ബിനായക് സെൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ബിനായക് സെൻ
বিনায়ক সেন
Binayak Sen.jpg
ബിനായക് സെൻ വാർദ്ധ സന്ദർശിച്ചപ്പോൾ, 2011
ജനനം (1950-01-04) 4 ജനുവരി 1950 (വയസ്സ് 68)
ഭവനം കതോര തലാബ് , റായ്പൂർ
ദേശീയത ഇന്ത്യൻ
വിദ്യാഭ്യാസം എം.ബി.ബി.എസ്.
എം.ഡി.(ശിശുരോഗം)
പഠിച്ച സ്ഥാപനങ്ങൾ കൽക്കട്ട ബോയ്സ് സ്കൂൾ, കൽക്കട്ട.
ക്രിസ്ത്യൻ മെഡിക്കൽ കോളേജ്, വെള്ളൂർ.
തൊഴിൽ ഭിഷഗ്വരൻ, മനുഷ്യാവകാശപ്രവർത്തകൻ
സംഘടന പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ് (പി.യു.സി.എൽ)
ജവഹർലാൽ നെഹ്രു സർവ്വകലാശാല
പ്രശസ്തി മനുഷ്യാവകാശ പ്രവർത്തനം[1]
ക്രിമിനൽ കുറ്റാരോപണങ്ങൾ
രാജ്യദ്രോഹം, ഗൂഢാലോചന
ക്രിമിനൽ ശിക്ഷ
ജീവപര്യന്തം
ജീവിത പങ്കാളി(കൾ) ഇല്ലീന സെൻ
പുരസ്കാര(ങ്ങൾ) ജൊനാഥൻ മാൻ പുരസ്കാരം (2008)

പ്രമുഖ മനുഷ്യാവകാശ പ്രവർത്തകൻ, പി.യു.സി.എൽ (People's Union for Civil Liberties) ദേശീയ വൈസ് പ്രസിഡൻറ്[2], ആരോഗ്യ വികസന വിദഗ്ദൻ എന്നീ നിലകളിൽ പ്രശസ്തൻ. ജൊനാഥൻ മാൻ പുരസ്കാരം, ഗാന്ധി ഇന്റർനാഷണൽ പീസ് പുരസ്കാരം തുടങ്ങി ഒട്ടേറെ ബഹുമതികൾ ലഭിച്ചിട്ടുണ്ട്. രാജ്യദ്രോഹക്കുറ്റം ആരോപിക്കപ്പെട്ട് ജയിൽവാസമനുഷ്ഠിച്ചിട്ടുണ്ട്, ഈ കേസിൽ ഇപ്പോഴും വിചാരണ തുടരുന്നു.

ഛത്തീസ്‌ഗഢിലെ‍‍ വിദൂര ഗ്രാമങ്ങളിലെ ആശുപത്രികളിൽ ഒരു ശിശുരോഗ വിദഗദ്ധനായിട്ടായിരുന്നു ബിനായക് സെൻ തന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. സർക്കാർ ആരോഗ്യമേഖലയിൽ പുതിയ പരിഷ്കാരങ്ങൾ നടപ്പിലാക്കിയപ്പോൾ, സെൻ ആ പദ്ധതിയുമായി ചേർന്നു പ്രവർത്തിച്ചു.[3] നക്സൽ വിരുദ്ധ പോരാട്ടങ്ങളുമായി ബന്ധപ്പെട്ട് സർക്കാർ നടത്തിയ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ശക്തമായ ഭാഷയിൽ വിമർശിച്ചു.

