ചങ്ങരംകുളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചങ്ങരംകുളം

ചങ്ങരംകുളം
10°26′N 76°06′E / 10.44°N 76.1°E / 10.44; 76.1
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല മലപ്പുറം
ഭരണസ്ഥാപനം(ങ്ങൾ) ആലംകോട് ഗ്രാമപഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, നന്നമുക്ക് പോസ്റ്റ് ഓഫീസ്
'
'
'
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+91494
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ {{{പ്രധാന ആകർഷണങ്ങൾ}}}

കേരളത്തിലെ മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ പെട്ട ആലംകോട് നന്നമുക്ക് പഞ്ചായത്തുകളുടെ സംഗമസ്ഥാനമായ ഒരു ചെറുപട്ടണമാണ്‌ ചങ്ങരംകുളം. തൃശ്ശൂർ - കോഴിക്കോട് ഹൈവേയിൽ കുന്നംകുളത്ത് നിന്ന് ഏകദേശം പതിനഞ്ച് കിലോമീറ്റർ ദൂരെയാണ്‌ ഈ പ്രദേശം. ആലംകോട് പഞ്ചായത്തിലും നന്നമുക്ക് പഞ്ചായത്തിലുമായാണ് ഈ പ്രദേശം നിലകൊള്ളുന്നത്.[1] [2] അടയ്ക്ക വ്യാപാരത്തിൽ പ്രസിദ്ധമാണ്‌ ചങ്ങരംകുളം എന്ന പേര്‌.[3] തൃശ്ശൂർ, പാലക്കാട് ജില്ലകളുടെ അതിർത്തിയിൽ നിന്ന് വളരെ അടുത്താണ് ചങ്ങരംകുളം.

ചങ്ങരംകുളം ജംഗ്ഷൻ[തിരുത്തുക]

നാലു റോഡുകളുടെ സംഗമമാണ്‌ ചങ്ങരംകുളം ജംഗ്ഷൻ.

ചുറ്റുഭാഗത്തുമുള്ള നിരവധി ഗ്രാമങ്ങൾ ആശ്രയിക്കുന്ന അങ്ങാടിയാണ്‌ ചങ്ങരംകുളം. ധാരാളം വ്യാപാര സ്ഥാപനങ്ങൾ ഇവിടെയുണ്ട്. മിക്കവാറും ബാങ്കുകൾക്ക് ഇവിടെ ശാഖകൾ ഉണ്ട്.

സാംസ്കാരിക രംഗം[തിരുത്തുക]

വിദ്യാഭ്യാസ വിദഗ്ദ്ധനായ പി. ചിത്രൻ നമ്പൂതിരിപ്പട്, അദ്ധ്യാപകനും എഴുത്തുകാരനുമായിരുന്ന യശശ്ശരീരനായ എൻ.എൻ.തലാപ്പിൽ, കവിയും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണൻ, എഴുത്തുകാരൻ താഹിർ ഇസ്മായിൽ എന്നിവർ ചങ്ങരംകുളത്തുകാരാണ്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചങ്ങരംകുളം&oldid=4020640" എന്ന താളിൽനിന്ന് ശേഖരിച്ചത്