ഏപ്രിൽ 2010
ദൃശ്യരൂപം
ഏപ്രിൽ 2010 ആ വർഷത്തിലെ നാലാം മാസമായിരുന്നു. ഒരു വ്യാഴാഴ്ച ആരംഭിച്ച മാസം 30 ദിവസങ്ങൾക്കുശേഷം ഒരു വെള്ളിയാഴ്ച അവസാനിച്ചു.
2010 ഏപ്രിൽ മാസം നടന്ന പ്രധാന സംഭവങ്ങൾ:
- ഏപ്രിൽ 30 - പൊതുമരാമത്ത് മന്ത്രിയായിരുന്ന പി.ജെ. ജോസഫിനെ കേരള മന്ത്രിസഭയിൽ നിന്ന് പുറത്താക്കി. [1]
- ഏപ്രിൽ 29 - ഭാരതം തദ്ദേശീയമായി നിർമ്മിച്ച ആദ്യ ആധുനിക യുദ്ധക്കപ്പലായ ഐ.എൻ.എസ്. ശിവാലിക്, പ്രതിരോധ മന്ത്രി എ.കെ. ആന്റണി രാഷ്ട്രത്തിനു സമർപ്പിച്ചു.
- ഏപ്രിൽ 29 - ഉബുണ്ടുവിന്റെ പുതിയ പതിപ്പായ ലൂസിഡ് ലിൻക്സ് പുറത്തിറങ്ങി.
- ഏപ്രിൽ 28 - 2010-ലെ മുട്ടത്തുവർക്കി സാഹിത്യ പുരസ്കാരത്തിനു് പി. വത്സല അർഹയായി[2].
- ഏപ്രിൽ 26 - മുൻ എം.പിയും നിയമസഭാ സ്പീക്കറുമായിരുന്ന വർക്കല രാധാകൃഷ്ണൻ അന്തരിച്ചു[3].
- ഏപ്രിൽ 25 - 2010-ലെ ഇന്ത്യൻ പ്രീമിയർ ലീഗ് കലാശക്കളിയിൽ മുംബൈ ഇന്ത്യൻസിനെ 22 റൺസിനു തോല്പ്പിച്ച് ചെന്നൈ സൂപ്പർ കിംഗ്സ് ജേതാക്കളായി[4].
- ഏപ്രിൽ 18 - ഐ.പി.എൽ. കൊച്ചി ടീം സംബന്ധിച്ചുണ്ടായ വിവാദങ്ങളെത്തുടർന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശശി തരൂർ രാജിവെച്ചു.[5]
- ഏപ്രിൽ 10 - റഷ്യയിൽ വിമാനം തകർന്ന് പോളിഷ് പ്രസിഡന്റ് അടക്കം 96 പേർ കൊല്ലപ്പെട്ടു[6].
- ഏപ്രിൽ 6 - 2009-ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മമ്മൂട്ടി മികച്ച നടനായും, ശ്വേത മേനോൻ മികച്ച നടിയായും, ഹരിഹരൻ മികച്ച സംവിധായകനായും, പാലേരി മാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ മികച്ച ചിത്രമായും തിരഞ്ഞെടുത്തു.[7]
- ഏപ്രിൽ 1 - ഇന്ത്യൻ സർക്കാർ, എല്ലാ ആറുവയസിനും പതിനാലു വയസിനും മദ്ധ്യേയുള്ള കുട്ടികൾക്ക് ലഭിക്കേണ്ട നിർബന്ധിത മൗലികാവകാശമായി വിദ്യാഭ്യാസം പുനർനിർവചിച്ചു.
അവലംബം
[തിരുത്തുക]- ↑ "പി.ജെ. ജോസഫിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കി". മാതൃഭൂമി. Retrieved 3 May 2010.
- ↑ "മുട്ടത്തുവർക്കി പുരസ്കാരം പി.വത്സലയ്ക്ക്". മാതൃഭൂമി. Retrieved 28 April 2010.
- ↑ "വർക്കല രാധാകൃഷ്ണൻ അന്തരിച്ചു". മാതൃഭൂമി. Retrieved 26 April 2010.
- ↑ "Chennai Super Kings IPL-3 champions" (in ഇംഗ്ലീഷ്). Expressbuzz.com. Retrieved 26 April 2010.
- ↑ "Kochi IPL row: Shashi Tharoor resigns, PM accepts" (in ഇംഗ്ലീഷ്). Times Of India. Retrieved 19 April 2010.
- ↑ "Polish President Killed In Plane Crash" (in ഇംഗ്ലീഷ്). Yahoo News UK. Retrieved 19 April 2010.
- ↑ "മമ്മൂട്ടി നടൻ, ശ്വേത നടി, ചിത്രം പാലേരി മാണിക്യം". മാതൃഭൂമി. Retrieved 6 April 2010.
April 2010 എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.