ജനുവരി 2011

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


ജനുവരി 2011 ആ വർഷത്തിലെ ആദ്യ മാസമായിരുന്നു. ഒരു ശനിയാഴ്ച ആരംഭിച്ച മാസം 31 ദിവസങ്ങൾക്കുശേഷം ഒരു തിങ്കളാഴ്ച അവസാനിച്ചു.

2011 ജനുവരി മാസം നടന്ന പ്രധാന സംഭവങ്ങൾ:

വാർത്തകൾ 2011

ജനുവരി 31[തിരുത്തുക]

  • ജനുവരി 31-- റെയിൽവേ തത്കാൽ ടിക്കറ്റിൽ യാത്ര ചെയ്യുന്നവർ ഫെബ്രുവരി 11 മുതൽ തിരിച്ചറിയൽ രേഖ കൂടി കൈവശം വയ്ക്കണം[1].
  • ജനുവരി 31--ഈജിപ്തിലെ കലാപത്തെ തുടർന്ന് ക്രൂഡ് ഓയിൽ വില ബാരലിന് 101 ഡോളറായി ഉയർന്നു[2].
  • ജനുവരി 31--ഐസ്‌ക്രീം പാർലർകേസ് അന്വേഷിക്കാനായി പ്രത്യേക അന്വേഷണസംഘം രൂപവൽക്കരിക്കുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണൻ [3] .
  • ജനുവരി 31--പാകിസ്ഥാന്റെ ആണവായുധ ശേഖരത്തിൽ ഇപ്പോൾ 110 ആയുധങ്ങളുണ്ടെന്ന് 'വാഷിങ്ടൺ പോസ്റ്റ്' പത്രം റിപ്പോർട്ട് ചെയ്തു [4].
  • ജനുവരി 31--2ജി സ്‌പെക്ട്രം ലൈസൻസ് അനുവദിച്ചതിൽ മുൻ ടെലികോം മന്ത്രി എ. രാജയടക്കം ഏഴുപേരുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് ജസ്റ്റിസ് ശിവരാജ് പാട്ടീൽ കമ്മിറ്റി കണ്ടെത്തി [5].
ശ്രീ പത്മനാഭസ്വാമി ക്ഷേത്രം

ജനുവരി 30[തിരുത്തുക]

  • ജനുവരി 30--ഈജിപ്തിൽ ജനകീയ പ്രക്ഷോഭം മൂലം മരണം 150. പ്രസിഡണ്ട് ഹുസ്‌നി മുബാറക് പുറത്തുപോവണമെന്നാവശ്യപ്പെട്ട് നാളെ കൈറോയിൽ പത്ത് ലക്ഷം പേർ പങ്കെടുക്കുന്ന റാലി സംഘടിപ്പിക്കുമെന്ന് പ്രക്ഷോഭകർ.[7].
  • ജനുവരി 31--അമേരിക്കയിൽ ഇന്ത്യൻ വിദ്യാർഥികളുടെ കാലിൽ റേഡിയോ കോളർ ഘടിപ്പിച്ചുവിട്ട സംഭവത്തിൽ ഇന്ത്യ അപലപിച്ചു[8].

ജനുവരി 29[തിരുത്തുക]

ജനുവരി 28[തിരുത്തുക]

ജനുവരി 27[തിരുത്തുക]

  • ജനുവരി 27 --ഈജിപ്തിൽ പൊട്ടിപ്പുറപ്പെട്ട സർക്കാർ വിരുദ്ധസമരം കൂടുതൽ ശക്തമാകുന്നു[20].
  • ജനുവരി 27 -- രാജ്യവ്യാപകമായി മോട്ടോർവാഹനനിയമത്തിൽ ഭേദഗതി വരുത്തുന്നതിനു വേണ്ടിയുള്ള ബിൽ പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു[21].
  • ജനുവരി 27--ബി.ബി.സി. ഷോർട്ട് വേവിലുള്ള ഹിന്ദി റേഡിയോ സംപ്രേഷണം ചിലവു ചുരുക്കലിന്റെ ഭാഗമായി മാർച്ച് മുതൽ നിർത്തലാക്കുന്നു[22].
  • ജനുവരി 27--മകരജ്യോതി മനുഷ്യസൃഷ്ടിയാണോ എന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് അന്വേഷണമില്ലെന്ന് കേരള സർക്കാർ കോടതിയെ അറിയിച്ചു[23].
  • ജനുവരി 27--മഹാരാഷ്ട്രയിൽ പനെവാഡിയിലെ സാഗർഡാബയിൽ ഭക്ഷണം കഴിക്കാൻ എത്തിയ നാസിക് ജില്ലയിലെ മൻമാഡിൽ അഡീഷണൽ ജില്ലാ കളക്ടറുടെ ദേഹത്ത് പെട്രോളും മണ്ണെണ്ണയും ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് മഹാരാഷ്ട്രിയിലെ 80,000 ത്തിലധികം വരുന്ന ഗസറ്റഡ് ഓഫീസർമാർ സംസ്ഥാനവ്യാപകമായി പണിമുടക്കുന്നു [24].
  • ജനുവരി 27--ശ്രീനഗറിൽ ലാൽചൗക്കിലെ ഏകതായാത്രയിൽ അറസ്റ്റിലായ ബി.ജെ.പി നേതാക്കളെ വിട്ടയച്ചു[25].
  • ജനുവരി 27-- കാസർഗോഡ് ജില്ലയിൽ എൻഡോസൾഫാൻ സ്മാർട്ട്കാർഡ് പദ്ധതി ആരംഭം[26].

ജനുവരി 26[തിരുത്തുക]

ജനുവരി 25[തിരുത്തുക]

ജനുവരി 24[തിരുത്തുക]

ഭീംസെൻ ജോഷി
  • ജനുവരി 24--ഹിന്ദുസ്ഥാനി സംഗീതജ്ഞൻ പണ്ഡിറ്റ് ഭീംസെൻ ജോഷി (ചിത്രത്തിൽ)അന്തരിച്ചു. 88 - വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖം മൂലം ഇന്ന് രാവിലെ 8 മണിക്ക് പൂനയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം സംഭവിച്ചത്[36].

