കേരളത്തിലേക്കുള്ള മൈസൂരിന്റെ കടന്നുകയറ്റം
കേരളത്തിലേക്കുള്ള മൈസൂരിന്റെ കടന്നുകയറ്റം | |||||||||
---|---|---|---|---|---|---|---|---|---|
മൈസൂർ രാജ്യത്തിന്റെ വികാസം ആംഗ്ലോ-മൈസൂർ യുദ്ധങ്ങളുടെ ഭാഗം | |||||||||
ടിപ്പു സുൽത്താന്റെ പാലക്കാട്ടുള്ള കോട്ട, വടക്കേ മതിലിന് അടുത്തു നിന്നുള്ള കാഴ്ച | |||||||||
| |||||||||
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ | |||||||||
മൈസൂർ രാജ്യം കണ്ണൂരിലെ ആലി രാജ നാട്ടുകാരായമാപ്പിള ജനത | ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി തിരുവിതാംകൂർ രാജാവ് |
മൈസൂർ രാജാവായിരുന്ന ഹൈദർ അലിയും പിന്നീട് ടിപ്പു സുൽത്താനും സാമൂതിരിയുടെ കോഴിക്കോട് അടക്കമുള്ള, വടക്കൻ കേരളത്തിലേക്ക് നടത്തിയ സൈനിക അധിനിവേശത്തെയാണ് (1766–1792) കേരളത്തിലേക്കുള്ള മൈസൂരിന്റെ കടന്നുകയറ്റം (Mysorean invasion of Kerala) എന്നതു കൊണ്ട് വിവക്ഷിക്കുന്നത്. അതിനുശേഷം കൊച്ചിരാജ്യത്തെയും മൈസൂരിനു കപ്പം നൽകുന്ന രാജ്യമാക്കി മാറ്റുകയുണ്ടായി. അറബിക്കടലിലെ തുറമുഖങ്ങളിലേക്കുള്ള എളുപ്പമായ മാർഗ്ഗം തുറന്നെടുക്കുക എന്നതായിരുന്നു ഈ അധിനിവേശത്തിന്റെ മുഖ്യ ഉദ്ദേശം. മൈസൂരിന്റെ ഈ അധിനിവേശം മലബാറിലെ നാട്ടുരാജ്യങ്ങളുടെ മുകളിൽ തങ്ങൾക്കുള്ള പിടി കൂടുതൽ മുറുക്കുവാനും കൊച്ചിക്കു ശേഷം മൈസൂർ സുൽത്താന്മാർ ആക്രമിച്ച തിരുവിതാംകൂറിനെ വെറുമൊരു സാമന്തരാജ്യം ആക്കുവാനും ഈസ്റ്റ് ഇന്ത്യ കമ്പനിയെ സഹായിച്ചു.[1]
18 -ആം നൂറ്റാണ്ടായപ്പോഴേക്കും കേരളത്തിലെ ചെറുരാജ്യങ്ങൾ പലതും കൂടിച്ചേർന്നും കൂട്ടിച്ചേർത്തും തിരുവിതാംകൂർ, കോഴിക്കോട്, കൊച്ചി എന്നീ രാജ്യങ്ങളായി മാറിക്കഴിഞ്ഞിരുന്നു. മുഗൾ സാമ്രാജ്യത്തിന്റെ പതനത്തിനു ശേഷം മൈസൂർ രാജ്യം ഭരിച്ചിരുന്നത് വൊഡയാർ കുടുംബമായിരുന്നു. 1761-ൽ ഹൈദർ അലി മൈസൂർ രാജ്യത്തിന്റെ ഭരണം പിടിച്ചെടുത്തു. രാജ്യത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നതിലായിരുന്നു ഹൈദറിന്റെ പിന്നീടുള്ള ശ്രദ്ധ മുഴുവനും. അങ്ങനെ ബെഡ്‌നൂർ, [2]) സുന്ദ, സേര, കാനറ എന്നിവയെല്ലാം ഹൈദർ കീഴടക്കി. 1766 -ൽ കോഴിക്കോട്ടു സാമൂതിരിയുടെ അധിനിവേശത്തിൽ നിന്ന് രക്ഷപ്പെടാൻ പാലക്കാട്ടു രാജാവ് ഹൈദർ അലിയോട് സഹായം അഭ്യർഥിച്ചതു പ്രകാരം[3] മലബാറിലേക്ക് കടന്നുകയറിയ ഹൈദർ ചിറക്കൽ, കോട്ടയം, കടത്തനാട്, കോഴിക്കോട് എന്നിവ കീഴടക്കുകയും ചെയ്തു. വള്ളുവനാട്, പാലക്കാട്, കൊച്ചി എന്നിവിടങ്ങളിലെ രാജാക്കന്മാർ ഹൈദറിന്റെ മേൽക്കോയ്മ അംഗീകരിച്ച് 1766 മുതൽ 1790 വരെ എല്ലാ വർഷവും കപ്പം കൊടുക്കുകയും ചെയ്തു. മൈസൂർ ഭരണകാലത്ത് ഫറോക്ക് ആയിരുന്നു മലബാറിൽ അവരുടെ പ്രാദേശികതലസ്ഥാനം. ഇന്നത്തെ കേരളത്തിലെ തിരുവിതാംകൂർ പ്രദേശങ്ങൾ മാത്രമാണ് മൈസൂർ ഭരണത്തിൽ അകപ്പെടാതെ പോയത്.[4]
ബ്രിട്ടീഷ് സഖ്യരാജ്യമായിരുന്ന [5] തിരുവിതാംകൂറിനെ കീഴടക്കാനുള്ള ഹൈദറിന്റെ 1767-ലെയും ടിപ്പുവിന്റെ 1789-90 -ലെയും ശ്രമം വിജയം കണ്ടില്ല. മാത്രമല്ല തിരുവിതാംകൂറിനെ ആക്രമിക്കുക വഴി ബ്രിട്ടീഷുകാർ പ്രകോപിതരാകുകയും മൂന്നാം ആംഗ്ലോ-മൈസൂർ യുദ്ധത്തിലേക്ക് കാര്യങ്ങൾ എത്തുകയും ചെയ്തു.[5]
1792-ലെ ശ്രീരംഗപട്ടണം ഉടമ്പടി പ്രകാരം ടിപ്പുവിന്ന് മലബാർ അടക്കം തന്റെ അധീനതയിലുള്ള പ്രദേശങ്ങൾ ഈസ്റ്റ് ഇന്ത്യ കമ്പനിക്കും അവരുടെ സഖ്യകക്ഷികൾക്കുമായി അടിയറവ് വയ്ക്കേണ്ടി വരികയും 330 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകേണ്ടിവരികയും ചെയ്തു. 1801-ഓടെ വെല്ലസ്ലി പ്രഭു മൈസൂരിൽ നിന്നും പിടിച്ചെടുത്ത കർണാടക പ്രദേശങ്ങളും മലബാറും ഉൾപ്പെടുത്തി മദ്രാസ് സംസ്ഥാനം രൂപീകരിച്ചു. തിരുവിതാംകൂറിനെ ടിപ്പുവിൽ നിന്നും രക്ഷിക്കാൻ വേണ്ടി ചെയ്ത യുദ്ധമാകയാൽ മൂന്നാം ആംഗ്ലോ-മൈസൂർ യുദ്ധത്തിന്റെ മുഴുവൻ ചെലവുകളും തിരുവിതാംകൂർ വഹിക്കണമെന്ന് കമ്പനി ആവശ്യപ്പെട്ടു. 1795 -ലെ കരാർ പ്രകാരം ഒരു സുഹൃത്-സഖ്യകക്ഷി എന്ന നിലയിൽ നിന്നും തിരുവിതാംകൂർ, കമ്പനിയുടെ ഒരു സംരക്ഷിതസഖ്യം എന്ന നിലയിലേക്ക് താഴ്‌ത്തപ്പെട്ടിരുന്നു. തന്റെ കഴിവിനും ഉപരിയായ ചെലവു വഹിച്ച് ഒരു സേനയെ നിലനിർത്തേണ്ട ഗതികേടിലേക്കും ഇത് തിരുവിതാംകൂറിനെ നയിച്ചു. കൂടാതെ കുരുമുളക് വ്യാപാരത്തിൽ തിരുവിതാംകൂറിലെ കുത്തകയും കമ്പനി സ്വന്തമാക്കി.[1]
തരൂർ സ്വരൂപം ഗ്രന്ഥവരി
[തിരുത്തുക]സി.ഇ.1750 കാലത്ത് പാലക്കാട് തരൂർ സ്വരൂപം രാജാക്കന്മാരുടെ രണ്ട് താവഴികൾ തമ്മിൽ ഒരു തർക്കം നടന്നു. ഇതിൽ ഒരു താവഴി സാമൂതിരി സൈന്യത്തിൻ്റെ സഹായംതേടി. തൻ്റെ അയൽ നാടുകളെ കീഴടക്കി ആധിപത്യം സ്ഥാപിക്കാൻ ആഗ്രഹിച്ച സാമൂതിരി ഇതൊരു അവസരമായിക്കണ്ട് പാലക്കാട്ടുശ്ശേരി ആക്രമിച്ചു. പടയോട്ടത്തെക്കുറിച്ചു ഏതാനും ഗ്രന്ഥവരികളും ചുമർച്ചിത്രങ്ങളും പ്രതിപാദിക്കുന്നു. ഇതാണ് തരൂർ സ്വരൂപം ഗ്രന്ഥവരിയിലും അനുബന്ധ രേഖകളിലും പറയുന്നത്. [6]
പുറത്തു നിന്നുള്ള ശക്തികൾ, മലബാറിൽ
[തിരുത്തുക][വടക്കേ ഇളംകുർ കുഞ്ഞി അമ്പു ( ഉദയ വർമ്മ )രാജാവ് 1734 ൽ ധർമ്മടം ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് കൊടുത്തു.കോലത്തു നാട്ടിലെ തമ്മിലടിക്കുന്ന രാജകുമാരന്മാർ 1737 ൽ വീണ്ടും സോമശേഖരയെ ആക്രമണത്തിന് ക്ഷണിച്ചു. കോലത്തു നാട്ടിലെ തമ്മിലടിക്കുന്ന രാജകുമാരന്മാർ 1737 ൽ വീണ്ടും സോമശേഖരയെ ആക്രമണത്തിന് ക്ഷണിച്ചു.വടക്ക് മാടായി അതിരായി നിശ്ചയിച്ച് ഉടമ്പടിയിൽ എത്തി.അങ്ങനെ ബേദനൂരും കോലത്തുനാടും യൂറോപ്യൻ ശക്തികൾക്കും. 30000 -പേർ അടങ്ങുന്ന സൈന്യം ഉദയ വർമ്മ രാജാവിന്റെ വടക്കേ കോലത്തുനാട്ടിലുള്ള കോട്ടകൾ വളരെ എളുപ്പത്തിൽ കീഴടക്കി. 1734 തുടക്കമാവുമ്പോഴേക്കും കാനറ സൈന്യം കൂടാളിയും ധർമ്മപട്ടണവും കീഴടക്കിയിരുന്നു. 1736 ആവുമ്പോഴേക്കും കാനറ സൈന്യത്തെ വടക്കൻ മലബാറിൽ നിന്നും ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ സഹായത്തോടെ തുരത്തി. പക്ഷേ രാജാവിനു ഇക്കാരണത്താൽ കമ്പനിയോടു വലിയ കടക്കാരനാവേണ്ടി വന്നു [7]
1737 -ൽ ബേദ്‌നൂർ രാജ്യത്തെ നായക്കുമാരും കോലത്തുനാടിനെ ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നു. കുഞ്ഞി രാമ വർമ്മ രാജാവും കാനറയുമായി ഒരു സമാധാനഉടമ്പടി ഒപ്പു വച്ചിരുന്നു. അതിൻ പ്രകരം കോലത്തുനാടിന്റെ വടക്കേ അതിര് മാടായി ആയിരുന്നു. ബേദ്‌നൂരുകാരുമായി തലശ്ശേരിയിൽ ഇംഗ്ലീഷുകാർ ഒപ്പുവച്ച ഉടമ്പടി പ്രകാരം ഭാവിയിൽ കോലത്തുനാടും കാനറയും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായാൽപ്പോലും ഇംളീഷ്‌കാർക്ക് മലബാറിൽ നൽകിവരുന്ന വ്യാപാരഇളവുകൾ നിലനിൽക്കുമായിരുന്നു.[7]
ഏറെക്കാലമായി കോഴിക്കോട്ടെ സാമൂതിരിയുമായി ശത്രുതയിലായിരുന്ന പാലക്കാട്ടെ രാജാവിന്റെ അഭ്യർത്ഥനപ്രകാരമാണ് ആദ്യമായി ഹൈദർ അലി 1757 -ൽ (ഇന്നത്തെ രൂപത്തിലുള്ള) കേരളത്തിലേക്ക് കടന്നുകയറിയത്. അക്കാലത്ത് ഹൈദർ മൈസൂർ രാജ്യത്തിനു കീഴിലുള്ള ഡിണ്ടിഗലിലെ ഫോജ്‌ദാർ ആയിരുന്നു. പാലക്കാടിന്റെ പിന്തുണയും 2500 കുതിരയും 7500 പടയാളികളെയുമായി ഹൈദർ തെക്കേമലബാറിലേക്ക് പ്രവേശിച്ചു. കോഴിക്കോട്ട് സേനയെ പരാജയപ്പെടുത്തി അറബിക്കടൽ വരെ ഹൈദർ എത്തി. മലബാർ ഭരിച്ചിരുന്നവരുടെ ഖജനാവുകൾ കൊള്ളയടിക്കലായിരുന്നു ഈ വരവിന്റെ പ്രധാന ഉദ്ദ്യേശം. പണ്ടുകാലം മുതലേ വിദേശീയരുമായി തങ്ങളുടെ സുഗന്ധവ്യഞ്ജന കച്ചവടത്താൽ മലബാർ സുപ്രസിദ്ധമായിരുന്നു. അവിടുന്നു പിന്മാറാൻ യുദ്ധച്ചെലവിലേക്കായി 12 ലക്ഷം രൂപ നഷ്ടപരിഹാരം വാങ്ങിക്കൊണ്ട് പിന്നീട് ഹൈദർ അവിടെനിന്ന് പിന്മാറി. ഇതിനു പ്രതിഫലമായി മൈസൂർ രാജാവ് അദ്ദേഹത്തിനു ബംഗളൂരുവിലെ ഗവർണർ സ്ഥാനം നൽകി. മലബാറിലെ മറ്റു നാട്ടുരാജാക്കന്മാരെപ്പോലെ നാട്ടുനടപ്പുകളെ ആശ്രയിച്ചും നികുതിപിരിവുകളിലൂടെയും മാത്രം രാജ്യം ഭരിച്ചുപോന്ന സാമൂതിരി, ഹൈദറിന്റെ മികച്ച രീതിയിൽ പരിശീലനം ലഭിച്ചതും അച്ചടക്കമുള്ളതും ആയുധബലമുള്ളതുമായ സേനയോട് പരാജയപ്പെടുകയായിരുന്നു. ഈ തോൽവിക്കുശേഷവും പാഠം പഠിക്കാതെ സൈന്യത്തെ നവീകരിക്കാൻ ശ്രമിക്കാത്ത സാമൂതിരി 9 വർഷത്തിനു ശേഷം അതിനു കനത്ത വില നൽകേണ്ടിയും വന്നു.[8]
മലബാർ കീഴടക്കൽ
[തിരുത്തുക]ബേദ്‌നൂർ രാജ്യം ഹൈദർ കീഴടക്കിയ വാർത്ത അറിഞ്ഞപ്പോൾ 1763 -ൽ കണ്ണൂരിലെ ആലി രാജ അദ്ദേഹത്തോട് കേരളത്തിലേക്കു വരാനും കോഴിക്കോട് സാമൂതിരിയെ നേരിടാൻ തന്നെ സഹായിക്കുവാനും അഭ്യർത്ഥിച്ചു. അയൽക്കാരനും ശക്തനുമായ കോലത്തിരിയുടെ ശത്രുവായിരുന്ന കണ്ണൂരിലെ ഈ മുസ്ലീം ഭരണാധികാരി മൈസൂർ കേരളം ഭരിച്ച കാലമെല്ലാം അവരുടെ സഖ്യകക്ഷിയായിരുന്നു.[9][10] ഈ ക്ഷണം സ്വീകരിച്ച ഹൈദർ 1766 -ൽ മംഗലാപുരം വഴി 12000 കാലാൾപ്പടയോടും 4000 കുതിരപ്പടയോടും ധാരാളം ആയുധങ്ങളോടും കൂടി മലബാറിലേക്ക് പുറപ്പെട്ടു. ഇക്കാലത്ത് തനിക്ക് അറബിക്കടലിൽ ഒരു തുറമുഖം സ്വന്തമാക്കാൻ ഹൈദർ വളരെയധികം ആഗ്രഹിച്ചിരുന്നു. ബ്രിട്ടീഷുകാരെ നേരിടാൻ ഫ്രെഞ്ചുകാരും സഖ്യകക്ഷികളും തങ്ങളുടെ നിയന്ത്രണത്തിലുള്ള മാഹി വഴി ആയുധങ്ങളും പടക്കോപ്പുകളും കുതിരകളും എത്തിച്ചിരുന്നു. തന്റെ ആധുനികപട്ടാളവുമായി വന്ന ഹൈദർ കോലത്തുനാട്ടിൽ തുടങ്ങി മലബാറിലെ മിക്ക നാട്ടുരാജാക്കന്മാരെയും കീഴടക്കി.
