മാർച്ച് 2010
ദൃശ്യരൂപം
മാർച്ച് 2010 ആ വർഷത്തിലെ ആദ്യ മാസമായിരുന്നു. ഒരു തിങ്കളാഴ്ച ആരംഭിച്ച മാസം 31 ദിവസങ്ങൾക്കുശേഷം ഒരു ബുധനാഴ്ച അവസാനിച്ചു.
2010 മാർച്ച് മാസം നടന്ന പ്രധാന സംഭവങ്ങൾ:
- മാർച്ച് 28 റഷ്യൻ തലസ്ഥാനമായ മോസ്കോവിലെ രണ്ടു പ്രധാന മെട്രോ സ്റ്റേഷനുകളിലുണ്ടായ ബോംബ് സ്ഫോടനത്തിൽ 36 പേരെങ്കിലും മരിച്ചു.[1]
- മാർച്ച് 23 കോട്ടയം ജില്ലയിലെ താഴത്തങ്ങാടിയിൽ ബസ്സ് മീനച്ചിലാറിലേക്ക് മറിഞ്ഞ് പതിനൊന്നു പേർ മരിച്ചു[2].
- മാർച്ച് 21 ഐ.പി.എൽ. ലേലത്തിൽ പൂനെ, കൊച്ചി എന്നീ നഗരങ്ങളെ പ്രതിനിധീകരിക്കുന്ന ടീമുകൾ വിജയിച്ചു[3][4].
- മാർച്ച് 20 നേപ്പാൾ മുൻ പ്രധാനമന്ത്രിയായിരുന്ന ഗിരിജ പ്രസാദ് കൊയ്രാള അന്തരിച്ചു[5].
- മാർച്ച് 13 2010-ലെ പുരുഷന്മാരുടെ ഹോക്കി ലോകകപ്പ് ഫൈനലിൽ ജർമ്മനിയെ തോൽപിച്ച് ഓസ്ട്രേലിയ ജേതാക്കളായി.ഇന്ത്യ എട്ടാം സ്ഥാനം നേടി[6].
- മാർച്ച് 12 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ മൂന്നാം പതിപ്പ് മത്സരങ്ങൾ ആരംഭിച്ചു[7].
- മാർച്ച് 9 - വനിതാ സംവരണ ബിൽ രാജ്യസഭ ഒന്നിനെതിരെ 186 വോട്ടുകൾക്ക് പാസാക്കി[8].
- മാർച്ച് 7 - എൺപത്തി രണ്ടാമത് അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച ചിത്രം ഉൾപ്പെടെ ആറു പുരസ്കാരങ്ങൾ ദ ഹേർട്ട് ലോക്കർ നേടി. മികച്ച സംവിധായകയായി കാതറീൻ ബിഗലോ തെരഞ്ഞെടുക്കപ്പെട്ടു[9].
- മാർച്ച് 3 - ഹൈദരാബാദിൽ പ്രദർശനപ്പറക്കലിനിടെ ഭാരതീയ നാവികസേനയുടെ വിമാനം തകർന്ന് മൂന്നുപേർ കൊല്ലപ്പെട്ടു[10].
- മാർച്ച് 1 - ലാർജ് ഹാഡ്രോൺ കൊളൈഡർ കണികാ പരീക്ഷണം പുനരാരംഭിച്ചു.
അവലംബം
[തിരുത്തുക]- ↑ "Moscow Metro hit by deadly suicide bombings" (in ഇംഗ്ലീഷ്). BBC. Retrieved 29 March 2010.
- ↑ "At least eight dead in bus accident" (in ഇംഗ്ലീഷ്). The Hindu. Retrieved 23 March 2010.
- ↑ "For $703 million, Pune & Kochi join IPL season 4" (in ഇംഗ്ലീഷ്). Economic Times. Retrieved 23 March 2010.
- ↑ "Pune and Kochi are new IPL franchises" (in ഇംഗ്ലീഷ്). Rediff Sports. Retrieved 23 March 2010.
- ↑ "Former Nepal PM Girija Prasad Koirala Dead". Outlook. 20 March 2010.
- ↑ "Australia defeat Germany to win World Cup" (in ഇംഗ്ലീഷ്). Times Online. Retrieved 17 March 2010.
- ↑ "Super Kings post 164/3 against Knight Riders" (in ഇംഗ്ലീഷ്). Sify. Retrieved 17 March 2010.
- ↑ "Rajya Sabha passes Women's quota Bill" (in ഇംഗ്ലീഷ്). The Hindu. Retrieved 9 March 2010.
- ↑ "The Hurt Locker sweeps Oscar crown" (in ഇംഗ്ലീഷ്). The Hindu. Retrieved 9 March 2010.
- ↑ "Three killed as navy plane crashes in Hyderabad" (in ഇംഗ്ലീഷ്). Reuters.com. Retrieved 4 March 2010.
March 2010 എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.