-സാറ്റ് എന്നീ ഉപഗ്രഹങ്ങളുമായി പി.എസ്.എൽ.വി - സി16 റോക്കറ്റ് ഏപ്രിൽ 20-ന് വിക്ഷേപിക്കും[44].
- രണ്ടു രൂപയ്ക്ക് അരി വിതരണപദ്ധതിയുടെ വിലക്ക് തിരഞ്ഞെടുപ്പുകമ്മീഷൻ പിൻവലിച്ചു[45].
- ബംഗാൾ ആദ്യഘട്ടവോട്ടെടുപ്പ് നാളെ[46].
- കേരളത്തിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാതെ ലോട്ടറി കേസ് ഏറ്റെടുക്കാനാവില്ലെന്ന് സി.ബി.ഐ.[47].
- ഓസ്‌ട്രേലിയയിലും ന്യൂസിലാൻഡിലും റിക്ടർ സ്‌കെയിലിൽ 5.2 രേഖപ്പെടുത്തിയ ഭൂചലനം[48].
- മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഛത്തീസ്ഗഢ് സർക്കാർ ജയിലിലടച്ച പ്രമുഖ സാമൂഹ്യ പ്രവർത്തകൻ ഡോ. ബിനായക് സെന്നിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു[49].
- ഭരണസുതാര്യത ഉറപ്പാക്കുവാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സേവനം നിർബന്ധിതമായി ഓൺലൈൻ വഴി ലഭ്യമാക്കുവാൻ വ്യവസ്ഥ ചെയ്യുന്ന ബിൽ (ഇലക്ട്രോണിക് ഡെലിവറി ഓഫ് സർവീസസ്) അടുത്ത മാസം നിയമസഭ പരിഗണിക്കും[50].
- അബദ്ധത്തിൽ സമുദ്രാതിർത്തി ലംഘിച്ച് പിടിയിലായ 89 ഇന്ത്യൻ തടവുകാരെ പാകിസ്താൻ മോചിപ്പിച്ചു[51].
- പതിമൂന്നാം കേരള നിയമസഭയിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിൽ പോളിങ് 74.6 ശതമാനം[52].
- ജപ്പാനിലെ ഫുക്കുഷിമയിൽ ആണവ വികിരണ തോത് തിങ്കളാഴ്ചയുണ്ടായ ഭൂകമ്പത്തിന് ശേഷം ഏഴായി ഉയർന്നു[53].
- പതിമൂന്നാം കേരള നിയമസഭയിലേക്കുള്ള പൊതുതിരഞ്ഞെടുപ്പ് വോട്ടെടുപ്പ് നാളെ..ഇദംപ്രദമായി 20 ലക്ഷം ഗൾഫ് മലയാളികളിൽ നിന്ന് 8862 പ്രവാസി വോട്ടുകൾ[54].
- മുംബൈ ആക്രമണക്കേസിൽ ഹെഡ്ലിക്കൊപ്പം അമേരിക്കയിൽ അറസ്റ്റിലായ തഹാവൂർ റാണയുടെ വിചാരണ മേയ് 16ന് ഷിക്കാഗോ കോടതിയിൽ ആരംഭിക്കും[55].
- ജപ്പാനിലെ ഫുക്കുഷിമയിൽ ആണവ വികിരണ തോത് തിങ്കളാഴ്ചയുണ്ടായ ഭൂകമ്പത്തിന് ശേഷം ഏഴായി ഉയർന്നു[56].
- ഇന്ത്യയിലെ ആദ്യത്തെ കണങ്കാൽ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ എറണാകുളം ലൂർദ് ആസ്പത്രിയിൽ[57].
- എട്ടാഴ്ചയായി തുടരുന്ന ജനകീയ പ്രക്ഷോഭം അവസാനിപ്പിക്കാനായി ആഫ്രിക്കൻ യൂണിയൻ മുന്നോട്ടുവെച്ച സമാധാന പദ്ധതി സ്വീകാര്യമാണെന്ന് ലിബിയൻ പ്രസിഡന്റ് മുഅമർ ഗദ്ദാഫി[58].
- ആഭ്യന്തരയുദ്ധം രൂക്ഷമായ ഐവറി കോസ്റ്റിൽ ഭരണാധികാരിയായ ലോറന്റ് ഗബാഗ്ബോയെ യു.എൻ സേനയുടെ ഭാഗമായ, ഫ്രഞ്ച് സേന അറസ്റ്റ് ചെയ്തു[59].