ജനുവരി 23[തിരുത്തുക]

ജനുവരി 22[തിരുത്തുക]

  • ജനുവരി 22- ഒ.എൻ.ജി.സി.യുടെ പൈപ്പ്‌ലൈൻ പൊട്ടിയതിനെത്തുടർന്ന് മുംബൈ കടൽത്തീരത്ത് 30,000 ബാരൽ എണ്ണ ചോർന്നു[39].
  • ജനുവരി 22-ആണവപ്രശ്‌നം സംബന്ധിച്ച് ഇറാനുമായി വൻശക്തികൾ നടത്തിയ ചർച്ച വിഫലം[40].
  • ജനുവരി 22- അതിരപ്പിള്ളി ജല വൈദ്യുതപദ്ധതിയ്ക്ക് തടസം പ്രധാനമന്ത്രിയുടെ ഓഫിസാണെന്ന് മന്ത്രി എ.കെ.ബാലൻ ആരോപിച്ചു[41].
  • ജനുവരി 22-1924 ജനുവരി 21 ന് അന്തരിച്ച റഷ്യൻ വിപ്ലവനേതാവ് ലെനിന്റെ മൃതദേഹം അടക്കം ചെയ്യാൻ റഷ്യൻ സർക്കാർ പ്രത്യേകം തയ്യാറാക്കിയ വെബ്‌സൈറ്റിലൂടെ ഹിതപരിശോധന നടത്തുന്നു[42].
  • ജനുവരി 22-കേരള സ്റ്റേറ്റ് ഇലക്‌ട്രിസിറ്റി ബോർഡിനെ (കെ.എസ്.ഇ.ബി) കമ്പനിയാക്കി മാറ്റി സർക്കാർ ഉത്തരവ്.
  • ജനുവരി 22-ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കർണാടക മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും വിചാരണ ചെയ്യാൻ ഗവർണർ അനുമതി നൽകിയതിനെതിരെ ഇന്ന് കർണാടകത്തിൽ ബന്ദ് [43] .

ജനുവരി 21[തിരുത്തുക]

  • ജനുവരി 21- കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ് പ്രഖ്യാപിച്ചു .കലാമണ്ഡലം പൈങ്കുളം രാമചാക്യാർ ഉൾപ്പെടെ നാല് മലയാളികളും ബഹുമതിക്കർഹരായി.
  • ജനുവരി 21- കേന്ദ്ര സഹമന്ത്രി ഗുരുദാസ് കാമത്തിന് ടെലികോം വകുപ്പിൻറെ അധിക ചുമതല നൽകി.
  • ജനുവരി 21- ഏതു സമയത്തും രേഖപ്പെടുത്തിയ വോട്ടിൻറെ പ്രിൻറൗട്ട് എടുക്കാൻ കഴിയുന്ന ആധുനിക വോട്ടിങ്ന്ത്രങ്ങൾ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യയിലാദ്യമായി കേരളത്തിൽ ഉപയോഗിക്കും.
  • ജനുവരി 21- സംസ്ഥാനത്തെ കലാലയങ്ങളിൽ യു.എൻ ക്ലബ്ബുകൾ രൂപീകരിക്കുന്നു.
  • ജനുവരി 21- കേരളത്തിൽ രാത്രി തണുപ്പും പകൽ ചുടും കൂടുന്നു . അധികമഴയുണ്ടായിട്ടും പല ഭാഗങ്ങളിലും ഇപ്പോഴേ ജലക്ഷാമം ഉണ്ടാകുന്നതു സംബന്ധിച്ച് പഠനം നടത്തണമെന്ന് പ്രശസ്ത കാലാവസ്ഥാ വിദഗ്ദൻ ഡോ.സി.കെ.രാജൻ അഭിപ്രായപ്പെട്ടു.
  • ജനുവരി 21- സോണിയാ ഗാന്ധി അധ്യക്ഷയായുള്ള ദേശീയ ഉപദേശക സമിതി നിർദ്ദിഷ്ട ഭക്ഷ്യ സുരക്ഷാ ബില്ലിൻറെ ആദ്യ ഭാഗം പുഥത്തിറക്കി.
  • ജനുവരി 21- മുൻ ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈൻ രചിച്ച 'സബീബയും രാജാവും' എന്ന നോവൽ ഹോളിവുഡ് സിനിമയാക്കുന്നു[44].
  • ജനുവരി 21- കർണ്ണാടക മുഖ്യമന്ത്രി യെഡിയൂരപ്പയെ കുറ്റവിചാരണ നടത്തുവാൻ ഗവർണ്ണർ അനുമതി നൽകി.
  • ജനുവരി 21- ഓസ്‌ട്രേലിയൻ മിഷണറി പ്രവർത്തകനായ ഗ്രഹാം സ്റ്റെയിൻസിനെയും മക്കളെയും കൊലപ്പെടുത്തിയ കേസിലെ പ്രതി ദാരാസിങിന്റെ ജീവപര്യന്തം ശിക്ഷ സുപ്രീം കോടതി ശരിവെച്ചു[45].

ജനുവരി 20[തിരുത്തുക]

ജനുവരി 19[തിരുത്തുക]

  • ജനുവരി 19-അഹമ്മദാബാദിൽ കോങ്ഗോ പനി മൂലം ഒരു മലയാളിയടക്കം മൂന്നു മരണം. മൃഗങ്ങളുടെ ദേഹത്തെ ചെള്ളിൽ കാണപ്പെടുന്ന വൈറസ് ഉണ്ടാക്കുന്ന ഈ രോഗം ഇന്ത്യയിൽ ആദ്യമായാണ് റിപ്പോർട്ട് ചെയ്യുന്നത് [52].
  • ജനുവരി 19- ബ്രസീലിലെ റിയോ ഡി ജനൈറോയിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ മരണം 727[53].
വിഴിഞ്ഞം തുറമുഖം
  • ജനുവരി 19- വിഴിഞ്ഞം പദ്ധതിയുടെ (ചിത്രത്തിൽ) പ്രഥമ ഘട്ടത്തിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അനുമതി നൽകി. മൂന്നു ഘട്ടങ്ങളിലായി ലഭിക്കേണ്ടതിന്റെ ആദ്യഘട്ട അനുമതിയാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്[54].
  • ജനുവരി 19- കേന്ദ്രമന്ത്രിസഭാ വികസനം ഇന്ന് (ബുധനാഴ്ച) നടത്തി. കെ.വി തോമസിന് ഭക്ഷ്യ, പൊതുവിതരണവകുപ്പിന്റെയും കെ.സി. വേണുഗോപാലിന് ഊർജവകുപ്പുമാണ് നൽകിയിരിക്കുന്നത് [55].
  • ജനുവരി 19- ഇന്നു പുലർച്ചെ ഡൽഹിയിലും തെക്കുപടിഞ്ഞാറൻ പാകിസ്താനിലും റിക്ടർ സ്‌കെയിലിൽ 7.4 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു [56].

ജനുവരി 18[തിരുത്തുക]

മാമോത്ത്

ജനുവരി 17[തിരുത്തുക]

ജനുവരി 16[തിരുത്തുക]

  • ജനുവരി 16-- തെക്കൻ സുഡാൻ ഹിതപരിശോധന : പുതിയ രാജ്യത്തിന് അനുകൂലമാണ് ജനവിധിയെന്ന് ആദ്യസൂചനകൾ[67] .
  • ജനുവരി 16-- ഇത്തവണത്തെ ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം ദി സോഷ്യൽ നെറ്റ് വർക്കിന്റെ സംഗീത സംവിധാനം നിർവഹിച്ച ട്രന്റ് റെസ്‌നർ, അറ്റികസ് റോസ് എന്നിവർക്ക് ലഭിച്ചു[68].
സച്ചിൻ തെൻഡുൽക്കർ

ജനുവരി 15[തിരുത്തുക]