തന്റെ ദീർഘകാലശത്രുവായിരുന്ന കോലത്തിരിയുടെ കൊട്ടാരം കണ്ണൂരിലെ ആലിരാജ പിടിച്ചെടുത്തു കത്തിച്ചു. കോലത്തിരി തന്റെ അനുചരരോടൊപ്പം അന്ന് ബ്രിട്ടീഷ് നിയന്ത്രണത്തിലുള്ള തലശ്ശേരിയിലേക്ക് രക്ഷപ്പെട്ടു. ഇതിനുശേഷം കോട്ടയം പടയുടെ ചെറിയ എതിർപ്പിനെ തകർത്ത് നാട്ടുകാരായ മുസ്ലീംകളുടെ സഹായത്തോടെ ഹൈദർ കോട്ടയം-മലബാർ പിടിച്ചെടുത്തു.[11] നാട്ടുകാരോട് ചെയ്ത ഗുരുതരമായ ഉപദ്രവങ്ങളെത്തുടർന്ന് ഒട്ടെങ്കിലും കാര്യമായ എതിർപ്പ് ഹൈദർ നേരിട്ടത് കടത്തനാട് നിന്നാണ്.
കടത്തനാട് കീഴടക്കിയശേഷം ഹൈദർ സാമൂതിരിയുടെ തലസ്ഥാനമായ കോഴിക്കോട്ടേക്ക് പട നയിച്ചു. 1757 -ൽ സമ്മതിച്ച പ്രകാരമുള്ള 12 ലക്ഷം നൽകാത്തതാണ് ഇതിനു കാരണമായി ഹൈദർ പറഞ്ഞത്. സാമൂതിരിയുടെ നായർ പടയാളികളെ കൂടാതെ തീയ്യർ പടയും സേനയുടെ ഭാകമായിരുന്നു ഇവരുടെ പടത്തലവനായി ചെറായി പണിക്കർ ഹൈദ്റിനെതിരെ പോരാടി എങ്കിലും പരാജയം ഏറ്റുവാങ്ങി.[12][13][14] ഹൈദർ വരുമ്പോഴേക്കും സാമൂതിരി തന്റെ സ്വന്തക്കാരെയും ബന്ധുക്കളെയും പൊന്നാനിയിലെയും കോട്ടക്കലിലെയും സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിയിരുന്നു. ഹൈദർ പറഞ്ഞ പണം നൽകാത്തതിനാൽ സാമൂതിരി വീട്ടുതടങ്കലിൽ ആയിരുന്നു. കൂടാതെ സാമൂതിരിയുടെ ധനമന്ത്രിയെ വേറെവിടെയെങ്കിലും ധനം ഒളിപ്പിച്ചിട്ടുണ്ടോ എന്നറിയാൻ ജയിലിൽ ഇട്ട് പീഡിപ്പിച്ചിരുന്നു. തന്റെ ദിനചര്യകൾക്കുപോലും സാമൂതിരിയെ അനുവദിച്ചിരുന്നില്ല. ഒടുവിൽ ഗതികെട്ട് തന്റെ കൊട്ടാരത്തിലെ വെടിമരുന്നുശാലയ്ക്ക് തീവച്ച് അദ്ദേഹം ആത്മഹത്യ ചെയ്യുകയായിരുന്നു.[15][16]
ധാരാളം പണം കൈവശമുള്ള ഹൈദർ അലി പിന്നീട് പാലക്കാട് വഴി കോയമ്പത്തൂർക്ക് പടനയിച്ചു. പുതുതായി പിടിച്ചെടുത്ത മലബാറിന്റെ മിലിട്ടറി ഗവർണറായി റാസ അലിയെയും സിവിൽ ഗവർണ്ണറായി മുൻ റവന്യൂ ഓഫീസറായ മദണ്ണയെയും ഹൈദർ നിയമിച്ചു.[16]
മൈസൂർ ഭരണം (1766–1773)
[തിരുത്തുക]റാസ അലി കോയമ്പത്തൂർക്ക് തിരികെപ്പോയ ശേഷം കാട്ടിലെ [16] ഒളിത്താവളങ്ങളിൽ ഒളിച്ചിരുന്ന ഹിന്ദുക്കൾ മൈസൂർ സേനയോടു യുദ്ധം ചെയ്തു. അവർ മൺസൂണിൽ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ സഹായത്തോടെ കോട്ടകളും വളരെയേറെ ഭൂപ്രദേശങ്ങളും തിരികെപ്പിടിച്ചു. പക്ഷേ 1766 ജൂണിൽ ഹൈദർ അലി തന്നെ പടനയിച്ചെത്തുകയും എതിർത്തുനിന്ന പടയാളികളെ വലിയതോതിൽ കൊന്നൊടുക്കുകയും 15000 -ഓളം നായന്മാരെ കാനറയിലേക്ക് നാടുകടത്തുകയും ചെയ്തു. ഗസറ്റീയറിലെ വിവരപ്രകാരം നാടുകടത്തിയ 15000 നായന്മാരിൽ 200 -ഓളം ആൾക്കാർ മാത്രമേ ജീവനോടെ അവശേഷിച്ചുള്ളൂ. താനൂർ രാജ്യത്തെ പുതിയങ്ങാടിയിൽ നടന്ന പ്രധാനമായൊരു ഏറ്റുമുട്ടലിൽ ഹിന്ദുക്കൾ സമ്പൂർണ്ണമായി പരാജയപ്പെട്ടു. മൈസൂർ സേന ശക്തമായി ആക്രമിച്ച് ആ ഗ്രാമം തിരിച്ചുപിടിച്ചു. ഇതേത്തുടർന്ന് നൂറുകണക്കിനു നായന്മാർ കാട്ടിലെ ഓളിത്താവളങ്ങളിലേക്ക് രക്ഷപ്പെട്ടു. ഇതിനെല്ലാം ശേഷം പാലക്കാടു വച്ച് നായന്മാർക്ക് മാപ്പുകൊടുക്കുകയുണ്ടായി.
ഹൈദറിന്റെ പ്രതികരണം അതിക്രൂരമായിരുന്നു. യുദ്ധം അടിച്ചമർത്തിയശേഷം പല കലാപകാരികളെയും വധിച്ചു. ആയിരക്കണക്കിന് ആൾക്കാരെ നിർബന്ധപൂർവ്വം മൈസൂരേക്ക് നാടുകടത്തി. ഇനിയും ഇത്തരം യുദ്ധങ്ങൾ ഉണ്ടാവാതിരിക്കാൻ നായർവിരുദ്ധ നിയമങ്ങൾ ഉണ്ടാക്കി. ഈസ്റ്റ് ഇന്ത്യ കമ്പനിയെ പിന്തുണച്ച ജില്ലകൾക്ക് അമിതമായ നികുതികൾ ചുമത്തി.
കോഴിക്കോട്ടേ കിരീടാവകാശിയായ എരാൾപ്പാട് തെക്കേ മലബാറിൽ നിന്നും ടിപ്പുവിന് എതിരെയുള്ള ആക്രമണം തുടർന്നുകൊണ്ടിരുന്നു. നിരന്തരമായ അസ്ഥിരതകളും പോരാട്ടങ്ങളും കാരണം മലബാറിലെ പല ഭാഗങ്ങളും നാട്ടുരാജാക്കന്മാർക്ക് തിരികെ നൽകി അവയെ മൈസൂറിന്റെ സാമന്തരാജ്യങ്ങളായി നിലനിർത്താൻ ടിപ്പു നിർബന്ധിതനായി. എന്നാൽ മലബറിലേക്ക് പ്രവേശിക്കാനുള്ള തന്ത്രപരമായ സ്ഥലങ്ങളായ കോലത്തുനാടും പാലക്കാടും മൈസൂരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ തന്നെ നിലനിർത്തി. വർഷങ്ങൾക്കുശേഷം ചില ഉടമ്പടികൾ പ്രകാരം കോലത്തുനാട് കോലത്തിരിക്ക് തിരികെ നൽകുകയുണ്ടായി.
1767 -ന്റെ തുടക്കത്തിൽ മൈസൂർ സൈന്യം ബ്രിട്ടീഷുകാരുടെ സഖ്യകഷിയായ തിരുവിതാംകൂറിനെ വടക്കുനിന്ന് ആക്രമിച്ചെങ്കിലും ഫലവത്തായില്ല. 1767 -ൽ വടക്കേ മലബാറിലെ 2000 -ത്തോളം വരുന്ന കോട്ടയം നായന്മാരുടെ സൈന്യം 4000 അംഗങ്ങളുള്ള മൈസൂർ പടയെ എതിരിട്ടു തോൽപ്പിച്ചു. മൈസൂർ പടയുടെ ആയുധങ്ങളും പടക്കോപ്പുകളും കൊള്ളയടിച്ചു. മൈസൂർ പടയെ കെണിയിലാക്കി അവരുടെ സേനയെയും വാർത്താവിനിമയമാർഗ്ഗങ്ങളെയും വിജയകരമായി തകർത്തു.[15]
അടുത്ത വർഷം ക്യാപ്റ്റൻ തോമസ് ഹെൻറി നയിച്ച ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പട്ടാളം അറക്കൽ രാജ്യത്തേക്ക് മൈസൂറിൽ നിന്നും ആയുധം എത്തുന്നത് തടയാൻ ബത്തേരിയിലെ കോട്ട ഉപരോധിച്ചെങ്കിലും മൈസൂർ സൈന്യത്തിന്റെ തിരിച്ചടിയിൽ പിന്മാറേണ്ടിവന്നു.
ലഹളകളെയെല്ലാം വിജയകരമായി അടിച്ചമർത്തി തന്ത്രപ്രധാനമായ പാലക്കാട്ട് ഒരു കോട്ട നിർമ്മിച്ച ശേഷം മലബാർ പ്രദേശത്തു നിന്നും 1768 -ൽ മൈസൂർ സേന പിൻവാങ്ങുകയുണ്ടായി. കോലത്തുനാടിന്റെ അധികാരം അറക്കൽ രാജ്യത്തിനു നൽകി. അറക്കലും ബ്രിട്ടീഷുകാരും തമ്മിലുള്ള കലഹങ്ങൾ തുടർന്നു. 1770 -ൽ ഈസ്റ്റ് ഇന്ത്യ കമ്പനി രണ്ടത്തറ തിരിച്ചുപിടിച്ചു.
മലബാറിലെ ഹിന്ദുരാജാക്കന്മാർ കരാർപ്രകാരമുള്ള വാഗ്ദാനങ്ങൾ പാലിക്കാത്തതിനെത്തുടർന്ന് 1773 -ൽ സെയ്ദ് സാഹിബിന്റെയും ശ്രീനിവാസറാവുവിന്റെയും നേതൃത്വത്തിലുള്ള മൈസൂർ പട താമരശ്ശേരി ചുരം വഴി വരികയും മലബാറിനെ വീണ്ടും മൈസൂരിന്റെ നേരിട്ടുള്ള അധികാരത്തിൻകീഴിൽ ആക്കുകയും ചെയ്തു.
കൊച്ചിരാജ്യം മൈസൂരിന്റെ അധീശത്വം അംഗീകരിക്കുന്നു
[തിരുത്തുക]തിരുവിതാംകൂറിലെ വൻനിധികളിൽ കണ്ണുവച്ച് മൈസൂർ 1774 -ൽ രണ്ടാമതൊരു സൈനികനീക്കം നടത്തി. മാത്രമല്ല, മൈസൂരിന്റെ രാഷ്ട്രീയശത്രുക്കൾക്ക് തിരുവിതാംകൂർ അഭയവും നൽകിയിരുന്നു. ഡച്ചുകാരുമായി ധാരണയുണ്ടാക്കി ഹൈദർ അലി പതിയെ തന്റെ വൻസേനയുമായി തെക്കോട്ടു നീങ്ങി. കുളച്ചിൽ യുദ്ധത്തിലെ പരാജയത്തിനുശേഷം ഡച്ച്കാരുടെ കൈവശം ബാക്കിനിന്ന തിരുവിതാംകൂർ പ്രദേശ്ശങ്ങളിലൂടെ തെക്കോട്ടു നീങ്ങാൻ മൈസൂർ അനുവാദം ചോദിച്ചെങ്കിലും അതു നിരസിക്കപ്പെട്ടു. വടക്കേ അതിർത്തിയിലുടനീളമായി ഒരു നീണ്ട മൺകോട്ട (നെടുംകോട്ട) ഉണ്ടാക്കുന്നത് നിർത്താനുള്ള ആവശ്യം തിരുവിതാംകൂർ നിരസിച്ചതോടെ ഉടൻതന്നെ ഉണ്ടായേക്കാവുന്ന ഒരു അധിനിവേശത്തെപ്പറ്റി സൂചനകൾ ലഭിച്ചുതുടങ്ങി.
