ഉസൈൻ ബോൾട്ട്
ഉസൈൻ ബോൾട്ട് (ജനനം: ഓഗസ്റ്റ് 21, 1986) ഒരു ജമൈക്കൻ ഓട്ടക്കാരനാണ്. നിലവിലെ 100 മീറ്റർ ,200 മീറ്റർ ഒളിമ്പിക് ജേതാവ് ഇദ്ദേഹമാണ്. 100 മീറ്റർ ലോകറെക്കോർഡും (9.58 സെക്കന്റ്[7]) 200 മീറ്റർ ലോകറെക്കോർഡും (19.19 സെക്കന്റ്)[8] ഇപ്പോൾ ഇദ്ദേഹത്തിന്റെ പേരിലാണ്.1977നു ശേഷം 100 മീറ്ററിലേയും 200 മീറ്ററിലേയും ലോകറെക്കോർഡുകൾക്ക് ഉടമയായ ആദ്യ കായികതാരമാണ് ബോൾട്ട്. 4x100 മീറ്റർ റിലേയിലും അദ്ദേഹം ടീമംഗങ്ങളോടൊപ്പം റെക്കോർഡ് സൃഷ്ടിച്ചു. സ്പ്രിന്റിൽ 8 ഒളിംപിക് സ്വർണ മെഡലുകളും 11 ലോക ചാമ്പ്യൻഷിപ്പ് സ്വർണ മെഡലുകളും നേടുന്ന ആദ്യ കായിക താരമാണ് ബോൾട്ട്. തുടർച്ചയായ മൂന്നു ഒളിമ്പിക്സ് മത്സരങ്ങളിൽ 100 മീറ്ററിലും 200 മീറ്ററിലും സ്വർണം നേടിയ ആദ്യ താരവും ബോൾട്ട് തന്നെ (ട്രിപ്പിൾ ഡബിൾ).[9] 4x100 മീറ്റർ റിലേയിലും തുടർച്ചയായി മൂന്നു ഒളിമ്പിക്സ് സ്വർണം നേടി ട്രിപ്പിൾ ട്രിപ്പിൾഎന്ന നേട്ടവും കൈവരിച്ചു. എന്നാൽ 2008-ൽ നടന്ന ഒളിമ്പിക്സിലെ 4×100 മീറ്റർ റിലേയിൽ നെസ്റ്റെ കാർട്ടർ ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. അത് കാരണം ആ ഇനത്തതിൽ ജമൈക്കൻ ടീമിനെ അയോഗ്യരാക്കി. അതോടെ ആ സ്വർണ മെഡൽ അദ്ദേഹത്തിന് നഷ്ടമായി.
2008 ബീജിംഗ് , 2012 ലണ്ടൻ, 2016 റിയോ ഒളിമ്പിക്സുകളിലായിരുന്നു ഈ നേട്ടങ്ങൾ.[10] നേട്ടങ്ങളുടെ വിശേഷണമായി മാധ്യമങ്ങൾ ഇദ്ദേഹത്തിന് "ലൈറ്റ്നിങ് ബോൾട്ട്" എന്ന വിളിപ്പേര് നേടിക്കൊടുത്തു.[11] മികച്ച പുരുഷ അത്‌ലറ്റിനുള്ള ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് അത്‌ലറ്റിക് ഫെഡറേഷന്റെ (ഐഎഎഎഫ്) അത്‌ലറ്റ് ഓഫ് ദി ഇയർ ആയി തുടർച്ചയായി 4 തവണ (2009-2012) തിരഞ്ഞെടുക്കപ്പെട്ടു. കൂടാതെ ട്രാക്ക് & ഫീൽഡ് അത്ലറ്റ് ഓഫ് ദി ഇയർ അവാർഡിനും ലോറസ് സ്പോഴ്സ്മാൻ ഓഫ് ദി ഇയർ അവാർഡിനും (രണ്ട് തവണ) അദ്ദേഹം അർഹനായിട്ടുണ്ട്. ലോകം കണ്ട ഏറ്റവും മികച്ച അത്ലറ്റുകളിലൊന്നായി ഉസൈൻ ബോൾട്ടിനെ പരിഗണിക്കുന്നു.[12][13][14]
- 2013 ജൂലൈ മാസത്തിൽ റഷ്യയിലെ മോസ്കോയിൽ വെച്ച് നടന്ന ലോകചാമ്പ്യൻഷിപ്പിൽ മൂന്നു സ്വർണമെഡലുകൾ നേടിയതോടെ ലോകചാമ്പ്യൻഷിപ്പുകളിൽ ഏറ്റവും കൂടുതൽ മെഡലുകൾ നേടിയ താരം എന്ന പദവി അദ്ദേഹത്തിന് സ്വന്തമായിരുന്നു. [15]
- 2015 ആഗസ്റ്റ് 29ന് ബൈജിംഗിൽ നടന്ന ലോക അത്‌ലറ്റിക്ക് ചാംപ്യൻഷിപ്പിൽ ട്രിപ്പിൾ സ്വർണം ലഭിച്ചു. 100 മീറ്ററിലും 200 മീറ്ററിലും സ്വർണ്ണം നേടിയ ബോൾട്ട് ,4x100 മീറ്റർ റിലേയിലും സ്വർണ്ണം നേടി.
