മാർച്ച് 2011
ദൃശ്യരൂപം
മാർച്ച് 2011 ആ വർഷത്തിലെ ആദ്യ മാസമായിരുന്നു. ഒരു ചൊവ്വാഴ്ച ആരംഭിച്ച മാസം 31 ദിവസങ്ങൾക്കുശേഷം ഒരു വ്യാഴാഴ്ച അവസാനിച്ചു.
2011 മാർച്ച് മാസം നടന്ന പ്രധാന സംഭവങ്ങൾ:
|
- 2011-ലെ കാനേഷുമാരി പ്രകാരം ഇന്ത്യയിലെ ജനസംഖ്യ 121.02 കോടിയായി[1].
- പാക്കിസ്ഥാനെ 29 റൺസിനു തോല്പിച്ച് ഇന്ത്യ ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനലിലെത്തി. ഏപ്രിൽ 2-ന് മുംബൈയിൽ നടക്കുന്ന ഫൈനലിൽ ഇന്ത്യ ശ്രീലങ്കയെ നേരിടും[2].
- സർക്കാർ ജീവനക്കാരുടെ പുതുക്കിയ ശമ്പളം കുടിശികയടക്കം മെയ് ഒന്ന് മുതൽ ലഭിക്കുമെന്ന് മന്ത്രി തോമസ് ഐസക്ക്[3].
- കേരള സർക്കാരിന്റെ രണ്ടു രൂപയ്ക്ക് അരി പദ്ധതി നടപ്പാക്കാൻ അനുമതി നൽകിയ ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. തിരഞ്ഞെടുപ്പ് അവസാനിക്കും വരെ പദ്ധതി തടയണമെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാദത്തിന് സുപ്രീം കോടതി അംഗീകാരം[4].
- ന്യൂസിലാൻഡിനെ 5 വിക്കറ്റിനു തോല്പിച്ച് ശ്രീലങ്ക ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനലിലെത്തി[5].
- മുംബൈ ഭീകരാക്രമണക്കേസ് പ്രതികളെ ചോദ്യം ചെയ്യാൻ പാകിസ്ഥാൻ ഇന്ത്യൻ അന്വേഷണ സംഘത്തിന് അനുമതി നൽകും[6].
- ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സ്ഥാനത്തു നിന്നും റിക്കി പോണ്ടിങ് രാജി വച്ചു[7].
- ലിബിയയിൽ സഖ്യസേന നടത്തുന്ന എല്ലാ നീക്കങ്ങളും ഇനി മുതൽ നാറ്റോയുടെ നിയന്ത്രണത്തിലായിരിക്കുമെന്ന് നാറ്റോയുടെ അറിയിപ്പ്[8].
- ജപ്പാനിൽ വീണ്ടും റിക്ടർ സ്കെയിലിൽ 6.5 രേഖപ്പെടുത്തിയ തുടർ ഭൂചലനം[9].
- മ്യാൻമാറിലും തായ്ലന്റിലും ഉണ്ടായ ഭൂചലനത്തിൽ മരണം 75 ആയി[10].
- ഇന്ത്യൻ നാണയം നശിപ്പിക്കുന്നവർക്ക് ഏഴ് വർഷം വരെ തടവ് ലഭിക്കുന്ന കോയിനേജ് ബിൽ ലോക്സഭയിൽ പാസാക്കി[11].
- മ്യാൻമാറിലും തായ്ലന്റിലും റിക്ടർ സ്കെയിലിൽ 6.8 രേഖപ്പെടുത്തിയ ഭൂചലനത്തിൽ 60 മരണം[12].
- ഹോളിവുഡ് നടി എലിസബത്ത് ടൈലർ (79 ) നിര്യാതയായി[13].
- കേരളത്തിൽ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും രണ്ടു രൂപയ്ക്ക് അരി വിതരണം ചെയ്യാനുള്ള പദ്ധതി തടഞ്ഞ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീംകോടതിയിൽ ഈ ആഴ്ചതന്നെ അപ്പീൽ ഹർജി നൽകും[14].
