എം. തോമസ് മാത്യു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാള സാഹിത്യത്തിലെ പ്രശസ്തനായ ഒരു നിരൂപകനാണ്‌ ഡോ.എം. തോമസ് മാത്യു (ജനനം: സെപ്റ്റംബർ 25, 1940 - ). 2006 ൽ അദ്ദേഹമെഴുതിയ "മാരാർ, ലാവണ്യാനുഭവത്തിന്റെ യുക്തിശില്പം" എന്ന പഠനഗ്രന്ഥം 33-ആമത് വയലാർ പുരസ്കാരം നേടി[1]

ജീവിതരേഖ[തിരുത്തുക]

വി.ടി. മാത്യുവിന്റെയും മറിയാമ്മ മാത്യുവിന്റെയും മകനായി 1940 സെപ്റ്റംബർ 25 ന്‌ പത്തനംതിട്ട ജില്ലയിലെ കീകൊഴൂരിൽ ജനനം. എറണാംകുളം മഹാരാജാസ് കോളേജിൽ നിന്ന് മലയാള സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടി. 1965 ൽ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിൽ അദ്ധ്യാപകനായി. തുടർന്ന് കേരളത്തിലെ നിരവധി സർക്കാർ കലാലയങ്ങളിൽ പ്രൊഫസറായും പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ‍ ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗം,നിർ‌വ്വാഹക സമിതി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു.

കൃതികൾ[തിരുത്തുക]

 • മാരാർ, ലാവണ്യാനുഭവത്തിന്റെ യുക്തിശില്പം
 • ദന്തഗോപുരത്തിലേക്ക് വീണ്ടും
 • എന്റെ വാൽമീകമെവിടെ
 • സാഹിത്യ ദർശനം
 • വാങ്മുഖം
 • ആത്മാവിന്റെ മുറിവുകൾ
 • സത്യം നിങ്ങളെ സ്വതന്ത്രരാക്കും
 • ന്യൂ ഹ്യൂമനിസം(വിവർത്തനം)

പുരസ്കാരങ്ങൾ[തിരുത്തുക]

 • വയലാർ പുരസ്കാരം-മാരാർ, ലാവണ്യാനുഭവത്തിന്റെ യുക്തിശില്പം എന്ന ഗ്രന്ഥത്തിന്‌(2009)
 • കേരള സാഹിത്യ അക്കാദമി പുരസ്കാരം[2]
 • കേരള സാഹിത്യ അക്കാദമിയുടെ സിബികുമാർ എൻ‌ഡ്വോവ്മെന്റ് പുരസ്കാരം[3]
 • ഡോ. എബ്രഹാം വടക്കേൽ പുരസ്‌കാരം -ലാവണ്യാനുഭവത്തിന്റെ യുക്തിശില്പം[4]
 • കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം - 2014 [5]

അവലംബം[തിരുത്തുക]

 1. Vayalar literary award for Thomas Mathew ദി ടൈംസ് ഓഫ് ഇന്ത്യ 2009/10/10
 2. സാഹിത്യ അക്കാദമി ഔദ്യോഗിക വെബ്സൈറ്റ്
 3. സാഹിത്യ അക്കാദമി ഔദ്യോഗിക വെബ്സൈറ്റ്
 4. മാതൃഭൂമി ഫെബ്രിവരി 23[പ്രവർത്തിക്കാത്ത കണ്ണി] 2009/10/10 ന്‌ ശേഖരിച്ചത്
 5. "ടി.പി. രാജീവനും ഗോപീകൃഷ്ണനും കേരള സാഹിത്യ അക്കാദമി പുരസ്‌കാരം". മാതൃഭൂമി. Archived from the original on 2016-02-29. Retrieved 29 ഫെബ്രുവരി 2016.
"https://ml.wikipedia.org/w/index.php?title=എം._തോമസ്_മാത്യു&oldid=3774353" എന്ന താളിൽനിന്ന് ശേഖരിച്ചത്