ഓഗസ്റ്റ് 2009
ദൃശ്യരൂപം
ഓഗസ്റ്റ് 2009 ആ വർഷത്തിലെ എട്ടാം മാസമായിരുന്നു. ഒരു ശനിയാഴ്ച ആരംഭിച്ച മാസം 31 ദിവസങ്ങൾക്കുശേഷം ഒരു തിങ്കളാഴ്ച അവസാനിച്ചു.
2009 ഓഗസ്റ്റ് മാസം നടന്ന പ്രധാന സംഭവങ്ങൾ:
- ഓഗസ്റ്റ് 1 - മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ അന്തരിച്ചു.[1]
- ഓഗസ്റ്റ് 1 - നിരുപമ റാവു ഇന്ത്യയുടെ വിദേശകാര്യസെക്രട്ടറിയായി ചുമതലയേറ്റു.[2]
- ഓഗസ്റ്റ് 3 - ഇന്ത്യയിൽ ആദ്യത്തെ പന്നിപ്പനി മരണം പൂനെയിൽ റിപ്പോർട്ട് ചെയ്തു.[3]
- ഓഗസ്റ്റ് 4 - സ്വാതന്ത്ര്യസമരസേനാനിയായിരുന്ന കൗമുദി ടീച്ചർ അന്തരിച്ചു.[4]
- ഓഗസ്റ്റ് 6 - മലയാള ചലച്ചിത്ര നാടക നടൻ മുരളി അന്തരിച്ചു.[5].
- ഓഗസ്റ്റ് 8 - അമ്പത്തി ഏഴാമത് നെഹ്റു ട്രോഫി വള്ളംകളി മത്സരത്തിൽ ചമ്പക്കുളം ചുണ്ടൻ ജേതാക്കളായി.[6]
- ഓഗസ്റ്റ് 11 - കേരളത്തിൽ ആദ്യത്തെ പന്നിപ്പനി മരണം തിരുവനന്തപുരത്ത് റിപ്പോർട്ട് ചെയ്തു.[7]
- ഓഗസ്റ്റ് 14 - 21-ആമത് ദക്ഷിണമേഖലാ ജൂനിയർ അത്ലറ്റിക്സ് കിരീടം കേരളം നേടി.[8]
- ഓഗസ്റ്റ് 16 - പൊതുമരാമത്ത് വകുപ്പ്മന്ത്രി മോൻസ് ജോസഫ് രാജിവെച്ചു.[9]
- ഓഗസ്റ്റ് 17 - സിംബാബ്വെ ബാറ്റ്സ്മാൻ ചാൾസ് കവെൻട്രി ഏകദിനക്രിക്കറ്റിലെ ഏറ്റവും വലിയ വ്യക്തിഗത സ്കോർ (194 നോട്ടൗട്ട്) കുറിച്ചു.[10]
- ഓഗസ്റ്റ് 17 - ലോക് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ജമൈക്കൻ ഓട്ടക്കാരൻ ഉസൈൻ ബോൾട്ട് 100 മീറ്റർ ഓട്ടത്തിൽ 9.58 സെക്കന്റിൽ ഓടിയെത്തി പുതിയ ലോകറെക്കോർഡ് സൃഷ്ടിച്ചു.[11]
- ഓഗസ്റ്റ് 17 - പി.ജെ. ജോസഫ്,രാമചന്ദ്രൻ കടന്നപ്പള്ളി, ജോസ് തെറ്റയിൽ എന്നിവർ കേരളത്തിലെ പുതിയ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.[12]
- ഓഗസ്റ്റ് 19 - തന്റെ പുസ്തകത്തിൽ ജിന്നയെക്കുറിച്ച് വിവാദ പരാമർശം നടത്തിയ മുൻ ധനകാര്യ മന്ത്രിയും ലോകസഭാംഗവുമായിരുന്ന ജസ്വന്ത് സിങ്ങിനെ ഭാരതീയ ജനതാ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്നു പുറത്താക്കി.[13]
- ഓഗസ്റ്റ് 20 - ലോക് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ജമൈക്കൻ ഓട്ടക്കാരൻ ഉസൈൻ ബോൾട്ട് 200 മീറ്റർ ഓട്ടത്തിൽ പുതിയ ലോകറെക്കോർഡ് സൃഷ്ടിച്ചു.[14]
- ഓഗസ്റ്റ് 23 - ഓസ്ട്രേലിയയെ 2-1 ന് പരാജയപ്പെടുത്തി 2009-ലെ ആഷസ് ക്രിക്കറ്റ് പരമ്പര ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം കരസ്ഥമാക്കി.[15]