  • ജനുവരി 15-- ബ്രസീലിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മൂലം മരിച്ചവരുടെ എണ്ണം610 ആയി . കനത്ത മഴ മൂലം രക്ഷാപ്രവർത്തനം ദുഷ്‌കരമാക്കിയിട്ടുള്ള ഇവിടെ 6050 പേർക്ക് വീട് നഷ്ടപ്പെടുകയും 7,780 പേർ താത്കാലികമായി ദുരന്തമേഖലയിൽ നിന്ന് പാലായനം ചെയ്‌തെന്നുമാണ് ഔദ്യോഗിക കണക്ക്[70].
  • ജനുവരി 15-- കേരളാ സംസ്ഥാന സ്‌കൂൾ കലോത്സവം ജനുവരി -18 ന് തുടങ്ങാൻ കോട്ടയത്ത് ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനം. ശബരിമലയ്ക്കു സമീപമുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ദുഖാചരണം പ്രഖ്യാപിച്ചതിനാലാണ് 17-ന് പ്രഖ്യാപിച്ച കലോത്സവം ഈ ദിവസത്തേക്ക് മാറ്റിയത്[71].
  • ജനുവരി 15-- വണ്ടിപ്പെരിയാർ പുൽമേട്ടിൽ ജനുവരി-14ന് മകരവിളക്ക് കണ്ടു മടങ്ങിയ അയ്യപ്പഭക്തന്മാരിൽ തിക്കിലും തിരക്കിലും പെട്ടു മരിച്ചവരുടെ എണ്ണം 104. പരുക്കേറ്റവർ 44. മരിച്ചവരിൽ 5 മലയാളികൾ, തിരിച്ചറിഞ്ഞ മൃതദേഹങ്ങൾ 66, ഇതിൽ തമിഴ് നാട്ടുകാർ 22, കർണാടകക്കാർ 20, ആന്ധ്രാക്കാർ 15, ഒരു ശ്രീലങ്കക്കാരൻ എന്നിവരുൾപ്പെടുന്നു[72].

ജനുവരി 14[തിരുത്തുക]

ജോൺപോൾ രണ്ടാമൻ മാർപ്പാപ്പ
  • ജനുവരി 14-- ജോൺപോൾ രണ്ടാമൻ മാർപ്പാപ്പയെ (ചിത്രത്തിൽ) മെയ് 1-ന് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കും [79].
  • ജനുവരി 14-- വല്ലാർപാടം കണ്ടെയ്‌നർ ടെർമിനൽ ഫെബ്രുവരി 11-ന് പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗ് ഉദ്ഘാടനം ചെയ്യും[80].
  • ജനുവരി 14-- തൊടുപുഴ ന്യൂമാൻ കോളേജ് അധ്യാപകൻ പ്രൊഫ. ടി.ജെ.ജോസഫിന്റെ കൈവെട്ടിയ കേസിൽ പ്രത്യേക അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പ്രതികൾക്കെതിരെ രാജ്യദ്രോഹ കുറ്റം, ക്രിമിനൽ ഗൂഢാലോചന എന്നിവയാണ് ചുമത്തിയിരിക്കുന്നത് [81].

ജനുവരി 13[തിരുത്തുക]

  • ജനുവരി 13-- ബ്രസീലിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മൂലം മരിച്ചവരുടെ എണ്ണം 348. ദുരന്തം ഏറെ നാശം വിതച്ചത് തെക്ക് പടിഞ്ഞാറൻ ബ്രസീലിലാണ് [82].
  • ജനുവരി 13-- പാലക്കാട് ജില്ലയിലെ വില്ലേജോഫീസുകൾ 'വില്ലേജ്‌സ്യൂട്ട്' എന്ന പദ്ധതിയുടെ ഭാഗമായി കമ്പ്യൂട്ടർവത്കരിക്കുന്നു. പദ്ധതിയുടെ ഉദ്ഘാടനം 15ന് റവന്യുമന്ത്രി കെ.പി.രാജേന്ദ്രൻ നിർവഹിക്കും.പദ്ധതി പൂർത്തിയാകുന്നതോടെ ജില്ലാ, താലൂക്ക്, വില്ലേജുകളെ ബന്ധിപ്പിച്ചുകൊണ്ട് പൂർണമായും കമ്പ്യൂട്ടർവത്കരിച്ച 'ഇ-റവന്യുഡിസ്ട്രിക്ട്' സംവിധാനം നടപ്പാക്കുന്ന ആദ്യജില്ലയായി പാലക്കാട് മാറും[83].
മകരവിളക്ക്

ജനുവരി 12[തിരുത്തുക]

  • ജനുവരി 12--കേരള പി.എസ്.സിയിൽ നിലവിലുള്ള എട്ട് ഒഴിവുകളിലേക്ക് പുതിയ അംഗങ്ങളെ മന്ത്രിസഭായോഗം തീരുമാനിച്ചു . തീരുമാനം ഗവർണറുടെ അംഗീകാരത്തിനായി സമർപ്പിക്കും [86].
  • ജനുവരി 12-- ബ്രസീലിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മൂലം 270 പേർ മരിച്ചു. ദുരന്തം ഏറെ നാശം വിതച്ചത് തെക്ക് പടിഞ്ഞാറൻ ബ്രസീലിലാണ്[87].
  • ജനുവരി 12 - 2011-12 ലെ സംസ്ഥാന വാർഷികപദ്ധതിക്കായി 11030 കോടി രൂപയുടെ അടങ്കലിന് മന്ത്രിസഭ അംഗീകാരം നൽകി.
  • ജനുവരി 12 - ദാരിദ്യരേഖയ്ക്ക് താഴെയുള്ളവരുടെ സംസ്ഥാന പട്ടികയ്ക്ക് മന്ത്രിസഭ അംഗീകാരം നൽകി. കേരളത്തിൽ 32 ലക്ഷം കുടുംബങ്ങളാണ് കണക്കെടുപ്പ് പ്രകാരം ദാരിദ്രരേഖയ്ക്ക് താഴെയുള്ളത്[88].
  • ജനുവരി 12 - സ്വാമി വിവേകാനന്ദന്റെ 150 - ആം ജന്മവാർഷികാചരണം പ്രധാനമന്ത്രി മൻമോഹൻ സിങ് ഇന്ന് ഡൽഹിയിൽ ഉദ്ഘാടനം ചെയ്തു [89] .
  • ജനുവരി 12--രാജ്യത്തെ വ്യാവസായിക ഉത്പാദന വളർച്ചയിൽ നവംബർ മാസം 2.7 ശതമാനത്തിന്റെ കുറവ് [90] .
  • ജനുവരി 12- ഓസ്ട്രേലിയയിൽ ഒരു നൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ വെള്ളപ്പൊക്കം .30 പേർക്ക് ജീവഹാനി .ആയിരങ്ങൾ രക്ഷക്കായി പാലായനം ചെയ്തു [91] .

ജനുവരി 11[തിരുത്തുക]

ജൂലിയൻ അസാഞ്ജ്
  • കേരളത്തിൽ ഓട്ടോ, ടാക്‌സി നിരക്കുകൾ വർദ്ധിപ്പിച്ചു[92].