2007മേയ് മാസത്തിൽ നിരോധിത നക്സൽ ഗ്രൂപ്പുകളെ സഹായിച്ചു എന്ന കുറ്റം ചുമത്തി, ഛത്തീസ്ഗഡ് സ്പെഷ്യൽ പബ്ലിക്ക് സെക്യൂരിറ്റി നിയമം ഉപയോഗിച്ച് ബിനായക് സെന്നിനെ പോലീസ് അറസ്റ്റ് ചെയ്തു. റായ്പൂർ സെഷൻ കോടതിയിലും, ഛത്തീസ്ഗഡ് ഹൈക്കോടതിയിലും സെൻ നൽകിയിരുന്ന ജാമ്യാപേക്ഷ കോടതികൾ നിരസിച്ചു. 25 മേയ് 2009ന് സുപ്രീം കോടതി ബിനായക് സെന്നിന് ജാമ്യം അനുവദിച്ചു നൽകി. സർക്കാരിനെതിരേ പ്രവർത്തിക്കുന്ന നക്സൽ ഗ്രൂപ്പുകളെ സഹായിച്ചു എന്നാരോപിച്ച് 2010ൽ പിന്നേയും സെന്നിനെ അറസ്റ്റു ചെയ്തിരുന്നു. റായ്പൂർ സെഷൻസ് കോടതി സെന്നിന് ജീവപര്യന്തം തടവാണ് വിധിച്ചത്, എന്നാൽ സുപ്രീം കോടതി യാതൊരു ഉപാധികളും കൂടാതെ സെന്നിന് ജാമ്യം അനുവദിച്ചു.[4][5] നക്സൽ ഗ്രൂപ്പുകളോട് ആഭിമുഖ്യം ഉണ്ടെന്നു കരുതി അയാൾ നക്സലാവണമെന്നില്ല എന്ന നിരീക്ഷണം ഈ കേസിന്റെ വിചാരണ വേളയിൽ സുപ്രീം കോടതി നടത്തിയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് ഛത്തീസ്ഗഡ് ഹൈക്കോടതിയിൽ സെൻ നൽകിയ അപ്പീലിൻമേൽ ഇപ്പോഴും വാദം നടക്കുന്നു.[6]

ജീവിതരേഖ[തിരുത്തുക]

സൈനിക കേണലിൻറെ മകനായി കൊൽകത്തയിൽ ജനിച്ച ബിനായക് സെൻ വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ 1966-ൽ ചേർന്ന് സ്വർണ്ണമെഡലോടെ വൈദ്യശാസ്ത്രത്തിൽ ബിരുദം നേടി. അവിടെ നിന്നുതന്നെ ശിശുരോഗ ചികിൽത്സയിൽ ബിരുദാനന്തര ബിരുദവും നേടി. ഡൽഹി ജവഹർ ലാൽ നെഹ്രു സർവകലാശാലയിൽ 1976 മുതൽ 1978 വരെ അദ്ധ്യാപകനായി പ്രവർത്തിച്ചു. ശിശു രോഗ വിദഗ്ദനായിരുന്ന ബിനായക് സെൻ മദ്ധ്യപ്രദേശിൽ, ഹോഷങ്കാബാദിലെ ഗ്രാമീണ ചികിത്സകേന്ദ്രത്തിൽ ജോലി ചെയ്തു. പ്രാഥമിക ശ്രദ്ധ ക്ഷയരോഗ നിയന്ത്രണത്തിൽ ആയിരുന്നു. എണ്പതുകളുടെ തുടക്കത്തിൽ, ഭാര്യ ഡോക്ടർ ലിനയോടൊപ്പം ഛത്തിസ്ഗഡിലെ ആദിവാസി കേന്ദ്രങ്ങളിലെ ഇരുമ്പു ഖനന മേഖലകളിൽ സേവനം ആരംഭിച്ചു.[7]. ആദിവാസികളുടെയും[8] ഖനി തൊഴിലാളികളുടെയും ഉന്നമനത്തിനായി കാൽ നൂറ്റാണ്ടിലേറെയായി പ്രവർത്തിക്കുന്നു. ആരോഗ്യം, മനുഷ്യാവകാശ സംരക്ഷണം, സുസ്ഥിര വികസനം എന്നിവ ആണ് പ്രവർത്തന മേഖലകൾ. 2004ൽ വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജ്‌ ഇദ്ദേഹത്തെ പോൾ ഹാരിസൺ അവാർഡ്‌ നൽകി ആദരിച്ചു.