- ഇന്ത്യയിലെ ആദ്യ ഓൺലൈൻ വോട്ടിങ് ഏപ്രിൽ 19-ന് ഗുജറാത്തിൽ[15].
- ജപ്പാനിൽ നിന്നുള്ള ഭക്ഷ്യവസ്തുക്കൾക്ക് അമേരിക്കയിൽ ഇറക്കുമതി നിരോധനം.[16].
- ജപ്പാനിൽ ഭൂകമ്പത്തിലും സുനാമിയിലും മരിച്ചവരുടെ എണ്ണം 9000 കവിഞ്ഞതായി ഔദ്യോഗിക റിപ്പോർട്ട്[17].
- കേരളത്തിൽ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും രണ്ടു രൂപയ്ക്ക് അരി വിതരണം ചെയ്യാനുള്ള പദ്ധതി തടഞ്ഞ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി[18].
- വെടിനിർത്തൽ ലംഘിച്ച ലിബിയയ്ക്കെതിരെ സഖ്യസേന ആക്രമണം ശക്തമാക്കി. 48 മരണം[21].
- ജപ്പാനിൽ ഭൂകമ്പത്തിലും സുനാമിയിലും മരിച്ചവരുടെ എണ്ണം 7000 കവിഞ്ഞതായി ഔദ്യോഗിക സ്ഥിരീകരണം[22].
- സുഡാനിൽ സർക്കാർ വിരുദ്ധ വിഭാഗങ്ങളും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലിൽ 30 സൈനികരുൾപ്പടെ 70 മരണം[23].
- ലിബിയ വെടിനിർത്തൽ പ്രഖ്യാപിച്ചു[24].
- കേരളത്തിൽ രണ്ട് രൂപയ്ക്ക് അരി വിതരണം ചെയ്യാനുള്ള സർക്കാരിന്റെ തീരുമാനം തിരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വാധീനിക്കാനുള്ള നടപടിയാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി[25].
- ഐക്യരാഷ്ട്രസഭ ലിബിയയെ വ്യോമനിരോധിത മേഖലയായി പ്രഖ്യാപിച്ചു[26].
- രണ്ട് രൂപയ്ക്ക് അരി നൽകുന്ന കേരളാ സർക്കാരിന്റെ പദ്ധതി തടയാൻ തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ടോയെന്ന് പരിശോധിക്കണമെന്ന് കേരളാ ഹൈക്കോടതി[27].
- 2ജി സ്പെക്ട്രം കേസിൽ മുൻ മന്ത്രി എ. രാജ കോഴ വാങ്ങിയതിനു തെളിവുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സുപ്രീംകോടതിയെ അറിയിച്ചു[28].
- സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾ തുടരുന്ന ബഹ്റൈനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു[29].
- 2ജി സ്പെക്ട്രം കേസിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് സി.ബി.ഐ. സുപ്രീം കോടതിയിൽ സമർപ്പിച്ചു[30].
- ഭൂകമ്പമുണ്ടായ വടക്ക് കിഴക്കൻ ജപ്പാനിൽ ഫുക്കുഷിമ ആണവവൈദ്യുതനിലയത്തിൽ മൂന്നാമതും സ്ഫോടനം[31].
- പാമോയിൽ കേസിൽ തിരുവനന്തപുരം വിജിലൻസ് കോടതി തുടരന്വേഷണാനുമതി നൽകി[32].
- വടക്ക് കിഴക്കൻ ജപ്പാനിലുണ്ടായ ഭൂകമ്പ തീവ്രത 9.0 എന്ന് സ്ഥിരീകരിച്ചു. ഭൂചലനവും സുനാമിയും മൂലം മരണം രണ്ടായിരത്തിലധികം[33].
- കൊച്ചി ഐ.പി.എൽ. ടീമിന്റെ പേര് കൊച്ചി ടസ്കേഴ്സ് കേരള എന്ന് തീരുമാനം[34].
