Jump to content

കുന്നംകുളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കുന്നംകുളം
ടൗൺ
കുന്നംകുളം
കുന്നംകുളം
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ജില്ലതൃശ്ശൂർ
വിസ്തീർണ്ണം
 • ആകെ34.18 ച.കി.മീ.(13.20 ച മൈ)
ഉയരം
57 മീ(187 അടി)
ജനസംഖ്യ
 (2001)
 • ആകെ51,585
 • ജനസാന്ദ്രത1,500/ച.കി.മീ.(3,900/ച മൈ)
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
PIN

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഒരു പട്ടണവും മുനിസിപ്പാലിറ്റിയുമാണ് കുന്നംകുളം. നോട്ട് ബുക്ക്-അച്ചടി വ്യവസായത്തിന് പ്രശസ്തമാണ് കുന്നംകുളം. കേരളത്തിലെ നോട്ട് ബുക്ക് ഉദ്പാദനത്തിന്റെ 90 ശതമാനത്തിലധികവും കുന്നംകുളത്ത് നിന്നാണ്.[അവലംബം ആവശ്യമാണ്] തൃശ്ശൂർ ജില്ലാ ആസ്ഥാനത്തുനിന്ന് 23 കിലോമീറ്റർ അകലെയാണ് കുന്നംകുളം പട്ടണം സ്ഥിതി ചെയ്യുന്നത് . ക്ഷേത്രനഗരമായ ഗുരുവായൂരിലേക്ക് കുന്നംകുളത്തുനിന്ന് 8 കിലോമീറ്റർ ദൂരമേയുള്ളൂ. [1].

പേരിനുപിന്നിൽ

[തിരുത്തുക]