- ആഭ്യന്തരയുദ്ധം രൂക്ഷമായ ഐവറി കോസ്റ്റിൽ ഭരണാധികാരിയായ ലോറന്റ് ഗബാഗ്ബോയുടെ താമസസ്ഥലത്തിനു നേർക്ക് യു.എൻ, ഫ്രഞ്ച് സേനകൾ റോക്കറ്റ് ആക്രമണം നടത്തി[60].
- തിരുവനന്തപുരമുൾപ്പടെ ഇന്ത്യയിലെ 38 പ്രധാന നഗരങ്ങളെ ദേശീയ ദുരന്തനിവാരണ അതോറിറ്റി, ഉയർന്ന ഭൂകമ്പസാധ്യതയുള്ള പ്രദേശങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി[61].
- അസമിൽ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന്[62].
- പതിമൂന്നാം കേരള നിയമസഭയിലേക്കുള്ള പൊതുതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് സമാപനം[63].
- ജമ്മു-കശ്മീരിൽ തുടർച്ചയായി മൂന്നാം ദിവസവും ബന്ദ് . ജമ്മു നിവാസികൾക്ക് പ്രത്യേക ദോഗ്ര സർട്ടിഫിക്കറ്റ് അനുവദിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ ഹുറിയത്ത് കോൺഫറൻസ് വിമത വിഭാഗമാണ് ഞായറാഴ്ച ബന്ദിന് ആഹ്വാനം നൽകിയത്. പ്രമുഖ മതപുരോഹിതൻ മൗലാന ഷൗക്കത്ത് അഹമ്മദ് ഷായുടെ മരണത്തിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ചയും ശനിയാഴ്ചയും സംസ്ഥാനത്ത് ബന്ദ് നടന്നിരുന്നു.
- വിശ്രുത ഹോളിവുഡ് സംവിധായകൻ സിഡ്‌നി ലൂമെന്റ് (86) അന്തരിച്ചു[64].
- ജപ്പാനിൽ ഭൂകമ്പത്തെത്തുടർന്ന് തകരാറിലായ ഫുകുഷിമ ആണവനിലയത്തിൽ നിന്ന് വായുവിലേക്കും കടലിലേക്കും വികിരണമാലിന്യം കലരാനിടയായതിൽ അയൽരാജ്യങ്ങൾ കടുത്ത ആശങ്ക പ്രകടിപ്പിച്ചതിനുപിന്നാലെ നിലയത്തിന്റെ നടത്തിപ്പുകാരായ ടോക്യോ ഇലക്ട്രിക് പവർ കമ്പനി(ടെപ്‌കോ) മാപ്പു പറഞ്ഞു.[65].
- ആണവ അന്തർവാഹിനികൾക്ക് താവളമടിക്കാനായി ഇന്ത്യ രഹസ്യ കേന്ദ്രം നിർമിക്കുന്നു[67].
- സിറിയയിലെ ദേര നഗരത്തിൽ ഇന്നലെ പ്രക്ഷോഭം നടത്തിയവർക്കു നേരെ സുരക്ഷാസേന നടത്തിയ വെടിവെപ്പിൽ മരിച്ചവരുടെ എണ്ണം 19 ആയി[68].
- അഴിമതി തടയുന്നതിനുള്ള ലോക്പാൽ ബില്ലിന് രൂപം നൽകാൻ പൊതുസമൂഹത്തിൽപ്പെട്ട പ്രമുഖ വ്യക്തികൾ അടങ്ങുന്ന സമിതിക്ക് രൂപം നൽകികൊണ്ടുള്ള വിജ്ഞാപനമിറങ്ങിയതിനെ തുടർന്ന് അണ്ണാ ഹസാരെ നിരാഹാര സത്യാഗ്രഹം അവസാനിപ്പിച്ചു[69].
- ഇന്ത്യൻ പ്രീമിയർ ലീഗ് (ട്വന്റി 20) ക്രിക്കറ്റിന്റെ നാലാം സീസണിൽ രണ്ടാം മത്സരത്തിൽ ബാംഗളൂർ റോയൽ ചലഞ്ചേഴ്സിനെതിരെ കൊച്ചി ടസ്കേഴ്സ് കേരളയ്ക്ക് പരാജയം.[70].
