സത്യ സായി ബാബ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സത്യ സായി ബാബ
ജനനപ്പേര് സത്യ നാരായണ രാജു
ജനനം 1926 നവംബർ 23(1926-11-23)
പുട്ടപർത്തി , ആന്ധ്രാപ്രദേശ് , ഇൻഡ്യ
മരണം 2011 ഏപ്രിൽ 24(2011-04-24) (പ്രായം 84)
പൗരത്വം Flag of India.svg Indian
പ്രസ്ഥാനം ശ്രീ സത്യ സായി ട്രസ്റ്റ്‍ (Sri Sathya Sai Central Trust)

സത്യ നാരായണ രാജു (നവംബർ 23, 1926[1] - 24, ഏപ്രിൽ 2011) പരക്കെ അറിയപെടുന്നത് 'ഭഗവാൻ ശ്രീ സത്യ സായി ബാബ' (തെലുഗ്: సత్య సాయి బాబా) എന്ന പേരിലാണ്‌. 'രത്നാകരം' എന്ന കുടുംബ നാമത്തിലുള്ള ബാബ ഒരു ആത്മീയ ഗുരുവായും[2] അത്ഭുതസിദ്ധിയുള്ളവനായും[3], സർവോപരി ചിലർ ദൈവമായും കരുതിപോരുന്നു[1][4][5][6][7].

സത്യ സായി സംഘടനയുടെ കണക്കനുസരിച്ച് ഇന്നു ഏതാണ്ട് 1500-ഓളം സായി സംഘടനകൾ ലോകമെമ്പാടുമുണ്ട്. ശ്രീ സത്യ സായി ബാബ ഷിർദ്ദിയിലെ സായി ബാബയുടെ അവതാരമാണെന്ന് പരക്കെ വിശ്വസിച്ചുപോരുന്നു. ഇന്നു ഏതാണ്ട് 8 കോടിയിലധികം സായി ഭക്തർ ലോകത്തുണ്ട്. [അവലംബം ആവശ്യമാണ്]

ജീവിത രേഖ[തിരുത്തുക]

പെദ്ദവേന്കമ്മ രാജുവിനും ഈശ്വരമ്മക്കുമായി പിറന്ന സത്യ നാരായണ രാജു ആന്ധ്രാപ്രദേശിലെ പുട്ടപർത്തിയിലെ ഒരു പാവപ്പെട്ട കുടുംബത്തിലായിരുന്നു ജനിച്ചത്‌. ബാബാ ഭക്തനും മലയാളിയുമായ പ്രൊഫ്. നാരായണ കസ്തൂരിയുടെ ലേഖനപ്രകാരം ബാബയുടെ പേരിനുപിന്നലെ ഒരു സംഭവമുണ്ട്, ബാബയുടെ ജനനസമയത്ത് കട്ടിലിനടിയിൽ നിന്നു തംബുരുവിന്റെ ശബ്ദം കേൾക്കുകയും, പിന്നെ ഈശ്വരമ്മ അവർ ഗർഭിണിയയിരിക്കുമ്പോൾ ഭഗവാൻ നാരായണനെ സ്വപ്നം കാണുകയും ഒരു വലിയ നീല ജ്വാല വയറിനകത്ത്‌ പ്രവേശിക്കുന്നതായി അനുഭവപെടുകയും ചെയ്തു. അതിനാൽ മൂത്ത പുത്രനെ നാരായണ രാജു എന്ന് വിളിച്ചു തുടങ്ങി. അതുപോലെ കട്ടിലിനടിയിൽ നിന്നും ഒരു മൂർഖൻ വന്നതായും പരാമർശമുണ്ട്.

