മേയ് 2010
ദൃശ്യരൂപം
മേയ് 2010 ആ വർഷത്തിലെ അഞ്ചാം മാസമായിരുന്നു. ഒരു ശനിയാഴ്ച ആരംഭിച്ച മാസം 31 ദിവസങ്ങൾക്കുശേഷം ഒരു തിങ്കളാഴ്ച അവസാനിച്ചു.
2010 മേയ് മാസം നടന്ന പ്രധാന സംഭവങ്ങൾ:
- മേയ് 22 ദുബായിൽ നിന്നു വരികയായിരുന്ന എയർ ഇന്ത്യയുടെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിനു് മംഗലാപുരത്തു് തീപിടിച്ച് 160 ഓളം പേർ മരിച്ചു[1].
- മേയ് 16 2010-ലെ പുരുഷന്മാരുടെ ട്വന്റി 20 ലോകകപ്പ് കലാശക്കളിയിൽ ഓസ്ട്രേലിയയെ തോല്‍പ്പിച്ച് ഇംഗ്ലണ്ടും[2], വനിതകളുടെ കലാശക്കളിയിൽ ന്യൂസിലാണ്ടിനെ തോല്പിച്ച് ഓസ്ട്രേലിയയും[3] ജേതാക്കളായി.
- മേയ് 15 ഇന്ത്യയുടെ മുൻ ഉപരാഷ്ട്രപതിയായിരുന്ന ഭൈറോൺ സിങ് ശെഖാവത്ത് അന്തരിച്ചു[4].
- മേയ് 13 2009-ലെ ജെ.സി. ഡാനിയേൽ പുരസ്കാരത്തിനു് ചലച്ചിത്രസംവിധായകൻ കെ.എസ്. സേതുമാധവൻ അർഹനായി[5].
- മേയ് 11 ലോക ചെസ്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ വിശ്വനാഥൻ ആനന്ദ് വീണ്ടും ജേതാവായി. വെസലിൻ ടോപാലോവിനെ പരാജയപ്പെടുത്തിയാണ് ആനന്ദ് ജേതാവായത്.[6]
- മേയ് 11 2009-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ബെന്യാമിന്റെ ആടുജീവിതം മികച്ച നോവലിനും, കെ.ആർ. മീരയുടെ ആവേ മരിയ മികച്ച ചെറുകഥക്കുമുള്ള പുരസ്കാരങ്ങൾ നേടി[7].
- മേയ് 5 - നൈജീരിയൻ പ്രസിഡണ്ടായിരുന്ന ഉമറു യാർ അദുവ അന്തരിച്ചു[8].
അവലംബം
[തിരുത്തുക]- ↑ "India plane 'crashes on landing'". BBC News. 22 May 2010. Retrieved 22 May 2010.
- ↑ "England - Twenty20 world champions" (in ഇംഗ്ലീഷ്). The Hindu. Retrieved 18 May 2010.
- ↑ "Australia lifts women's World Twenty20" (in ഇംഗ്ലീഷ്). The Hindu. Retrieved 18 May 2010.
- ↑ "Final journey: Nation bids adieu to ex-vp Shekhawat" (in Englsh). Time of India. Retrieved 18 May 2010.
{{cite news}}
: CS1 maint: unrecognized language (link) - ↑ "ജെ.സി ഡാനിയേൽ പുരസ്കാരം കെ.എസ് സേതുമാധവന്". മാതൃഭൂമി. Retrieved 13 May 2010.
- ↑ "Viswanathan Anand retains World Chess title" (in ഇംഗ്ലീഷ്). NDTV. Retrieved 11 May 2010.
- ↑ "ബെന്യാമിനും മീരയ്ക്കും സാഹിത്യ അക്കാദമി പുരസ്ക്കാരം". മാതൃഭൂമി. Retrieved 11 May 2010.
- ↑ "Nigerian President Umaru Yar'Adua dead" (in ഇംഗ്ലീഷ്). Hindusthan Times. Retrieved 6 May 2010.
May 2010 എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.