സെപ്റ്റംബർ 2008
ദൃശ്യരൂപം
സെപ്റ്റംബർ 2008 അധിവർഷത്തെ ഒൻപതാം മാസമായിരുന്നു. തിങ്കളാഴ്ച ആരംഭിച്ച മാസം 30 ദിവസങ്ങൾക്കുശേഷം ഒരു ചൊവ്വാഴ്ച അവസാനിച്ചു.
2008 സെപ്റ്റംബർ മാസം നടന്ന പ്രധാന സംഭവങ്ങൾ
- സെപ്റ്റംബർ 1 - ഭാരതീയ റിസർവ് ബാങ്കിന്റെ പുതിയ ഗവർണ്ണറായി ഡി. സുബ്ബറാവുവിനെ നാമനിർദ്ദേശം ചെയ്തു.[1]
- സെപ്റ്റംബർ 4 - സിംബാബ്വെയുടെ കാര ബ്ലാക്കുമായി ചേർന്ന് ഇന്ത്യയുടെ ലിയാണ്ടർ പേസ് 2008-ലെ യു.എസ്. ഓപ്പൺ ടെന്നീസ് ടൂർണമെൻറിൽ മിക്സഡ് ഡബിൾസ് കിരീടം ചൂടി.[2]
- സെപ്റ്റംബർ 7 - യു.എസ്. ഓപ്പൺ സിംഗിൾസ് ഫൈനലിൽ ആന്റി മുരാരിയെ തോല്പിച്ച് റോജർ ഫെഡറർ പുരുഷന്മാരുടെ സിംഗിൾസ് കിരീടവും,ജെലേന ജാങ്കോവിക്കിനെ തോല്പിച്ച് സെറീന വില്യംസ് വനിതകളുടെ സിംഗിൾസ് കിരീടവും നേടി.[3][4]
- സെപ്റ്റംബർ 8 - പ്രശസ്ത വയലിൻ വാദികൻ കുന്നക്കുടി വൈദ്യനാഥൻ അന്തരിച്ചു[5]
- സെപ്റ്റംബർ 9 - പ്രശസ്ത മലയാള ചലച്ചിത്ര സംവിധായകൻ പി.എൻ. മേനോൻ അന്തരിച്ചു.[6]
- സെപ്റ്റംബർ 13 - ഡൽഹിയിൽ സ്ഫോടനപരമ്പര. 30-ൽ അധികം പേർ കൊല്ലപ്പെട്ടു.[7]
- സെപ്റ്റംബർ 15 - പ്രസിഡണ്ട് റോബർട്ട് മുഗാബെയുമായി ഉണ്ടാക്കിയ ഉടമ്പടി പ്രകാരം സിംബാബ്വെയുടെ പുതിയ പ്രധാനമന്ത്രിയായി മോർഗൻ സ്വാൻഗിരായ് ചുതലയേറ്റു.[8]
- സെപ്റ്റംബർ 17 - ഇന്ത്യയുടെ പുരുഷ ഹോക്കി ടീമിന്റെ പരിശീലകനായി മഹാരാജ കിഷൻ കൗശിക് തിരഞ്ഞെടുക്കപ്പെട്ടു. 1988-ൽ ബാങ്കോക്ക് ഏഷ്യൻ ഗെയിംസിൽ സ്വർണ്ണം നേടിയ പുരുഷ ഹോക്കി ടീമിന്റെ പരിശീലകനായിരുന്നു. നിലവിൽ വനിതാ ഹോക്കി ടീമിന്റെ പരിശീലനകാണ്.[9]
- സെപ്റ്റംബർ 18 - ഇന്ത്യയുടെ ചന്ദ്രപര്യവേഷണ പദ്ധതിയുടെ ഭാഗമായ ചാന്ദ്രയാൻ IIന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്കി.[10]
- സെപ്റ്റംബർ 20 - പാക്കിസ്താനിലെ ഇസ്ലാമാബാദിൽ മാരിയട്ട് ഹോട്ടലിലുണ്ടായ സ്ഫോടനത്തിൽ 60 പേർ കൊല്ലപ്പെടുകയും നൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു.[11]
- സെപ്റ്റംബർ 20 - രാഷ്ട്രീയ ഗൂഢാലോചനക്കുറ്റം ആരോപിക്കപ്പെട്ട ദക്ഷിണാഫ്രിക്കൻ പ്രസിഡണ്ട് താബോ എംബക്കി രാജിവെക്കാൻ തീരുമാനിച്ചു.[12]
