ജെയിംസ് കാമറൂൺ
ജെയിംസ് കാമറൂൺ | |
---|---|
ജനനം | ജെയിംസ് ഫ്രാൻസിസ് കാമറൂൺ ഓഗസ്റ്റ് 16, 1954 |
തൊഴിൽ | ചലച്ചിത്രസംവിധായകൻ, നിർമ്മാതാവ് തിരക്കഥാകൃത്ത് |
സജീവ കാലം | 1978–present |
ജീവിതപങ്കാളി(കൾ) | Sharon Williams (1978–1984) Gale Anne Hurd (1985–1989) Kathryn Bigelow (1989–1991) Linda Hamilton (1997–1999) Suzy Amis (2000- present) |
ഹോളിവുഡ് ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തും നിർമ്മാതാവുമാണ് ജെയിംസ് ഫ്രാൻസിസ് കാമറൂൺ (1954 ഓഗസ്റ്റ് 14). ദ ടെർമിനേറ്റർ (1984), ഏലിയൻസ് (1986), ദി അബിസ് (1989), ടെർമിനേറ്റർ 2: ജഡ്ജ്മെൻറ് ഡേ (1991), ട്രൂ ലൈസ് (1994), ടൈറ്റാനിക് (1997), അവതാർ (2009) തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന ചലച്ചിത്രങ്ങൾ. 1998-ൽ ടൈറ്റാനിക് എന്ന ചിത്രം ഏറ്റവും നല്ല സംവിധായകനുള്ള ഓസ്‌കാർ അദ്ദേഹത്തിന് നേടിക്കൊടുത്തു.
കാനഡയിലെ ഒണ്ടേറിയോ സംസ്ഥാനത്തിൽ ഫിലിപ്പ് കാമറണിന്റെയും ഷിർലിയുടെയും മകനായി ജനിച്ച ജെയിംസ് 1971-ൽ കാലിഫോർണിയയിലേക്ക് കുടിയേറി.[1]. കാലിഫോണിയ സ്റ്റേറ്റ് യൂണിവേർസിറ്റിയിൽ ഇംഗ്ലീഷും ഫിസിക്സും പഠിക്കുമ്പോൾ ചലച്ചിത്രങ്ങളുടെ സാങ്കേതികവശങ്ങളെക്കുറിച്ച് പഠിക്കാൻ കാമറൂൺ സമയം കണ്ടെത്തി. തുടർന്ന് ഒരു ട്രക്ക് ഡ്രൈവറായി ജോലി ചെയ്യുകയും 1977-ൽ സ്റ്റാർ വാർസ് ചലച്ചിത്രം കണ്ടതിനുശേഷം ഡ്രൈവർ ജോലി ഉപേക്ഷിച്ച് ചലച്ചിത്രവ്യവസായത്തിലേക്ക് ചുവടുറപ്പിച്ചു. സാഹസികത്യ്ക്കും പേരു കേട്ടയാളാണു ജെയിംസ് കാമറൂൺ. 2012 മാർച്ച് 26 നു അദ്ദേഹം പടിഞ്ഞാറൻ പസഫിക്കിലെ ഏറ്റവും താഴ്ചയുള്ള(11 കി.മീ) ഭാഗമായ മരിയാന ട്രഞ്ചിലേയ്ക്ക് അദ്ദേഹം പ്രത്യേകം രൂപകൽപ്പന ചെയ്ത 'ഡീപ്സീ ചാലഞ്ചർ'എന്ന സബ് മറൈനിൽ യാത്ര ചെയ്തു.
അവതാർ
[തിരുത്തുക]അവതാർ എന്ന ചലച്ചിത്രം നിർമ്മിക്കാനായി ,വിൻസ് പേസുമായി ചേർന്ന്, ഫ്യൂഷൻ ഡിജിറ്റൽ 3ഡി ക്യാമറ സംവിധാനം കാമറൂൺ നിർമ്മിച്ചു[2].1994ൽ തന്നെ അവതാറിന്റെ സ്‌ക്രിപ്റ്റ് കാമറൂൺ തയ്യാറാക്കിയിരുന്നുവെങ്കിലും അനുയോജ്യമായ സാങ്കേതിക വിദ്യകളുടെ അഭാവം കാരണം അദ്ദേഹം പ്രൊജക്ട് മാറ്റിവെച്ചു.
അവലംബം
[തിരുത്തുക]- ↑ James Cameron Biography (1954-)
- ↑ "Avatar (2009) - Synopsis - MSN Movies". MSN. Archived from the original on 2009-07-17. Retrieved 2009-12-22.
- Pages using infobox person with multiple spouses
- Pages using infobox person with unknown empty parameters
- Pages using infobox person with deprecated net worth parameter
- 1954-ൽ ജനിച്ചവർ
- ജീവിച്ചിരിക്കുന്നവർ
- ഓഗസ്റ്റ് 16-ന് ജനിച്ചവർ
- ഹോളിവുഡ് ചലച്ചിത്ര നിർമ്മാതാക്കൾ
- ഹോളിവുഡ് ചലച്ചിത്ര തിരക്കഥാകൃത്തുക്കൾ
- ഹോളിവുഡ് ചലച്ചിത്ര സംവിധായകർ
- മികച്ച സംവിധായകനുള്ള അക്കാദമി പുരസ്കാരം ലഭിച്ചവർ
- അപൂർണ്ണ ജീവചരിത്രങ്ങൾ