== കുന്നംകുളങ്ങര എന്നായിരുന്നു പൂർ‌വനാമം. കൊച്ചി രാജാക്കന്മാരുടെ 1763-ൽ പുറപ്പെടുവിച്ച ഒരു ഉത്തരവിൽ “കുന്നംകുളങ്ങരയിൽ കഴിഞ്ഞവർഷം 108 കടകൾക്കും ഈ വർഷം 11 കടകൾക്കും തീപിടിത്തം ഉണ്ടായിരിക്കുന്നു. ഇനിമുതൽ തീപിടിത്തം കൊണ്ടുള്ള അപകടങ്ങൾ ഒഴിവാക്കുന്നതിനായി എല്ലാ കട മുതലാളിമാരും അവരുടെ കടയുടെ മേൽക്കൂരകൾ ഓലയിൽ നിന്നു മാറ്റി ഓട് ആക്കുവാൻ ഉത്തരവിടുന്നു” എന്ന് എഴുതിയിരിക്കുന്നു.എന്നാൽ വാർഡിന്റെ റിപോർട്ടിൽ കൂനൻകുളങ്ങര എന്നാണു കാണപ്പെടുന്നത്.[2] കുളക്കരയിലെ കാവുകളാണ്‌ കുളങ്ങര എന്ന നാമത്തിനു പിന്നിൽ. കൂനൻ എന്നത് ദ്രാവിഡദേവതയായിരിക്കാൻ വഴിയുണ്ടെന്നും അല്ലെങ്കിൽ കുന്നുമായി ചേർന്ന കുളങ്ങരയുമാവാം പേരിനു പിന്നിൽ എന്ന് സ്ഥലനാമ ചരിത്രകാരൻ വി.വി.കെ വാലത്ത് അഭിപ്രായപ്പെടുന്നു. [3]കുന്ദംകുളം എന്ന സ്ഥല നാമത്തിന്റെ ഉത്ഭവം  കുന്ദംകുളങ്ങര എന്ന ക്ഷേത്രത്തിനോടനുബന്ധിച്ചാണ്. കുന്ദൻ എന്നാൽ ശിവൻ. നഗരത്തിന്റെ ഹൃദയത്തിൽ കാണപ്പെടുന്നതാണ് ഈ ശിവ ക്ഷേത്രം. ഈ ക്ഷേത്രത്തിന്റെ അയൽ പക്ക ഗ്രാമങ്ങളും അതാത് ക്ഷേത്രങ്ങളുടെ പേരിലാണ് അറിയപ്പെടുന്നത്. ചീരംകുളങ്ങര, അന്നംകുളങ്ങര എന്നിങ്ങനെ. == ഈയടുത്ത കാലത്ത് സ്ഥലത്തിന്റെ പേര് പലയിടത്തും 'കുന്ദംകുളം' എന്ന് തെറ്റായി എഴുതിവന്നിരുന്നു. വിവിധ ടി.വി. ചാനലുകളിലും കടകളിലും ബസ്സുകളുടെ ബോർഡുകളിലും പുസ്തകങ്ങളിലുമെല്ലാം ഇങ്ങനെ എഴുതിവന്നിരുന്നു. കുന്നംകുളം പോലീസ് സ്റ്റേഷന്റെ ബോർഡിൽ പോലും പേര് 'കുന്ദംകുളം' എന്നാണ് എഴുതിയിരുന്നത്. ഇതിനെതിരെ ഫേസ്ബുക്കിൽ ഒരു ഓൺലൈൻ കൂട്ടായ്മ തുടങ്ങിയിരുന്നു. കുന്നംകുളം സ്വദേശിയും ബെംഗളൂരുവിൽ എൻജിനിയറുമായ ലിജോ ജോസ് ചീരനാണ് ഈയൊരു ആവശ്യവുമായി മുന്നിട്ടിറങ്ങിയത്. 2011-ൽ ലിജോ ഇട്ട പോസ്റ്റിൽ അഭിപ്രായം പറഞ്ഞ ഭൂരിപക്ഷം പേരും സ്ഥലനാമം 'കുന്നംകുളം' തന്നെയാക്കണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് കുന്നംകുളം നഗരസഭാ ചെയർമാൻ അത് അംഗീകരിയ്ക്കുകയും ചെയ്തു. തുടർന്ന്, മിക്കയിടത്തും പേരുകൾ മാറ്റിയെങ്കിലും ചിലയിടങ്ങളിൽ ഇന്നും 'കുന്ദംകുളം' തന്നെ തുടരുന്നു.[അവലംബം ആവശ്യമാണ്]

ജനസംഖ്യ

[തിരുത്തുക]

2001-ലെ സെൻസസ് പ്രകാരം കുന്നംകുളത്തെ ജനസംഖ്യ 51,585 ആണ്. മൊത്തം ജനസംഖ്യയുടെ 47 ശതമാനം പുരുഷന്മാരും, 53 ശതമാനം സ്ത്രീകളുമാണ്. കുന്നംകുളത്തെ ശരാശരി സാക്ഷരതാനിരക്ക് 85 ശതാമാനമാണ്. ദേശീയ ശരാശരിയായ 59.5 ശതമാനത്തേക്കാൾ ഉയരത്തിലാണിത്. കുന്നംകുളത്തെ 86 ശതമാനം പുരഷന്മാരും, 83 ശതമാനം സ്ത്രീകളും സാക്ഷരരാണ്. കുന്നംകുളത്തെ ജനസംഖ്യയുടെ 10 ശതമാനം 6 വയസ്സിനു താഴെയുള്ളവരാണ്.

