ജനുവരി 2009
ദൃശ്യരൂപം
ജനുവരി 2009 ആ വർഷത്തിലെ ആദ്യ മാസമായിരുന്നു. ഒരു വ്യാഴാഴ്ച ആരംഭിച്ച മാസം 31 ദിവസങ്ങൾക്കുശേഷം ഒരു ശനിയാഴ്ച അവസാനിച്ചു.
2009 ജനുവരി മാസം നടന്ന പ്രധാന സംഭവങ്ങൾ:
- ജനുവരി 1 - ആസാമിലെ ഗുവാഹത്തിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ 5 പേർ മരിക്കുകയും 40-ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.[1]
- ജനുവരി 1 - സ്ലൊവാക്യ യൂറോയെ ഔദ്യോഗിക കറൻസിയായി അംഗീകരിക്കുകയും യൂറോസോണിലെ പതിനാറാമത്തെ അംഗമാകുകയും ചെയ്തു.[2][3][4]
- ജനുവരി 2 - കിള്ളിനോച്ചിയുടെ നിയന്ത്രണം ശ്രീലങ്കൻ സൈന്യം പുലികളിൽ നിന്നും തിരിച്ചു പിടിച്ചു.[5]
- ജനുവരി 8 - ഏഴിമല നാവിക അക്കാദമി പ്രധാനമന്ത്രി മൻമോഹൻ സിംഗ് രാജ്യത്തിനു സമർപ്പിച്ചു.[6]
- ജനുവരി 12 - 66-ആമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങളിൽ മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്കാരം എ.ആർ.റഹ്മാൻ നേടിയതുൾപ്പെടെ സ്ലംഡോഗ് മില്യണേറിന് നാലു പുരസ്കാരങ്ങൾ.[7]
- ജനുവരി 13 - ആസ്ട്രേലിയൻ ക്രിക്കറ്റർ മാത്യു ഹെയ്ഡൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നു വിരമിച്ചു.[8]
- ജനുവരി 13 - 2008-ലെ മികച്ച ഫുട്ബോൾ താരത്തിനുള്ള ബഹുമതി പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോ നേടി.[9]
- ജനുവരി 19 - കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന ഇ. ബാലാനന്ദൻ അന്തരിച്ചു.[10]
- ജനുവരി 20 - യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ 44-ആം പ്രസിഡന്റായി ബരാക്ക് ഒബാമ സ്ഥാനമേറ്റു.[11]
- ജനുവരി 25 - ഐ.എസ്.ആർ.ഒ. ചെയർമാൻ ജി. മാധവൻ നായർ ഉൾപ്പെടെ 10 പേർക്ക് 2009-ലെ പത്മ വിഭൂഷൺ ലഭിച്ചു.[12]
- ജനുവരി 27 - ഇന്ത്യയുടെ മുൻ രാഷ്ട്രപതി ആർ. വെങ്കിട്ടരാമൻ അന്തരിച്ചു.[13]
അവലംബം
- ↑ ഗുവാഹാട്ടിയിൽ സ്ഫോടനം അഞ്ചുപേർ മരിച്ചു
- ↑ Slovakia adopts euro
- ↑ Slovakia adopts euro as its currency
- ↑ [http://www.monstersandcritics.com/news/business/news/article_1451046.php/Slovakia_abandons_koruna_adopts_euro__Roundup__ Slovakia abandons koruna, adopts euro (Roundup) ]
- ↑ Lankan forces capture 2 LTTE towns
- ↑ Manmohan to inaugurate Ezhimala Naval Academy today
- ↑ 'Slumdog Millionaire' wins four Golden Globes
- ↑ ഹെയ്ഡൻ അന്താരാഷ്ട്രക്രിക്കറ്റിൽ നിന്നു വിരമിച്ചു
- ↑ FIFA names Cristiano Ronaldo footballer of the year
- ↑ "ഇ. ബാലാനന്ദൻ അന്തരിച്ചു". മാതൃഭൂമി. ജനുവരി 19, 2009. Retrieved ജനുവരി 19, 2009.
- ↑ "Obama sworn in as US President" (in ഇംഗ്ലീഷ്). Sify News. ജനുവരി 20, 2009. Retrieved ജനുവരി 21, 2009.
- ↑ "മാധവൻ നായർക്ക് പദ്മവിഭൂഷൺ; 17 മലയാളികൾക്ക് പദ്മ പുരസ്കാരം". മാതൃഭൂമി. ജനുവരി 26, 2009. Retrieved ജനുവരി 26, 2009.
- ↑ "India ex-leader Venkataraman dies" (in ഇംഗ്ലീഷ്). BBC News. ജനുവരി 27, 2009. Retrieved ജനുവരി 30, 2009.
January 2009 എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.