- ഓഗസ്റ്റ് 24 - വെനിസ്വേലക്കാരിയായ സ്റ്റെഫാനിയ ഫെർണാണ്ടസ് 2009-ലെ മിസ് യൂനിവേഴ്സ് പട്ടം കരസ്ഥമാക്കി.[16]
- ഓഗസ്റ്റ് 31 - സിറിയയെ തോല്പിച്ച് ഇന്ത്യ നെഹ്രു കപ്പ് ഫുട്ബോൾ ചാമ്പ്യന്മാരായി.[17]
അവലംബം
[തിരുത്തുക]- ↑ "പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ അന്തരിച്ചു". മാതൃഭൂമി. Retrieved 2009-08-01.
- ↑ "Nirupama Rao takes over as FS" (in ഇംഗ്ലീഷ്). PTI News. ഓഗസ്റ്റ് 1, 2009. Retrieved 2009-08-01.
- ↑ "UPDATE 1-India confirms first H1N1 death" (in ഇംഗ്ലീഷ്). Reuters. Retrieved 2009-08-11.
- ↑ "കൗമുദി ടീച്ചർ അന്തരിച്ചു". മാതൃഭൂമി. Retrieved 2009-08-04.
- ↑ "നടൻ മുരളി അന്തരിച്ചു". മാതൃഭൂമി. Retrieved 2009-08-06.
- ↑ "നെഹ്റു ട്രോഫി ചമ്പക്കുളം ചുണ്ടന്". മാതൃഭൂമി. Retrieved 2009-08-08.
- ↑ "Swine flu death toll reaches 11, Kerala man dies" (in ഇംഗ്ലീഷ്). IBNLive. Retrieved 2009-08-11.
- ↑ "ദക്ഷിണമേഖലാ ജൂനിയർ അത്ലറ്റിക്സ്: കേരളം ജേതാക്കൾ". മാതൃഭൂമി. Retrieved 2009-08-14.
- ↑ "മന്ത്രി മോൻസ് ജോസഫ് രാജിവെച്ചു". മാതൃഭൂമി. 2009-08-16. Retrieved 2009-08-16.
- ↑ "Zimbabwe's Coventry equals record one-day score" (in ഇംഗ്ലീഷ്). Reuters India. 2009-08-16. Retrieved 2009-08-17.
- ↑ "Usain Bolts to new 100m world record in Berlin" (in ഇംഗ്ലീഷ്). IBNLive. 2009-08-16. Retrieved 2009-08-17.
- ↑ "മന്ത്രിമാർ അധികാരമേറ്റു". മാതൃഭൂമി. 2009-08-17. Retrieved 2009-08-17.
- ↑ "Jinnah book row: BJP expels Jaswant Singh" (in ഇംഗ്ലീഷ്). Rediff. 2009-08-19. Retrieved 2009-08-21.
- ↑ "Bolt wins 200m gold with World record" (in ഇംഗ്ലീഷ്). Rediff. 2009-08-21. Retrieved 2009-08-21.
- ↑ "Flintoff's fling inspires England Ashes glory" (in ഇംഗ്ലീഷ്). Cricinfo. 2009-08-23.
- ↑ "Stefania Fernandez wins Miss Universe for Venezuela the second year running" (in ഇംഗ്ലീഷ്). Times Online. 2009-08-24.
- ↑ "Nehru Cup: India Retains Nehru Cup, Complete A Hat-Trick Of Titles" (in ഇംഗ്ലീഷ്). Goal.com. 2009-08-31. Retrieved 2009-09-02.
August 2009 എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.