Jump to content

പോൾ ന്യൂമാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പോൾ ന്യൂമാൻ
എക്സോഡസ് എന്ന ചിത്രത്തിലൽ ന്യൂമാൻ
ജനനം
പോൾ ലിയനാർഡ് ന്യൂമാൻ
സജീവ കാലം1952 - 2007
പുരസ്കാരങ്ങൾBest Actor Award (Cannes Film Festival)
1958 The Long, Hot Summer
NBR Award for Best Actor
1986 The Color of Money
NSFC Award for Best Actor
1994 Nobody's Fool
NYFCC Award for Best Director
1968 Rachel, Rachel
NYFCC Award for Best Actor
1994 Nobody's Fool
PFCS Award for Best Supporting Actor
2002 Road to Perdition
Silver Bear for Best Actor
1994 Nobody's Fool
Walk of Fame - Motion Picture
7060 Hollywood Blvd

അമേരിക്കൻ ചലച്ചിത്ര നടനും ചലച്ചിത്ര സം‌വിധായകനും സം‌രംഭകനും സാമൂഹ്യപ്രവർത്തകനുമായിരുന്നു ആയിരുന്നു പോൾ ലിയനാർഡ് ന്യൂമാൻ (ജനുവരി 26, 1925 - സെപ്റ്റംബർ 26, 2008). 1925 ജനുവരി 26-ന് ഒഹിയോയിലെ ക്ലീവ്‌ലാന്റിൽ ജനിച്ചു.

ജീവിത രേഖ

[തിരുത്തുക]

ഏഴാംവയസ്സിൽ സ്‌കൂൾ നാടകത്തിൽ അഭിനയിച്ചുകൊണ്ടാണ് ന്യൂമാൻ അഭിനയരംഗത്തേക്ക് കടക്കുന്നത്.[1] ബിരുദപഠനം പൂർത്തിയാക്കാതെ നാവികസേനയിൽ ചേരുകയും പിന്നീട്‌ പഠനം പൂർത്തിയാക്കി യേലിലും ന്യൂയോർക്കിലുമായി അഭിനയം പഠിക്കുകയും ചെയ്തു. മർലൻ ബ്രാൻഡോയും ജെയിംസ്‌ ഡീനും ന്യൂയോർക്കിൽ ന്യൂമാന്റെ സഹപാഠികളായിരുന്നു. പല ദേശീയ കാറോട്ടമത്സരങ്ങളിലും ഇദ്ദേഹം ജേതാവായിട്ടുണ്ട്. ഇദ്ദേഹം ആരംഭിച്ച ന്യൂമാൻസ് ഓൺ ആഹാര കമ്പനിയിൽനിന്നുള്ള എല്ലാ ലാഭവും ഇദ്ദേഹം കാരുണ്യപ്രവർത്തനങ്ങൾക്കായി സംഭാവന ചെയ്യുന്നു. ന്യൂമാൻസ്‌ ഓൺ ഫൗണ്ടേഷൻ എന്നപേരിലുള്ള സ്ഥാപനത്തിലൂടെ ഒട്ടേറെ പരോപകാര പ്രവൃത്തികൾ നടത്തിയിട്ടുണ്ട്.[1] ജാക്കി വിറ്റെയാണ്‌ ന്യൂമാന്റെ ആദ്യഭാര്യ. 1958-ൽ ജൊവാൻ വുഡ്‌വേഡിനെ വിവാഹം കഴിച്ചു. ഒരുതവണ നല്ലനടനുള്ള ഓസ്‌കർ അവാർഡ്‌ നേടിയ ന്യൂമാൻ 10 തവണ ഓസ്‌കറിന്‌ നാമനിർദ്ദേശം ചെയ്യപ്പെടുകയുണ്ടായി.

ചലച്ചിത്രമേഖലയിൽ

[തിരുത്തുക]

1954-ൽ അഭിനയിച്ച ദ സിൽവർ ചാലിസാണ്‌ ആദ്യ സിനിമ. 50-കളുടെ ഒടുവിലാണ്‌ ന്യൂമാൻ ഹോളിവുഡിലെ വൻതാരമായത്‌. ഒട്ടേറെ ചലച്ചിത്രങ്ങളുടെ നിർമാതാവ് കൂടിയാണ് ന്യൂമാൻ.[1]

പുരസ്കാരങ്ങൾ

[തിരുത്തുക]

'ദ ഹസ്റ്റ്‌ലറി'ലെ അഭിനയത്തിന്‌ 1961-ൽ ബാഫ്‌റ്റ പുരസ്‌കാരം ലഭിച്ചു. 1987ൽ ദ കളർ ഓഫ്‌ മണി എന്ന സിനിമയിലെ അഭിനയത്തിന്‌ മികച്ച നടനുള്ള ഓസ്‌കർ അവാർഡ്‌ നേടി.[1] ഗോൾഡൻ ഗ്ലോബ് പുരസ്കാരം, സ്ക്രീൻ ആക്ടേഴ്സ് ഗിൽഡ് പുരസ്കാരം, കാൻ ചലച്ചിത്രോത്സവ പുരസ്കാരം, എമ്മി പുരസ്കാരം എന്നിവ ഉൾപ്പെടെ അനേകം ബഹുമതികൾ ലഭിച്ചിട്ടുണ്ട്.

  • 2008 സെപ്റ്റംബർ 26-ന് ശ്വാസകോശാർബുദത്തെ തുടർന്ന് കണക്റ്റിക്കട്ടിലെ വെസ്റ്റ്‌പോർട്ടിൽ വച്ച് നിര്യാതനായി.

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 1.3 "പോൾ ന്യൂമാൻ അന്തരിച്ചു". മാതൃഭൂമി. Retrieved സെപ്റ്റംബർ 27 2008. {{cite web}}: Check date values in: |accessdate= (help)[പ്രവർത്തിക്കാത്ത കണ്ണി]



"https://ml.wikipedia.org/w/index.php?title=പോൾ_ന്യൂമാൻ&oldid=3637999" എന്ന താളിൽനിന്ന് ശേഖരിച്ചത്