കപ്പം നൽകി ആശ്രിതരാജ്യമായി കഴിയാൻ ഹൈദർ കൊച്ചിരാജ്യത്തോടും തിരുവിതാകൂറിനോടും ആവശ്യപ്പെട്ടു. കൊച്ചിരാജ്യത്തോട് നാലു ലക്ഷം രൂപയും 10 ആനകളെയും ആവശ്യപ്പെട്ടപ്പോൾ തിരുവിതാംകൂറിനോട് പതിനഞ്ച് ലക്ഷം രൂപയും 30 ആനകളെയുമാണ് ആവശ്യപ്പെട്ടത്. ആവശ്യപ്പെട്ടത് നൽകി മൈസൂരിന്റെ അധീശത്വം അംഗീകരിക്കാൻ കൊച്ചി തയ്യാറായി. അങ്ങനെ മലബാറും കൊച്ചിയും മൈസൂർ അധിനിവേശത്തിൽ ആവുകയും മലബാർ തീരം മൈസൂരിനു തുറന്നു കിട്ടുകയും ചെയ്തു. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ സംരക്ഷണത്തിലായിരുന്ന തിരുവിതാംകൂർ മൈസൂരിന്റെ ആവശ്യം നിരസിക്കുകയാണ് ഉണ്ടായത്. തിരുവിതാംകൂർ പിടിക്കാൻ ഹൈദർ തെക്കോട്ടു തിരിച്ചു. കൊടുങ്ങല്ലൂർ കോട്ടയിൽ ഉണ്ടായിരുന്ന ഡച്ച് സേന ആ നീക്കം തടയാൻ ശ്രമിച്ചു. കൊച്ചിരാജ്യത്തിലൂടെ 10000 സൈനികരെയും കൊണ്ട് മുന്നോട്ടു പോകാൻ തന്റെ സേനാനായകനായ സർദാർ ഖാനോട് ഹൈദർ നിർദ്ദേശം നൽകി. തൃശൂർ കോട്ട കയ്യടക്കി 1776 ആഗസ്റ്റിൽ മൈസൂർ സൈന്യം കൊച്ചി കീഴടക്കി. കൊച്ചി രാജാവിനെ കീഴടക്കി തെക്കോട്ടു നീങ്ങിയ ഹൈദറിന്റെ സേന തിരുവിതാംകൂറിന്റെ സംരക്ഷണത്തിനായി ഉണ്ടാക്കിയ നെടുംകോട്ടയ്ക്കരികിലെത്തി. അപ്പോഴേക്കും ഐരൂരും ചേറ്റുവക്കോട്ടയും മൈസൂരിനു കീഴടങ്ങിയിരുന്നു. കൊടുങ്ങല്ലൂർ കോട്ട പിടിക്കാനുള്ള മൈസൂരിന്റെ ശ്രമം തിരുവിതാംകൂറിലെ നായർ പടയാളികളുടെ സഹായത്തോടെ ഡച്ചുകാർ തകർത്തിരുന്നു. കൊടുങ്ങല്ലൂർ ഭരിക്കുന്നവർ ഈ സമയമായപ്പോഴേക്കും മൈസൂരിനു കീഴടങ്ങിയിരുന്നെങ്കിലും ഡച്ചുകാർ കടന്നാക്രമിച്ച് 1778 ജനുവരിയിൽ ആ കോട്ട പിടിച്ചെടുത്തു.
ഇതിനു ശേഷം മൈസൂർ പട എല്ലായിടത്തും തന്നെ - മലബാറിൽ അങ്ങോളമിങ്ങോളം, തിരുവിതാംകൂറുമായി, ഇംഗ്ലീഷുകാരോട്, ഡച്ചുകാരോട്, വടക്കേമലബാറിൽ കുഴപ്പമുണ്ടാക്കുന്ന നായർ പോരാളികളോട് - പോരാട്ടങ്ങളിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. 1778 ആയപ്പോഴേക്കും ബ്രിട്ടീഷ് സാമ്രാജ്യത്തോട് യുദ്ധത്തിലായിരുന്ന ഫ്രഞ്ചുകാരോട് മൈസൂർ സഖ്യത്തിലായി. അതേ വർഷം ബ്രിട്ടീഷുകാർ മാഹിയും പോണ്ടിച്ചേരിയും പിടിച്ചെടുത്തു. കോലത്തുനാട്ടിലെ പുതിയ രാജാവ് മൈസൂരിനോട് സഖ്യത്തിലായിരുന്നു. യുദ്ധത്തിനുവേണ്ട നിർണ്ണയകവിഭവങ്ങൾ മൈസൂരിനു നൽകിക്കൊണ്ടിരുന്ന കോലത്തിരി മാർച്ചോടെ രണ്ടത്തറ കീഴടക്കി. യുദ്ധത്തിൽ ഇംഗ്ലീഷുകാരെ സഹായിച്ച കടത്തനാട്ടെയും കോട്ടയത്തെയും രാജാക്കന്മാരെ ഹൈദർ പുറത്താക്കി. എന്നാൽ കോഴിക്കോട്ടും പാലക്കാട്ടും തിരുനെൽവേലിയിലും പരാജയം നേരിട്ട ഹൈദർ മൈസൂരിലേക്കു പിന്മാറി.[17][18]
മലബാർ രണ്ടാം ആംഗ്ലോ-മൈസൂർ യുദ്ധകാലത്ത്
[തിരുത്തുക]പ്രധാനലേഖനം രണ്ടാം ആംഗ്ലോ-മൈസൂർ യുദ്ധം
ഹൈദർ അലിയെ സംബന്ധിച്ചിടത്തോളം അതീവ നയതന്ത്രപ്രധാനമായ മാഹി 1779 -ൽ ഫ്രഞ്ചുകാരുടെ കയ്യിൽനിന്നും ഈസ്റ്റ് ഇന്ത്യ കമ്പനി പിടിച്ചെടുത്തു. ഫ്രഞ്ചുകാരിൽ നിന്നും ആയുധങ്ങളും പടക്കോപ്പുകളും മാഹിയിലെ തുറമുഖത്തുകൂടി കിട്ടിക്കൊണ്ടിരുന്ന ഹൈദർ അലി ബ്രിട്ടീഷുകാരോട് അവിടം വിടാൻ ആവശ്യപ്പെടുകയും, തന്നെയുമല്ല മാഹി സംരക്ഷിക്കാൻ സേനയെ വിട്ടുനൽകുകയും ചെയ്തിരുന്നു. ഫ്രഞ്ചുകാരെക്കൂടാതെ മറാത്തക്കാരെയും ഹൈദരാബാദ് നിസാമിനേയും ഉൾപ്പെടുത്തി ഹൈദർ ബ്രിട്ടീഷുകാർക്കെതിരെ ഒരു സഖ്യമുണ്ടാക്കിയിരുന്നു. പിന്നീട് രണ്ടാം ആംഗ്ലോ-മൈസൂർ യുദ്ധം (1779-1784) എന്ന് അറിയപ്പെട്ട യുദ്ധം ഹൈദർ 1780 ജൂലൈ 2 -ന് ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരെ പ്രഖ്യാപിച്ചു.[19] 1782 ഫെബ്രുവരിയോടെ ധർമ്മടം, നെട്ടൂർ, കോഴിക്കോട്, പാലക്കാട് കോട്ട എന്നിവ മേജർ അബിങ്‌ടണിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് സേനയ്ക്കു മുമ്പിൽ കീഴടങ്ങിയിരുന്നു. മൈസൂർ കമാൻഡർ ആയ സർദാർ അലി ഖാൻ പിന്നീട് മരണമടഞ്ഞു.[19]
1782 -ലെ ഗ്രീഷ്മകാലമായപ്പോഴേക്കും ബോംബെയിൽ നിന്നും ഈസ്റ്റ് ഇന്ത്യ കമ്പനി കൂടുതൽ പടയെ തലശ്ശേരിക്ക് അയച്ചു. തലശ്ശേരിയിൽ നിന്നും അവർ മലബാറിലുള്ള മൈസൂർ അധീനതയിലുള്ള സ്ഥലങ്ങളിൽ തുടരെ ആക്രമണം നടത്തി. ഈ ഭീഷണി തടയാൻ ഹൈദർ തന്റെ മൂത്തമകനായ ടിപ്പു സുൽത്താന്റെ നേതൃത്വത്തിൽ ഒരു വലിയ പടയെത്തന്നെ അയച്ചു. ടിപ്പു ഈ പടയെയും കൊണ്ട് വിജയകരമായി പൊന്നാനിയിൽ തമ്പടിച്ചു.[19] തുടർച്ചയായ തിരിച്ചടികളിൽ മടുത്ത് മൈസൂർ വിരുദ്ധപ്രവൃത്തികളെ നേരിടാൻ ഹൈദർ മഖ്‌ദൂം അലിയുടെ നേതൃത്വത്തിൽ തെക്കുഭാഗത്തുനിന്നും മലബാറിലേക്ക് ഒരു സേനയെ അയച്ചു. അപ്പോൾ കോഴിക്കോട്ടുള്ള മേജർ അബിങ്‌ടണിനോടും കേണൽ ഹംബർസ്റ്റോണിനോടും മഖ്‌ദൂം അലിയുടെ സൈന്യത്ത്ിന്റെ കടന്നുവരവിനെ തടയാൻ ആവശ്യപ്പെട്ടു. തുടർന്ന് തിരൂരങ്ങാടിയിൽ നടന്ന യുദ്ധത്തിൽ മഖ്‌ദൂം അലിയടക്കം നാനൂറിലേറെപ്പേർ കൊല്ലപ്പെട്ടു. പാലക്കാട് കോട്ട പിടിക്കുക എന്ന പ്രാഥമികലക്ഷ്യത്തോടെ കേണൽ ഹംബർസ്റ്റോണിന്റെ സൈന്യം മൈസൂർ പടയെ പൊന്നാനി വരെ തുരത്തി. എന്നാൽ പൊന്നാനിപ്പുഴയിൽ ഉണ്ടായ കനത്ത മഴയും കൊടുംകാറ്റും കാരണം ഹംബർസ്റ്റോൺ കോഴിക്കോട്ടേക്ക് പിൻവാങ്ങി. കേണൽ ഹംബർസ്റ്റോൺ വീണ്ടും തന്റെ സൈന്യത്തെയും കൊണ്ട് തൃത്താല വരെയും മങ്കേരിക്കോട്ടയുടെ അടുത്തുവരെയും മുന്നേറിയെങ്കിലും വളരെ മോശം കാലാവസ്ഥകാരണവും, അതുപോലെ ആലി രാജയുടെയും മൈസൂർ സൈന്യത്തിന്റെയും പെട്ടെന്നുള്ള ഒരു ആക്രമണം ഉണ്ടായേക്കുമോ എന്ന ഭയവും മൂലം പൊന്നാനിക്ക് പിന്മാറി. പിന്നാലെ മെജർ മക്‌ലിയോഡ് പൊന്നാനിയിലെത്തി മലബാർ തീരത്തുള്ള ബ്രിട്ടീഷ് പടയുടെ സേനാനായകത്വം ഏറ്റെടുത്തു.[19] താമസിയാതെ ടിപ്പുവിന്റെ സേന പൊന്നാനിയിലെ ഇംഗ്ലീഷ് ക്യാമ്പിനെ ആക്രമിച്ചുവെങ്കിലും തന്റെ 200 -ഓളം ഭടന്മാർ കൊല്ലപ്പെട്ടതിനാൽ താത്കാലികമായി പിന്മാറി. ഇതേസമയം തന്നെ എഡ്‌വേഡ് ഹ്യൂസിന്റെ നേതൃത്വത്തിൽ ഒരു നാവികപ്പട പൊന്നാനി തീരത്തെത്തിയെങ്കിലും, ഏതു നിമിഷവും കഠിനമായ ഒരു ആക്രമണം ഉണ്ടേയാക്കാമെന്ന ഭീതിയിൽ ഇംഗ്ലീഷുകാരെ പേടിപ്പിച്ചു നിർത്താൻ ടിപ്പുവിനായി. ഈ സമയമാണ് കാൻസർ ബാധിതനായിരുന്ന ഹൈദർ അലിയുടെ പെട്ടെന്നുള്ള മരണത്തിന്റെ വാർത്ത ടിപ്പു അറിഞ്ഞത്. സംഘർഷമേഖലയിൽ നിന്നുമുള്ള ടിപ്പുവിന്റെ പിന്മാറ്റം ബ്രിട്ടീഷുകാർക്ക് ആശ്വാസമായി. ആപ്പോഴേക്കും ജനറൽ മാത്യൂസിന്റെ നേതൃത്വത്തിൽ കൂടുതൽ സേനയെ ബോംബെയിൽ നിന്നും പൊന്നാനിക്ക് അയച്ചുകൊടുത്തിരുന്നു.[19]
1783 മാർച്ചിൽ ബ്രിട്ടീഷുകാർ മംഗലാപുരം പിടിച്ചെടുത്തെങ്കിലും, ടിപ്പു ആക്രമണം നടത്തി മംഗലാപുരം തിരികെ പിടിച്ചു. ഈ സമയം തഞ്ചാവൂർ മേഖലയിൽ സ്റ്റുവാർട്ടിന്റെ സേന കേണൽ ഫുള്ളർടണിന്റെ സേനയുമായിച്ചേർന്ന് ഡിണ്ടിഗൽ-ധർമ്മപുരം-പാലക്കാട് വഴി മാർച്ച് ചെയ്ത് ചെന്ന് പാലക്കാട് കോട്ട പിടിച്ചു. കേണൽ ഫുല്ലർടണിന്റെ നേതൃത്തത്തിൽ ക്യാപ്റ്റൻ മിഡ്‌ലാന്റും സർ തോമസും കൂടി 1783 നവമ്പർ 14 -ന് പാലക്കാട് കോട്ട പിടിച്ചെടുത്തു. ഈ സമയം ലണ്ടനിൽ നിന്നും യുദ്ധം നിർത്താൻ കൽപ്പന കിട്ടിയ ബ്രിട്ടീഷുകാർ ടിപ്പുവിനോട് ഒരു സമാധാന ഉടമ്പടി ഒപ്പിടുന്നതിനായി ചർച്ച തുടങ്ങി. വെടിനിർത്തലിനു പ്രാരംഭമായി ആയിടയ്ക്ക് പിടിച്ചെടുത്തവയെല്ലം ഉപേക്ഷിക്കാൻ നിർദ്ദേശം കിട്ടിയ കേണൽ ഫുള്ളർടൺ മംഗലാപുരത്ത് ടിപ്പു വെടിനിർത്തൽ ലംഘിക്കുന്നുവെന്ന് ആരോപിച്ച് പാലക്കാട് കോട്ടയിൽത്തന്നെ തുടർന്നു. എന്നാൽ ആയിടയ്ക്ക് സാമൂതിരി കുടുംബത്തിൽ നിന്നും ഒരു രാജകുമാരൻ വരികയും അയാളെ പാലക്കാട് കോട്ട ഏൽപ്പിച്ച് ബ്രിട്ടീഷുകാർ പിന്മാറുകയും ചെയ്തു. എന്നാൽ താമസിയാതെ ടിപ്പുവിന്റെ സേന സ്ഥലത്തെത്തുകയും പാലക്കാട് കോട്ട ഉൾപ്പെടെ തെക്കൻ മലബർ മുഴുവൻ കീഴടക്കുകയും ചെയ്തു.[19]