- ഭൂകമ്പമുണ്ടായ വടക്ക് കിഴക്കൻ ജപ്പാനിൽ ആണവറിയാക്ടർ പൊട്ടിത്തെറിച്ചു[35]. ഭൂകമ്പദുരന്തത്തിൽ മരണം 1500 കവിഞ്ഞു.
- ലോകകപ്പ് ക്രിക്കറ്റിൽ സൗത്ത് ആഫ്രിക്ക ഇന്ത്യയെ 3 വിക്കറ്റിനു തോല്പിച്ചു.[36].
- ഖനിയിൽ സ്ഫോടനം ചൈനയിൽ 13 മരണം[37].
- വടക്ക് കിഴക്കൻ ജപ്പാനിൽ റിക്ടറിൽ 8.9 രേഖപ്പെടുത്തിയ ഭൂചലനവും സുനാമിയും മൂലം ആയിരത്തിലേറെപ്പേർ മരിച്ചു.[38].
- പാകിസ്താനിൽ ശവസംസ്കാരച്ചടങ്ങിനിടെ ചാവേറാക്രമണത്തിൽ 37 മരണം[39].
- തന്റെ മകൻ വി.എ. അരുൺകുമാറിനെതിരെ പ്രതിപക്ഷം നൽകിയ പരാതികളിൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ ആഭ്യന്തര വകുപ്പിന് നിർദേശം നൽകി[40].
- ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യക്ക് നെതർലന്റ്സിനെതിരെ വിജയം[41].
- ഇടമലയാർ കേസിൽ ഒരുവർഷം കഠിന തടവിന് ശിക്ഷിക്കപ്പെട്ട ആർ. ബാലകൃഷ്ണപിള്ള നൽകിയ റിവ്യൂ ഹർജി സുപ്രീം കോടതി തള്ളി[42].
- വടക്ക് കിഴക്കൻ ജപ്പാനിൽ റിക്ടർ സ്കെയിലിൽ 7.2 രേഖപ്പെടുത്തിയ ഭൂചലനം. സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു[43].
- ഈജിപ്തിലെ കെയ്റോവിൽ ക്രിസ്ത്യൻ - മുസ്ലിം മതവിശ്വാസികൾ തമ്മിലുണ്ടായ വർഗീയ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു[44].
- ലോകകപ്പ് ക്രിക്കറ്റിൽ പാക്കിസ്ഥാന് ന്യൂസിലൻഡിനെതിരെ തോൽവി[45].
- കേരളത്തിൽ രണ്ടുരൂപയ്ക്ക് അരി നൽകാനുള്ള മന്ത്രിസഭാ തീരുമാനം തിരഞ്ഞെടുപ്പ് കമ്മീഷൻ തടഞ്ഞു[46].
- ഇന്ത്യയിൽ ദയാവധം അനുവദിക്കാനാവില്ലെന്ന് സുപ്രീം കോടതി വിധി[47].
- ലോകകപ്പ് ക്രിക്കറ്റിൽ കെനിയയ്കെതിരെ കാനഡയ്ക് ജയം [48].
- ലോകകപ്പ് ക്രിക്കറ്റിൽ അയർലൻഡിനെതിരെ ഇന്ത്യയ്ക്ക് അഞ്ചു വിക്കറ്റ് വിജയം[49].
- ബാലിസ്റ്റിക് മിസൈലുകളെ തടഞ്ഞു തകർക്കുന്ന മിസൈൽ പരീക്ഷണത്തിൽ ഇന്ത്യ വിജയിച്ചു[50].
- ലോകകപ്പ് ക്രിക്കറ്റിൽ ശ്രീലങ്ക സൗത്ത് ആഫ്രിക്കയേയും ഇന്ത്യ അയർലന്റിനെയും നേരിടും[51] [52].