    ജനുവരി 10[തിരുത്തുക]

    • ജനുവരി 10- യു.ഡി.എഫിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ നേതാവ് ഉമ്മൻചാണ്ടി നയിക്കുന്ന കേരള മോചനയാത്ര ഉപ്പളയിൽ നിന്ന് തിങ്കളാഴ്ച ആരംഭിച്ചു .[99] .
    • ജനുവരി 10-വാഗമണ്ണിൽ‍ നടത്തിയ സിമി ക്യാമ്പ് കേസിലെ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യുവാൻ കേന്ദ്ര സർക്കാർ എൻ.ഐ.എക്ക് അനുമതി നൽകി[100].
    ലയണൽ മെസ്സി

    ജനുവരി 9[തിരുത്തുക]

    വിക്കിലീക്‌സ്
    • ജനുവരി 9 വിക്കിലീക്‌സ് സ്ഥാപകൻ ജൂലിയൻ അസാഞ്ജിന്റെയും മറ്റു മൂന്നു പ്രധാനികളുടെയും വിവരങ്ങൾ നൽകാൻ അമേരിക്ക സൗഹൃദക്കൂട്ടായ്‌മ വെബ്‌സൈറ്റായ ട്വിറ്ററിനോട് ആവശ്യപ്പെട്ടു[110].
    എസ്. ശ്രീശാന്ത്
    • ജനുവരി 9 ഐ.പി.എൽ. ക്രിക്കറ്റ് നാലാം സീസൺ മത്സരങ്ങൾക്കുള്ള താരലേലം അവസാനിച്ചപ്പോൾ റേക്കോർഡ് തുകയായ 11.04 കോടി രൂപയ്ക്ക് ഇന്ത്യൻ താരം ഗൗതം ഗംഭീറിനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കി. മലയാളിയായ ശ്രീശാന്തിനെയും (ചിത്രത്തിൽ) ശ്രീലങ്കൻ താരം ജയവർധനയെയും കൊച്ചി ടീം നേടി [111].

    ജനുവരി 8[തിരുത്തുക]

    • ജനുവരി 8 - 2011-2012 സാമ്പത്തിക വർഷത്തേക്കുള്ള കേരളാ സംസ്ഥാന ബജറ്റ് ഫെബ്രുവരി 11 ന് ധനമന്ത്രി ഡോ. തോമസ് ഐസക്ക് നിയമസഭയിൽ അവതരിപ്പിക്കും[112].

    ജനുവരി 7[തിരുത്തുക]

    • ജനുവരി 7 - സംത്ധോത എക്സ്പ്രസ് , മക്ക മസ്ജിദ് , മാലെഗാവ് , അജ്മേർ സ്ഫോടനങ്ങളിൽ ആർ.എസ്.എസ്സിന് പങ്കുണ്ടെന്ന് അജ്‌മേർ സ്‌ഫോടനക്കേസിൽ അറസ്റ്റിലായ സ്വാമി അസിമാനന്ദ കുറ്റസമ്മതം നടത്തിയതായി റിപ്പോർട്ട്.
    മൻമോഹൻ സിംഗ്‌

    ജനുവരി 6[തിരുത്തുക]

    • ജനുവരി 6 - ലോകത്തെ വൻകിട ഇറച്ചിവ്യാപാര ശൃംഖലയായ ടൈസൺ ഫുഡ്‌സിന്റെ മുൻ സി.ഇ.ഒയും ചെയർമാനുമായ ഡോൺ ടൈസൺ എന്ന ഡൊണാൾഡ് ജെ. ടൈസൺ (80) ലോസ്ആഞ്ജലെസിൽ അന്തരിച്ചു[118].
    മൂന്നാർ
    • ജനുവരി 6 - പൂനെയിൽ നടന്ന ദേശീയ സ്‌കൂൾ അത് ലറ്റിക് മീറ്റിൽ 40 സ്വർണം നേടിയ കേരളം പതിനാലാം തവണയും കിരീടം കരസ്ഥമാക്കി . 12 സ്വർണവുമായി ഹരിയാണ രണ്ടാം സ്ഥാനത്ത്[119].
    • ജനുവരി 6 - മഹാത്മാഗാന്ധി ഗേശീയ തൊഴിലുറപ്പുപദ്ധതിയുടെ വേതനം പണപ്പെരുപ്പവുമായി ബന്ധപ്പെടുത്തി പുനഃക്രമീകരിന്നു. ഇതനുസരിച്ച് തൊഴിലാളികൾക്കുള്ള വേതനത്തിൽ 17മുതൽ 30ശതമാനംവരെ വർധനയുണ്ടാകും. കേരളത്തിൽ വേതനം 150 രൂപയാകും .
    ആന്ധ്ര പ്രദേശ്

    ജനുവരി 5[തിരുത്തുക]

    • ജനുവരി 5 - കേരളത്തിലെ യുവജനങ്ങളിലെ കലാ-കായിക-സാംസ്‌കാരിക-കാർഷിക പ്രതിഭകളെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും ഉദ്ദേശിച്ച് നടത്തുന്ന സംസ്ഥാന കേരളോത്സവത്തിൽ തിരുവനന്തപുരം ജേതാക്കൾ.
    കെ.ജി. ബാലകൃഷ്ണൻ

    ജനുവരി 4[തിരുത്തുക]

    • ജനുവരി 4 -ബാലസാഹിത്യകാരൻ ഡിക്ക് കിങ് സ്മിത്ത് (88) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങൾ നിമിത്തം ഏറെ നാളായി വിശ്രമജീവിതം നയിക്കുകയായിരുന്നു സ്മിത്ത്. മൃഗങ്ങളെ കഥാപാത്രമാക്കിയാണ് കിങ് സ്മിത്തിന്റെ മിക്ക രചനകളും[127].
    • ജനുവരി 4-ജനിതക വിളകളുടെ പ്രചാരണത്തിനു വേണ്ടി അവയെ എതിർക്കുന്ന യൂറോപ്യൻ രാജ്യങ്ങളെ ഒറ്റപ്പെടുത്താൻ അമേരിക്ക വ്യാപാരയുദ്ധത്തിനും സമ്മർദതന്ത്രങ്ങൾക്കും പദ്ധതിയിട്ടതായി വിക്കിലീക്‌സ് രേഖകൾ [128] .
    • ജനുവരി 4-2011-12 സാമ്പത്തികവർഷത്തേക്ക് കേരളത്തിൽ 11,030 കോടിരൂപ അടങ്കൽ വരുന്ന വാർഷികപദ്ധതിക്ക് സംസ്ഥാന ആസൂത്രണ ബോർഡ് രൂപം നൽകി [129].
    • ജനുവരി 4- പാകിസ്ഥാനിലെ വിവാദ മതനിന്ദാനിയമത്തിനെതിരെ പരസ്യപ്രസ്താവന നടത്തിയിരുന്ന പഞ്ചാബ് പ്രവിശ്യയുടെ ഗവർണർ സൽമാൻ തസീറിനെ അംഗരക്ഷകൻ വെടിവെച്ചുകൊന്നു [130].
    • ജനുവരി 4-ഗ്രീസിലെ ക്രീറ്റ് ദ്വീപിൽ കണ്ടെത്തിയ 1,30,000 വർഷത്തോളം പഴക്കമുള്ള ശിലായുധങ്ങൾ മനുഷ്യ പൂർവ്വികരുടെ കടൽയാത്ര അക്കാലത്തുതന്നെ ആരംഭിച്ചതായി സൂചന നൽകുന്നു . കരമാർഗമാണ് ആഫ്രിക്കയിൽ നിന്നും പ്രാചീനമനുഷ്യർ യൂറോപ്പിലെക്കെത്തിയതെന്ന സിദ്ധാന്തത്തിന് ഈ കണ്ടെത്തൽ വെല്ലുവിളിയാകുന്നു [131] .
    • ജനുവരി 4- ഇന്ത്യ - യുഎസ് സംയുക്ത നാവികാഭ്യാസം ആൻഡമാൻ തീരത്ത് ഇന്നുമുതൽ [132]
    ജസ്റ്റിൻ ബെയ്ബർ
    • ജനുവരി 4 - കർണ്ണാടകയിൽ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ബി.ജെ.പി മുന്നിൽ [133] .
    • ജനുവരി 4 - ഏഷ്യയിലെ ആദ്യ യുദ്ധക്കപ്പൽ രൂപകൽപ്പനാ കേന്ദ്രമായ നിർദേശിന് ബേപ്പൂരിലെ ചാലിയത്ത് പ്രതിരോധമന്ത്രി എ.കെ.ആന്റണി തറക്കല്ലിട്ടു . 43 ഏക്കർ സ്ഥലത്ത് 600 കോടി രൂപ ചെലവഴിച്ചാണ് ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നത് [134] .

