ഒക്ടോബർ 2009
ദൃശ്യരൂപം
ഒക്ടോബർ 2009 ആ വർഷത്തിലെ പത്താം മാസമായിരുന്നു. ഒരു വ്യാഴാഴ്ച ആരംഭിച്ച മാസം 31 ദിവസങ്ങൾക്കുശേഷം ഒരു ശനിയാഴ്ച അവസാനിച്ചു.
2009 ഒക്ടോബർ മാസം നടന്ന പ്രധാന സംഭവങ്ങൾ:
- ഒക്ടോബർ 3 2016-ലെ ഒളിമ്പിക്സിന്റെ വേദിയായി ബ്രസീലിലെ റിയോ ഡി ജനീറോ തെരഞ്ഞെടുക്കപ്പെട്ടു[1].
- ഒക്ടോബർ 5 - ചെങ്ങറ ഭൂസമരം ഒത്തുതീർന്നു[2].
- ഒക്ടോബർ 5 2009-ലെ ചാമ്പ്യൻസ് ട്രോഫി ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം കരസ്ഥമാക്കി[3].
- ഒക്ടോബർ 5 എലിസബത്ത് എച്ച്. ബ്ലാക്ക്ബേൺ , കരോൾ ഡബ്ല്യു. ഗ്രെയ്ഡർ, ജാക്ക്. ഡബ്ല്യു സോസ്റ്റാക്ക് എന്നിവർ 2009-ലെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം കരസ്ഥമാക്കി[4].
- ഒക്ടോബർ 6 2009-ലെ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ചാൾസ് കയോ, വില്യാർഡ് ബോയിൽ, ജോർജ് സ്മിത്ത് എന്നിവർ നേടി[5].
- ഒക്ടോബർ 7 ബ്രിട്ടീഷ് എഴുത്തുകാരിയായ ഹിലരി മാന്റലിന്റെ വോൾഫ് ഹാൾ എന്ന കൃതിക്ക് 2009-ലെ മാൻ ബുക്കർ സമ്മാനം ലഭിച്ചു[6].
- ഒക്ടോബർ 7 2009-ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ഇന്ത്യൻ വംശജനായ വെങ്കടരാമൻ രാമകൃഷ്ണന്, തോമസ് സ്റ്റേറ്റ്സ്, ആദ യൊനാഥ് എന്നിവർ നേടി[7].
- ഒക്ടോബർ 8 പ്രഥമ ചാമ്പ്യൻസ് ലീഗ് ട്വന്റി20 ബെംഗളൂരുവിൽ ആരംഭിച്ചു. ആദ്യ മത്സരത്തിൽ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സിനെ കേപ് കോബ്രാസ് 5 വിക്കറ്റിനു തോല്പിച്ചു[8].
- ഒക്ടോബർ 8 ജർമ്മൻ നോവലിസ്റ്റും കവയത്രിയുമായ ഹെർത്ത മുള്ളർക്ക് 2009-ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു[9].
- ഒക്ടോബർ 9 2009-ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം അമേരിക്കൻ പ്രസിഡണ്ട് ബറാക്ക് ഒബാമ നേടി[10].
- ഒക്ടോബർ 9 നാസയുടെ എൽക്രോസ് ബഹിരാകാശ പേടകം ജലസാന്നിദ്ധ്യത്തെക്കുറിച്ച് പഠിക്കുന്നതിനായി ചന്ദ്രന്റെ ഉപരിതലത്തിൽ ഇടിച്ചിറങ്ങി[11].
- ഒക്ടോബർ 10 - 2009 ലെ വയലാർ സാഹിത്യ പുരസ്കാരത്തിനു ഡോ. എം. തോമസ് മാത്യുവിന്റെ മാരാർ- ലാവണ്യാനുഭവത്തിന്റെ യുക്തിശില്പം എന്ന കൃതി അർഹമായി.[12]
- ഒക്ടോബർ 18 - ബ്രിട്ടീഷുകാരനായ ജെൻസൺ ബട്ടൺ 2009 ഫോർമുല 1 ജേതാവ് ആയി.[13]
- ഒക്ടോബർ 21 - ഉത്തർപ്രദേശിലെ മഥുരയ്ക്കു സമീപം തീവണ്ടികൾ കൂട്ടിയിടിച്ച് 10 പേർ മരിച്ചു.[14]
- ഒക്ടോബർ 22 - വിൻഡോസ് 7 പുറത്തിറങ്ങി.