- യു.എസ്. വ്യോമസേന രഹസ്യ ബഹിരാകാശ വിമാനം വിക്ഷേപിച്ചു[53].
- സച്ചിൻ തെൻഡുൽക്കർ ഓണററി ഡോക്ടറേറ്റ് പദവി നിരസിച്ചു[54].
- നാസയുടെ കാലാവസ്ഥാ പഠന ഉപഗ്രഹം വിക്ഷേപിച്ച, ടോറസ-എക്സൽ റോക്കറ്റ് വിക്ഷേപിച്ച് മൂന്നാം മിനിട്ടിൽ തകർന്നു.
- ലോകകപ്പ് ക്രിക്കറ്റിൽ ശ്രീലങ്ക ഓസ്ട്രേലിയ മത്സരം മഴ മൂലം ഉപേക്ഷിച്ചു.[55].
- ആഭ്യന്തരകലഹം നടക്കുന്ന ലിബിയയിൽ ഉണ്ടായ സ്ഫോടനത്തിൽ 37 പേർ കൊല്ലപ്പെട്ടു[56].
- ഈജിപ്ത് പ്രധാനമന്ത്രിയായി എസ്സാം ഷറഫിനെ ഉന്നത പട്ടാള സമിതി നിയമിച്ചു[57].
- അഖിലേന്ത്യാ കോൺഗ്രസ് പ്രവർത്തക സമിതി പുന:സംഘടിപ്പിച്ചു[58].
- മനുഷ്യാവകാശക്കമ്മീഷൻ അദ്ധ്യക്ഷൻ കെ.ജി. ബാലകൃഷ്ണനെതിരെ സ്വീകരിച്ച നടപടിയുടെ റിപ്പോർട്ട് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ചു[59]. ബാലകൃഷ്ണനെതിരായ ഹർജി സുപ്രീം കോടതി രണ്ടാഴ്ച കഴിഞ്ഞു പരിഗണിക്കും.
- ബാബറി മസ്ജിദ് തകർത്ത കേസിൽ എൽ.കെ. അദ്വാനിയ്ക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു[60].
- ലോകകപ്പ് ക്രിക്കറ്റിൽ ന്യൂസിലൻഡ് സിംബാബ്വെയെയും, ബംഗ്ലാദേശ് വെസ്റ്റ് ഇൻഡീസിനെയും നേരിടും[61].
- മനുഷ്യാവകാശക്കമ്മീഷൻ അദ്ധ്യക്ഷൻ കെ.ജി. ബാലകൃഷ്ണനെതിരായ ഹർജി സുപ്രീം കോടതി ഇന്നു പരിഗണിക്കും[62].
- സുപ്രീം കോടതി വിധിയെ തുടർന്ന് പി.ജെ. തോമസിന്റെ കേന്ദ്ര വിജിലൻസ് കമ്മീഷണർ നിയമനം റദ്ദാക്കി[63].
- ഈജിപ്ത് പ്രധാനമന്ത്രി അഹ്മദ് ഷഫീഖ് രാജി വച്ചു[64].
- ലോകകപ്പ് ക്രിക്കറ്റിൽ സൗത്ത് ആഫ്രിക്ക നെതർലന്റ്സിനെ നേരിടും[65].
- ലോകകപ്പ് ക്രിക്കറ്റിൽഅയർലണ്ട് ഇംഗ്ലണ്ടിനെ 3 വിക്കറ്റിനു തോല്പിച്ചു[66].
- കൊച്ചി ആഴക്കടലിൽ എണ്ണ, പ്രകൃതിവാതക പര്യവേക്ഷണം വീണ്ടും തുടങ്ങും[67].
- സ്മാർട്ട് സിറ്റി പദ്ധതിയെ സംസ്ഥാന സെസ് നിയമത്തിൽനിന്ന് ഒഴിവാക്കി കേന്ദ്ര സെസ്നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തി[68].
