മീര കുമാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Meera kumar
loksabha speaker


മീര കുമാർ
Meira Kumar.jpg
ലോക്‌സഭാ സ്പീക്കർ
പദവിയിൽ
പദവിയിൽ വന്നത്
ജൂൺ 3, 2009
മുൻഗാമിസോംനാഥ് ചാറ്റർജി
പിൻഗാമിസുമിത്ര മഹാജൻ
മണ്ഡലംസസാറാം, ബിഹാർ
ലോക്‌സഭാംഗം
പദവിയിൽ
പദവിയിൽ വന്നത്
2004
വ്യക്തിഗത വിവരണം
ജനനം (1945-03-31) 31 മാർച്ച് 1945  (76 വയസ്സ്)
പാറ്റ്ന, ബിഹാർ
രാഷ്ട്രീയ പാർട്ടിഇന്ത്യൻ നാഷണൽ കോൺഗ്രസ്
പങ്കാളി(കൾ)മഞ്ജുൾ കുമാർ
മക്കൾ1 മകൻ, 2 പെൺമക്കൾ
വസതിന്യൂ ഡെൽഹി
As of ജൂൺ 3, 2009
ഉറവിടം: [1]

ഇന്ത്യയിലെ പതിനഞ്ചാം ലോക്‌സഭയിലെ സ്പീക്കറാണ് മീര കുമാർ (ജനനം: മാർച്ച് 31, 1945). ഇന്ത്യൻ പാർലമെന്റ് ചരിത്രത്തിൽ ആദ്യത്തെ വനിതാ സ്പീക്കറാണ് ഈ ദളിത് വനിത.[1]

ജീവിതരേഖ[തിരുത്തുക]

മുൻ ഉപപ്രധാനമന്ത്രിയും പ്രമുഖ ദലിത് നേതാവുമായിരുന്നു ബാബു ജഗ്ജീവൻ റാമിന്റെയും സ്വാതന്ത്ര്യസമരസേനാനി ഇന്ദ്രാണി ദേവിയുടെയും മകളായി 1945 മാർച്ച് 31-ന് പാറ്റ്നയിലാണ് മീര കുമാർ ജനിച്ചത്. ഡെൽഹി സർവകലാശാലയിൽനിന്ന് എം.എ., എൽ.എൽ.ബി ബിരുദങ്ങൾ കരസ്ഥമാക്കി.[2]

1973-ൽ ഇന്ത്യൻ ഫോറിൻ സർവീസിൽ ചേർന്ന ഇവർ സ്പെയിൻ, യുണൈറ്റഡ് കിങ്ഡം, മൗറീഷ്യസ് എന്നീ എംബസികളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്തോ-മൗറീഷ്യസ് ജോയിന്റ് കമ്മീഷനിലും അംഗമായിരുന്നു. 1976-77 കാലഘട്ടത്തിൽ മാഡ്രിഡിലെ ഇന്ത്യൻ എംബസിയിലും 1977-79 കാലഘട്ടത്തിൽ ലണ്ടനിലെ ഹൈക്കമ്മീഷനിലും ജോലിനോക്കി. 1980 മുതൽ 85 വരെ വിദേശകാര്യമന്ത്രാലയത്തിൽ കൺസൾട്ടേറ്റീവ് കമ്മിറ്റി അംഗമായിരുന്നു.[2]

1968 നവംബർ 29-ന് സുപ്രീം കോടതി അഭിഭാഷകനായ മഞ്ജുൾ കുമാറിനെ വിവാഹം കഴിച്ചു. അൻഷുൽ, സ്വാതി, ദേവാംഗന എന്നിവർ മക്കളാണ്.

രാഷ്ട്രീയജീവിതം[തിരുത്തുക]

വിദേശമന്ത്രാലയത്തിലെ സേവനത്തിനുശേഷം ഇവർ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ ചേർന്നു. 1990-92, 1996-99 കാലയളവുകളിൽ എ.ഐ.സി.സി. ജനറൽ സെക്രട്ടറിയും 1990-2000, 2002-04 കാലയളവുകളിൽ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗമായും പ്രവർത്തിച്ചു.[2]

1985-ൽ ബിഹാറിലെ ബിജ്നോറിൽ നിന്ന് എട്ടാം ലോക്‌സഭയിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 1996-ൽ പതിനൊന്നാം ലോക്‌സഭയിലും 1998-ൽ പന്ത്രണ്ടാം ലോക്‌സഭയിലും ഡെൽഹിയിലെ കരോൾ ബാഗ് മണ്ഡലത്തെ പ്രതിനിധീകരിച്ചു. 1999-ലെ പതിമൂന്നാം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിഹാറിലെ സസാറാം മണ്ഡലത്തിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. എന്നാൽ 2004-ൽ പതിനാലാം ലോക്‌സഭയിലും 2009-ൽ പതിനഞ്ചാം ലോക്‌സഭയിലും ഇതേ മണ്ഡലത്തിൽനിന്നുതന്നെ വിജയിച്ച് അംഗമായി.[2][3]

1996-98 കാലയളവിൽ പബ്ലിക് അക്കൌണ്ട്സ് കമ്മിറ്റി അംഗം, ഹോം അഫയേഴ്സ് കമ്മിറ്റി അംഗം, സ്ത്രീശാക്തീകരണത്തിനുള്ള സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. 1998 മുതൽ 99 വരെ ഭക്ഷ്യ-ഉപഭോക്തൃകാര്യ സമിതി, പരിസ്ഥി-വന സമിതി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.[2][4]

മന്ത്രിപദവിയിൽ[തിരുത്തുക]

2004 മുതൽ മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിൽ സാമൂഹ്യനീതിന്യായ വകുപ്പിൽ സഹമന്ത്രിയായിരുന്നു.[2] 2009-ലെ മൻമോഹൻ സിങ് സർക്കാരിൽ ജലവിഭവമന്ത്രിയായി നിയമിതയായെങ്കിലും സ്പീക്കർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടതിനെത്തുടർന്ന് 2009 മേയ് 31-ന് മന്ത്രിസഭയിൽനിന്ന് രാജിവെച്ചു.[5]

അവലംബം[തിരുത്തുക]

  1. "India gets its first woman Speaker in Meira Kumar" (ഭാഷ: ഇംഗ്ലീഷ്). IBNLive. ജൂൺ 3, 2009. മൂലതാളിൽ നിന്നും 2009-06-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് ജൂൺ 3, 2009.
  2. 2.0 2.1 2.2 2.3 2.4 2.5 "Fifteenth Lok Sabha Members Bioprofile" (ഭാഷ: ഇംഗ്ലീഷ്). Loksabha. ശേഖരിച്ചത് ജൂൺ 3, 2009.
  3. "Meira Kumar's brief profile" (ഭാഷ: ഇംഗ്ലീഷ്). മേയ് 30, 2009. ശേഖരിച്ചത് ജൂൺ 11, 2009. Cite has empty unknown parameter: |1= (help)
  4. http://www.manoramaonline.com/news/latest-news/2017/07/17/Presidential-election-today-ram-nath-kovind-meira-kumar.html
  5. "Meira meets Sonia, set to become LS Speaker, SG calls on her" (ഭാഷ: ഇംഗ്ലീഷ്). Indopia. മേയ് 31, 2009. ശേഖരിച്ചത് ജൂൺ 1, 2009.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മീര_കുമാർ&oldid=3641288" എന്ന താളിൽനിന്ന് ശേഖരിച്ചത്