    ജനുവരി 3[തിരുത്തുക]

    • ജനുവരി 3 - ഇൻറർനെറ്റിൽ ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തിയായി കനേഡിയൻ പോപ്പ് ഗായകനായ 16-കാരൻ ജസ്റ്റിൻ ബെയ്ബറിനെ (ചിത്രത്തിൽ) ഇൻറർനെറ്റ് സൗഹൃദ സദസ്സുകൾ വിശകലനം ചെയ്യുന്ന ക്ലൗട്ട് എന്ന കമ്പനി തിരഞ്ഞെടുത്തു[135] .
    • ജനുവരി 3 - ആണവ നിലയങ്ങളിൽ ഉപയോഗിച്ച ഇന്ധനത്തിൽ നിന്ന് പുനഃസംസ്‌കരണത്തിലൂടെ പുതിയ ഇന്ധനം കണ്ടെത്താവുന്ന സാങ്കേതികവിദ്യ ചൈന വികസിപ്പിച്ചെടുത്തതായി വാർത്ത . പതിയ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി , നിലവിൽ ചൈനയുടെ പക്കലുള്ള ആണവ ഇന്ധനമുപയോഗിച്ച് 3,000വർഷം രാജ്യത്തെ ആണവ വൈദ്യുതി സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കാമെന്നും ചൈന അവകാശപ്പെട്ടു [136].
    • ജനുവരി 3 - ബൊഫോഴ്‌സ് കോഴക്കേസിൽ ഇടനിലക്കാർ എന്ന നിലയിൽ ഇറ്റാലിയൻ വ്യവസായി ഒട്ടാവിയ ക്വത്‌റോച്ചിക്കും പരേതനായ വിൻഛദ്ദയ്ക്കും നിയമവിരുദ്ധമായി 41കോടി രൂപ കമ്മീഷൻ ലഭിച്ചിട്ടുണ്ടെന്ന് ആദായനികുതി വകുപ്പ് അപ്പലേറ്റ് ട്രൈബ്യൂണൽ കണ്ടെത്തി[137].
    • ജനുവരി 3 - ഇന്ത്യ ഡിസംബർ 25 ന് വിക്ഷേപിച്ച ജി.എസ്.എൽ.വി.-എഫ് 06 പരാജയപ്പെട്ടത് റഷ്യൻ നിർമിത ക്രയോജനിക് എൻജിനുതാഴെയുള്ള കണക്ടിങ് കേബിളുകൾ വേർപെട്ടതു മൂലമാണെന്ന് പ്രാഥമികറിപ്പോർട്ട് [138].
    • ജനുവരി 3 - എം.ബി.ബി.എസ്. പ്രവേശനത്തിന് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഏകീകൃത പൊതു പ്രവേശന പരീക്ഷ നടത്താൻ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ (എം.സി.ഐ.) വിജ്ഞാപനമിറക്കി [139].
    • ജനുവരി 3 - പത്തൊമ്പതു വർഷത്തെ ഇടവേളയ്ക്കു ശേഷം ഇന്ത്യ ഐക്യരാഷ്ട്ര രക്ഷാസമിതിയിൽ തിരിച്ചെത്തി. രണ്ടു വർഷ കാലാവധിയുള്ള അംഗത്വം തിങ്കളാഴ്ചയാണ് പ്രാബല്യത്തിൽ വന്നത് [140].
    • ജനുവരി 3 - സംസ്ഥാനത്തെ പോലീസ് സേനയുടെ നിരീക്ഷണത്തിന് സംസ്ഥാന സുരക്ഷാ കമ്മീഷൻ രൂപീകരിക്കുന്നതുൾപ്പെടെയുള്ള വ്യവസ്ഥകളോടു കൂടിയ കേരള പോലീസ് ബിൽ നിയമസഭ പാസാക്കി[141] .
    • ജനുവരി 3 - ദേശീയ സ്കൂൾ അത് ലറ്റിക് മീറ്റ് പൂനെയിൽ ആരംഭിച്ചു [142].
    • ജനുവരി 3 - ആറ് നോബൽ സമ്മാന ജേതാക്കളും, 7000 പ്രതിനിധികളും പങ്കെടുക്കുന്ന അഞ്ചു ദിവസത്തെ 98 ആമത് ഇന്ത്യൻ സയൻസ് കോൺഗ്രസിന്‌ ചെന്നൈയിൽ തുടങ്ങി[143].

    ജനുവരി 2[തിരുത്തുക]

    • ജനുവരി 2 - പാകിസ്ഥാനിൽ ഭരണമുന്നണിയിലെ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായ മുത്താഹിദ ക്വാമി മൂവ്‌മെന്റ് (എം.ക്യു.എം.) മുന്നണി വിട്ടു[144] .
    മാഗ്നസ് കാൾസൺ

    ജനുവരി 1[തിരുത്തുക]


    അവലംബം[തിരുത്തുക]