അറക്കൽ ബീവി ബ്രിട്ടീഷുകാരുമായി നടത്തിയ വിഫലമായ ചർച്ചയ്ക്കൊടുവിൽ 1783 ഡിസംബറിൽ ഫ്രഞ്ച് സഹായത്തോടെ ജനറൽ മക്‌ലിയോഡ് ദീർഘകാലമായി മൈസൂർ രാജ്യത്തിന്റെ സഖ്യകക്ഷിയായിരുന്ന അറക്കലിൽ നിന്നും കണ്ണൂർ പിടിച്ചെടുത്തു.[19]
മംഗലാപുരം ഉടമ്പടിയോടെ 1784 മാർച്ച് 11 -ന് യുദ്ധം അവസാനിച്ചു. കരാർ പ്രകാരം രണ്ടു പക്ഷവും യുദ്ധത്തിനു മുൻപുള്ള സ്ഥിതിയിലേക്ക് മടങ്ങാൻ തീരുമാനമായി. അങ്ങനെ നായർ രാജാക്കന്മാരും ബ്രീട്ടീഷുകാരും വടക്കെ മലബാറും മൈസൂർ തെക്കേ മലബാറും നിയന്ത്രണത്തിലാക്കി. ജനറൽ മക്‌ലിയോഡ് കണ്ണൂരു നിന്ന് സേനയെ പിൻവലിക്കാൻ നിർബന്ധിതനാവുകയും ചെയ്തു.[19]
മുഹമ്മദ് അയാസ് ഖാൻ (ഹ്യാത് സാഹിബ്)
[തിരുത്തുക]1766 -ൽ ഹൈദർ അലി മലബാറിലേക്ക് വന്നപ്പോൾ മൈസൂരിലേക്ക് നാടുകടത്തിയ നൂറുകണക്കിന് നായർ യുവാക്കളിൽ ഒരാളായിരുന്ന വെള്ളുവ കമ്മാരൻ ആണ് മുഹമ്മദ് അയാസ് ഖാൻ. ഹൈദർ അലിയുടെ കീഴിൽ സ്ഥാനമാനങ്ങൾ ലഭിച്ച് ഉയർന്നുയർന്ന് അയാൾ ബെഡ്-നൂറിൽ നവാബ് ആയി. 1179 -ൽ ചിത്രദുർഗ കീഴടക്കിയ ശേഷം ഹൈദർ അവിടം മുഹമ്മദ് അയാസ് ഖാന്റെ സേനയ്ക്ക് കീഴിലാണ് നിലനിർത്തിയത്. [20] ചരിത്രകാരനായ മാർക് വിൽക്‌സിന്റെ അഭിപ്രായപ്രകാരം തന്നേക്കാൾ ബുദ്ധികൂർമ്മത മുഹമ്മദ് അയാസ് ഖാന് ഉണ്ട് എന്ന് ആദ്യം മുതൽ തന്നെ ഹൈദർ കരുതിയിരുന്നതുകൊണ്ട് ടിപ്പുവിന് അയാസ് ഖാനോട് അസൂയയും എതിർപ്പും ആയിരുന്നു. 1782 -ൽ ടിപ്പു അധികാരമേറ്റശേഷം അയാസ് ഖാൻ ബ്രിട്ടിഷ് പക്ഷത്തേക്ക് കൂടുമാറുകയും ശേഷജീവിതകാലം ബോംബെയിൽ ചെലവഴിക്കുകയും ചെയ്തു.[21]
1784 -1789 യുദ്ധങ്ങളുടെ ഇടയ്ക്കുള്ള മൈസൂർ ഭരണം
[തിരുത്തുക]പുതിയ ഭൂനികുതിനയങ്ങൾക്കെതിരെ തദ്ദേശീയരായ മാപ്പിളമാരിൽ നിന്നുപോലും എതിർപ്പുണ്ടായി. നിരവധി മൈസൂർ-വിരുദ്ധ പോരാട്ടങ്ങളാണ് മൈസൂർ രാജ്യം ഭരിച്ചിരുന്ന മലബാറിൽ രണ്ടാം ആംഗ്ലോ-മൈസൂർ യുദ്ധത്തിനു ശേഷം ഉണ്ടായത്. ഭൂനികുതി പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ ടിപ്പു അർഷദ് ബെഗ് ഖാനെ മലബാറിലെ സിവിൽ ഗവർണറായി നിയമിച്ചു. വേഗം തന്നെ സേവനത്തിൽ നിന്നും വിരമിച്ച ഖാൻ ടിപ്പുവിനോട് സ്വയം തന്നെ നാടുകൾ സന്ദർശിക്കാൻ ഉപദേശിക്കുകയാണ് ഉണ്ടായത്. താമസിയാതെ മലബാറിൽ ഒരു ഔദ്യോഗിക സന്ദർശനം നടത്തിയ ടിപ്പു റസിഡണ്ടായ ഗ്രിബ്ളിനോട് ബേപ്പൂരിനടുത്ത് ഒരു പുതിയ നഗരം ഉണ്ടാക്കുന്നതിനെക്കുറിച്ച് ചർച്ചചെയ്തു.[19]
ഫ്രഞ്ചുകാരുമായി സഖ്യത്തിലിരുന്ന ഇരുവഴിനാടിന്റെ ഭരണകർത്താവായ കുറുങ്ങോത്തു നായരെ വധിച്ച് ടിപ്പു 1787 -ൽ ഇരുവഴിനാട് പിടിച്ചു.[19] ഇതിനു ശേഷം ഫ്രഞ്ചുകാർ തുടർച്ചയായി ആയുധങ്ങൾ നൽകിക്കൊണ്ട് മൈസൂരുമായി ഉറ്റസൗഹൃദത്തിലായി. ഇതിനിടയിൽ അറക്കൽ ബീവി ഇംഗ്ലീഷുകാരുമായി സഖ്യത്തിലാവുകയും മൈസൂർ രാജ്യം കോലത്തിരിയുമായി സഖ്യത്തിലാവുകയും ചെയ്തു. ഇംഗ്ലീഷുകാരിൽ നിന്നും കോലത്തിരി രണ്ടത്തറയും ധർമ്മടവും പിടിച്ചെടുക്കുകയും ചെയ്തു. പക്ഷേ പിന്നീട് 1789 -ൽ കമ്പനി ധർമ്മടം തിരിച്ചുപിടിച്ചു. 1788 -ൽ സാമൂതിരിമാർക്കിടയിലെ ഒരു വിമതനായ രവിവർമ്മ തന്റെ നായർ പടയുമായി തന്റെ ഭരണാധികാരം അവകാശപ്പെട്ട് കോഴിക്കോട്ടെക്ക് പടനയിച്ചു. അയാളെ ആശ്വസിപ്പിക്കാനായി നികുതിരഹിതമായ വലിയ ഒരു പ്രദേശം തന്നെ ടിപ്പു നൽകിയിരുന്നെകിലും ആ പ്രദേശത്തിന്റെ അവകാശം ഏറ്റെടുത്ത് രവിവർമ്മ മൈസൂരിനെതിരെ ലഹള തുടർന്നു. പക്ഷേ എം. ലല്ലിയുടെയും മിർ അസർ അലി ഖാന്റെയും നേതൃത്വത്തിൽ തങ്ങളേക്കാൾ ശക്തരായിരുന്ന മൈസൂർ പടയോട് രവിവർമ്മയുടെ സേനയ്ക് അടിയറവ് പറയേണ്ടി വന്നു.[19] എന്നാൽ ഈ പടയുടെ സമയത്ത് തന്റെ സഹായത്തോടെ 30000 -ഓളം ബ്രാഹ്മണർക്ക് നാടുവിട്ട് തിരുവിതാംകൂരിൽ അഭയം പ്രാപിക്കാനുള്ള അവസരം ഉണ്ടാക്കിക്കൊടുക്കാൻ രവിവർമ്മയ്ക്ക് കഴിഞ്ഞു. [22] 1789 -ൽ തന്റെ 60000 അംഗങ്ങളുള്ള സേനയുമായി കോഴിക്കോട്ടെത്തിയ ടിപ്പു കോട്ട തകർത്ത് തരിപ്പണമാക്കി. ഈ സംഭവം കോഴിക്കോടിന്റെ പതനം(1789) എന്ന് അറിയപ്പെടുന്നു. ടിപ്പുവിന്റെ കീഴിലുള്ള മൈസൂർ രാജ്യം നേരത്തെ തന്നെ കോയമ്പത്തൂരിലേക്ക് കൊണ്ടുപോയിരുന്ന, പരപ്പനാട് ഭരിച്ചിരുന്ന നിലമ്പൂരിലെ ഒരു പ്രധാനിയുമായിരുന്ന തൃച്ചിറ തിരുപ്പാടിനെയും മറ്റു പല കുലീന-ഹിന്ദുക്കളെയും 1788 ആഗസ്റ്റ് മാസത്തിൽ നിർബന്ധിതമായി ഇസ്ലാമിലേക്ക് മതം മാറ്റുകയുണ്ടായി.[23] മൈസൂരുകാർ ഏർപ്പെടുത്തിയിരുന്ന ഭാരിച്ച കാർഷികനികുതിക്കെതിരെ ഒരു നാട്ടുമുസൽമാനായ മഞ്ചേരി ഹസ്സൻ നടത്തിയ ഒരു നാട്ടുവിപ്ലവം പരാജയപ്പെടുകയുണ്ടായി. അവർ ഒരു നാട്ടുനായർ രാജാവായ മഞ്ചേരി തമ്പുരാനെ കൊലപ്പെടുത്തുകയും അർഷാദ് ബെഗ് ഖാനെ തടവിലാക്കുകയും ചെയ്തു. എന്നാൽ ഈ കലാപം പെട്ടെന്നുതന്നെ അടിച്ചമർത്തുകയും ഹസ്സനെയും കൂട്ടാളികളെയും പിടികൂടി ശ്രീരംഗപട്ടണത്തേക്ക് കൊണ്ടുപോകുകയും ടിപ്പുവിന്റെ മരണം വരെ അവിടെ തടവിലിടുകയും ചെയ്തു.[24]
ചിറക്കൽ, പരപ്പനാട്, കോഴിക്കോട് മുതലായ നാട്ടുരാജ്യങ്ങളിലെ രാജകുടുംബങ്ങളിലെ മിക്ക സ്ത്രീകളും പല പുരുഷന്മാരും അതുപോലെ പുന്നത്തൂർ, നിലമ്പൂർ, കവളപ്പാറ, ആഴ്‌വാഞ്ചേരി തുടങ്ങിയ പ്രമാണി കുടുംബങ്ങളിലെ പ്രധാനിമാരും ടിപ്പുവിന്റെ ഭരണകാലത്ത് താൽക്കാലികമായി തിരുവിതാംകൂറിന്റെ പലഭാഗങ്ങളിലും രാഷ്ട്രീയഅഭയം തേടുകയുണ്ടായി. ടിപ്പുവിന്റെ വീഴ്ച്ചയ്ക്കു ശേഷവും പലരും അവിടെത്തന്നെ തുടരുകയും ചെയ്തു.
ടിപ്പു സുൽത്താന്റെ തിരുവിതാംകൂർ ആക്രമണം (1789-1790)നെടുംകോട്ട യുദ്ധവും മൂന്നാം ആംഗ്ലോ-മൈസൂർ യുദ്ധവും കാണുക
[തിരുത്തുക]മലബാറിലെ അധിനിവേശം ഉറപ്പിക്കുന്നതോടൊപ്പം തിരുവിതാംകൂറും കീഴ്‌പ്പെടുത്തിയാൽ തുറമുഖങ്ങളുടെ നിയന്ത്രണത്തോടൊപ്പം യുദ്ധങ്ങളിൽ മേൽക്കൈ നേടാനും കഴിയുമെന്ന് ടിപ്പുവിന് മനസ്സിലായി. മൈസൂർ സുൽത്താന്മാരുടെ എക്കാലത്തെയും സ്വപ്നമായിരുന്നു തിരുവിതാംകൂറിനെ കൈക്കലാക്കൽ. 1767 -ൽ തിരുവിതാംകൂറിനെ തോൽപ്പിക്കാനുള്ള ഹൈദറിന്റെ ശ്രമം പരാജയപ്പെട്ടിരുന്നു. രണ്ടാം ആംഗ്ലോ-മൈസൂർ യുദ്ധത്തിനു ശേഷം ടിപ്പുവിന്റെ പ്രധാന ലക്ഷ്യമായിരുന്നു തിരുവിതാംകൂർ. 1788 -ൽ പരോക്ഷമായി തിരുവിതാംകൂർ പിടിച്ചെടുക്കാനുള്ള ശ്രമങ്ങളെല്ലാം പരാജപ്പെട്ടതുകൂടാതെ തിരുവിതാംകൂറിനോടുള്ള ഏത് ആക്രമണവും തങ്ങളോടുള്ള യുദ്ധപ്രഖ്യാപനമായി കരുതുമെന്ന് അന്നത്തെ മദ്രാസ് പ്രസിഡണ്ടായിരുന്ന ആർചിബാൾഡ് കാംബൽ ടിപ്പുവിനു മുന്നറിയിപ്പു നൽകുകയും ചെയ്തിരുന്നു.[25] മലബാറിലെ പല രാജാക്കന്മാരും, പ്രത്യേകമായി കണ്ണൂരിലെ ഭരണാധികാരി, ടിപ്പുവിനെ തങ്ങളുടെ നാട്ടിലേക്ക് ക്ഷണിച്ചിരുന്നു, ക്ഷണം കിട്ടിയ ഉടൻ തന്നെ ടിപ്പു അവിടങ്ങളിൽ എത്തുകയും ചെയ്തിരുന്നു. തന്ത്രപരമായി കൊച്ചി രാജാവിന്റെ സഹായത്തോടെ തിരുവിതാംകൂർ കയ്യേറാനായിരുന്നു ടിപ്പുവിന്റെ പദ്ധതി, എന്നാൽ അതു നിരസിച്ച കൊച്ചിരാജാവ് തിരുവിതാംകൂറുമായി സഖ്യമുണ്ടാക്കുകയാണ് ചെയ്തത്.[16] മൈസൂർ മലബാർ കീഴടക്കുന്നതും കൊച്ചിയുമായി സഖ്യത്തിൽ എത്തുകയും ചെയ്യുന്നത് ശ്രദ്ധാപൂർവ്വം വീക്ഷിച്ച തിരുവിതാംകൂർ ഡച്ചുകാരുടെ കൈയ്യിൽ നിന്നും കൊടുങ്ങല്ലൂരിലെയും പള്ളിപ്പുറത്തെയും കോട്ടകൾ വാങ്ങി. കൊച്ചിയുടേതെന്ന് പറഞ്ഞ് മൈസൂർ അവകാശപ്പെട്ടിരുന്ന സ്ഥലത്തുകൂടി നെടുംങ്കോട്ടയുടെ വ്യാപ്തി വർദ്ധിപ്പിക്കുക വഴി തിരുവിതാംകൂറിന് മൈസൂരുമായി ഉണ്ടായിരുന്ന ബന്ധം ഒന്നുകൂടി വഷളായി. കർണാടകയിലെ നവാബുവഴി കമ്പനിയുമായി ബന്ധമുണ്ടാാക്കിയ തിരുവിതാംകൂർ, നെടുംകോട്ടയിൽ ടിപ്പുവിന്റെ ആക്രമണമുണ്ടായാൽ കമ്പനി തിരിച്ചടിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.
