ആർത്താറ്റ് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ആർത്താറ്റ് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി (The oldest Church in India)
Arthat St Mary's Cathedral.jpg
Arthat St Mary's cathedral
അടിസ്ഥാന വിവരങ്ങൾ
സ്ഥലംഇന്ത്യ Arthat, Kunnamkulam, India
നിർദ്ദേശാങ്കം10°37'58"N - 76°3'29"E
മതഅംഗത്വംMalankara Orthodox Syrian Church
DistrictThrissur
ProvinceKerala
രാജ്യംഇന്ത്യ
Year consecratedAD 52(Apostolic era.)
Ecclesiastical or organizational statusCathedral
വെബ്സൈറ്റ്http://arthatcathedral.org/
വാസ്തുവിദ്യാ വിവരങ്ങൾ
വാസ്തുവിദ്യാ തരംChurch
വാസ്‌തുവിദ്യാ മാതൃകKerala Architecture
Direction of façadeWest

കുന്നംകുളത്തെ ആദ്യത്തേയും, ഏറ്റവും വലിയ ക്രിസ്തീയ ദേവാലയമാണ് ആർത്താറ്റ് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി. കുന്നംകുളം നഗരസഭയിലെ ആർത്താറ്റ് ഭാഗത്ത് ഈ പള്ളി സ്ഥിതി ചെയ്യുന്നു. ദക്ഷിണേന്ത്യയിലെ പ്രമുഖ ക്രൈസ്തവ ദേവാലയങ്ങളിൽ ഒന്നാണ് ആർത്താറ്റിലെ പള്ളി. [1]

ചരിത്രം[തിരുത്തുക]

കേരളത്തിന്റെ ആദ്യകാലത്തിലെ വ്യാപാര കേന്ദ്രങ്ങളിലെ പ്രധാനിയായിരുന്നു ചാ‍ട്ടുകുളങ്ങര. ചാ‍ട്ടുകുളങ്ങര കമ്പോളത്തിൽ നിന്നും ചരക്കുകൾ മുസ്സിരീസ്സ്, പൊന്നാനി തുടങ്ങിയ തുറമുഖങ്ങളിലേക്ക് ജലമാർഗ്ഗം ചാട്ടുകൾ (ചെറുവള്ളങ്ങൾ) വഴി എത്തിച്ചിരുന്നു. ചാ‍ട്ടുകുളങ്ങര പ്രദേശത്ത് ജൂതന്മാർ വസിച്ചിരുന്നു. പിന്നീട് തോമാശ്ലീഹാ‍യുടെ വരവിൽ ഈ പ്രദേശത്ത് ക്രൈസ്തവ സമൂഹം രൂപപ്പെടുത്തി എന്നാണ് പറയപ്പെടുന്നത്.

വൈദികനെ കൊലപ്പെടുത്തി എന്ന് പറയുന്ന സ്ഥലം.

1789ലെ ടിപ്പു പടയോട്ടത്തിൽ ഓലമേഞ്ഞ ഈ പള്ളി തീവെയ്ക്കപ്പെട്ടു. കൂടാതെ പള്ളിയുടെ മദ്ബഹായിൽ വച്ച് വൈദികനെയും മറ്റ് 19 പേരെ വധിക്കുകയും ചെയ്തു എന്നു പറയുന്നു. പിന്നീട് അൾത്താര ഭാഗം കൊല നടന്ന സ്ഥലത്ത് നിന്നും അൽപ്പം മാറി പുതുക്കിപണിതു. അതിനാൽ പള്ളിയെ വെട്ടി മുറിച്ച പള്ളി എന്നും വിളിക്കുന്നു.[1]

  1. 1.0 1.1 "St.Marys Orthodox Syrian Cathedral, Arthat". Orthodox Syrian Progressive Party, Kunnamkulam. ശേഖരിച്ചത് 2020-03-01.