സുരേഷ് കൽമാഡി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സുരേഷ് കൽമാഡി
Member of the ഇന്ത്യൻ Parliament
for പൂനെ
Assumed office
2004
മുൻഗാമിപ്രദീപ് റാവത്ത്
Majority25,747[1]
Personal details
Born (1944-05-01) മേയ് 1, 1944 (പ്രായം 76 വയസ്സ്)
പൂനെ, ഇന്ത്യ
Nationality ഇന്ത്യ
Political partyഇന്ത്യൻ നാഷണൽ കോൺഗ്രസ്
Alma materഫെർഗൊസോൺ കോളേജ്, പൂനെ
Websitewww.sureshkalmadi.org

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും, മുതിർന്ന കായിക കാര്യ നിർ‌വ്വാഹകനുമാണ് സുരേഷ് കൽമാഡി (ജനനം 1944 മേയ് 1). ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയുടെ നേതാവാണിദ്ദേഹം. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ, ഏഷ്യൻ അത്‌ലറ്റിക് അസോസിയേഷൻ, അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ എന്നീ സംഘടനകളുടെ പ്രസിഡണ്ടാണ് സുരേഷ് കൽമാഡി[2].

ആദ്യകാല ജീവിതം, സൈനിക സേവനങ്ങൾ[തിരുത്തുക]

പൂനെയിലെ സെന്റ് വിൻസെന്റ് ഹൈസ്കൂളിലും, ഫെർഗൊസോൺ കോളേജിലുമായിട്ടാണ് കൽമാഡി തന്റെ വിദ്യാഭ്യാസം നിർ‌വ്വഹിച്ചത്. 1964-ൽ പൂനെയിലെ നാഷണൽ ഡിഫൻസ് അക്കാദമിയിലും, പിന്നീട് അലഹബാദിലെ ജോധ്പൂരിലെ എയർഫോഴ്സ് ഫ്ലൈയിംഗ് കോളേജിലും സേവനമനുഷ്ഠിച്ചു.

രാഷ്ട്രീയ ജീവിതം[തിരുത്തുക]

1977-ൽ കൽമാഡി പൂനെ ഇന്ത്യൻ യൂത്ത് കോൺഗ്രസിന്റെ പ്രസിഡണ്ടായി. പിന്നീട് 1978 മുതൽ 1980 വരെ മഹാരാഷ്ട്ര ഇന്ത്യൻ യൂത്ത് കോൺഗ്രസിന്റെ പ്രസിഡണ്ടായി. 1982 മുതൽ 1995 വരെ മൂന്നുഘട്ടങ്ങളിലും പിന്നീട് 1998-ലും രാജ്യാസഭാംഗമായിരുന്നിട്ടുണ്ട്. 1996-ൽ പതിനൊന്നാം ലോകസഭയിലേക്കും, 2004-ൽ പതിനാലാം ലോകസഭയിലേക്കും കൽമാഡി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇദ്ദേഹം ഇപ്പോൾ പൂനെയിലെ എം.പി. ആയി സേവനമനുഷ്ഠിക്കുന്നു. നരസിംഹറാവു ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന കാലത്ത് 1995 മുതൽ 1996 വരെ റെയിൽവേ മന്ത്രിയായും കൽമാഡി സേവനമനുഷ്ഠിച്ചിട്ടുണ്ട്[3].

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ പ്രസിഡണ്ടായ ഇദ്ദേഹം 2010 ഒക്ടോബർ 3 മുതൽ 14 വരെ ഡൽഹിയിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിന്റെ കാര്യനിർവ്വാഹകസമിതി ചെയർമാനായും കൽമാഡി തെരഞ്ഞെടുക്കപ്പെട്ടു. 2008 ഒക്ടോബർ 11-നു് പൂനെയിൽ വെച്ചു നടന്ന ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ നാലാം തവണയും കൽമാഡി പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു[4].

കോമൺവെൽത്ത് അഴിമതി[തിരുത്തുക]

2010-ൽ ഇന്ത്യയിൽ വെച്ചു നടന്ന കോമൺവെൽത്ത് ഗെയിംസ് നടത്തിപ്പുമായി ബന്ധപ്പെട്ട് വിവിധ കമ്പനികൾക്ക് നൽകിയ കരാറിൽ ഉണ്ടായ ക്രമക്കേടും അഴിമതിയും മൂലം സർക്കാരിന് 90 കോടി നഷ്ടമുണ്ടാക്കിയെന്ന കേസിൽ 2011 ഏപ്രിൽ മാസത്തിൽ അന്വേഷണ വിധേയമായി കൽമാഡി ജയിലിലടക്കപ്പെട്ടു. 2012 ജനുവരി 19-ന് അഞ്ച് ലക്ഷം രൂപയുടെ ബോണ്ടിൽ ഡൽഹി ഹൈക്കോടതി കൽമാഡിക്കു ജാമ്യം നൽകിയിരുന്നു[5].

അവലംബം[തിരുത്തുക]

  1. "It's "Jai Ho" in Pune for Kalmadi". Sakaal Times. ശേഖരിച്ചത് 2009-11-08.
  2. "Biography of Suresh Kalmadi in the Lok Sabha website". മൂലതാളിൽ നിന്നും 2008-06-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-07-27.
  3. "Official website of Suresh Kalmadi". ശേഖരിച്ചത് 2008-07-27.
  4. Vaid, Amit (2008-10-11). "Indian Olympic Association Re-elects Suresh Kalmadi As President". ABC Live. ശേഖരിച്ചത് October 14, 2008.
  5. കൽമാഡിക്ക് ജാമ്യം
"https://ml.wikipedia.org/w/index.php?title=സുരേഷ്_കൽമാഡി&oldid=2758248" എന്ന താളിൽനിന്ന് ശേഖരിച്ചത്