1789 -ൽ ഒരു കലാപം അമർച്ച ചെയ്യാൻ ടിപ്പു മലബാറിലേക്ക് സേനയെ അയച്ചപ്പോൾ ധാരാളം ആൾക്കാർ കൊച്ചിയിലും തിരുവിതാംകൂറിലും അഭയം തേടുകയുണ്ടായി.[26] പുറത്തുനിന്നുമുള്ള ആക്രമണങ്ങളെ പ്രതിരോധിക്കാൻ ധർമ്മരാജ നെടുംങ്കോട്ടയിൽ ഉണ്ടാക്കിയ പ്രതിരോധം തകർക്കാനായി ടിപ്പു 1789 -ന്റെ അവസാനം കോയമ്പത്തൂരിൽ തന്റെ സേനയുടെ പടയൊരുക്കം നടത്തിയിരുന്നു. ഈ ഒരുക്കങ്ങൾ വീക്ഷിച്ച കോൺവാലിസ് തിരുവിതാംകൂറിനെതിയുള്ള ഏത് ആക്രമണവും ഒരു യുദ്ധപ്രഖ്യാപനമായിത്തന്നെ കരുതി കനത്ത തിരിച്ചടി നൽകിക്കൊള്ളണമെന്ന് കാംബെലിന്റെ പിൻഗാമിയായ ജോൺ ഹോളണ്ടിനു നിർദ്ദേശം നൽകി. ജോൺ ഹോളണ്ട് കാംബെല്ലിനോളം പരിചയമുള്ളയാളല്ല എന്നും അമേരിക്കൻ സ്വാതന്ത്ര്യസമരത്തിൽ ഒരുമിച്ചുണ്ടായിരുന്ന കാംബെല്ലും കോൺവാലിസും തമ്മിൽ അത്രനല്ല ബന്ധമല്ല നിലവിലുള്ളത് എന്നും അറിയാമായിരുന്ന ടിപ്പു ആക്രമിക്കാൻ ഇത് മികച്ച അവസരമാണെന്നു കരുതി.[19] 1789 ഡിസംബർ 28, 29 തിയതികളിൽ ടിപ്പു നെടുംകോട്ടയെ വടക്കുഭാഗത്തു നിന്ന് ആക്രമിക്കുക വഴി നെടുംകോട്ട യുദ്ധത്തിനു (തിരുവിതാംകൂർ-മൈസൂർ യുദ്ധം) തുടക്കമായി. ഈ യുദ്ധമായിരുന്നു മൂന്നാം ആംഗ്ലോ-മൈസൂർ യുദ്ധത്തിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിച്ചത്.[25] പതിനായിരക്കണക്കിനുള്ള സൈനികരിൽ നിന്നും ഏതാണ്ട് 14000 പേരും 500 നാട്ടു മുസ്ലീങ്ങളും നെടുംകോട്ടയിലേക്ക് തിരിച്ചു.
ഡിസംബർ 29 ആയപ്പോഴേക്കും നെടുംകോട്ടയുടെ വലിയൊരു ഭാഗം മൈസൂർ സേനയുടെ കയ്യിലായിരുന്നു. 16 അടി വീതിയും 20 അടി ആഴവുമുള്ള ഒരു കിടങ്ങുമാത്രമായിരുന്നു മൈസൂർ സേനയേയും തിരുവിതാകൂറിനേയും തമ്മിൽ വേർതിരിച്ചിരുന്നത്. കിടങ്ങിന്റെ ഒരു വശത്തു ടിപ്പുവും സേനയും നിലയുറപ്പിച്ചപ്പോൾ മറുവശത്ത് തിരുവിതാംകൂർ സേനയും നാട്ടുപടയാളികളും ഒത്തുചേർന്നു. തുടരെയുള്ള വെടിവയ്പ്പുകാരണം കിടങ്ങ് നികത്താനാവാതെ വന്നപ്പോൾ ടിപ്പു തന്റെ പടയ്ക്ക് തീരെച്ചെറിയ ഒരു വഴിയിലൂടെ മുന്നോട്ടു പോവാൻ നിർദ്ദേശം നൽകി. വൈക്കം പദ്മനാഭപിള്ളയുടെ നന്ദ്യത്ത് കളരിയിൽ നിന്നുമുള്ള രണ്ടു ഡസൻ നായർപടയാളികൾ ഈ സമയത്ത് മുന്നോട്ടുവന്ന ടിപ്പുവിന്റെ പടയെ പാതിവഴിയിൽ വച്ച് ആക്രമിച്ചു. നേർക്കുനേരെയുള്ള ഈ അപ്രതീക്ഷിത ആക്രമണത്തിലും വെടിവയ്പ്പിലും കുറെ മൈസൂർ പടയാളികളും അവരുടെ സേനാനായകനും കൊല്ലപ്പെട്ടു. ബഹളത്തിൽ തിരിഞ്ഞോടിയ പടയിലുണ്ടായിരുന്ന നിരവധി പേർ കിടങ്ങിൽ വീണും കൊല്ലപ്പെട്ടു. തിരുവിതാംകൂർ പട്ടാളത്തിലെ ഒരു വിഭാഗം, മുന്നോട്ടുകടന്ന ടിപ്പുവിന്റെ പടയാളികൾക്ക് ബലമേകാനായി വന്ന മൈസൂർപടയെ കടന്നുപോവാൻ അനുവദിക്കാതെ തടയുകയും ചെയ്തു. 2000 -ഓളം മൈസൂർ ഭടന്മാർ ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടു, അതുകൂടാതെ നിരവധി ആൾക്കാർക്കു പരിക്കുപറ്റുകയും ചെയ്തു. അഞ്ചു യൂറോപ്യന്മാരും ഒരു മറാത്തക്കാരനുമടക്കം ടിപ്പുവിന്റെ പടയിലെ നിരവധി മുതിർന്ന ഉദ്യോഗസ്ഥരെ തിരുവിതാംകൂർ സേന തടവിലാക്കുകയും ചെയ്തു.
താരതമ്യേന ചെറിയ ഒരു കൂട്ടം പട്ടാളക്കരോട് തോറ്റതിന്റെ അമ്പരപ്പ് മാറി ഏതാനും മാസങ്ങൾക്കുശേഷം ടിപ്പു തന്റെ സൈന്യത്തെയും കൊണ്ടു വന്ന് നെടുംകോട്ട പിടിച്ചെടുക്കുകതന്നെ ചെയ്തു. ടിപ്പു സൈന്യത്തെ പുനർവിന്യസിക്കുന്ന നേരത്ത് സൈന്യത്തെ ശക്തിപ്പെടുത്തുന്നതിനു പകരം കോൺവാലിസിനെ ഞെട്ടിച്ചുകൊണ്ട് ഗവർണ്ണർ ഹോളണ്ട് ടിപ്പുവുമായി സന്ധിസംഭാഷണം ആരംഭിച്ചു. അദ്ദേഹം മദ്രാസിൽച്ചെന്ന് സേനയുടെ നിയന്ത്രണം ഏറ്റെടുക്കാൻ തീരുമാനിച്ചപ്പോഴേക്കും ഹോളണ്ടിനു പകരക്കാരനായി ജനറൽ വില്ല്യം മെഡോസ് എത്താറായതിന്റെ വിവരം ലഭിച്ചു. ഹോളണ്ടിനെ ബലം പിടിച്ച് മാറ്റിയ മെഡോസ് മൈസൂരിനെതിരെയുള്ള ആക്രമണങ്ങൾക്ക് പദ്ധതി തയ്യാറാക്കി. മൈസൂർ സേന നെടുങ്കോട്ട പിടിച്ചപ്പോൾ തന്ത്രപരമായി തിരുവിതാംകൂർസേന പിന്മാറുകയും ആലുവയുടെ നിയന്ത്രണം മൈസൂറിന് കിട്ടുകയും ചെയ്തു. ഒരു ആക്രമണത്തെ തടുക്കാൻ മാത്രം തിരുവിതാംകൂറിൽ ആൾബലമില്ലാതിരുന്ന ബ്രിട്ടിഷ് സേന ആയക്കോട്ടയിലേക്ക് പിന്മാറി. പിന്നീട് മൈസൂർ കൊടുങ്ങല്ലൂർ കോട്ടയും ആയക്കോട്ടയും പിടിച്ചെടുത്തു. മൺസൂൺ എത്തിയതുകൊണ്ടും ബ്രിട്ടീഷുകാർ മൈസൂരിൽ ആക്രമണം തുടങ്ങിയതിനാലും കൂടുതൽ തെക്കോട്ടു പോകാതെ ടിപ്പു മൈസൂർക്ക് തിരികെപ്പോകയാണ് ചെയ്തത്.[16]
പിന്നീട് തിരുവിതാംകൂറിലെ നായന്മാർ നെടുംകോട്ടയുടെ കിടങ്ങിൽ നിന്നും ടിപ്പുവിന്റെ വാളും പല്ലക്കും കഠാരയും മോതിരവും ഉൾപ്പെടെ പല സാധനങ്ങളും കണ്ടെടുത്ത് തിരുവിതാംകൂർ രാജാവിനു കാഴ്ച്ച വച്ചു. ആവശ്യപ്പെട്ടതിനാൽ അവയിൽ ചിലത് പിന്നീട് കർണാടക നവാബിനു കൈമാറുകയും ചെയ്തു.
1790 -ൽ വമ്പിച്ച സൈന്യവുമായി തിരികെയെത്തിയ ടിപ്പു നെടുംകോട്ട തകർത്ത് മുന്നേറി. കൂനൂർക്കോട്ടയുടെ മതിൽ തകർത്ത് സേന പിന്നെയും മുന്നോട്ടുപോയി. കിലോമീറ്ററുകളോളം കിടങ്ങുകൾ നികത്തി തന്റെ സേനയ്ക്ക് മുന്നോട്ടുപോകാനായി വഴിയുണ്ടാക്കി. പോകുന്നവഴിയിൽ അമ്പലങ്ങളും പള്ളികളും തകർത്ത് നാട്ടുകാർക്ക് വലിയ ദ്രോഹങ്ങളും ചെയ്തുകൊണ്ടാണ് ടിപ്പു പടനയിച്ചത്. ഒടുവിൽ ആലുവയിൽ പെരിയാറിന്റെ തീരത്ത് ടിപ്പുവിന്റെ പട്ടാളം ക്യാമ്പു ചെയ്തു. ഈ സമയം വൈക്കം പദ്മനാഭ പിള്ളയുടെയും കുഞ്ഞായിക്കുട്ടിപ്പിള്ളയുടെയും നേതൃത്വത്തിൽ ഒരു ചെറു സംഘം ആൾക്കാർ പെരിയാറിന്റെ മുകൾഭാഗത്തുള്ള ഭൂതത്താൻകെട്ട് ഡാമിന്റെ ഭിത്തിയിൽ വിള്ളലുണ്ടാക്കുന്നതിൽ വിജയിച്ചു. തുടർന്നു പെരിയാറിലൂടെ ഉണ്ടായ ശക്തമായ വെള്ളപ്പൊക്കത്തിൽ ടിപ്പുവിന്റെ പടയുടെ വെടിമരുന്നും ആയുധങ്ങളും നനഞ്ഞ് ഉപയോഗശൂന്യമായി. ടിപ്പു മടങ്ങാൻ നിർബന്ധിതനായി. ബ്രിട്ടീഷ് പട ഈ സമയം ശ്രീരംഗപട്ടണം ആക്രമിക്കാൻ പദ്ധതിയിടുന്നുണ്ടെന്ന വാർത്ത വന്നത് മൈസൂർ സേനയുടെ മടക്കം വേഗത്തിലാക്കി.
ബ്രിട്ടീഷുകാർ മലബാർ കൈക്കലാക്കുന്നു
[തിരുത്തുക]1790- ന്റെ ഒടുവിൽ ബ്രിട്ടീഷുകാർ മലബാർ തീരത്തിന്റെ നിയന്ത്രണം കൈക്കലാക്കി. കേണൽ ഹാർട്‌ലിയുടെ നേതൃത്വത്തിലുള്ള ഒരു സേന ഡിസംബറിൽ നടന്ന കോഴിക്കോടു യുദ്ധത്തിലും റോബർട്ട് അബർകോമ്പിയുടെ സേന ഏതാനും ദിവസത്തിനു ശേഷം കണ്ണുരിൽ നടന്ന യുദ്ധത്തിലും മൈസൂർ സൈന്യത്തെ തുരത്തി.[27] 1790 -ൽ തിരുവിതാംകൂർ സൈന്യം ആലുവാപ്പുഴയുടെ തീരത്തുവച്ചു നടന്ന യുദ്ധത്തിൽ മൈസൂർ സേനയെ പരാജയപ്പെടുത്തി.
കോഴിക്കോട്ടു യുദ്ധം(1790)
[തിരുത്തുക]1790 ഡിസംബർ 7 നും 12 നും ഇടയിൽ തിരൂരങ്ങാടിയിൽ വച്ചാണ് കോഴിക്കോടു യുദ്ധം നടന്നത്. ലെഫ്റ്റ് കേണൽ ജയിംസ് ഹാർട്‌ലിയുടെ നേതൃത്വത്തിൽ 1500 പേർ അടങ്ങിയ മൂന്നു റജിമെന്റ് കമ്പനി സൈന്യം 9000 പേർ അടങ്ങിയ മൈസൂർ സൈന്യത്തെ വ്യക്തമായി തോൽപ്പിക്കുകയും ആയിരക്കണക്കിന് ആൾക്കാരെ കൊല്ലുകയും കമാണ്ടർ ഹുസൈൻ അലി ഉൾപ്പെടെ വളരെയധികം ആൾക്കാരെ തടവുകാരായി പിടിക്കുകയും ചെയ്തു.[28]
കണ്ണൂർ പിടിച്ചെടുക്കൽ
[തിരുത്തുക]മൈസൂരിന്റെയും ആലി രാജയുടെയും കൈയ്യിലായിരുന്ന കണ്ണൂർ ജനറൽ റോബർട്ട് അബെർ ക്രോംബിയുടെ നേതൃത്വത്തിൽ കമ്പനിയുടെ സൈന്യം 1790 ഡിസംബർ 14 -ന് ആക്രമിച്ചു. കണ്ണൂർ കോട്ട പിടിച്ചതോടെ മൈസൂർ കീഴടങ്ങി. ഏതാനും ദിവസങ്ങൾക്കു മുൻപ് മറ്റൊരു സേന കോഴിക്കോടും പിടിച്ചതോടെ മലബാർ തീരത്തിന്റെ മുഴുവൻ നിയന്ത്രണവും കമ്പനിയുടെ കയ്യിലായി.