പുട്ടപർത്തി

സത്യൻ ചെറുപ്പത്തിൽതന്നെ സസ്യാഹാരി ആയിരുന്നു. അശരണരോടും പാവപ്പെട്ടവരോടും സത്യന് എന്നും സഹതാപമായിരുന്നു. ചെറുപ്രായത്തിൽ തന്നെ സത്യൻ സ്വന്തമായി ഭജന രചിച്ചു പാടിയിരുന്നു. 'മനസ ഭജരെ ഗുരു ചരണം' എന്ന് തുടങ്ങുന്ന ഭജന ഗ്രാമീണരെ ആനന്ദിപ്പിച്ചു.

സത്യന് 8 വയസ്സുള്ളപ്പോഴായിരുന്നു കരിന്തേൾ ദംശനം. അബൊധാവസ്ഥയിലെക്കു പോയ സത്യൻ പിന്നെ വളരെ അസ്വാഭാവികമായിട്ടാണ് വീട്ടുകാരോട് പ്രതികരിച്ചത്.

മരണം[തിരുത്തുക]

2011 ഏപ്രിൽ 24 ഞായറാഴ്ച രാവിലെ 7.30ന് പുട്ടപ്പർത്തി സത്യസായി ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഹയർ മെഡിക്കൽ സയൻസസിൽ വെച്ച് 85 ം വയസ്സിൽ അന്തരിച്ചു[8]. രാവിലെ 10.30 നാണ് ആശുപത്രി അധികൃതർ മരണസ്ഥിരീകരണം പുറത്തറിയിച്ചത്. ബാബയെ ശ്വാസകോശസംബന്ധമായ അസുഖം മൂലം മാർച്ച് 28 നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് വൃക്കകളുടെ പ്രവർത്തനത്തെയും അസുഖം ബാധിച്ചു. വെൻറിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്തിയിരുന്ന ബാബയ്ക്ക് ഡയാലിസിസും നടത്തിയിരുന്നു.

ബാഹ്യകണ്ണികൾ[തിരുത്തുക]

Wikiquote-logo-en.svg
വിക്കിചൊല്ലുകളിലെ സത്യ സായി ബാബ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:

അവലംബം[തിരുത്തുക]

  1. 1.0 1.1 Edwards, Linda (2001). A Brief Guide to Beliefs: Ideas, Theologies, Mysteries, and Movements. Westminster John Knox Press. p. 137. ISBN 0-664-22259-5.
  2. Richard Weiss, Victoria University of Wellington – The Global Guru: Sai Baba and the Miracle of the Modern; Available Online: http://www.nzasia.org.nz/downloads/NZJAS-Dec05/7_2_2.pdf
  3. Balakrishnan, Deepa (23 November 2007). "Sai Baba turns 82, is still going strong". CNN-IBN. ശേഖരിച്ചത് 2010-01-06. 
  4. Lochtefeld, James G. (2002). The Illustrated Encyclopedia of Hinduism (Vol. 2 N-Z). New York: Rosen. ISBN 0-8239-2287-1.(pg 583)
  5. Nagel, Alexandra (note: Nagel is a critical former follower) "Een mysterieuze ontmoeting ... :Sai Baba en mentalist Wolf Messing" published in Tijdschrift voor Parapsychologie 368, vol. 72 nr 4, December 2005, pp. 14–17 (Dutch) This muddled reference needs converting to cite journal.
  6. Lochtefeld, James G. (2002). The Illustrated Encyclopedia of Hinduism (Vol. 1). Rosen. ഐ.എസ്.ബി.എൻ. 0-8239-3179-X.  See entry: "Godman".
  7. Hummel, Reinhart; Linda W. Duddy (translator) (1984). "Guru, Miracle Worker, Religious Founder: Sathya Sai Baba". Dialogcentret Article in Update IX 3, September 1985, originally published in German in Materialdienst der EZW, 47 Jahrgang, 1 February 1984. This muddled reference needs converting to cite journal.
  8. ബാബ ഇനിയില്ല/മാതൃഭൂമി ഓൺലൈൻ


"https://ml.wikipedia.org/w/index.php?title=സത്യ_സായി_ബാബ&oldid=2286334" എന്ന താളിൽനിന്നു ശേഖരിച്ചത്