തൊഴിലാളികളുടെ ഉടമസ്ഥതയിലുള്ള ഷഹീദ് ആശുപത്രി കെട്ടിപ്പടുത്തതിനു പിന്നിൽ ബിനായക് സെന്നിന്റേയും, ഭാര്യ ഇല്ലീനാ സെന്നിന്റേയും അശ്രാന്തപരിശ്രമങ്ങളാണുണ്ടായിരുന്നത്. രൂപാന്തർ എന്നു പേരുള്ള ഒരു സർക്കാരേതിര സംഘടനയും ഇവരുടെ പ്രവർത്തനങ്ങൾക്കു പ്രോത്സാഹനങ്ങളുമായി കൂടെയുണ്ടായിരുന്നു.[9] ആശുപത്രിയിലെ സേവനത്തിന് 600 ഇന്ത്യൻ രൂപയാണ് പ്രതിമാസ പ്രതിഫലമായി സെൻ കൈപ്പറ്റിയിരുന്നത്, നാലു വർഷം കൊണ്ട് 60 ഓളം രോഗികളെ ചികിത്സിപ്പിക്കാൻ പറ്റിയ തലത്തിലേക്ക് ആശുപത്രി വളർന്നു.

ജയിൽ ജീവിതം[തിരുത്തുക]

അറസ്റ്റ്[തിരുത്തുക]

2007 മെയ്‌ 14ന് മാവോയിസ്റ്റ് ഭീകരവാദ ബന്ധമാരോപിച്ച് രാജ്യദ്രോഹം, ഗൂഡാലോചന എന്നീ ഭീകരവാദ കുറ്റങ്ങളുടെ പേരിൽ ഛത്തിസ്ഗഡ്‌ പോലീസ്‌ ഇദ്ദേഹത്തെ അറസ്റ്റ്‌ ചെയ്തു.

വിധി[തിരുത്തുക]

മാവോയിസ്റ്റ് ബന്ധം ആരോപിച്ചു രേയിപ്പുർ ജില്ല കോടതി, ജീവപര്യന്ത തടവ്‌ ശിക്ഷ വിധിച്ച്, അദ്ദേഹത്തെ 2010 ഡിസംബർ 24 നു ജയിലിൽ അടച്ചു .

ജാമ്യം നിഷേധിച്ചു[തിരുത്തുക]

ഛത്തിസ്ഗഡിലെ, ബിലാസ്പൂർ ഹൈക്കോടതി 2010 ഫെബ്രുവരി 10 നു ജാമ്യം നിഷേധിച്ചു. പ്രമുഖ അഭിഭാഷകൻ, രാം ജത്മലാനി ആണ് സെന്നിന്റെ ജാമ്യത്തിന് വേണ്ടി വാദിച്ചത്. " തെളിവില്ലാത്ത കേസ്, രാഷ്ട്രീയ വിചാരണ എന്നാണ് രാം ജത്മലാനി പറഞ്ഞത് ". [10]

ജാമ്യം[തിരുത്തുക]

2011 ഏപ്രിൽ 15 - ന് സുപ്രീം കോടതി ഇദ്ദേഹത്തിന് ജാമ്യം അനുവദിച്ചു.[11] മാവോയിസ്റ്റുകളോട് അനുഭാവം ഉണ്ടെന്ന കാരണത്താൽ ഒരാൾ രാജ്യദ്രോഹിയാണെന്ന് അനുമാനിക്കുവാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കുകയും ഉപാധികളില്ലാതെ ജാമ്യം അനുവദിക്കുകയും ചെയ്തു.

പുരസ്കാരങ്ങൾ[തിരുത്തുക]

 • മികച്ച സേവനം നടത്തുന്ന പൂർവ വിദ്യാർത്ഥികൾക്ക് വെല്ലൂർ സി.എം.സി നൽകുന്ന പോൾ ഹാരിസൺ അവാർഡ് (2004).
 • ഇന്ത്യൻ സാമൂഹികശാസ്ത്ര അക്കാദമിയുടെ ആർ.ആർ ഖെയ്താൻ സ്വർണ്ണ മെഡൽ (2007)
 • ആരോഗ്യ മനുഷ്യാവകാശ പ്രവർത്തന രംഗങ്ങളിലെ മികച്ച സേവനത്തിനുള്ള പ്രമുഖ രാജ്യാന്തര ബഹുമതിയായ ജോനഥൻ മൻ അവാർഡ് (2008)
 • മനുഷ്യാവകാശ പ്രവർത്തന രംഗങ്ങളിലെ മികച്ച സേവനങ്ങൾക്കുള്ള കൊറിയയിലെ ഗവാങ്ജു കത്തോലിക്കാ അതിരൂപതയുടെ[അവലംബം ആവശ്യമാണ്] ഗവാങ്ജു അവാർഡ് (2011)