മൈസൂർ ഭരണത്തിന്റെ അന്ത്യം
[തിരുത്തുക]1792 -ൽ ഒപ്പുവച്ച ശ്രീരംഗപട്ടണം ഉടമ്പടിയോടെ മലബാർ മുഴവൻ തന്നെ കമ്പനിയുടെ കയ്യിലായി. ഈ ഉടമ്പടി പ്രകാരം മൈസൂരിന് വളരെയധികം പ്രദേശങ്ങൾ നഷ്ടമായി. അവയിൽ മിക്കവയും മറാട്ടയുടെയും ഹൈദരാബാദ് നിസാമിന്റെയും മദ്രാസ് സംസ്ഥാനത്തിന്റെയും കൈയ്യിലായി. മലബാർ ജില്ല, സേലം ജില്ല, ബെല്ലാരി ജില്ല, അനന്തപൂർ ജില്ല എന്നിവ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായി .[29]
മലബാറിൽ ഉണ്ടായ മാറ്റങ്ങൾ
[തിരുത്തുക]കൊച്ചി രാജ്യത്തും തിരുവിതാംകൂറിലും ഉണ്ടായ മാറ്റങ്ങൾ പോലെ മൈസൂർ സുൽത്താന്മാർ മലബാറിൽ നിലനിന്നിരുന്ന പുരാതന ജന്മിസമ്പ്രദായം മാറ്റിയെടുത്തു. മലബാറിലെ നായർ ജന്മിമാർക്കെതിരെ കർശനനടപടികൾ എടുത്ത ടിപ്പു ഒരു കേന്ദ്രീകൃത ഭരണസംവിധാനം ഉണ്ടാക്കി. കച്ചവടക്കാരായിരുന്ന നാട്ടു മുസ്ലീം ജനവിഭാഗത്തിന് ഇതുകൊണ്ട് കാര്യമായ ഗുണമൊന്നും കിട്ടിയില്ല. മൈസൂരിന്റെ മലബാറിലേക്കുള്ള കടന്നുകയറ്റം കൊണ്ട് ഉണ്ടായ പ്രധാന വ്യത്യാസങ്ങൾ ഇവയാണ്.
- നാട്ടിലെ നായർ പ്രമാണിമാരുടെയും ജന്മികളുടെയും തിരുവിതാംകൂറിലേക്കുള്ള പലായനം കാരണം മലബാറിലെ ഭൂമിയുടെ ഉടമസ്ഥാവകാശം പൂർണ്ണമായും മാറ്റിമറിക്കപ്പെട്ടു. എന്നാൽ വരുമാനത്തിനായി ടിപ്പു ഉണ്ടാക്കിയ "ജമബന്ദി" രീതിപ്രകാരം കർഷകരിൽ നിന്നും നികുതികൾ നേരേതന്നെ പിരിച്ചെടുത്തു.
- ഭൂമി മുഴുവൻ വീണ്ടും സർവ്വേ നടത്തി വർഗ്ഗീകരിച്ചു. ഭൂമിയുടെ പ്രകൃതിയും വിളയുടെ സ്വഭാവവും അനുസരിച്ചാണ് നികുതികൾ നിർണ്ണയിച്ചിരുന്നത്. ചിലയിനം വിളകൾക്ക് നികുതിനിരക്ക് കുറച്ചു.
- കുരുമുളക്, തേങ്ങ, പുകയില, ചന്ദനം, തേക്ക് മുതലായവയ്ക്ക് ടിപ്പു കുത്തകരീതി നടപ്പിലാക്കി. സാമൂതിരിമാർ പിന്തുടർന്നുവന്ന രീതിപ്രകാരം മുസ്ലീം കച്ചവടക്കാർക്ക് മുകളിൽ പറഞ്ഞ കാർഷികവിഭവങ്ങൾ കച്ചവടം ചെയ്യാൻ പൂർണ്ണസ്വാതന്ത്ര്യമുണ്ടായിരുന്നു. അങ്ങനെ അഭിവൃദ്ധി പ്രാപിച്ച കോഴിക്കോട് അങ്ങാടി അതീവ പ്രശസ്തവുമായിരുന്നു. ഇതിൽ നിന്നും പാടേ വ്യത്യസ്തമായിരുന്നു ടിപ്പു കൊണ്ടുവന്ന കുത്തകനിയമം. ഈ നിയമം വന്നതോടെ മുസ്ലീം കച്ചവടക്കാർക്ക് കൃഷിയിലേക്ക് തിരിയുകയല്ലാതെ വേറെ മാർഗ്ഗമൊന്നുമുണ്ടായിരുന്നില്ല.
- സൈനികാവശ്യങ്ങൾക്കായി ടിപ്പു വികസിപ്പിച്ച റോഡുകൾ കച്ചവടത്തിന്റെ വികസനത്തിന് ഗുണപ്രദമായി.
വംശീയ ശുദ്ധീകരണം
[തിരുത്തുക]ടിപ്പുവിന്റെ മരണശേഷം ഇംഗ്ലീഷുകാർ ഏർപ്പാടാക്കിയ അന്വേഷണകമ്മീഷൻ റിപ്പോർട്ട് പ്രകാരം, ടിപ്പുവിന്റെ ഭരണകാലത്ത് പതിനായിരക്കണക്കിന് നായന്മാർക്കും 30000 -ത്തോളം ബ്രാഹ്മണർക്കും ക്രിസ്ത്യാനികൾക്കും അവരുടെ സമ്പത്ത് മുഴുവൻ ഉപേക്ഷിച്ച് മലബാറിൽ നിന്നും തിരുവിതാംകൂറിലേക്ക് നാടുവിടേണ്ടിവന്നതായി കണ്ടെത്തി. എത്രയോ ഹിന്ദുക്കളെ നിർബന്ധമായി ഇസ്ലാമിലേക്ക് മതപരിവർത്തനം നടത്തിയതിന് തെളിവുണ്ടെന്ന് ചരിത്രകാരനായ എം.ഗംഗാധരൻ പറയുന്നു. ബഹുഭൂരിപക്ഷം വരുന്ന തീയർ സമുദായക്കാർ തലശേരിയിലേക്കും മാഹിയിലേക്കും രക്ഷപ്പെട്ടു. ഈ സംഭവത്തിൽ മൈസൂർ സൈന്യം കടത്തനാട് കയ്യേറിയപ്പോൾ ആഴ്ചകളായി ആവശ്യത്തിനു ആയുധങ്ങളോ ഭക്ഷണമോ ഇല്ലാതെ ചെറുത്തുനിൽക്കുകയായിരുന്ന നായർ പടയാളികളെ നിർബന്ധപൂർവ്വം ഇസ്ലാമിലേക്ക് മതംമാറ്റിയതായി പറയുന്നുണ്ട്.[30]
ഉയർന്നതും താഴ്ന്നതുമായ ജാതിയിൽപ്പെട്ട ഹിന്ദുക്കളും നാട്ടുകാരായ ക്രിസ്ത്യാനികളും മൈസൂർ ഭരണത്തിൽ ബുദ്ധിമുട്ടനുഭവിച്ചു. നാലിലൊന്നോളം നായർ ജനതയെ ഇല്ലായ്മ ചെയ്തുതുകൂടാതെ വളരെയധികം പേർ നിർബന്ധിത മതംമാറ്റത്തിനു വിധേയമാക്കപ്പെട്ടു. നമ്പൂതിരി ബ്രാഹ്മണരും വളരെയധികം ബുദ്ധിമുട്ടനുഭവിച്ചു. ചില കണക്കുകൾ പ്രകാരം മലബാറിലുണ്ടായിരുന്ന പകുതിയോളം ഹിന്ദുക്കൾ തലശ്ശേരിയിലെ കാടുകളിലേക്കോ തിരുവിതാംകൂറിലേക്കോ നാടുവിട്ടിട്ടുണ്ട്. കടന്നുവരുന്ന് മൈസൂർ സേനയെ തടയാൻ കരുത്തില്ലാത്ത ഹിന്ദുരാജാക്കന്മാരും പ്രമാണിമാരും ജന്മിമാരുമെല്ലാം ഇതിൽപ്പെടുന്നു. ചിറക്കൽ, പരപ്പനാട്, ബാലുശ്ശേരി, കുറുബ്രനാട്, കടത്തനാട്, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലെ രാജകുടുംബങ്ങളെല്ലാം തിരുവിതാംകൂറിലേക്ക് നാടുവിട്ടു. നാട്ടുപ്രമാണിമാരായ പുന്നത്തൂർ, കവളപ്പാറ, ആഴ്വാഞ്ചേരി തമ്പ്രാക്കൾ എന്നിവരെല്ലാം തിരുവിതാംകൂറിലേക്ക് പോയവരിൽപ്പെടും. ടിപ്പുവിന്റെ പട ആലുവയിൽ എത്തിയപ്പോഴേക്കും കൊച്ചിരാജകുടുംബം പോലും വൈക്കം ക്ഷേത്രത്തിനു സമീപത്തുള്ള വൈക്കം കൊട്ടാരത്തിലേക്കു മാറിയിരുന്നു. മുൻ ദുരന്താനുഭവങ്ങളുടെ ഓർമ്മ നിലക്കുന്നതിനാൽ ടിപ്പുവിന്റെ ഭരണം അവസാനിച്ചിട്ടും മലബാറിൽ നിന്നും തിരുവിതാംകൂറിലേക്കുപോയ പല രാജകുടുംബങ്ങളും തിരിച്ചുവരാതെ അവിടെത്തന്നെ തുടരാനാണ് തീരുമാനിച്ചത്. നീരാഴി കോവിലകം, ഗ്രാമത്തിൽ കൊട്ടാരം, പാലിയേക്കര, നെടുമ്പറമ്പ്, ചേമ്പ്ര മഠം, അനന്തപുരം കൊട്ടാരം, എഴിമറ്റൂർ കൊട്ടാരം, ആറന്മുള കൊട്ടാരം, വാരണത്തു കോവിലകം, മാവേലിക്കര, എണ്ണക്കാട്, മുറിക്കോയിക്കൽ കൊട്ടാരം മാരിയപ്പള്ളി,കരവട്ടിടം കൊട്ടാരം കല്ലറ, വൈക്കം, കൈപ്പുഴ അമന്തുർ കോവിലകം, മറ്റത്തിൽ കോവിലകം തൊടുപുഴ, കൊരട്ടി സ്വരൂപം, കരിപ്പുഴ കോവിലകം, ലക്ഷ്മീപുരം കൊട്ടാരം, കോട്ടപ്പുറം എന്നിവർ തിരുവിതാംകൂറിൽ നിന്നും തിരികെ വരാതെ അവിടെത്തന്നെ തുടർന്നവരിൽ പ്രമുഖ കുടുംബങ്ങളാണ്.
ധർമ്മശാസ്ത്രം കൃത്യമായി അനുസരിച്ച് മലബാറിൽ നിന്നും നാടുവിട്ടുവന്ന ഹിന്ദുക്കൾക്ക് അഭയം നൽകിയതിനാലാണ് അന്നത്തെ തിരുവിതാംകൂർ രാജാവായ കാർത്തിക തിരുനാൾ രാമവർമ്മയെ ധർമ്മരാജാവ് എന്ന് വിളിക്കുന്നത്. ടിപ്പുവിന്റെ കേരളത്തിലേക്കുള്ള ആക്രമണം പിടിച്ചുനിർത്തിയതിന്റെ ഖ്യാതിയും ധർമ്മരാജാവിനുള്ളതാണ്.
മലബാറിലെങ്ങും സ്ഥലങ്ങളുടെ പേരുകൾ ടിപ്പു ഇസ്ലാമികമാക്കിമാറ്റി. മംഗലപുരം ജലാലാബാദ് ആക്കി മാറ്റി. കൂടാതെ കണ്ണൂർ(കണ്വപുരം) കുസനബാദ് എന്നും, ബേപ്പൂർ(വായ്പ്പുര) സുൽത്താൻപട്ടണം അല്ലെങ്കിൽ ഫാറൂക്കി എന്നും കോഴിക്കോടിനെ ഇസ്ലാമാബാദ് എന്നും പുനർനാമകരണം ചെയ്തു. ടിപ്പുവിന്റെ മരണശേഷമേ നാട്ടുകാർ ഈ സ്ഥലങ്ങൾക്ക് പഴയ പേരിലേക്ക് മടക്കിക്കൊണ്ടുവരാൻ കഴിഞ്ഞുള്ളൂ. ഫറോക്ക് എന്ന പേരുമാത്രമേ ഇന്നും തിരിച്ചുപോവാതെ നിൽക്കുന്നുള്ളൂ. ഹിന്ദുക്കളുടെ മേൽ ആധിപത്യം സ്ഥാപിക്കാനും അവരുടെ ഭൂമിയും വസ്തുവകകളും കൈവശപ്പെടുത്താനുമായി ചെറുനാട്, വെട്ടത്തുനാട്, ഏറനാട്, വള്ളുവനാട്, താമരശ്ശേരി എന്നിവിടങ്ങളിലും മറ്റു ഉൾപ്രദേശങ്ങളിലും നാട്ടുകാരായ മാപ്പിളമാർ വ്യാപകമായ അക്രമം അഴിച്ചുവിട്ടു. മുസ്ലിം ഭൂരിപക്ഷമുള്ള സ്ഥലങ്ങളിൽ ആസൂത്രിതമായ അക്രമത്തെയും കൊള്ളയേയും പേടിച്ച് മനുഷ്യർക്ക് സ്വതന്ത്രമായി യാത്രചെയ്യാൻ പോലും ആവില്ലായിരുന്നു.[31]
ടിപ്പുവിന്റെ 14 മക്കളിൽ അവശേഷിച്ച ഏക മകനായ ഗുലാം മുഹമ്മദ് സുൽത്താൻ സാഹിബ് എഡിറ്റു ചെയ്ത മൈസൂർ സേനയിലെ ഒരു മുസ്ലീം ഓഫീസറുടെ ഡയറിയിൽ നിന്നും കടത്തനാട് പ്രദേശത്ത് നടന്ന ക്രൂരതകളെപ്പറ്റി ഒരു വിശാല ചിത്രം കിട്ടുന്നുണ്ട്.