- ലോട്ടറി വിഷയം സി.ബി.ഐ. അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ വീണ്ടും പ്രധാനമന്ത്രിയ്ക്ക് കത്തയച്ചു[69].
- മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും മകനുമെതിരെ യു.ഡി.എഫ്. ഉന്നയിച്ച ആരോപണങ്ങൾ അന്വേഷിക്കണമെന്ന ആവശ്യമടങ്ങുന്ന കത്ത് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിക്ക് നൽകി[70].
- ലോകകപ്പ് ക്രിക്കറ്റിൽ ഇംഗ്ലണ്ട് അയർലണ്ടിനെ നേരിടും[71].
- കുവൈത്തിൽ മാർച്ച് 1 മുതൽ ജൂൺ 30 വരെയുള്ള പൊതുമാപ്പ് പ്രാബല്യത്തിൽ[72].
- ഐക്യരാഷ്ട്രസഭാ മനുഷ്യാവകാശ കൗൺസിലിൽ നിന്നും ലിബിയയെ പുറത്താക്കി[73].
- കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ 13-നു് നടക്കും. തെരഞ്ഞെടുപ്പ് വിജ്ഞാപനം മാർച്ച് 19-നും വോട്ടെണ്ണൽ മേയ് 13-നും നടക്കും[74].
- കൊച്ചി സ്മാർട്ട് സിറ്റി പദ്ധതി ഭൂമിയിൽ 132 ഏക്കറിന് സെസ് പദവി ലഭിച്ചു[75].
- ഗോധ്ര കേസിൽ 11 പ്രതികൾക്ക് വധശിക്ഷ[76].
- ലിബിയയിൽ നിന്ന് 600 ഇന്ത്യക്കാർ രണ്ട് പ്രത്യേക വിമാനങ്ങളിൽ തിരിച്ചെത്തി[77].
- പി.എസ്.സി. പരീക്ഷയ്ക്ക് ഇന്നു മുതൽ തിരിച്ചറിയൽ രേഖ നിർബന്ധം
- ലോകകപ്പ് ക്രിക്കറ്റിൽ ശ്രീലങ്ക കെനിയയെ നേരിടും[78].
അവലംബം
[തിരുത്തുക]- ↑ "ദീപിക ഓൺലൈൻ". Retrieved 31 മാർച്ച് 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 30 മാർച്ച് 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 30 മാർച്ച് 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 30 മാർച്ച് 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 29 മാർച്ച് 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 29 മാർച്ച് 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 29 മാർച്ച് 2011.
- ↑ "ഇന്ത്യാവിഷൻ ഓൺലൈൻ". Retrieved 28 മാർച്ച് 2011.
- ↑ "ഇന്ത്യാവിഷൻ ഓൺലൈൻ". Retrieved 28 മാർച്ച് 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 25 മാർച്ച് 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 25 മാർച്ച് 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 25 മാർച്ച് 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 23 മാർച്ച് 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 23 മാർച്ച് 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 23 മാർച്ച് 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 23 മാർച്ച് 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 22 മാർച്ച് 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 21 മാർച്ച് 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 20 മാർച്ച് 2011.
- ↑ "മാതൃഭൂമി ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help) - ↑ "മനോരമ ഓൺലൈൻ". Retrieved 20 മാർച്ച് 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 19 മാർച്ച് 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 19 മാർച്ച് 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 18 മാർച്ച് 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 18 മാർച്ച് 2011.
- ↑ "ഇന്ത്യാവിഷൻ ഓൺലൈൻ". Retrieved 18 മാർച്ച് 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 16 മാർച്ച് 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 16 മാർച്ച് 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 15 മാർച്ച് 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 15 മാർച്ച് 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 15 മാർച്ച് 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 15 മാർച്ച് 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 13 മാർച്ച് 2011.
- ↑ "ഇന്ത്യാവിഷൻ ഓൺലൈൻ". Retrieved 13 മാർച്ച് 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 12 മാർച്ച് 2011.
- ↑ "മനോരമ ഓൺലൈൻ". Retrieved 12 മാർച്ച് 2011.
