Jump to content

കാതറീൻ ബിഗലോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാതറീൻ ബിഗലോ
കാതറീൻ ബിഗലോ 82 ആം അക്കാദമി അവാർഡ് ദാന ചടങ്ങിൽ
ജനനം
കാതറീൻ ആൻ ബിഗലോ
തൊഴിൽചലച്ചിത്ര സം‌വിധായക
സജീവ കാലം1978-ഇതുവരെ
ജീവിതപങ്കാളി(കൾ)ജെയിംസ് കാമറൂൺ (1989-1991)

ഒരു അമേരിക്കൻ ചലച്ചിത്ര സം‌വിധായകയാണ്‌ കാതറീൻ ബിഗലോ(ജനനം:നവംബർ 27, 1951). 1987-ൽ പുറത്തിറങ്ങിയ നിയർ ഡാർക്ക്, 1991-ൽ പുറത്തിറങ്ങിയ പോയന്റ് ബ്രേക്ക്, 2009-ൽ പുറത്തിറങ്ങി, 2010-ലെ ആറു അക്കാദമി അവാർഡുകൾ കരസ്ഥമാക്കിയ ദ ഹർട്ട് ലോക്കർ എന്നിവയാണ്‌ കാതറീന്റെ ശ്രദ്ധേയമായ ചിത്രങ്ങൾ. മികച്ച സം‌വിധാനത്തിനുള്ള അക്കാദമി അവാർഡ് ലഭിച്ച ആദ്യ വനിതയാണിവർ[1]

ദ ഹർട്ട് ലോക്കർ എന്ന ചിത്രത്തിന്റെ സം‌വിധാനത്തിനു് ഡയറക്ടേർസ് ഗിൽഡ് ഫോർ അമേരിക്ക അവാർഡ് ഫോർ ഔട്ട്സ്റ്റാൻഡിങ്ങ് ഡയറക്ടിങ്ങ്, മികച്ച സം‌വിധായികയ്ക്കുള്ള ബാഫ്റ്റ പുരസ്കാരം, മികച്ച സം‌വിധായികയ്ക്കുള്ള അക്കാദമി പുരസ്കാരം എന്നീ പുരസ്കാരങ്ങൾ കാതറീൻ നേടി. ആ ചിത്രം 2010-ലെ ഏറ്റവും നല്ല ചിത്രമായി ബാഫ്റ്റയിലും, അക്കാദമി പുരസ്കാരത്തിലും തെരഞ്ഞെടുക്കപ്പെട്ടു. അതു പോലെ 2010-ലെ മികച്ച ചിത്രത്തിനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിനും ഈ ചിത്രം നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്.

ജീവിതരേഖ

[തിരുത്തുക]

അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയയിലെ സാൻ കരോൾസിൽ‌ ഒരു പെയിന്റ് ഫാക്ടറി മാനേജരുടെയും, ലൈബ്രേറിയന്റെയും മകളായാണ്‌ കാതറീൻ ജനിച്ചത്. ഒരു ചിത്രകാരിയായ കാതറീൻ ചിത്രകലാ രംഗത്തു നിന്നുമാണ്‌ ചലച്ചിത്ര രംഗത്തെത്തിയത്. ന്യൂയോർക്കിലെ വിറ്റ്നി മ്യൂസിയം ഓഫ് അമേരിക്കൻ ആർട്ടിലെ ചിത്രകലാ വിദ്യാർത്ഥിയായിരിക്കുന്ന സമയത്താണ്‌ ചലച്ചിത്ര രംഗത്തേക്കു പ്രവേശിക്കുന്നത്[2].

1989-ൽ കാതറീൻ ജെയിംസ് കാമറൂണിനെ വിവാഹം ചെയ്തു. 1991-ൽ ഇവർ ഈ വിവാഹ ബന്ധം വേർപെടുത്തി.

അവലംബം

[തിരുത്തുക]
  1. "മാതൃഭൂമി". Archived from the original on 2010-03-13. Retrieved 2010-03-09.
  2. "Kathryn Bigelow: Road Warrior" - an interview published June 2009 in Newsweek magazine
"https://ml.wikipedia.org/w/index.php?title=കാതറീൻ_ബിഗലോ&oldid=4099187" എന്ന താളിൽനിന്ന് ശേഖരിച്ചത്