    1. "മാതൃഭൂമി വെബ്‌സൈറ്റ്". ശേഖരിച്ചത്: 2011 ജനുവരി 31.
    2. "മാതൃഭൂമി വെബ്‌സൈറ്റ്". ശേഖരിച്ചത്: 2011 ജനുവരി 31.
    3. "മാതൃഭൂമി വെബ്‌സൈറ്റ്". ശേഖരിച്ചത്: 2011 ജനുവരി 31.
    4. "മാതൃഭൂമി വെബ്‌സൈറ്റ്". ശേഖരിച്ചത്: 2011 ജനുവരി 31.
    5. "മാതൃഭൂമി വെബ്‌സൈറ്റ്". ശേഖരിച്ചത്: 2011 ജനുവരി 31.
    6. "മനോരമ വെബ്‌സൈറ്റ്". ശേഖരിച്ചത്: 2011 ജനുവരി 31.
    7. "മനോരമ വെബ്‌സൈറ്റ്". ശേഖരിച്ചത്: 2011 ജനുവരി 31.
    8. "മാതൃഭൂമി വെബ്‌സൈറ്റ്". ശേഖരിച്ചത്: 2011 ജനുവരി 31.
    9. "മനോരമ വെബ്‌സൈറ്റ്". ശേഖരിച്ചത്: 2011 ജനുവരി 30.
    10. "മാതൃഭൂമി വെബ്‌സൈറ്റ്". ശേഖരിച്ചത്: 2011 ജനുവരി 30.
    11. "മാതൃഭൂമി വെബ്‌സൈറ്റ്". ശേഖരിച്ചത്: 2011 ജനുവരി 30.
    12. "മാതൃഭൂമി വെബ്‌സൈറ്റ്". ശേഖരിച്ചത്: 2011 ജനുവരി 29.
    13. "മാതൃഭൂമി വെബ്‌സൈറ്റ്". ശേഖരിച്ചത്: 2011 ജനുവരി 29.
    14. "മാതൃഭൂമി വെബ്‌സൈറ്റ്". ശേഖരിച്ചത്: 2011 ജനുവരി 29.
    15. "ഡെയിലി മെയിൽ". ശേഖരിച്ചത്: 2011 ജനുവരി 29.
    16. "നൈജറിൽ തിരഞ്ഞെടുപ്പ്". ശേഖരിച്ചത്: 2011 ജനുവരി 29.
    17. "മനോരമ വെബ്‌സൈറ്റ്". ശേഖരിച്ചത്: 2011 ജനുവരി 29.
    18. "മാതൃഭൂമി വെബ്‌സൈറ്റ്". ശേഖരിച്ചത്: 2011 ജനുവരി 28.
    19. "മനോരമ വെബ്‌സൈറ്റ്". ശേഖരിച്ചത്: 2011 ജനുവരി 28.
    20. "മാതൃഭൂമി വെബ്‌സൈറ്റ്". ശേഖരിച്ചത്: 2011 ജനുവരി 28.
    21. "മാതൃഭൂമി വെബ്‌സൈറ്റ്". ശേഖരിച്ചത്: 2011 ജനുവരി 28.
    22. "മനോരമ വെബ്‌സൈറ്റ്". ശേഖരിച്ചത്: 2011 ജനുവരി 27.
    23. "മാതൃഭൂമി വെബ്‌സൈറ്റ്". ശേഖരിച്ചത്: 2011 ജനുവരി 27.
    24. "മാതൃഭൂമി വെബ്‌സൈറ്റ്". ശേഖരിച്ചത്: 2011 ജനുവരി 27.
    25. "മനോരമ വെബ്‌സൈറ്റ്". ശേഖരിച്ചത്: 2011 ജനുവരി 27.
    26. "മനോരമ വെബ്‌സൈറ്റ്". ശേഖരിച്ചത്: 2011 ജനുവരി 27.
    27. "മാതൃഭൂമി വെബ്‌സൈറ്റ്". ശേഖരിച്ചത്: 2011 ജനുവരി 26.
    28. Padma Awards Announced
    29. "മാതൃഭൂമി വെബ്‌സൈറ്റ്". ശേഖരിച്ചത്: 2011 ജനുവരി 25.
    30. "മാതൃഭൂമി വെബ്‌സൈറ്റ്". ശേഖരിച്ചത്: 2011 ജനുവരി 25.
    31. "മാതൃഭൂമി വെബ്‌സൈറ്റ്". ശേഖരിച്ചത്: 2011 ജനുവരി 24.
    32. "മാതൃഭൂമി വെബ്‌സൈറ്റ്". ശേഖരിച്ചത്: 2011 ജനുവരി 24.
    33. "മാതൃഭൂമി വെബ്‌സൈറ്റ്". ശേഖരിച്ചത്: 2011 ജനുവരി 24.
    34. "മാതൃഭൂമി വെബ്‌സൈറ്റ്". ശേഖരിച്ചത്: 2011 ജനുവരി 24.
    35. "മാതൃഭൂമി വെബ്‌സൈറ്റ്". ശേഖരിച്ചത്: 2011 ജനുവരി 24.
    36. "മാതൃഭൂമി വെബ്‌സൈറ്റ്". ശേഖരിച്ചത്: 2011 ജനുവരി 22.
    37. "മാതൃഭൂമി വെബ്‌സൈറ്റ്". ശേഖരിച്ചത്: 2011 ജനുവരി 24.
    38. "മാതൃഭൂമി വെബ്‌സൈറ്റ്". ശേഖരിച്ചത്: 2011 ജനുവരി 22.
    39. "മാതൃഭൂമി വെബ്‌സൈറ്റ്". ശേഖരിച്ചത്: 2011 ജനുവരി 22.
    40. "മാതൃഭൂമി വെബ്‌സൈറ്റ്". ശേഖരിച്ചത്: 2011 ജനുവരി 22.
    41. "മാതൃഭൂമി വെബ്‌സൈറ്റ്". ശേഖരിച്ചത്: 2011 ജനുവരി 22.
    42. "മാതൃഭൂമി വെബ്‌സൈറ്റ്". ശേഖരിച്ചത്: 2011 ജനുവരി 22.
    43. "മാതൃഭൂമി വെബ്‌സൈറ്റ്". ശേഖരിച്ചത്: 2011 ജനുവരി 22.
    44. "മാധ്യമം വെബ്‌സൈറ്റ്". ശേഖരിച്ചത്: 2011 ജനുവരി 22.
    45. "മാതൃഭൂമി വെബ്സൈറ്റ്". ശേഖരിച്ചത്: 2011 ജനുവരി 21.
    46. "ദേശീയ സമ്മതിദായക ദിനം". ശേഖരിച്ചത്: 2011 ജനുവരി 21.
    47. "മാതൃഭൂമി വെബ്സൈറ്റ്". ശേഖരിച്ചത്: 2011 ജനുവരി 21.
    48. "മനോരമ വെബ്‌സൈറ്റ്". ശേഖരിച്ചത്: 2011 ജനുവരി 21.
    49. "മാതൃഭൂമി വെബ്‌സൈറ്റ്". ശേഖരിച്ചത്: 2011 ജനുവരി 21.
    50. "ദീപിക വെബ്‌സൈറ്റ്". ശേഖരിച്ചത്: 2011 ജനുവരി 20.
    51. "മാതൃഭൂമി വെബ്‌സൈറ്റ്". ശേഖരിച്ചത്: 2011 ജനുവരി 20.
    52. "മാതൃഭൂമി വെബ്‌സൈറ്റ്". ശേഖരിച്ചത്: 2011 ജനുവരി 19.
    53. "മാതൃഭൂമി വെബ്‌സൈറ്റ്". ശേഖരിച്ചത്: 2011 ജനുവരി 19.
