സ്റ്റാർ വാർസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്റ്റാർ വാർസ് ലോഗോ

ജോർജ്ജ് ലൂക്കാസ് സൃഷ്ടിച്ച ഒരു ബഹിരാകാശ ഓപ്പറ ഫ്രാഞ്ചൈസിയാണ് സ്റ്റാർ വാർസ്. ഇതിലെ ആദ്യ ചിത്രം സ്റ്റാർ വാർസ് എന്ന പേരിലാണ് പുറത്തിറങ്ങിയത്. പിന്നീട് പരമ്പരയിലെ മറ്റ് ചിത്രങ്ങളിൽ നിന്നും വേർതിരിച്ചറിയുന്നതിനായി പേരിനോട് എപ്പിസോഡ് IV: എ ന്യൂ ഹോപ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. 1977 മെയ് 25-ന് 20ത് സെഞ്ച്വറി ഫോക്സ് ആണ് ആദ്യ ചിത്രം പുറത്തിറക്കിയത്. മൂന്ന് വർഷങ്ങളുടെ ഇടവേളയിൽ രണ്ട് ചിത്രങ്ങൾ കൂടി പുറത്തിറങ്ങിയതോടെ ഇത് ഒരു ജനകീയ പ്രതിഭാസമായി മാറി. ഈ മൂന്ന് സിനിമകൾക്ക് ശേഷം 16 വർഷം കഴിഞ്ഞ് പരമ്പരയിലെ അടുത്ത ചിത്രവും 2005-ൽ അവസാന ചിത്രവും പുറത്തിറങ്ങി.

2008 വരെയുള്ള കണക്കുകളനുസരിച്ച് 6 സ്റ്റാർ വാർസ് ചിത്രങ്ങളും ചേർന്ന് ബോക്സ് ഓഫീസിൽ 430 കോടി ഡോളറാണ് വരവ് നേടിയിരിക്കുന്നത്. ജെയിംസ് ബോണ്ട്, ഹാരി പോട്ടർ എന്നിവക്ക് പിന്നിലായി ഏറ്റവുമധികം പണം കൊയ്ത മൂന്നാമത്തെ ചലച്ചിത്ര പരമ്പരയാണ് സ്റ്റാർ വാർസ്.

"http://ml.wikipedia.org/w/index.php?title=സ്റ്റാർ_വാർസ്&oldid=2157612" എന്ന താളിൽനിന്നു ശേഖരിച്ചത്