“ | കിലോമീറ്ററുകളോളം വിജനമായ പ്രദേശങ്ങളിൽ ആകെ കാണാനുണ്ടായിരുന്നത് ഹിന്ദുക്കളുടെ ചിതറിക്കിടക്കുന്ന ശരീരഭാഗങ്ങൾ, വികൃതമാക്കിയ മൃതദേഹങ്ങൾ എന്നിവ മാത്രമായിരുന്നു. ഹൈദർ അലി ഖാന്റെ സേനയുടെ പിന്നാലെ വന്ന മുസൽമാന്മാർ നായന്മാരുടെ സ്ഥലങ്ങളിൽ ഭീകരാവസ്ഥ സൃഷ്ടിച്ചുകൊണ്ട് സ്ത്രീകളെയും കുട്ടികളെയും ഉൾപ്പെടെ കണ്ണിൽക്കണ്ടവരെയെല്ലാം കൊന്നൊടുക്കി. കടന്നുവരുന്ന ആക്രമകാരികളുടെ പ്രകൃതം മനസ്സിലാക്കിയതിനാൽ ഒരാൾ പോലും ചെറുത്തുനിൽക്കാൻ ഇല്ലാതെ ഉപേക്ഷിച്ച ഗ്രാമങ്ങൾ, വീടുകൾ, കോട്ടകൾ, കൊട്ടാരങ്ങൾ അങ്ങനെ ജീവിതയോഗ്യമായ ഇടങ്ങളെല്ലാം ആളുകൾ ഉപേക്ഷിച്ചുപോയിരുന്നു. | ” |
തിരികെ വന്നാൽ ക്ഷമിക്കാം എന്നും പറഞ്ഞ് തന്റെ ബ്രാഹ്മണരായ ദൂതന്മാരു വഴി (1766 -ന്റെ രണ്ടാംപകുതിയിലെ മുസ്ലീം വിരുദ്ധകലാപത്തിനൊടുവിൽ) ഒളിവിലിരിക്കുന്ന ഹിന്ദുക്കൾക്ക് ഹൈദർ അലി സന്ദേശം നൽകിയതിനെക്കുറിച്ച് രവി വർമ്മ തന്റെ "ടിപ്പു സുൽത്താൻ: കേരളത്തിൽ അറിയപ്പെടുന്ന വിധം" എന്ന പുസ്തകത്തിൽ പറയുന്നുണ്ട്. ഇങ്ങനെ സന്ദേശം കിട്ടി തിരികെ എത്തിയവരെ മുഴുവൻ തൂക്കിലേറ്റുകയും അവരുടെ സ്ത്രീകളെയും കുട്ടികളെയും അടിമകളാക്കുകയുമാണ് ഹൈദർ അലി ചെയ്തത്.[32]
രവി വർമ്മ ഇങ്ങനെ തുടരുന്നു.[33]
“ | മലബാർ വിടുന്നതിനു മുൻപ് നായന്മാർക്കു ലഭിച്ചിരുന്ന സാമൂഹികവും രാഷ്ട്രീയവുമായ മുൻതൂക്കങ്ങൾ എല്ലാം എടുത്തുമാറ്റിയിരിക്കണമെന്ന നിർബന്ധബുദ്ധി ഹൈദറിന് ഉണ്ടായിരുന്നു. ആയുധം കൊണ്ടുനടക്കുന്നതിൽ നിന്നും നായന്മാരെ വിലക്കി. ഇങ്ങനെ അഭിമാനം നഷ്ടപ്പെടുന്നതിലും നല്ലത് മരണമാണെന്നാണ് കരുതിയിരുന്ന നായന്മാർക്ക് ഈ നിയമം യാതൊരുതരത്തിലും സ്വീകാര്യമല്ലായിരുന്നു. അതിനാൽ ഹൈദർ ഉണ്ടാക്കിയ മറ്റൊരു നിയമപ്രകാരം നായന്മാർ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യുന്ന പക്ഷം അവർക്ക് ആയുധം കൊണ്ടുനടക്കുന്നതിനുള്ള അനുമതിയടക്കം എല്ലാ അവകാശങ്ങളും തിരികെനൽകാമെന്ന് ഉത്തരവിറക്കി. പലർക്കും അങ്ങനെ ഇസ്ലാമിലേക്ക് മാറേണ്ടി വന്നു. എന്നാൽ നായന്മാരും പ്രഭുക്കന്മാരും ബ്രാഹ്മണരും അടങ്ങുന്ന വലിയൊരു വലിയൊരു വിഭാഗം അഭിമാനം ഉപേക്ഷിക്കാൻ തയ്യാറല്ലാതെ തിരുവിതാംകൂറിലേക്ക് നാടുവിട്ടു. | ” |
തന്റെ "കേരളപ്പഴമ" എന്ന ഗ്രന്ഥത്തിൽ ടിപ്പു സുൽത്താൻ കോഴിക്കോട് 1789 -ൽ നടത്തിയ ക്രൂരകൃത്യങ്ങൾ വിവരിക്കാനാവാത്തത്രയുമാണെന്ന് പറയുന്നുണ്ട്. ടിപ്പുവും പടയും തകർത്ത ക്ഷേത്രങ്ങളുടെ വലിയ ഒരു പട്ടിക തന്നെ ലോഗൻ മലബാർ മാനുവലിൽ നൽകുന്നുണ്ട്.[15] മലബാറിലെ അന്നത്തെ അവസ്ഥയെപ്പറ്റി ഇളംകുളം കുഞ്ഞൻപിള്ള ഇങ്ങനെ പറയുന്നു:[34][35]
“ | അന്ന് കോഴിക്കോട് ബ്രാഹ്മണരുടെ കേന്ദ്രമായിരുന്നു. കോഴിക്കോടു മാത്രം 7000 -ത്തോളം നമ്പൂതിരി കുടുംബങ്ങൾ ഉള്ളതിൽ 2000 -ത്തോളവും ടിപ്പുവും സൈന്യവും നശിപ്പിച്ചു. സുൽത്താൻ കുട്ടികളെയും സ്ത്രീകളെയും പോലും വെറുതേവിട്ടില്ല. അടുത്തുള്ള നാട്ടുരാജ്യങ്ങളിലെക്കോ കാടുകളിലേക്കോ ആണുങ്ങൾ രക്ഷപ്പെട്ടു. നിർബന്ധിത മതപരിവർത്തനം മൂലം മാപ്പിളമാരുടെ എണ്ണം വളരെയധികം വർദ്ധിച്ചു. ഹിന്ദുക്കളെ നിർബന്ധമായി ചേലാകർമ്മം ചെയ്തു മുസൽമാന്മാരാക്കി. ടിപ്പുവിന്റെ അതിക്രൂരമായ ഇത്തരം നടപടികൾ മൂലം നായന്മാരുടെയും ചേരമന്മാരുടെയും നമ്പൂതിരിമാരുടെയും എണ്ണത്തിൽ വലിയതോതിലുള്ള കുറവ് ഉണ്ടായി | ” |
മലബാറിൽ ടിപ്പു നടത്തിയ കൊടുംക്രൂരതകളെപ്പറ്റി നിരവധി പ്രസിദ്ധരായ ചരിത്രകാരന്മാർ വിവരണങ്ങൾ നൽകിയിട്ടുണ്ട്. ടി കെ വേലു പിള്ളയുടെ ട്രാവൺകൂർ സ്റ്റേറ്റ് മാനുവലും ഉള്ളൂരിന്റെ കേരള സാഹിത്യ ചരിത്രവും ശ്രദ്ധേയമാണ്.[36]
1790 ജനുവരി 18 -ന് ടിപ്പു സെയ്ദ് അബ്ഡുൽ ദുലായ്ക്ക് എഴുതിയ കത്തിൽ ഇങ്ങനെ പറയുന്നു.[37]
“ | പ്രവാചകന്റെയും അള്ളായുടെയും അനുഗ്രഹത്താൽ കോഴിക്കോട്ടുള്ള ഏതാണ്ട് മുഴുവൻ ഹിന്ദുക്കളെയും ഇസ്ലാമിലേക്കു പരിവർത്തനം ചെയ്യാൻ കഴിഞ്ഞു. കൊച്ചി രാജ്യത്തിന്റെ അതിരുകളിലുള്ള ഏതാനും എണ്ണം മാത്രമേ ഇനി ബാക്കിയുള്ളൂ. അവരെക്കൂടി ഉടൻ മതം മാറ്റുമെന്ന് ഞാൻ ഉറപ്പിച്ചിട്ടുണ്ട്. ഈ ലക്ഷ്യം നേടാൻ ഇതിനെ ഒരു ജിഹാദ് ആയിത്തന്നെ ഞാൻ കരുതുന്നു. | ” |
1790 ജനുവരി 19 -ന് ബദ്രൂസ് സമൻ ഖാന് എഴുതിയ കത്തിൽ ടിപ്പു ഇങ്ങനെ പറയുന്നു.[38]
“ | മലബാറിൽ ഈയിടെ ഒരു വലിയ വിജയമാണ് ഉണ്ടായത്. നാലു ലക്ഷത്തോളം ഹിന്ദുക്കളെ മുസൽമാന്മാരാക്കി മാറ്റാൻ കഴിഞ്ഞു. ആ നശിച്ച രാമൻ നായർക്കെതിരെ (കാർത്തിക തിരുനാൾ രാമവർമ്മ) യുദ്ധം നയിക്കാനും ഞാൻ തീരുമാനിച്ചു കഴിഞ്ഞു. | ” |
പോർച്ചുഗീസ് ചരിത്രകാരനും എഴുത്തുകാരനുമായ ഫാദർ ബർടോലോമാചോ, അവകാശപ്പെടുന്നത് ഇങ്ങനെയാണ്;[39]
“ | ഏറ്റവും മുന്നിൽ കാപാലികന്മാരായ 30000 -ഓളം പടയാളികൾ കണ്ണിൽക്കണ്ടവരെയെല്ലാം കശാപ്പു ചെയ്തുകൊണ്ട് മുന്നേറും. തൊട്ടുപിന്നാലെ ഫ്രഞ്ചു കമാണ്ടറായ എം ലാലിയുടെ നേതൃത്വത്തിൽ ഒരു ഫീൽഡ് ഗൺ യൂണിറ്റ്. ആനപ്പുറത്ത് എഴുന്നള്ളുന്ന ടിപ്പുവിന്റെ പിന്നാലെ മറ്റൊരു 30000 പടയാളികൾ. മിക്ക ആൾക്കാരെയും കോഴിക്കോട്ടു വച്ചാണ് തൂക്കിലേറ്റിയത്. അമ്മമാരുടെ കഴുത്തിൽ കുട്ടികളെയും ചേർത്തു കെട്ടി ആദ്യം തൂക്കിലേറ്റും. കാപാലികനായ ടിപ്പു സുൽത്താൻ നഗ്നരായ ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും ആനകളുടെ കാലുകളിൽ കെട്ടി ശരീരം കീറിപ്പറിയുന്നതു വരെ വലിപ്പിക്കും. അമ്പലങ്ങളും പള്ളികളും മലിനപ്പെടുത്തി കത്തിക്കാനും നശിപ്പിക്കാനും ഉത്തരവ് നൽകി. ഹിന്ദു-ക്രിസ്ത്യൻ സ്ത്രീകളെ നിർബന്ധപൂർവ്വം മുസൽമാന്മാരെക്കൊണ്ട് വിവാഹം കഴിപ്പിച്ചു. തിരിച്ച് മുസ്ലിം സ്ത്രീകളെ ഹിന്ദു-ക്രിസ്ത്യൻ പുരുഷന്മാരെക്കൊണ്ടും വിവാഹം ചെയ്യിച്ചു. ഇസ്ലാമിനെ ബഹുമാനിക്കാൻ തയ്യാറാവാത്ത ക്രിസ്ത്യാനികളെ അപ്പോൾത്തന്നെ തൂക്കിലേറ്റി. ടിപ്പുവിന്റെ സേനയുടെ കയ്യിൽ നിന്നും രക്ഷ്പ്പെട്ട് എന്റെയടുത്ത് വരാപ്പുഴ അതിരൂപതയുടെ ആസ്ഥാനമായ വരാപ്പുഴയിൽ എത്തിയവരാണ് എന്നോട് ഇക്കാര്യമെല്ലാം പറഞ്ഞത്. വരാപ്പുഴ നദി ബോട്ടിൽ കടക്കാൻ ഞാൻ തന്നെ പലരെയും സഹായിച്ചിട്ടുണ്ട്. | ” |
1790 ഫെബ്രുവരി 13 ആം തിയതി ടിപ്പു എഴുതിയ കത്തിൽ ഇങ്ങനെ പറയുന്നു:[40]
“ | തടവിലുള്ള നായന്മാരെപ്പറ്റിയുള്ള താങ്കളുടെ രണ്ടു കത്തും ലഭിച്ചു. അവരിൽ 135 പേരെ ചേലാകർമ്മം ചെയ്യാനുള്ള നിങ്ങളുടെ ഉത്തരവ് ശരിയാണ്. അതിൽ ഏറ്റവും ചെറുപ്പക്കാരായ 11 പേരെ Usud Ilhye band (or class) -ൽ പെടുത്തിയതും ബാക്കി 94 പേരെ Ahmedy Troop -ൽ ചേർത്തതും, പിന്നീട് അവരെ Kilaaddar of Nugr -ന്റെ കീഴിൽ ചേർത്തതുമെല്ലാം ശരിയായ കാര്യങ്ങളാണ്. | ” |
കീഴ്‌ജാതിയിൽപ്പെട്ട നിരവധി ഹിന്ദുക്കൾ മൈസൂർ ഭരണകാലത്ത് ഇസ്ലാമിലേക്ക് ചേർത്തതിനെ സ്വീകരിച്ചപ്പോൾ, മറ്റു പലരും, പ്രത്യേകിച്ചു തീയ സമുദായക്കാർ തലശ്ശേരിയിലേക്കും മാഹിയിലേക്കും നാടുവിട്ടു.
നായന്മാരുടെ ഉന്മൂലനം
[തിരുത്തുക]പ്രധാനലേഖനം നായന്മാരെ ശ്രീരംഗപട്ടണത്ത് തടവിലാക്കിയത്
1788 -ൽ എം ലാലിയും മിർ അസ്രലി ഖാനും നേതൃത്വം നൽകുന്ന പട്ടാളത്തോട് ടിപ്പു സുൽത്താൻ കോട്ടയം മുതൽ വള്ളുവനാട് വരെയുള്ള സകല നായന്മാരെയും വളഞ്ഞ് നായർ സമുദായത്തെ മൊത്തം ഉന്മൂലനം ചെയ്യാൻ നിർദ്ദേശം നൽകുകയുണ്ടായി.[41] ഈ സംഭവം "നായന്മാരെ ഉന്മൂലനം ചെയ്യാനുള്ള ടിപ്പു സുൽത്താന്റെ ഉത്തരവ്" എന്ന് അറിയപ്പെടുന്നു. കോഴിക്കോടിനെ ഒരു വലിയ സൈനികകേന്ദ്രം ആക്കിമാറ്റിയശേഷം "കാടുമുഴുവൻ വളഞ്ഞ് നായന്മാരുടെ നേതാക്കളെ പിടിച്ചുകൊണ്ടുവരാൻ" ടിപ്പു കൽപ്പന നൽകി.
