ഡിസംബർ 2008
ദൃശ്യരൂപം
ഡിസംബർ 2008 അധിവർഷത്തെ പന്ത്രണ്ടാം മാസമായിരുന്നു. തിങ്കളാഴ്ച ആരംഭിച്ച മാസം 31 ദിവസങ്ങൾക്കുശേഷം ഒരു ബുധനാഴ്ച അവസാനിച്ചു.
2008 ഡിസംബർ മാസം നടന്ന പ്രധാന സംഭവങ്ങൾ
- ഡിസംബർ 3 - മുംബൈയിലെ ഭീകരാക്രമണത്തിന്റെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മഹാരാഷ്ട്ര മുഖ്യമന്ത്രി വിലാസ്റാവു ദേശ്മുഖ് രാജിവെച്ചു.[1]
- ഡിസംബർ 4 - കണ്ണൂരിലെ ഇരിക്കൂറിൽ വിദ്യാർത്ഥികൾക്കിടയിലേക്ക് വാൻ ഇടിച്ചുകയറി 9 കുട്ടികൾ മരിച്ചു.[2]
- ഡിസംബർ 5 - വിലാസ്റാവു ദേശ്മുഖ് രാജിവെച്ചതിനെത്തുടർന്ന് അശോക് ചവാൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു.[3]
- ഡിസംബർ 13 - 2008-ലെ മിസ് വേൾഡ് ആയി റഷ്യയുടെ സെനിയ സുഖിനോവയും, ഫസ്റ്റ് റണ്ണറപ്പായി ഇന്ത്യയുടെ പാർവ്വതി ഓമനക്കുട്ടനും തെരഞ്ഞെടുക്കപ്പെട്ടു.[4]
- ഡിസംബർ 15 - മലയാള സാഹിത്യ നിരൂപകൻ കെ.പി. അപ്പൻ അന്തരിച്ചു.[5]
- ഡിസംബർ 23- കെ.പി. അപ്പന്റെ മധുരം നിന്റെ ജീവിതം എന്ന കൃതിക്ക് കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം[6]
- ഡിസംബർ 23-ഇംഗ്ലണ്ടിനെതിരായ ക്രിക്കറ്റ് ടെസ്റ്റ് പരമ്പര ഇന്ത്യ നേടി.[7]
അവലംബം
[തിരുത്തുക]- ↑ "Deshmukh gone, Cong delays successor announcement" (in ഇംഗ്ലീഷ്). ഇന്ത്യൻ എക്സ്പ്രസ്. ഡിസംബർ 3, 2008. Retrieved ഡിസംബർ 4, 2008.
- ↑ "ഇരിക്കൂറിൽ വാഹനാപകടം: 9 കുട്ടികൾ മരിച്ചു". മാതൃഭൂമി. ഡിസംബർ 4, 2008. Retrieved ഡിസംബർ 4, 2008.
- ↑ "Ashok Chavan appointed new Maharashtra CM; Rane revolts" (in ഇംഗ്ലീഷ്). Money Control. ഡിസംബർ 5, 2008. Retrieved ഡിസംബർ 7, 2008.
- ↑ "Ms Russia is Miss World, Ms India first runner up" (in ഇംഗ്ലീഷ്). IBNLive. ഡിസംബർ 13, 2008. Retrieved ഡിസംബർ 15, 2008.
- ↑ "കെ പി അപ്പൻ അന്തരിച്ചു". മാതൃഭൂമി. ഡിസംബർ 15, 2008. Retrieved ഡിസംബർ 15, 2008.
- ↑ "കെ.പി.അപ്പന് കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്". മാതൃഭൂമി. ഡിസംബർ 23, 2008. Retrieved ഡിസംബർ 23, 2008.
- ↑ "An improbable target" (in ഇംഗ്ലീഷ്). ടൈംസ് ഓഫ് ഇന്ത്യ. ഡിസംബർ 23, 2008. Retrieved ഡിസംബർ 23, 2008.
December 2008 എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.