- മൂന്നു ലോകചാമ്പ്യൻഷിപ്പിൽ മത്സരങ്ങളിൽ 100 മീറ്ററിലും 200 മീറ്ററിലും സ്വർണം നേടിയ ബോൾട്ട് ട്രിപ്പിൾ ഡബിളും , 4 X 100 മീറ്റർ റിലേയിലും സ്വർണം നേടി ട്രിപ്പിൾ ട്രിപ്പിൾ എന്ന നേട്ടവും കൈവരിച്ചു. 2009 ലേയും 2013 ലേയും 2015 ലേയും ലോകചാമ്പ്യൻഷിപ്പുകളിലാ യിരുന്നു ഈ നേട്ടങ്ങൾ.
2016ൽ ബ്രസീലിലെ റിയോ ഡി ജനീറോയിൽ വെച്ച് നടന്ന ഒളിമ്പിക്സിനു ശേഷം വിരമിച്ചു. 'അയാം ബോൾട്ട്' എന്നത് ബോൾട്ടിൻറെ കായിക ജീവിതവുമായി ബന്ധപ്പെട്ട് ബെൻജമിന് ടർണർ ഗേബ് ടർണർ എന്നിവർ ചേർന്ന് സംവിധാനം ചെയ്ത സിനിമയാണ്.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 UsainBolt.com Archived 2011-09-02 at the Wayback Machine., profile page, accessed 6 September 2011
- ↑ Usain Bolt beats Gay and sets new Record – from Universal Sports യൂട്യൂബിൽ
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;nowr
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ New World Best over 150m for Usain Bolt from Universal Sports യൂട്യൂബിൽ
- ↑ New World Record over 200m for Usain Bolt – from Universal Sports യൂട്യൂബിൽ
- ↑ 6.0 6.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;IAAFProfile
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Usain Bolts to new 100m world record in Berlin" (in ഇംഗ്ലീഷ്). IBNLive. 2009-08-16. Archived from the original on 2009-08-18. Retrieved 2009-08-17.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2009-08-22. Retrieved 2009-08-22.
- ↑ Elliott, Helene (10 August 2012). "Usain Bolt gets a legendary double-double in Olympic sprints". Los Angeles Times. Retrieved 2012-08-10.
- ↑ "London 2012 Day 15: Bolt does the double – triple". Archived from the original on 2018-09-16. Retrieved 12 August 2012.
- ↑ Lawrence, Hubert; Samuels, Garfield (20 August 2007). "Focus on Jamaica – Usain Bolt". Focus on Athletes. International Association of Athletics Federations. Archived from the original on 2012-10-23. Retrieved 2008-06-01.
{{cite news}}
: CS1 maint: multiple names: authors list (link) - ↑ Souhan, Jim (9 August 2012). "Usain Bolt greatest athlete who ever lived". Futures and Commodity Market News. Archived from the original on 2020-04-06. Retrieved 2012-08-12.
- ↑ "'Greatest athlete of all time' -- Usain Bolt -- sets world record time of an 9.58 second 100M in Berlin". SteroidNation. 17 August 2009. Retrieved 2012-08-12.
- ↑ "World Athletics Championships: To Usain Bolt, all things are now possible". The Telegraph. 12 August 2012. Retrieved 2012-08-12.
- ↑ http://www.indiavisiontv.com/2013/09/04/251664.html[പ്രവർത്തിക്കാത്ത കണ്ണി]
https://en.wikipedia.org/wiki/Usain_Bolt