ചുണ്ടൻ വളളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചുണ്ടൻ വള്ളം-മത്സരത്തിനിടയിൽ

ആഘോഷങ്ങൾക്കായി രൂപകല്പന ചെയ്തിട്ടുള്ള പ്രത്യേകതരം വള്ളമാണ്‌ ചുണ്ടൻ വള്ളം. കേരളത്തിന്റെ പ്രധാന സാംസ്കാരിക ചിഹ്നങ്ങളിലൊന്നാണ് ചുണ്ടൻ വള്ളം. (ഇംഗ്ലീഷ്:snake boat). വള്ളംകളിക്ക് ഉപയോഗിക്കുന്ന പ്രധാന വള്ളമാണ് ചുണ്ടൻ വള്ളം.

ഉള്ളടക്കം

[തിരുത്തുക] വാസ്തുവിദ്യ

വള്ളംകുളങ്ങര ചുണ്ടൻ

തടികൊണ്ടുള്ള വള്ളങ്ങൾ നിർമ്മിക്കുന്നതിനുള്ള ആധികാരിക പുരാണ ഗ്രന്ഥമായ സ്തപ് ആത്യ വേദത്തിൽ പറഞ്ഞിരിക്കുന്നത് അനുസരിച്ചാണ് ചുണ്ടൻ വള്ളങ്ങൾ നിർമ്മിച്ചിരിക്കുന്നത്. ചുണ്ടൻ വള്ളങ്ങൾക്ക് 100 മുതൽ 158 അടിവരെ നീളം കാണും. വള്ളത്തിന്റെ പിൻഭാഗം ജലനിരപ്പിൽ നിന്ന് 20 അടി ഉയരത്തിലായിരിക്കും. മുൻഭാഗം നീളത്തിൽ കൂർത്ത് ഇരിക്കുന്നു. ചുണ്ടൻ വള്ളത്തിന്റെ രൂപം പത്തിവിടർത്തിയ ഒരു പാമ്പിനെ അനുസ്മരിപ്പിക്കുന്നു. വള്ളത്തിന്റെ പള്ള നിർമ്മിക്കുന്നത് 83 അടി നീളവും 6 ഇഞ്ച് വീതിയുമുള്ള തടിക്കഷണങ്ങൾ കൊണ്ടാണ്.

[തിരുത്തുക] അലങ്കാരം

ചുണ്ടൻ വള്ളം സ്വർണ്ണ നാടകൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. [അവലംബം ആവശ്യമാണ്] ഒന്നോ രണ്ടോ മുത്തുക്കുടകളും ഒരു കൊടിയും ചുണ്ടൻ വള്ളത്തിൽ കാണും. എന്നാൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന വള്ളങ്ങളിൽ മുത്തുക്കുട ഉണ്ടാവാറില്ല.

[തിരുത്തുക] വള്ളത്തിന്റെ പരിപാലനം

ആറന്മുള ഉതൃട്ടാതി വള്ളംകളിയിലെ പള്ളിയോടങ്ങൾ

പരമ്പരാഗതമായി ഓരോ വള്ളവും ഓരോ ഗ്രാമത്തിന്റേതാണ്. ഗ്രാമീണർ ഒരു ദേവതയെ പോലെ വള്ളത്തെ പരിപാവനമായി കരുതുന്നു. നഗ്നപാദരായ പുരുഷന്മാർക്കു മാത്രമേ വള്ളത്തിൽ തൊടാവൂ. വെള്ളത്തിൽ തെന്നി നീങ്ങുന്നതിനായി വള്ളം മത്സ്യ എണ്ണ, കൊപ്ര, കരി, മുട്ടക്കരു എന്നിവയുടെ ഒരു മിശ്രിതം പുരട്ടി മിനുക്കിയെടുക്കുന്നു. ഗ്രാമത്തിലെ ആശാരിയാണ് വള്ളത്തിന്റെ കേടുപാടുകൾ തീർക്കുക.

[തിരുത്തുക] ഉപയോഗവും ആളുകളെ ഉൾക്കൊള്ളുവാനുള്ള ശേഷിയും

പരമ്പരാഗതമായി ഒരു നമ്പൂതിരിയാണ് ചുണ്ടൻ വള്ളത്തിന്റെ അമരക്കാരൻ. അമരക്കാരന്റെ കീഴിൽ നാല് പ്രധാന തുഴക്കാർ കാണും. ഇവർ നാലു വേദങ്ങളെ പ്രതിനിധാനം ചെയ്യുന്നു. 12 അടി നീളമുള്ള തുഴക്കോൽ കൊണ്ട് ഇവരാണ് വള്ളത്തിന്റെ ഗതി നിയന്ത്രിക്കുക. ഇവർക്കു പിന്നിലായി ഒരു വരിയിൽ രണ്ടുപേര് എന്നവണ്ണം 64 തുഴക്കാർ ഇരിക്കുന്നു. 64 കലകളെയാണ് ഇവർ പ്രതിനിധാനം ചെയ്യുന്നത്. ചിലപ്പോൾ 128 തുഴക്കാർ കാണും. അവർ വഞ്ചിപ്പാട്ടിനൊത്ത് താളത്തിൽ തുഴയുന്നു. സാധാരണയായി 25 പാട്ടുകാർ കാണും. വള്ളത്തിന്റെ നടുവിൽ 8 പേർക്ക് നിൽക്കുവാനുള്ള സ്ഥലമുണ്ട്. എട്ടു ദിക്കുകളുടെയും രക്ഷകരായ അഷ്ടദിൿപാലകരെയാണ് ഇവർ പ്രതിനിധാനം ചെയ്യുന്നത് എന്നാണ് ഐതിഹ്യം.[അവലംബം ആവശ്യമാണ്]

[തിരുത്തുക] ഇതും കാണുക

Commons:Category
വിക്കിമീഡിയ കോമൺസിലെ Chundan Vallam എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:

"http://ml.wikipedia.org/w/index.php?title=ചുണ്ടൻ_വളളം&oldid=1306642" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