ജൂൺ 2009
ദൃശ്യരൂപം
ജൂൺ 2009 ആ വർഷത്തിലെ ആറാം മാസമായിരുന്നു. ഒരു തിങ്കളാഴ്ച ആരംഭിച്ച മാസം 30 ദിവസങ്ങൾക്കുശേഷം ഒരു ചൊവ്വാഴ്ച അവസാനിച്ചു.
2009 ജൂൺ മാസം നടന്ന പ്രധാന സംഭവങ്ങൾ:
- ജൂൺ 1 - എയർ ഫ്രാൻസ് 447 വിമാനം അറ്റ്ലാന്റിക് സമുദ്രത്തിൽ വീണ് 228 പേർ മരിച്ചു.[1]
- ജൂൺ 3 - ഇന്ത്യയിലെ ആദ്യ വനിതാ ലോക്സഭാസ്പീക്കറായി മീര കുമാർ തിരഞ്ഞെടുക്കപ്പെട്ടു.[2]
- ജൂൺ 3 - 2008-ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് അടൂരിനും ലാലിനും പ്രിയങ്കയ്ക്കും ലഭിച്ചു.[3]
- ജൂൺ 5 - ജി. ഗോപാലകൃഷ്ണ പിള്ളയെ കേന്ദ്ര ആഭ്യന്തരസെക്രട്ടറിയായി നിയമിച്ചു.[4]
- ജൂൺ 5 - കെ. രവീന്ദ്രൻ നായർക്ക് 2008-ലെ ജെ.സി. ദാനിയേൽ പുരസ്കാരം ലഭിച്ചു.[5]
- ജൂൺ 6 - 2009 ഫ്രഞ്ച് ഓപ്പൺ ടെന്നീസ് വനിതാവിഭാഗം കിരീടം സ്വെറ്റ്ലന കുസ്നെറ്റ്സോവ നേടി.[6]
- ജൂൺ 7 - ലാവലിൻ കേസിൽ പിണറായി വിജയനെ പ്രൊസിക്യൂട്ട് ചെയ്യാൻ കേരള ഗവർണർ അനുമതി നല്കി.[7]
- ജൂൺ 7 - 2009 ഫ്രഞ്ച് ഓപ്പൺ ടെന്നീസ് പുരുഷവിഭാഗം കിരീടം റോജർ ഫെഡറർ നേടി.[8]
- ജൂൺ 8 - പ്രമുഖ ഹിന്ദി നാടകകൃത്ത് ഹബീബ് തൻവീർ അന്തരിച്ചു.[9]
- ജൂൺ 8 - കരിയമുണ്ടയെ ലോക്സഭാ ഡെപ്യൂട്ടി സ്പീക്കറായി തിരഞ്ഞെടുത്തു.[10]
- ജൂൺ 21 - 2009-ലെ 20-ട്വന്റി ലോകകപ്പ് ക്രിക്കറ്റിൽ ശ്രീലങ്കയെ 8 വിക്കറ്റിനു തോൽപിച്ച് പാക്കിസ്ഥാൻ ജേതാക്കളായി.[11]
- ജൂൺ 25 - പോപ്പ് ഗായകൻ മൈക്ക്ൾ ജാക്സൺ ലോസ് ഏഞ്ചലസിൽവെച്ച് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.[12]
- ജൂൺ 28 - മലയാള ചലച്ചിത്ര സംവിധായകനും, തിരക്കഥാകൃത്തുമായ ലോഹിതദാസ് ഹൃദയാഘാതത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു[13].
അവലംബം
- ↑ "228 killed as Rio-Paris Air France jet crashes" (in ഇംഗ്ലീഷ്). IBN Live. ജൂൺ 1, 2009. Retrieved ജൂൺ 2, 2009.
- ↑ "India gets its first woman Speaker in Meira Kumar" (in ഇംഗ്ലീഷ്). IBNLive. ജൂൺ 3, 2009. Retrieved ജൂൺ 3, 2009.
- ↑ "അടൂരിനും ലാലിനും പ്രിയങ്കയ്ക്കും അവാർഡ്". മാതൃഭൂമി. ജൂൺ 3, 2009. Retrieved ജൂൺ 3, 2009.
- ↑ "ജി.കെ. പിള്ള കേന്ദ്ര ആഭ്യന്തര സെക്രട്ടറി". മാതൃഭൂമി. ജൂൺ 5, 2009. Retrieved ജൂൺ 6, 2009.
- ↑ "കെ. രവീന്ദ്രനാഥൻ നായർക്ക് ജെ.സി. ഡാനിയേൽ അവാർഡ്". മാതൃഭൂമി. ജൂൺ 5, 2009. Retrieved ജൂൺ 6, 2009.
- ↑ "Kuznetsova claims first French Open title as Safina crumbles" (in ഇംഗ്ലീഷ്). RolandGaros.com. ജൂൺ 6, 2009. Retrieved ജൂൺ 9, 2009.
- ↑ "ഇനി വിചാരണ". മാതൃഭൂമി. ജൂൺ 7, 2009. Retrieved ജൂൺ 8, 2009.
- ↑ "Flawless Federer storms to historic first French crown" (in ഇംഗ്ലീഷ്). RolandGaros.com. ജൂൺ 7, 2009. Retrieved ജൂൺ 9, 2009.
- ↑ "നാടകകൃത്ത് ഹബീബ് തൻവീർ അന്തരിച്ചു". മാതൃഭൂമി. ജൂൺ 8, 2009. Retrieved ജൂൺ 8, 2009.
- ↑ "Karia Munda elected Dy Speaker of Lok Sabha" (in ഇംഗ്ലീഷ്). Indian Express. ജൂൺ 8, 2009. Retrieved ജൂൺ 8, 2009.
- ↑ "Afridi fifty seals title for Pakistan" (in ഇംഗ്ലീഷ്). CricInfo. ജൂൺ 21, 2009. Retrieved 2009-06-22.
- ↑ "Singer Michael Jackson dies in Los Angeles aged 50" (in ഇംഗ്ലീഷ്). Telegraph.co.uk. ജൂൺ 26, 2009. Retrieved 2009-06-26.
- ↑ "സംവിധായകൻ ലോഹിതദാസ് അന്തരിച്ചു". മാതൃഭൂമി. Retrieved 2009-06-28.
June 2009 എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.