    54. "മാതൃഭൂമി വെബ്‌സൈറ്റ്". ശേഖരിച്ചത്: 2011 ജനുവരി 19.
    55. "മാതൃഭൂമി വെബ്‌സൈറ്റ്". ശേഖരിച്ചത്: 2011 ജനുവരി 19.
    56. "മാതൃഭൂമി വെബ്‌സൈറ്റ്". ശേഖരിച്ചത്: 2011 ജനുവരി 19.
    57. "ഡെയിലി മെയിൽ". ശേഖരിച്ചത്: 2011 ജനുവരി 18.
    58. "മാതൃഭൂമി വെബ്‌സൈറ്റ്". ശേഖരിച്ചത്: 2011 ജനുവരി 18.
    59. "മാതൃഭൂമി വെബ്‌സൈറ്റ്". ശേഖരിച്ചത്: 2011 ജനുവരി 18.
    60. "മാതൃഭൂമി വെബ്‌സൈറ്റ്". ശേഖരിച്ചത്: 2011 ജനുവരി 18.
    61. "ദേശാഭിമാനി". ശേഖരിച്ചത്: 2011 ജനുവരി 18.
    62. "മാതൃഭൂമി വെബ്‌സൈറ്റ്". ശേഖരിച്ചത്: 2011 ജനുവരി 18.
    63. "മാതൃഭൂമി ഓൺലൈൻ വാർത്ത". ശേഖരിച്ചത്: 2011 ജനുവരി 17.
    64. "ടൈംസ് ഓഫ് ഇന്ത്യ". ശേഖരിച്ചത്: 2011 ജനുവരി 17.
    65. "മാതൃഭൂമി വെബ്‌സൈറ്റ്". ശേഖരിച്ചത്: 2011 ജനുവരി 17.
    66. "മാതൃഭൂമി വെബ്‌സൈറ്റ്". ശേഖരിച്ചത്: 2011 ജനുവരി 17.
    67. "സുഡാനിലെ ഹിതപരിശോധനയുടെ ആദ്യ ഫലങ്ങൾ". ശേഖരിച്ചത്: 2011 ജനുവരി 17.
    68. "മാതൃഭൂമി വെബ്‌സൈറ്റ്". ശേഖരിച്ചത്: 2011 ജനുവരി 17.
    69. "മാതൃഭൂമി വെബ്‌സൈറ്റ്". ശേഖരിച്ചത്: 2011 ജനുവരി 16.
    70. "മാതൃഭൂമി വെബ്‌സൈറ്റ്". ശേഖരിച്ചത്: 2011 ജനുവരി 16.
    71. "മാതൃഭൂമി വെബ്‌സൈറ്റ്". ശേഖരിച്ചത്: 2011 ജനുവരി 15.
    72. "മാതൃഭൂമി വെബ്‌സൈറ്റ്". ശേഖരിച്ചത്: 2011 ജനുവരി 15.
    73. "മാതൃഭൂമി വെബ്‌സൈറ്റ്". ശേഖരിച്ചത്: 2011 ജനുവരി 15.
    74. "മാതൃഭൂമി വെബ്‌സൈറ്റ്". ശേഖരിച്ചത്: 2011 ജനുവരി 15.
    75. "മാതൃഭൂമി വെബ്‌സൈറ്റ്". ശേഖരിച്ചത്: 2011 ജനുവരി 15.
    76. "മാതൃഭൂമി വെബ്‌സൈറ്റ്". ശേഖരിച്ചത്: 2011 ജനുവരി 15.
    77. "മാതൃഭൂമി വെബ്‌സൈറ്റ്". ശേഖരിച്ചത്: 2011 ജനുവരി 14.
    78. "മാതൃഭൂമി വെബ്‌സൈറ്റ്". ശേഖരിച്ചത്: 2011 ജനുവരി 14.
    79. "മാതൃഭൂമി വെബ്‌സൈറ്റ്". ശേഖരിച്ചത്: 2011 ജനുവരി 14.
    80. "മാതൃഭൂമി വെബ്‌സൈറ്റ്". ശേഖരിച്ചത്: 2011 ജനുവരി 14.
    81. "മാതൃഭൂമി വെബ്‌സൈറ്റ്". ശേഖരിച്ചത്: 2011 ജനുവരി 13.
    82. "മാതൃഭൂമി വെബ്‌സൈറ്റ്". ശേഖരിച്ചത്: 2011 ജനുവരി 13.
    83. "മാതൃഭൂമി ഓൺലൈൻ വാർത്ത". ശേഖരിച്ചത്: 2011 ജനുവരി 13.
    84. "മാതൃഭൂമി വെബ്‌സൈറ്റ്". ശേഖരിച്ചത്: 2011 ജനുവരി 13.
    85. "മാതൃഭൂമി വെബ്‌സൈറ്റ്". ശേഖരിച്ചത്: 2011 ജനുവരി 13.
    86. "മാതൃഭൂമി വെബ്‌സൈറ്റ്". ശേഖരിച്ചത്: 2011 ജനുവരി 13.
    87. "മനോരമ വെബ്‌സൈറ്റ്". ശേഖരിച്ചത്: 2011 ജനുവരി 13.
    88. "മാതൃഭൂമി വെബ്‌സൈറ്റ്". ശേഖരിച്ചത്: 2011 ജനുവരി 12.
    89. "സ്വാമി വിവേകാനന്ദന്റെ 150 - ആം ജന്മവാർഷികാചരണം". ശേഖരിച്ചത്: 2011 ജനുവരി 12.
    90. "മാതൃഭുമി വെബ്സൈറ്റ്". ശേഖരിച്ചത്: 2011 ജനുവരി 12.
    91. "ഓസ്‌ട്രേലിയയിലെ വെള്ളപൊക്കം". ശേഖരിച്ചത്: 2011 ജനുവരി 12.
    92. "മാതൃഭൂമി വെബ്സൈറ്റ്". ശേഖരിച്ചത്: 2011 ജനുവരി 12.
    93. "മാതൃഭൂമി ഓൺലൈൻ വാർത്ത". ശേഖരിച്ചത്: 2011 ജനുവരി 12.
    94. "മാതൃഭൂമി വെബ്സൈറ്റ്". ശേഖരിച്ചത്: 2011 ജനുവരി 12.
    95. "മാതൃഭൂമി വെബ്‌സൈറ്റ്". ശേഖരിച്ചത്: 2011 ജനുവരി 12.
    96. "റെഡിഫ്". ശേഖരിച്ചത്: 2011 ജനുവരി 11.
    97. "മാതൃഭൂമി ഓൺലൈൻ വാർത്ത". ശേഖരിച്ചത്: 2011 ജനുവരി 11.
    98. "മാതൃഭൂമി ഓൺലൈൻ വാർത്ത". ശേഖരിച്ചത്: 2011 ജനുവരി 11.
    99. "മാതൃഭൂമി ഓൺലൈൻ വാർത്ത". ശേഖരിച്ചത്: 2011 ജനുവരി 11.
    100. "മനോരമ ഓൺലൈൻ വാർത്ത". ശേഖരിച്ചത്: 2011 ജനുവരി 11.
    101. "മനോരമ ഓൺലൈൻ വാർത്ത". ശേഖരിച്ചത്: 2011 ജനുവരി 11.
    102. "മാതൃഭൂമി ഓൺലൈൻ വാർത്ത". ശേഖരിച്ചത്: 2011 ജനുവരി 10.
    103. "മാതൃഭൂമി ഓൺലൈൻ വാർത്ത". ശേഖരിച്ചത്: 2011 ജനുവരി 10.
    104. "മാതൃഭൂമി ഓൺലൈൻ വാർത്ത". ശേഖരിച്ചത്: 2011 ജനുവരി 10.