- ഇറാൻ ഭരണകൂടം തുറുങ്കിലടച്ച പത്രപ്രവർത്തകനും മനുഷ്യാവകാശപ്രവർത്തകനുമായ അഹമ്മദ് സെയ്ദാബാദിക്ക് ഈ വർഷത്തെ 'ഗില്ലേർമോ കാനോ വേൾഡ് പ്രസ്സ് ഫ്രീഡം' പുരസ്‌കാരം. ഐക്യരാഷ്ട്രസഭ മാധ്യമസ്വാതന്ത്ര്യത്തിനായി ഏർപ്പെടുത്തിയ ഉന്നത പുരസ്‌കാരമാണിത്.[71].
- ഇന്ത്യൻ പ്രീമിയർ ലീഗ് (ട്വന്റി 20) ക്രിക്കറ്റിന്റെ നാലാം സീസണ് ഇന്ന് ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ തുടക്കം[72].
- ജപ്പാനിൽ വീണ്ടും ശക്തമായ ഭൂചലനവും പ്രാദേശിക സുനാമി മുന്നറിയിപ്പും [73].
- ശ്രീനഗറിലെ ലാൽചൗക്കിനടുത്തുള്ള മുസ്‌ലീം പള്ളിയിലുണ്ടായ ബോംബ് സ്‌ഫോടനത്തിൽ മതനേതാവും ജമാ അത്ത്-ഇ-അഹ്‌ലിഹാദിസിന്റെ നേതാവുമായ മൗലവി ഷൗക്കത്ത് അഹമ്മദ് ഷാ കൊല്ലപ്പെട്ടു[74].
- ലോക്പാൽ: സർക്കാർ നിലപാടിൽ മാറ്റമില്ല, ചർച്ചയിൽ പുരോഗതിയില്ലെങ്കിൽ ഏപ്രിൽ 12 മുതൽ ജയിൽനിറയ്ക്കൽ സമരത്തിന് അണ്ണാ ഹസാരെയുടെ ആഹ്വാനം.
- നടൻ തിലകനെതിരെ മലയാള സിനിമയിലെ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു[75].
- ആദ്യ ബഹിരാകാശ സഞ്ചാരി യൂറി ഗഗാറിൻറെ പേരിലുള്ള ബഹിരാകാശ പേടകം രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തി[76].
- ലിയൊണാഡോ ഡാവിഞ്ചിയുടെ വിശ്വവിഖ്യാതമായ പെയിന്റിങ് മൊണാലിസയ്ക്ക് മോഡലായെന്നു കരുതുന്ന യുവതിയുടെ മുഖം പുനഃസൃഷ്ടിക്കുന്നു[77].
- അണ്ണാ ഹസാരെ പാർലമെൻറിന് മുന്നിൽ ആരംഭിച്ച നിരാഹാര സമരം മൂന്നാം ദിവസവും തുടരുന്നു.
- അതിർത്തി ലംഘിച്ചതിന്റെ പേരിൽ 27 വർഷമായി പാക്കിസ്ഥാൻ ജയിലിലായിരുന്ന ഇന്ത്യക്കാരൻ ഗോപാൽദാസിനെ പാക്കിസ്ഥാൻ മോചിപ്പിച്ചു[79].
- മലമ്പുഴ നിയമസഭാമണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി ലതിക സുഭാഷിനെതിരെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ ദ്വയാർത്ഥ പരാമർശം നടത്തിയെന്ന പരാതിയിൽ പാലക്കാട് കളക്ടർ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷണർക്ക് റിപ്പോർട്ട് നൽകി[80].
- ആഭ്യന്തരയുദ്ധം രൂക്ഷമായ ആഫ്രിക്കൻ രാജ്യമായ ഐവറി കോസ്റ്റിലെ പ്രസിഡൻറ് ലോറൻറ് ഗബാബോ കീഴടങ്ങിയേക്കുമെന്ന് യു.എൻ റിപ്പോർട്ട്[81].
- ലോക്പാൽ ബിൽ പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് പ്രമുഖ സാമൂഹിക പ്രവർത്തകനും ഗാന്ധിയനും മഗ്സസെ അവാർഡ് ജേതാവുമായ അണ്ണാ ഹസാരെ ചൊവ്വാഴ്ച പാർലമെൻറിന് മുന്നിൽ ആരംഭിച്ച അനിശ്ചിതകാല സത്യാഗ്രഹം തുടരുന്നു[82].
