കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിലെ പ്രസിദ്ധനായ തച്ചുശാസ്ത്രവിദഗ്ദ്ധനായിരുന്നു കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാട് (ജനനം: മലയാള വർഷം 1066,(ക്രി.വ.1891) മരണം: മലയാള വർഷം 1156 (ക്രി.വ.1981)). തച്ചുശാസ്ത്രഗ്രന്ഥകർത്താവ് എന്ന നിലയിലും ഇദ്ദേഹം പ്രസിദ്ധനാണ് . തൃശ്ശൂർ ജില്ലയിലെ കുന്നുംകുളത്തെ കാണിപ്പയ്യൂര് മനയാണ് ഇദ്ദേഹത്തിന്റെ ഗൃഹം. ഇദ്ദേഹത്തിന്റെ പേരമകൻ കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാടും പ്രശസ്തനായ ഒരു തച്ചുശാസ്ത്രവിദഗ്ദ്ധനാണ്. കൊച്ചി രാജാവിന്റെ ആസ്ഥാന വാസ്തുവിദ്യാ ഉപദേഷ്ടകരായിരുന്നു കാണിപ്പയ്യൂർ മനയില നമ്പൂതിരിമാർ. [1]

ബ്രാഹ്മണൻമാരിൽ മാത്രം ഒതുങ്ങിയിരുന്ന പല പൂജാവിധികളും ആചാരങ്ങൾ പുസ്തകരൂപത്തിൽ സംസ്കൃതത്തിൽ നിന്ന് മലയാളത്തിലേക്ക് വിവർത്തനം ചെയ്യുകയും പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തിലെ തച്ചുശാസ്ത്രവിധികൾ എല്ലാം തന്നെ ഒരു പുസ്തക രൂപത്തിലാക്കും അത് കുന്നംകുളത്ത് അദ്ദേഹത്തിന്റെ സ്വന്തം അച്ചുകൂടം ആയ പഞ്ചാഗം പബ്ലിക്കേഷൻസിലൂടെ പ്രസിദ്ധീകരിക്കയും ചെയ്തിട്ടുണ്ട്. പഞ്ചാംഗം പ്രസിദ്ധീരണമായിരുന്നു ഈ പ്രസിന്റെ പ്രധാന പ്രസിദ്ധീകരണം.

ഗുരുവായൂർ ക്ഷേത്രം പുനരുദ്ധാരണം ചെയ്തത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്.

കൃതികൾ[തിരുത്തുക]

  • എന്റെ സ്മരണകൾ
  • ആര്യന്മാരുടെ കുടിയേറ്റം കേരളത്തിൽ
  • വൈദ്യരത്നം ഔഷധ നിഘണ്ടു
  • നായന്മാരുടെ പൂർവ്വചരിത്രം[2]

അവലംബം[തിരുത്തുക]

  1. http://www.namboothiri.com/articles/vaasthuvidya.htm
  2. "Results for 'au:Sankaran Nambudiripad, Kanippayyur,' [WorldCat.org]". 2018-05-20. മൂലതാളിൽ നിന്നും 2018-05-20-ന് ആർക്കൈവ് ചെയ്തത്. CS1 maint: discouraged parameter (link)