- ↑ "മനോരമ ഓൺലൈൻ". Retrieved 12 മാർച്ച് 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 12 മാർച്ച് 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 10 മാർച്ച് 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 10 മാർച്ച് 2011.
- ↑ "മനോരമ ഓൺലൈൻ". Retrieved 9 മാർച്ച് 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 9 മാർച്ച് 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 09 മാർച്ച് 2011.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 09 മാർച്ച് 2011.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മനോരമ ഓൺലൈൻ". Retrieved 08 മാർച്ച് 2011.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 08 മാർച്ച് 2011.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 07 മാർച്ച് 2011.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മനോരമ ഓൺലൈൻ". Retrieved 07 മാർച്ച് 2011.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 07 മാർച്ച് 2011.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 06 മാർച്ച് 2011.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മനോരമ ഓൺലൈൻ". Retrieved 06 മാർച്ച് 2011.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മനോരമ ഓൺലൈൻ". Retrieved 06 മാർച്ച് 2011.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മനോരമ ഓൺലൈൻ". Retrieved 06 മാർച്ച് 2011.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മനോരമ ഓൺലൈൻ". Retrieved 05 മാർച്ച് 2011.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മനോരമ ഓൺലൈൻ". Retrieved 05 മാർച്ച് 2011.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മനോരമ ഓൺലൈൻ". Retrieved 05 മാർച്ച് 2011.
{{cite news}}
: Check date values in:|accessdate=
(help) - ↑ സിഫി ഓൺലൈൻ http://www.sify.com/news/legitimacy-comes-from-the-people-egyptian-pm-news-international-ldeukgifjbh.html സിഫി ഓൺലൈൻ. Retrieved 04 മാർച്ച് 2011.
{{cite news}}
: Check|url=
value (help); Check date values in:|accessdate=
(help); Missing or empty|title=
(help) - ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 04 മാർച്ച് 2011.
{{cite news}}
: Check date values in:|accessdate=
(help) - ↑ "ഇന്ത്യാവിഷൻ ഓൺലൈൻ". Retrieved 04 മാർച്ച് 2011.
{{cite news}}
: Check date values in:|accessdate=
(help) - ↑ "ഇന്ത്യാവിഷൻ ഓൺലൈൻ". Retrieved 04 മാർച്ച് 2011.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മനോരമ ഓൺലൈൻ". Retrieved 04 മാർച്ച് 2011.
{{cite news}}
: Check date values in:|accessdate=
(help) - ↑ "ഇന്ത്യാവിഷൻ ഓൺലൈൻ". Retrieved 04 മാർച്ച് 2011.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 04 മാർച്ച് 2011.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മനോരമ ഓൺലൈൻ". Retrieved 04 മാർച്ച് 2011.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മനോരമ ഓൺലൈൻ". Retrieved 03 മാർച്ച് 2011.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മനോരമ ഓൺലൈൻ". Retrieved 03 മാർച്ച് 2011.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 03 മാർച്ച് 2011.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 03 മാർച്ച് 2011.
{{cite news}}
: Check date values in:|accessdate=
(help) - ↑ "ഇന്ത്യാവിഷൻ ഓൺലൈൻ". Retrieved 02 മാർച്ച് 2011.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 02 മാർച്ച് 2011.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മനോരമ ഓൺലൈൻ". Retrieved 02 മാർച്ച് 2011.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 03 മാർച്ച് 2011.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 02 മാർച്ച് 2011.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 01 മാർച്ച് 2011.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 01 മാർച്ച് 2011.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മനോരമ ഓൺലൈൻ". Retrieved 01 മാർച്ച് 2011.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 01 മാർച്ച് 2011.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മനോരമ ഓൺലൈൻ". Retrieved 01 മാർച്ച് 2011.
{{cite news}}
: Check date values in:|accessdate=
(help)
അവലംബം
[തിരുത്തുക]
March 2011 എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.