- ഒക്ടോബർ 24 - ഇന്ത്യൻ ബഹിരാകാശ ഇൻസ്റ്റിറ്റ്യൂട്ടിന്റെ അടുത്ത ചെയർമാനായി ഡോ. കെ. രാധാകൃഷ്ണൻ നിയമിതനായി.[15]
- ഒക്ടോബർ 25 - മലയാളചലച്ചിത്രനടി അടൂർ ഭവാനി അന്തരിച്ചു.[16]
- ഒക്ടോബർ 26 - കേരളാ കത്തോലിക്കാ മെത്രാൻ സമിതിയുടെ പരമാദ്ധ്യക്ഷനും, വരാപ്പുഴ അതിരൂപതാ മെത്രാപ്പോലീത്തയുമായിരുന്ന ഡോ. ഡാനിയേൽ അച്ചാരുപറമ്പിൽ മരണമടഞ്ഞു.[17]
അവലംബം
- ↑ "Rio to stage 2016 Olympic Games" (in ഇംഗ്ലീഷ്). BBC News. Retrieved 2009-10-07.
- ↑ "ചെങ്ങറ സമരം തീർന്നു: 1432 പേർക്ക് ഭൂമിയും വീടും". മാതൃഭൂമി. Retrieved 2009-10-09.
- ↑ "Australia retain Champions Trophy". BBC Sport. British Broadcasting Corporation. 5 October 2009. Retrieved 6 October 2009.
- ↑ "The Nobel Prize in Physiology or Medicine 2009" (in ഇംഗ്ലീഷ്). NobelPrize.org. Retrieved 2009-10-09.
- ↑ "The Nobel Prize in Physics 2009" (in ഇംഗ്ലീഷ്). Nobelprize.org. Retrieved 2009-10-09.
- ↑ "Man Booker for Hilary Mantel" (in ഇംഗ്ലീഷ്). The Hindu. Retrieved 2009-10-09.
- ↑ "The Nobel Prize in Chemistry 2009" (in ഇംഗ്ലീഷ്). Nobelprize.org. Retrieved 2009-10-09.
- ↑ "Cricket Champions League unveiled" (in ഇംഗ്ലീഷ്). BBC News. Retrieved 2009-10-09.
- ↑ "The Nobel Prize in Literature 2009" (in ഇംഗ്ലീഷ്). Nobelprize.org. Retrieved 2009-10-09.
- ↑ "The Nobel Peace Prize 2009" (in ഇംഗ്ലീഷ്). NobelPrize.org. Retrieved 2009-10-09.
- ↑ "NASA Spacecraft Impacts Lunar Crater in Search for Water Ice" (in ഇംഗ്ലീഷ്). NASA. Retrieved 2009-10-09.
- ↑ "Vayalar literary award for Thomas Mathew" (in ഇംഗ്ലീഷ്). Times of India. ഒക്ടോബർ 10, 2009. Retrieved 2009-10-29.
- ↑ "Formula 1 has a new champion in Jenson Button" (in ഇംഗ്ലീഷ്). IBNLive. ഒക്ടോബർ 26, 2009. Retrieved 2009-10-29.
- ↑ "Mathura train accident: 22 killed" (in ഇംഗ്ലീഷ്). Thaindian News. ഒക്ടോബർ 21, 2009. Retrieved 2009-10-29.
- ↑ "ഡോ.കെ.രാധാകൃഷ്ണൻ ഐ.എസ്.ആർ.ഒ ചെയർമാൻ". മാതൃഭൂമി. Retrieved 2009-10-24.
- ↑ "അടൂർ ഭവാനി അന്തരിച്ചു". മാതൃഭൂമി. 2009-10-25. Retrieved 2009-10-25.
- ↑ "ഡോ. ഡാനിയൻ അച്ചാരുപറമ്പിൽ കാലം ചെയ്തു". മലയാള മനോരമ. ഒക്ടോബർ 26, 2009. Retrieved 2009-10-29.
October 2009 എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.