- 2010 ലെ സരസ്വതി സമ്മാൻ പുരസ്കാരം പ്രശസ്ത കന്നഡ എഴുത്തുകാരൻ എസ്.എൽ ഭൈരപ്പയ്ക്ക്[83].
- വ്യാജ മാർക്ക്‌ലിസ്റ്റ് ഹാജരാക്കി പൈലറ്റ് ലൈസൻസ് നേടിയ കേസ് : വ്യോമയാന വകുപ്പിന്റെ ഡയറക്ടറേറ്റ് ജനറൽ ഓഫീസിലെ രണ്ടു ഉദ്യോഗസ്ഥർ കൂടി അറസ്റ്റിൽ[84].
- അന്യസംസ്ഥാന ലോട്ടറി ക്രമക്കേടിൽ സി.ബി.ഐ. അന്വേഷണത്തിന് തയാറാണെന്ന് കേന്ദ്രസർക്കാർ.[85].
- ഡൽഹി ഉൾപ്പെടെ വടക്കെ ഇന്ത്യയിൽ റിക്ടർ സ്‌കെയിലിൽ 5.7 രേഖപ്പെടുത്തിയ ഭൂചലനം. ഭൂകമ്പ പ്രഭവകേന്ദ്രം ഇന്ത്യാ-നേപ്പാൾ അതിർത്തി[86].
- ഇന്തോനേഷ്യയിൽ റിക്ടർ സ്‌കെയിലിൽ 6.7 രേഖപ്പെടുത്തിയ ഭൂചലനം[87].
- അസാമിൽ ഒന്നാംഘട്ട വോട്ടെടുപ്പിന് തുടക്കം[88].
- അറ്റ്‌ലാന്റിക് സമുദ്രത്തിൽ 2009 ജൂൺ 1 - ന് 228 യാത്രക്കാരുമായി തകർന്നു വീണ ഫ്രഞ്ച് വിമാനത്തിന്റെ അവശിഷ്ടങ്ങൾ നാലാമത് ശ്രമഫലമായി കണ്ടെടുത്തു[89].
- ആദർശ് ഫ്ലാറ്റ് കുംഭകോണവുമായി ബന്ധപ്പെട്ട് ഭൂമി അനുവദിച്ചതിൽ സായുധസേനകൾ, തീരസേന, കൊളാബ ഭരണകൂടം എന്നിവയുടെ പങ്കിനെക്കുറിച്ച് സി.എ.ജി. അന്വേഷണം[90].
- പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിൽ ഒരു ആരാധനാലയത്തിലുണ്ടായ സ്‌ഫോടനത്തിൽ 49 മരണം[91].
- അധികാരയുദ്ധം നടക്കുന്ന ആഫ്രിക്കൻ രാജ്യമായ ഐവറി കോസ്റ്റിലെ ദ്യൂക്കു നഗരത്തിൽ 800 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്[92].
- 2ജി സ്പെക്ട്രം കേസിൽ മുൻ ടെലികോം മന്ത്രി എ. രാജയടക്കം12 പേരെ പ്രതികളാക്കി സി.ബി.ഐ. കുറ്റപത്രം സമർപ്പിച്ചു[93].
- ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യ ശ്രീലങ്കയെ 6 വിക്കറ്റിന് പരാജയപ്പെടുത്തി.[94].
- സീറോ മലബാർ കത്തോലിക്കാ സഭാ തലവൻ കർദിനാൾ മാർ വർക്കി വിതയത്തിൽ (ചിത്രത്തിൽ) അന്തരിച്ചു. [95]. കബറടക്കം ഏപ്രിൽ 10-ന്.
അവലംബം
[തിരുത്തുക]- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 1 May 2011.
- ↑ "എക്സ്പ്രസ് ബുസ്സ്". Retrieved 30 ഏപ്രിൽ 2011.
- ↑ "ഹിന്ദുസ്ഥാൻ ടൈംസ്". Retrieved 29 ഏപ്രിൽ 2011.
- ↑ "ദി ഹിന്ദു". Retrieved 28 ഏപ്രിൽ 2011.
- ↑ "ഐ.ബി.എൻ. ലൈവ്". Retrieved 28 ഏപ്രിൽ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 27 ഏപ്രിൽ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 26 ഏപ്രിൽ 2011.