    105. "മാതൃഭൂമി ഓൺലൈൻ വാർത്ത". ശേഖരിച്ചത്: 11 ജനുവരി 2011.
    106. "മാതൃഭൂമി ഓൺലൈൻ വാർത്ത". ശേഖരിച്ചത്: 2011 ജനുവരി 9.
    107. "മാതൃഭൂമി ഓൺലൈൻ വാർത്ത". ശേഖരിച്ചത്: 2011 ജനുവരി 10.
    108. "മാതൃഭൂമി ഓൺലൈൻ വാർത്ത". ശേഖരിച്ചത്: 2011 ജനുവരി 9.
    109. "മാതൃഭൂമി ഓൺലൈൻ വാർത്ത". ശേഖരിച്ചത്: 2011 ജനുവരി 9.
    110. "മാതൃഭൂമി ഓൺലൈൻ വാർത്ത". ശേഖരിച്ചത്: 2011 ജനുവരി 9.
    111. "മനോരമ ഓൺലൈൻ വാർത്ത". ശേഖരിച്ചത്: 2011 ജനുവരി 9.
    112. "മാതൃഭൂമി ഓൺലൈൻ വാർത്ത". ശേഖരിച്ചത്: 2011 ജനുവരി 8.
    113. "മാതൃഭൂമി ഓൺലൈൻ വാർത്ത". ശേഖരിച്ചത്: 2011 ജനുവരി 8.
    114. "മാതൃഭൂമി ഓൺലൈൻ വാർത്ത". ശേഖരിച്ചത്: 2011 ജനുവരി 8.
    115. "മാതൃഭൂമി ഓൺലൈൻ വാർത്ത". ശേഖരിച്ചത്: 2011 ജനുവരി 8.
    116. "മാതൃഭൂമി ഓൺലൈൻ വാർത്ത". ശേഖരിച്ചത്: 2011 ജനുവരി 8.
    117. "മാതൃഭൂമി ഓൺലൈൻ വാർത്ത". ശേഖരിച്ചത്: 2011 ജനുവരി 8.
    118. "ഡൊണാൾഡ് ജെ. ടൈസൺ അന്തരിച്ചു". ശേഖരിച്ചത്: 2011 ജനുവരി 8.
    119. "മാതൃഭൂമി ഓൺലൈൻ വാർത്ത". ശേഖരിച്ചത്: 2011 ജനുവരി 5.
    120. "മാതൃഭൂമി ഓൺലൈൻ വാർത്ത". ശേഖരിച്ചത്: 2011 ജനുവരി 5.
    121. "ടൈംസ് ഓഫ് ഇന്ത്യ". ശേഖരിച്ചത്: 2011 ജനുവരി 6.
    122. "മാതൃഭൂമി ഓൺലൈൻ വാർത്ത". ശേഖരിച്ചത്: 2011 ജനുവരി 6.
    123. "മാതൃഭൂമി ഓൺലൈൻ വാർത്ത". ശേഖരിച്ചത്: 2011 ജനുവരി 6.
    124. "പ്രവാസി ഭാരതീയ ദിവസ്". ശേഖരിച്ചത്: 2011 ജനുവരി 6.
    125. "ദി ന്യൂ ഇന്ത്യൻ എക്സ്പ്രെസ്സ്". ശേഖരിച്ചത്: 2011 ജനുവരി 6.
    126. "മാതൃഭൂമി ഓൺലൈൻ വാർത്ത". ശേഖരിച്ചത്: 2011 ജനുവരി 5.
    127. "മാതൃഭൂമി ഓൺലൈൻ വാർത്ത". ശേഖരിച്ചത്: 2011 ജനുവരി 6.
    128. "CBS വാർത്ത". ശേഖരിച്ചത്: 2011 ജനുവരി 5.
    129. "മാതൃഭൂമി ഓൺലൈൻ വാർത്ത". ശേഖരിച്ചത്: 2011 ജനുവരി 5.
    130. "ടൈംസ് ഓഫ് ഇന്ത്യ വാർത്ത". ശേഖരിച്ചത്: 2011 ജനുവരി 5.
    131. "ടൈംസ് ഓഫ് ഇന്ത്യ വാർത്ത". ശേഖരിച്ചത്: 2011 ജനുവരി 5.
    132. "ഇന്ത്യ - യുഎസ് സംയുക്ത നാവികാഭ്യാസം". ശേഖരിച്ചത്: 2011 ജനുവരി 5..
    133. "K'taka district polls: BJP takes early lead". ശേഖരിച്ചത്: 2011 ജനുവരി 4.
    134. "കേരളത്തിന് കൂടുതൽ കേന്ദ്രപദ്ധതികൾ: എ.കെ.ആന്റണി". ശേഖരിച്ചത്: 2011 ജനുവരി 4.
    135. "ഒബാമയെ പിന്നിലാക്കി ജസ്റ്റിൻ ബെയ്ബർ ഇന്റർനെറ്റിലെ വ്യക്തി". ശേഖരിച്ചത്: 2011 ജനുവരി 4.
    136. "China announces nuclear fuel breakthrough". ശേഖരിച്ചത്: 2011 ജനുവരി 4.
    137. "Bofors Ghost Returns to Haunt Congress". ശേഖരിച്ചത്: 2011 ജനുവരി 4.
    138. "ISRO teams analysing data to pinpoint GSLV failure". ശേഖരിച്ചത്: 2011 ജനുവരി 4.
    139. "Single entrance test for MBBS from 2011". ശേഖരിച്ചത്: 2011 ജനുവരി 4.
    140. "India enters UN Security Council after 19 years". ശേഖരിച്ചത്: 2011 ജനുവരി 4.
    141. "Assembly passes Kerala Police Bill". ശേഖരിച്ചത്: 4 ജനുവരി 2011.
    142. Athletics Meet, National School (2011 ജനുവരി 3). "National School Athletcs Meet started at Pune". Mathrubhumi English. ശേഖരിച്ചത്: 2011 ജനുവരി 3.
    143. "Indian scientists need to think big: PM". Hindustan Times. 2011 ജനുവരി 3. ശേഖരിച്ചത്: 2011 ജനുവരി 3.
    144. "Pakistan govt in crisis as MQM pulls out". India Today. ശേഖരിച്ചത്: 2011 ജനുവരി 3.
    145. "FIDE ratings January 2011: Carlsen regains the number one slot". ശേഖരിച്ചത്: 2011 ജനുവരി 3.
    146. "Rio unveils logo for 2016 Games". ശേഖരിച്ചത്: 2011 ജനുവരി 3.
  • "https://ml.wikipedia.org/w/index.php?title=ജനുവരി_2011&oldid=1992280" എന്ന താളിൽനിന്നു ശേഖരിച്ചത്