ക്രിസ്തുമതവിശ്വാസികളാണ് കുന്നംകുളത്തെ ജനസംഖ്യയിൽ അധികവും. പ്രത്യേകിച്ച് യാക്കോബായ-ഓർത്തഡോക്സ് സഭക്കാർ. ഇവരിലധികവും പഴയകാല ജൂതവിശ്വാസികളുടെ പിന്മുറക്കാരാണെന്ന് പറയപ്പെടുന്നു. ആർത്താറ്റ് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി, അടപ്പുട്ടി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി എന്നിവ കുന്നംകുളത്തെ പ്രസിദ്ധങ്ങളായ ക്രൈസ്തവ ദേവാലയങ്ങളാണ്. ഹിന്ദു-മുസ്‌ലിം വിഭാഗക്കാരും ധാരാളമായി കുന്നംകുളത്തുണ്ട്. കക്കാട് മഹാഗണപതിക്ഷേത്രം, ചിറളയം ശ്രീരാമസ്വാമിക്ഷേത്രം, കീഴൂർ ഭഗവതിക്ഷേത്രം, തലക്കോട്ടുകര ശിവക്ഷേത്രം, ചീരംകുളം ഭഗവതി ക്ഷേത്രം , മാക്കാലിക്കാവ് ഭഗവതി ക്ഷേത്രം എന്നിവ കുന്നംകുളത്തെ പേരുകേട്ട ഹൈന്ദവദേവാലയങ്ങളിൽ പെടുന്നു.

ചരിത്രം

[തിരുത്തുക]

കേരളത്തിൽ തൃശ്ശൂരിനു വടക്കുള്ള ഒരു പ്രധാന വാണിജ്യ കേന്ദ്രമാണ് കുന്നംകുളം. ഈ ചെറിയ പട്ടണത്തിന് 300-ലേറെ വർഷത്തെ വാണിജ്യ ചരിത്രമുണ്ട്. അറബികൾ, ഗ്രീക്കുകാർ, പേർഷ്യക്കാർ, തുടങ്ങിയവർ കുന്നംകുളത്തുവന്ന് വ്യാപാരം ചെയ്തിരുന്നു.

കായിക ചരിത്രം

[തിരുത്തുക]

ബാസ്കറ്റ് ബോൾ എന്ന കായികയിനത്തിൽ പേരുകേട്ട നഗരമാണ് കുന്നംകുളം[4]. കേടായ ബസിന്റെ ബോഡി ചേസിൽ ബോർഡ് ഘടിപ്പിച്ചായിരുന്നു കുന്നംകുളത്തുകാർ ബാസ്‌കറ്റ്‌ബോൾ കളി ആരംഭിച്ചതെന്ന് പറയപ്പെടുന്നു[4]. 1937-ലാണ് കുന്നംകുളത്ത് ആദ്യമായി ബാസ്‌കറ്റ്‌ബോൾ കോർട്ട് രൂപംകൊണ്ടത്. ചെമ്മണ്ണുകോർട്ടിനുചുറ്റും മുളകൊണ്ട് ഗ്യാലറികെട്ടിയാണ് ആദ്യകാലങ്ങളിൽ ഇവിടെ ടൂർണമെന്റുകൾ നടത്തിയിരുന്നത്. തൃശ്ശൂരിൽനിന്നുള്ള 'ജർമൻ' എന്ന വിളിപ്പേരുള്ള ആളാണ് ഈ ഗ്യാലറികളുടെ ശില്പി. 1976ൽ ആണ് സ്റ്റേഡിയം കോൺക്രീറ്റ് ചെയ്തത്. പിന്നീട് പുതിയ ബോർഡും ചുറ്റുമതിലും വന്നു. കുന്നംകുളത്ത് പോലീസ് സ്റ്റേഷനുസമീപത്തായാണ് ജില്ലയിലെതന്നെ പ്രധാന ബാസ്‌കറ്റ്‌ബോൾ കോർട്ടായ ജവാഹർ‌സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്. സ്റ്റേഡിയത്തിന്റെ രണ്ടു ഭാഗത്തായി ഗ്യാലറി, തൊട്ടടുത്ത് ഓഫീസ്, ഡ്രസ്സിങ് റൂം, മറ്റുസൗകര്യങ്ങൾ എന്നിവയും ഇവിടെയുണ്ട്. അമേരിക്കയിലും മറ്റും നടക്കുന്ന ബാസ്‌കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പുകളിൽ ഉപയോഗിക്കുന്ന 'പവർറിലീസ്' ബോർഡ് കേരളത്തിൽ ആദ്യമായി ഉപയോഗിച്ചത് കുന്നംകുളത്താണ്[4]. കേരളത്തിൽ നിന്ന് ആദ്യമായി ഇന്ത്യൻ ടീമിൽ കളിച്ച ബാസ്കറ്റ് ബോൾ താരം സി.ഐ. വർഗീസ് കുന്നംകുളത്തുകാരനാണ്[4].