- ↑ "ഇന്ത്യാവിഷൻ ഓൺലൈൻ". Retrieved 21 ഏപ്രിൽ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 25 ഏപ്രിൽ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 25 ഏപ്രിൽ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 25 ഏപ്രിൽ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 24 ഏപ്രിൽ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 24 ഏപ്രിൽ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 23 ഏപ്രിൽ 2011.
- ↑ "മനോരമ ഓൺലൈൻ". Retrieved 23 ഏപ്രിൽ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 23 ഏപ്രിൽ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 23 ഏപ്രിൽ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 22 ഏപ്രിൽ 2011.
- ↑ "ഇന്ത്യാവിഷൻ ഓൺലൈൻ". Retrieved 21 ഏപ്രിൽ 2011.
- ↑ "ഇന്ത്യാവിഷൻ ഓൺലൈൻ". Retrieved 21 ഏപ്രിൽ 2011.
- ↑ "മനോരമ ഓൺലൈൻ". Retrieved 21 ഏപ്രിൽ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 21 ഏപ്രിൽ 2011.
- ↑ "ഇന്ത്യാവിഷൻ ഓൺലൈൻ". Retrieved 21 ഏപ്രിൽ 2011.
- ↑ "മനോരമ ഓൺലൈൻ". Retrieved 20 ഏപ്രിൽ 2011.
- ↑ "മനോരമ ഓൺലൈൻ". Retrieved 20 ഏപ്രിൽ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 20 ഏപ്രിൽ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 19 ഏപ്രിൽ 2011.

- ↑ "മാധ്യമം ഓൺലൈൻ". Retrieved 18 ഏപ്രിൽ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 19 ഏപ്രിൽ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 19 ഏപ്രിൽ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 19 ഏപ്രിൽ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 18 ഏപ്രിൽ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 18 ഏപ്രിൽ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 17 ഏപ്രിൽ 2011.

- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 16 ഏപ്രിൽ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 16 ഏപ്രിൽ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 15 ഏപ്രിൽ 2011.
- ↑ "മനോരമ ഓൺലൈൻ". Retrieved 15 ഏപ്രിൽ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 15 ഏപ്രിൽ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 11 ഏപ്രിൽ 2011.

- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 12 ഏപ്രിൽ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 12 ഏപ്രിൽ 2011.
- ↑ "ടൈംസ് ഓഫ് ഇന്ത്യ". Retrieved 11 ഏപ്രിൽ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 11 ഏപ്രിൽ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 11 ഏപ്രിൽ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 11 ഏപ്രിൽ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 11 ഏപ്രിൽ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 11 ഏപ്രിൽ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 11 ഏപ്രിൽ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 11 ഏപ്രിൽ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 9 ഏപ്രിൽ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 9 ഏപ്രിൽ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 9 ഏപ്രിൽ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 9 ഏപ്രിൽ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 8 ഏപ്രിൽ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 8 ഏപ്രിൽ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 8 ഏപ്രിൽ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 8 ഏപ്രിൽ 2011.
- ↑ "മനോരമ ഓൺലൈൻ". Retrieved 8 ഏപ്രിൽ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 8 ഏപ്രിൽ 2011.
- ↑ "OneIndia Malayalam". Retrieved 7 ഏപ്രിൽ 2011.
{{cite news}}
: Cite has empty unknown parameter:|1=
(help) - ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 7 ഏപ്രിൽ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 7 ഏപ്രിൽ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 4 ഏപ്രിൽ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 6 ഏപ്രിൽ 2011.
- ↑ "ടൈംസ് ഓഫ് ഇന്ത്യ". Retrieved 7 ഏപ്രിൽ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 6 ഏപ്രിൽ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 5 ഏപ്രിൽ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 4 ഏപ്രിൽ 2011.
- ↑ "ഇന്ത്യാവിഷൻ ഓൺലൈൻ". Retrieved 4 ഏപ്രിൽ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 4 ഏപ്രിൽ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 4 ഏപ്രിൽ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 4 ഏപ്രിൽ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 4 ഏപ്രിൽ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 3 ഏപ്രിൽ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 2 ഏപ്രിൽ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 2 ഏപ്രിൽ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 1 ഏപ്രിൽ 2011.
അവലംബം
[തിരുത്തുക]
April 2011 എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.