[12][13]

അവലംബം[തിരുത്തുക]

 1. "കോൾ ടു ഫ്രീ ഇന്ത്യാ ആക്ടിവിസ്റ്റ് ബിനായക് സെൻ". ബി.ബി.സി. ബി.ബി.സി. 28 ഡിസംബർ 2010. Retrieved 16 മാർച്ച് 2011. 
 2. "കവർസ്റ്റോറി" (മലയാളം ഭാഷയിൽ). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 674. 2011 ജനുവരി 11. Retrieved 2013 മാർച്ച് 09. 
 3. "ഹൂ ഈസ് ബിനായക് സെൻ". ടൈംസ് ഓഫ് ഇന്ത്യ. 24 ഡിസംബർ 2010. Retrieved 23 ജൂൺ 2014. 
 4. വിനയ്, സീതാപതി (13 ജനുവരി 2009). "നോ മോറൽ വാലിഡേഷൻ ഫോർ ഇംപ്രിസൺമെന്റ് ഓഫ് ബിനായക് സെൻ". വൺവേൾഡ് (സൗത്ത് ഏഷ്യ). Retrieved 24 ജൂൺ 2014. 
 5. "ബിനായ് സെന്നിനു ജാമ്യം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി". സുപ്രീം കോടതി (ആർക്കൈവ്). Retrieved 24 ജൂൺ 2014. 
 6. "ഛത്തീസ്ഗഡ് ഹൈക്കോർട്ട് അഡ്മിറ്റ്സ് ബിനായക് സെൻസ് അപ്പീൽ എഗെയിൻസ്റ്റ് ലൈഫ് സെന്റൻസ്". ഡി.എൻ.എ.ഇന്ത്യ. 08 ജനുവരി 2011. Retrieved 24 ജൂൺ 2014.  Check date values in: |date= (help)
 7. "കവർസ്റ്റോറി" (മലയാളം ഭാഷയിൽ). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 739. 2012 ഏപ്രിൽ 23. Retrieved 2013 മെയ് 05. 
 8. "കവർസ്റ്റോറി" (മലയാളം ഭാഷയിൽ). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 691. 2011 മെയ് 23. Retrieved 2013 മാർച്ച് 18. 
 9. "ഡോക്ടർ.ബിനായക് സെൻ, ദ ട്രൈബൽ ഡോക്ടർ". ബി.ബി.സി. 14 മേയ് 2008. Retrieved 24 ജൂൺ 2014. 
 10. "ഛത്തീസ്ഗർ ഹൈക്കോർട്ട് റിജക്ട്സ് ബിനായക് സെൻസ് ബെയിൽ പ്ലീ". ടൈംസ് ഓഫ് ഇന്ത്യ. 10 ഫെബ്രുവരി 2011. Retrieved 23 ജൂൺ 2014. 
 11. "ബിനായക് സെന്നിന് ജാമ്യം". മാതൃഭൂമി ഓൺലൈൻ. 15 ഏപ്രിൽ 2011. Retrieved 15 ഏപ്രിൽ 2011. 
 12. "റിലീസ് ഡോക്ടർ.ബിനായക് സെൻ" (PDF). മെഡിക്കോ ഫ്രണ്ട് സർക്കിൾ. ഫെബ്രുവരി 2008. 
 13. "ഡോക്ടർ.ബിനായക് സെൻ ഫൗണ്ട് ഗിൽറ്റി ഓൺ സെഡിഷൻ, ഗെറ്റ്സ് ലൈഫ് ഇംപ്രിസൺമെന്റ്". ടൈംസ് ഓഫ് ഇന്ത്യ. 24 ഡിസംബർ 2010. Retrieved 23 ജൂൺ 2014. 
"https://ml.wikipedia.org/w/index.php?title=ബിനായക്_സെൻ&oldid=2314778" എന്ന താളിൽനിന്നു ശേഖരിച്ചത്