രാഷ്ട്രീയം

[തിരുത്തുക]

ആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലത്തിൽ ഉൾപ്പെട്ട ഒരു നിയമസഭാമണ്ഡലമാണ് കുന്നംകുളം. മുൻപ് കുന്നംകുളം ഒറ്റപ്പാലം നിയോജകമണ്ഡലത്തിൽ ഉൾപ്പെട്ടതായിരുന്നു. കെ രാധാകൃഷ്ണൻ ആണ് നിലവിലെ എം.പി . ശ്രീ. എ.സി. മൊയ്തീനാണ് നിലവിലെ എം എൽ എ. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും , സി.പി.എം ഉം ആണ് പ്രധാനപ്പെട്ട രാഷ്ട്രീയ പാർട്ടികൾ.

കുന്നംകുളം പട്ടണം

ഗതാഗതം

[തിരുത്തുക]

തൃശ്ശൂർ-കുറ്റിപ്പുറം (സംസ്ഥാന പാത 69), ചാവക്കാട്-വടക്കാഞ്ചേരി (സംസ്ഥാന പാത 50) എന്നീ രണ്ട് സംസ്ഥാന പാതകൾ കുന്നംകുളം പട്ടണത്തിലൂടെ കടന്നു പോകുന്നു. കേരളത്തിലെ പ്രധാനപട്ടണങ്ങളിലേക്ക് ഇവിടെ നിന്ന് ബസ് സർവീസ് ഉണ്ട്.

അടുത്തുള്ള പ്രധാന റെയിൽവേ സ്റ്റേഷനുകൾ

[തിരുത്തുക]

ഗുരുവായൂർ (8 കി.മീ)

തൃശ്ശൂർ (23 കി.മീ)

പൂങ്കുന്നം (21 കി.മീ)

പട്ടാമ്പി (23 കി.മീ)

വടക്കാഞ്ചേരി (22 കി.മീ)

സമീപപ്രദേശങ്ങളിൽ നിന്നുള്ള ദൂരം കിലോമീറ്ററിൽ

[തിരുത്തുക]
കുന്നംകുളം പട്ടണത്തിൻറെ ചെറിയൊരു രൂപരേഖ

പ്രശസ്തരായ സ്വദേശികൾ

[തിരുത്തുക]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-05-17. Retrieved 2008-12-29.
  2. Lieutenants B.S.Ward & P.E.Connor Memoir Of Survey Of Travancore and Cochin States
  3. വാലത്ത്, വി.വി.കെ. (1991). കേരളത്തിലെ സ്ഥലനാമചരിത്രങ്ങൾ എറണാകുളം ജില്ല. തൃശ്ശൂർ: കേരള സാഹിത്യ അക്കാദമി. ISBN 81-7690-105-9. {{cite book}}: Cite has empty unknown parameter: |coauthors= (help)
  4. 4.0 4.1 4.2 4.3 ബാസ്‌കറ്റ്‌ബോളിന്റെ സ്വന്തം കുന്നംകുളം[പ്രവർത്തിക്കാത്ത കണ്ണി]
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-03. Retrieved 2008-12-16.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കുന്നംകുളം&oldid=4106762" എന്ന താളിൽനിന്ന് ശേഖരിച്ചത്