- സെപ്റ്റംബർ 21 - മുൻ ശ്രീലങ്കൻ പ്രസിഡണ്ട് ഡിംഗിരി ബന്ദ വിജേതുംഗ അന്തരിച്ചു.[13]
- സെപ്റ്റംബർ 22 - രാജിവെച്ച പ്രസിഡണ്ട് താബോ എംബക്കിക്ക് പകരം ഗലേമ മോൾട്ടാന്തേ ദക്ഷിണാഫ്രിക്കയുടെ പുതിയ പ്രസിഡണ്ടാകും.[14]
- സെപ്റ്റംബർ 22 - 2010ൽ ദക്ഷിണാഫ്രിക്കയിൽ വെച്ച് നടക്കുന്ന ലോകകപ്പ് ഫുട്ബോൾ ടൂർണമെൻറിൻറെ ഔദ്യോഗിക ലോഗോ സകുമി പുറത്തിറക്കി.[15]
- സെപ്റ്റംബർ 24 - 2008 സെപ്റ്റംബർ 1 മുതൽ മുൻകാല പ്രാബല്യത്തോടെ വെള്ളക്കരം കൂട്ടാൻ കേരള മന്ത്രിസഭ തീരുമാനിച്ചു.[16]
- സെപ്റ്റംബർ 24 - ജപ്പാൻറെ പുതിയ പ്രധാനമന്ത്രിയായി ടാറോ അസോ തിരഞ്ഞെടുക്കപ്പെട്ടു.[17]
- സെപ്റ്റംബർ 25 - കേന്ദ്രസർക്കാരിൻറെ നിർദ്ദേശത്തിനനുസരിച്ച് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിനെ (കെ.എസ്.ഇ.ബി.) കമ്പനിയാക്കാൻ സർവകക്ഷിയോഗം തീരുമാനിച്ചു.[18]
- സെപ്റ്റംബർ 25 - ഗൂജറാത്തിലെ ഗോധ്രയിൽ തീവണ്ടി കത്തിച്ച സംഭവം ഗൂഢാലോചനയാണെന്ന കണ്ടെത്തലുള്ള നാനാവതി കമ്മിഷൻ റിപ്പോർട്ട് ഗുജറാത്ത് നിയമസഭയിൽ അവതരിപ്പിച്ചു.[19][20]
- സെപ്റ്റംബർ 27 - ക്രിക്കറ്റിൽ ഡെൽഹിയെ 187 റണ്ണിന് തോല്പിച്ച് റെസ്റ്റ് ഓഫ് ഇന്ത്യ ഇറാനി ട്രോഫി നേടി.[21]
- സെപ്റ്റംബർ 27 - ഇന്ത്യൻ ക്രിക്കറ്റ് ടീമിൻറെ മുഖ്യ സെലക്ടർ ആയി കൃഷ്ണമാചാരി ശ്രീകാന്തിനെ നിയമിച്ചു.[22]
- സെപ്റ്റംബർ 27 - ഡെൽഹിയിൽ ബോംബ് സ്ഫോടനത്തിൽ 3 പേർ മരിച്ചു.[23]
- സെപ്റ്റംബർ 27 - ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബി.സി.സി.ഐ.) പ്രസിഡണ്ടായി ശശാങ്ക് മനോഹർ തിരഞ്ഞെടുക്കപ്പെട്ടു.[24]
- സെപ്റ്റംബർ 27 - അമേരിക്കൻ നടനും സംവിധായകുമായ പോൾ ന്യൂമാൻ അന്തരിച്ചു.[25]
- സെപ്റ്റംബർ 28 - ബോളിവുഡ് ചലച്ചിത്ര പിന്നണിഗായകൻ മഹേന്ദ്രകപൂർ അന്തരിച്ചു.[26]
- സെപ്റ്റംബർ 30 - രാജസ്ഥാനിലെ ജോധ്പൂരിലെ ചാമുണ്ഡിദേവീക്ഷേത്രത്തിലുണ്ടായ തിക്കിലും,തിരക്കിലും പെട്ട് 150 ഓളം പേർ മരിച്ചു.[27]
അവലംബം
[തിരുത്തുക]- ↑ "D Subbarao new RBI chief, to take chage on Sept 5". IBNLive. Retrieved 1 September 2008.
- ↑ "Black, Paes Take Mixed Doubles Title". The US Open 2008 - Grand Slam Tennis - Official Site. Retrieved 5 September 2008.
- ↑ http://www.usopen.org/en_US/scores/cmatch/20ws.html
- ↑ http://www.usopen.org/en_US/scores/cmatch/21ms.html
- ↑
News&contentId=4482788&BV_ID=@@@ "കുന്നക്കുടി അന്തരിച്ചു". മലയാളമനോരമ. Retrieved 9 September 2008.
{{cite web}}
: Check|url=
value (help) - ↑ "സംവിധായകൻ പി.എൻ.മേനോൻ അന്തരിച്ചു". മാതൃഭൂമി. Retrieved 9 September 2008.
- ↑ "Delhi terror mail traced to Mumbai, death toll 22". IBNLive. Retrieved 14 September 2008.
- ↑ "Zimbabwe political rivals sign historic power-sharing deal". AFP. Retrieved 15 September 2008.
- ↑ "MK Kaushik back as Indian men's hockey coach". IBNLive. Retrieved 17 September 2008.
- ↑ "Cabinet nod for Chandrayaan-II". PTI. Retrieved 18 September 2008.
- ↑ "60 killed in Islamabad suicide blast". Rediff. Retrieved 21 September 2008.
- ↑ "Mbeki to resign as South African President". Times Online. Retrieved 21 September 2008.
- ↑ "Former President D.B.Wijetunga passed away". Asian Tribune. Retrieved 21 September 2008.
- ↑ "Motlanthe to be sworn in as president". The Times, South Africa. Retrieved 24 September 2008.
- ↑ "Zakumi - Official Mascot unveiled". FIFA. Retrieved 24 September 2008.
- ↑ "വെള്ളക്കരം കൂട്ടി; മിനിമം ചാർജിൽ മാറ്റമില്ല". മാതൃഭൂമി. Retrieved 24 September 2008.
- ↑ "Japan parliament votes for Aso as prime minister". Times of India. Retrieved 24 September 2008.
- ↑ "കെ.എസ്.ഇ.ബി കമ്പനിയാക്കാൻ സംയുക്ത രാഷ്ട്രീയയോഗതീരുമാനം". മാതൃഭൂമി. Retrieved 25 September 2008.
- ↑ "Godhra report says train carnage a conspiracy". IBNLive. Retrieved 25 September 2008.
- ↑ "ഗോദ്ര സംഭവം: ഗൂഢാലോചനയെന്ന് നാനാവതി കമ്മീഷൻ". മാതൃഭൂമി. Retrieved 25 September 2008.
- ↑ "Delhi collapse to hand ROI trophy". Cricinfo. Retrieved 27 September 2008.
- ↑ "Srikkanth is new cricket selection panel chief". Rediff. Retrieved 27 September 2008.
- ↑ "Death toll in Delhi blast rises to three". IBNLive. Retrieved 28 September 2008.
- ↑ "ശശാങ്ക് മനോഹർ ബി.സി.സി.ഐ പ്രസിഡന്റ്". മാതൃഭൂമി. Retrieved 27 September 2008.
- ↑ "Paul Newman dies at 83". CNN. Retrieved 27 September 2008.
- ↑ "Singer Mahendra Kapoor passes away". Rediff. Retrieved 28 September 2008.
- ↑ "ജോധ്പുർ ക്ഷേത്രത്തിൽ തിക്കും തിരക്കും 150 മരണം". Rediff. Retrieved 30 September 2008.
September 2008 എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.