കടത്തനാടുള്ള ഏതാണ്ട് 2000 നായർ പടയാളികൾ കുറ്റിപ്പുറം കോട്ടയിൽ ഏതാനും ആഴ്ച്ച ടിപ്പുവിന്റെ വലിയ സേനയോട് കീഴടങ്ങാൻ കൂട്ടാക്കാതെ നിലയുറപ്പിച്ചു. പക്ഷേ പട്ടിണിയാൽ അവർ മരിച്ചുതുടങ്ങിയപ്പോൾ ടിപ്പു കോട്ടയിൽ പ്രവേശിച്ചു. സ്വമനസാലെ ഇസ്ലാമിലേക്ക് മാറുകയാണെങ്കിൽ കൊല്ലാതിരിക്കാം, അല്ലെങ്കിൽ നിർബന്ധിതമായി പരിവർത്തനം ചെയ്തു നാടുകടത്തപ്പെടും എന്ന നിർബന്ധത്തിനു വഴങ്ങി എല്ലാവരും, മറ്റു നിർവാഹമില്ലാതെ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്തു. മതംമാറ്റച്ചടങ്ങിനു ശേഷം സ്ത്രീപുരുഷന്മാർ അടക്കം കീഴടങ്ങിയ എല്ലാവരെക്കൊണ്ടും തങ്ങളുടെ വിശ്വാസം വിലക്കിയ പശുമാംസം നിർബന്ധപൂർവ്വം തീറ്റിക്കുകയുണ്ടായി.[42]
പരപ്പനാട് രാജകുടുംബത്തിലെ ടിപ്പുവിന്റെ സേനയുടെ പിടിയിൽ നിന്നും രക്ഷപ്പെട്ട ഒന്നോ രണ്ടോ അംഗങ്ങളൊഴികെ ഒരു താവഴിയെ മുഴുവൻ നിർബന്ധിതമായി ഇസ്ലാമിലേക്ക് മതംമാറ്റം നടത്തുകയുണ്ടായി. അതുപോലെ നിലമ്പൂർ രാജകുടുംബത്തിലെ ഒരു തിരുപ്പാടിനെ തട്ടിക്കൊണ്ടുപോയി നിർബന്ധപൂർവം മതംമാറ്റി. പിന്നീട് ഇങ്ങനെ മതംമാറ്റിയവരെ ഉപയോഗിച്ച് മതംമാറ്റശ്രമങ്ങൾ നടന്നതായി റിപ്പോർട്ടുകൾ ഉണ്ട്.[43]
ഹിന്ദുരാജാക്കന്മാരോടുള്ള തന്റെ വെറുപ്പ് കാണിക്കാൻ കീഴടങ്ങിയ കോലത്തിരിയെ കൊന്നതിനു ശേഷം അദ്ദേഹത്തിന്റെ ശവശരീരം ആനയുടെ കാലിൽകെട്ടി തെരുവിലൂടെ വലിച്ചുകൊണ്ടുപോയി ഒരു മരത്തിനു മുകളിൽ തൂക്കിയിട്ടു. കീഴടങ്ങിയ പാലക്കാട് രാജവായ എട്ടിപ്പങ്ങി അച്ചനെ സംശയത്തിന്റെ പേരിൽ തുറുങ്കിലടച്ച് പിന്നീട് ശ്രീരംഗപട്ടണത്തേക്ക് കൊണ്ടുപോയി. അദ്ദേഹത്തെപ്പറ്റി പിന്നീട് യാതൊന്നും കേട്ടിട്ടില്ല.
ടിപ്പുവിന്റെ പട്ടാളക്കാരിൽ നിന്നും രക്ഷപ്പെടുമ്പ്പോൾ പിടിക്കപ്പെട്ട ചിറക്കൽ രാജകുടുംബത്തിലെ ഒരു യുവരാജാവിനു നേരിടേണ്ടിവന്ന ഭീകരമായ അനുഭവം ടിപ്പുവിന്റെ തന്നെ ഡയറിയിൽ പറയുന്നുണ്ട്. ഏതാനും ദിവസത്തെ അധ്വാനത്തിനു ശേഷമാണ് ഒളിവിൽ നിന്നും അയാളെ പിടിച്ചത്. അയാളുടെ മൃദദേഹത്തോട് കടുത്ത അനാദരവാണ് ടിപ്പു കാണിച്ചത്. ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട രാജകുമാരന്റെ മൃതദേഹം ആനകളെക്കൊണ്ട് ടിപ്പുവിന്റെ ക്യാമ്പിലൂടെ വലിച്ചിഴച്ചു. അതിനുശേഷം ജീവനോടെ പിടിച്ച അദ്ദേഹത്തിന്റെ പതിനേഴ് അനുയായികളോടൊപ്പം ഒരു മരത്തിൽ കെട്ടിത്തൂക്കി. ഇക്കാര്യം ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ രേഖകളും ശരിവയ്ക്കുന്നുണ്ട്. ടിപ്പുവിനോട് എതിർത്തുനിന്ന മറ്റൊരു ജന്മിയായ കൊറങ്ങോത്ത് നായരെ ഒടുവിൽ ഫ്രഞ്ചുകാരുടെ സഹായത്തോടെ പിടിച്ചു തൂക്കിക്കൊല്ലുകയായിരുന്നു.[44]
ഹിന്ദു ക്ഷേത്രങ്ങൾ നശിപ്പിക്കൽ
[തിരുത്തുക]ലോഗന്റെ മലബാർ മാനുവലിൽ മലബാറിലെ ക്ഷേത്രങ്ങൾ ടിപ്പു നശിപ്പിച്ചതിനെപ്പറ്റി പറയുന്നുണ്ട്. ചിറക്കൽ താലൂക്കിലെ തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം, തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രം, തലശ്ശേരിയിലെ തിരുവങ്ങാട് ശ്രീരാമസ്വാമിക്ഷേത്രം വടകരയിലെ പൊന്മേരി ശിവ ക്ഷേത്രം എന്നിവയെല്ലാം ടിപ്പുവിന്റെ മൈസൂർ സേന തകർത്ത ഹൈന്ദവക്ഷേത്രങ്ങളാണ്. മലബാർ മാനുവൽ പ്രകാരം മണിയൂർ മുസ്ലീം പള്ളി ഒരു കാലത്ത് ഹിന്ദു ക്ഷേത്രമായിരുന്നുവത്രേ. ടിപ്പുവിന്റെ ഭരണകാലത്ത് ഈ ക്ഷേത്രം ഒരു മുസ്ലീം പള്ളി ആയി മാറ്റുകയായിരുന്നുവെന്നാണ് കരുതുന്നത്.[45]
കേരളത്തിലെ സംസ്കൃതസാഹിത്യത്തിന്റെ ചരിത്രം എന്ന തന്റെ പ്രസിദ്ധമായ പുസ്തകത്തിൽ വടക്കുംകൂർ രാജരാജവർമ പറയുന്നത് ഇപ്രകാരമാണ്:
“ | ടിപ്പു സുൽത്താന്റെ സൈനിക ആക്രമണങ്ങളിൽ കേരളാത്തിലെ ഹൈന്ദവക്ഷേത്രങ്ങൾക്കുണ്ടായ നഷ്ടങ്ങൾ ചെറുതല്ല. അമ്പലങ്ങൾ കത്തിക്കുക, വിഗ്രഹങ്ങൾ തകർക്കുക എന്നിവ ടിപ്പുവിന്റെയും അത്രതന്നെ ക്രൂരന്മാരായ പട്ടാളത്തിന്റെയും നേരംപോക്കുകളായിരുന്നു. പ്രസിദ്ധവും പുരാതനവുമായ തൃച്ചംബരത്തെയും രാജരാജക്ഷേത്രത്തിലെയും നഷ്ടങ്ങൾ അചിന്തനീയമാണ് | ” |
ഹൈദർ അലി അമ്പലങ്ങളെ നികുതി കൊടുക്കുന്നതിൽ നിന്നു ഒഴിവാക്കിയിരുന്നു. എന്നാൽ ടിപ്പുവാകട്ടെ ക്ഷേത്രങ്ങൾക്ക് കനത്ത നികുതിയാണു ചുമത്തിയിരുന്നത്. ഹൈദറിനു കീഴടങ്ങിയ പാലക്കാട്ട് രാജാവിന്റെ കൽപ്പാത്തിയിലെ പ്രസിദ്ധമായ ഹേമാംബിക ക്ഷേത്രം, സാമൂതിരിയെ ഉപേക്ഷിച്ച് ഹൈദറിന്റെ ഭാഗത്തു ചേർന്ന കൊല്ലങ്കോട് രാജാവിന്റെ കാച്ചാംകുറിശ്ശി ക്ഷേത്രം, പാലക്കാട്ടെ ജൈനക്ഷേത്രം എന്നിവയെല്ലാം ടിപ്പുവിന്റെ ഭരണകാലത്ത് ഗുരുതരമായ നാശങ്ങൾ സംഭവിച്ച ക്ഷേത്രങ്ങളാണ്. മറ്റു പല പ്രസിദ്ധ ക്ഷേത്രങ്ങളും കൊള്ളയടിക്കുകയും മലിനമാക്കുകയും ചെയ്തു.
ഗുരുവായൂരിലെ വിഗ്രഹം ഒളിപ്പിച്ചത്
[തിരുത്തുക]1766 -ൽ കൈദർ അലി കോഴിക്കോട് കീഴടക്കി പിന്നാലെ ഗുരുവായൂരും. ക്ഷേത്രം നശിപ്പിക്കാതിരിക്കാൻ ക്ഷേത്രാധികാരികളോട് ഹൈദർ 10000 ഫണം ആവശ്യപ്പെടുകയും അവർ അത് ഹൈദറിനു കൊടുക്കുകയും ചെയ്തു. മലബാർ ഗവർണർ ആയിരുന്ന ശ്രീനിവാസ റാവുവിന്റെ ഹൈദർ ഗുരുവായൂരിനെ നശിപ്പിക്കന്നതിൽനിന്നും പിന്മാറി.
ടിപ്പു വീണ്ടും 1789 -ൽ കോഴിക്കോട് ആക്രമിച്ചു. ഗുരുവായൂർ അമ്പലത്തിന് ആക്രമണമുണ്ടകുമെന്ന് ഭയന്ന് മല്ലിശ്ശേരി നമ്പൂതിരിയും കക്കാട് ഓതിക്കനും ചേർന്ന് വിഗ്രഹം ഒളിപ്പിക്കുകയും ഉൽസവവിഗ്രഹത്തെ അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്ക് കൊണ്ടുപോവുകയും ചെയ്തു. ചെറിയ ക്ഷേത്രങ്ങൾ ടിപ്പു നശിപ്പിച്ചെങ്കിലും സമയത്ത് മഴ വന്നതുകൊണ്ട് വലിയ ക്ഷേത്രം രക്ഷപ്പെട്ടു. 1792 -ൽ ടിപ്പുവിന്റെ തോൽവിക്ക് ശേഷം 1792 സെപ്റ്റംബർ 17 ന് വിഗ്രങ്ങൾ പുനഃപ്രതിഷ്ഠിച്ചെങ്കിലും നിത്യപൂജകളെല്ലാം തടസ്സപ്പെട്ടുരുന്നു.[46]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 [1] www.kerala.gov.in History
- ↑ Kingdom of Bednur[പ്രവർത്തിക്കാത്ത കണ്ണി]
- ↑ Logan, William (2010). Malabar Manual (Volume-I). New Delhi: Asian Educational Services. pp. 631–666. ISBN 9788120604476.
- ↑ Journal of Indian history, Volume 55 By University of Allahabad. Dept. of Modern Indian History, University of Kerala. Dept. of History, University of Travancore, University of Kerala. pp.144
- ↑ 5.0 5.1 "Tippu Sultan." Encyclopædia Britannica. Encyclopædia Britannica Online. Encyclopædia Britannica Inc., 2011. Web. 22 November 2011.
- ↑ എസ്. രാജേന്ദു, മൈസൂർ പടയോട്ടം 250 വർഷങ്ങൾ, വള്ളത്തോൾ വിദ്യാപീഠം, ശുകപുരം, 2016
- ↑ 7.0 7.1 Lectures on Enthurdogy by A. Krishna Ayer Calcutta, 1925
- ↑ Logan, William (2006). Malabar Manual, Mathrubhumi Books, Kozhikode. ISBN 978-81-8264-046-7
- ↑ Bowring, pp. 44–46
- ↑ Logan, William (2006), Malabar Manual, Mathrubhumi Books, Kozhikode. ISBN 978-81-8264-046-7
- ↑ Kerala District Gazetteers: & suppl. Kozhikole By Kerala (India). Dept. of Education, A. Sreedhara Menon p.149
- ↑ M.S.A.Rao (1987). social movements and social transformation a study of two back word. manohar publication. p. 24. ISBN 9780836421330.
- ↑ R.Ranganatha Puja,(1948) Vol.1 "India's Legacy: The world's heritage" Basel mission book depot, page. 183
- ↑ https://books.google.co.in/books?id=NhNuAAAAMAAJ&q=Calicut:+The+City+of+Truth+Revisited&dq=Calicut:+The+City+of+Truth+Revisited&hl=en&newbks=1&newbks_redir=0&source= gb_mobile_search&sa=X&ved=2ahUKEwifv8v8tLf9AhW6VmwGHSrHBDgQ6AF6BAgCEAM#Tiyya
- ↑ 15.0 15.1 15.2 Malabar Manual by Logan
- ↑ 16.0 16.1 16.2 16.3 16.4 Panikkassery, Velayudhan. MM Publications (2007), Kottayam India
- ↑ Travancore State Manual by T.K Velu Pillai, Pages 373 to 385
- ↑ The Travancore state manual by Aiya, V. Nagam. pp.381–384
- ↑ 19.00 19.01 19.02 19.03 19.04 19.05 19.06 19.07 19.08 19.09 19.10 19.11 Malabar Manual, Logan, William
- ↑ Sarasvati's Children: A History of the Mangalorean Christians, Alan Machado Prabhu, I.J.A. Publications, 1999, p. 173
- ↑ History of Mysore by Mark Wilks
- ↑ History of Tipu Sultan By Mohibbul Hasan p.141-143
- ↑ Tipu Sultan: As known in Kerala, by Ravi Varma. p.507
- ↑ Kerala State gazetteer, Volume 2, Part 2 By Adoor K. K. Ramachandran Nair p.174
- ↑ 25.0 25.1 Fortescue, p. 549
- ↑ Fortescue, p. 548
- ↑ Fortescue, p. 561
- ↑ Naravane, M.S. (2014). Battles of the Honorourable East India Company. A.P.H. Publishing Corporation. p. 176. ISBN 9788131300343.
- ↑ David Eggenberger, An Encyclopedia of Battles, 1985
- ↑ Gazetteer of the Bombay Presidency, Volume 1, Part 2 By Bombay (India : State) p.660
- ↑ Kerala under Haidar Ali and Tipu Sultan By C. K. Kareem p.198
- ↑ Tipu Sultan: As known in Kerala, by Ravi Varma. p.468
- ↑ Kerala District Gazetteers: & suppl. Kozhikole By Kerala (India). Dept. of Education, A. Sreedhara Menon p.150-152
- ↑ Mathrubhoomi Weekly of 25 December 1955
- ↑ Kerala District Gazetteers: Cannanore By A. Sreedhara Menon p.134-137
- ↑ "The Sword of Tipu Sultan". Voiceofdharma.com. 25 February 1990. Retrieved 15 November 2011.
- ↑ K.M. Panicker, Bhasha Poshini
- ↑ Historical Sketches of the South of India in an attempt to trace the History of Mysore, Mark Wilks Vol II, page 120
- ↑ Voyage to East Indies by Fr.Bartolomaco, pgs 141–142
- ↑ Selected Letters of Tipoo Sultan by Kirkpatrick
- ↑ Tipu Sultan: villain or hero? : an ... – Sita Ram Goel — Google Books. Books.google.com. 29 August 2008. Retrieved 15 November 2011.
- ↑ Menon 1962, പുറങ്ങൾ. 155–156
- ↑ Rise and fulfilment of English rule in India By Edward John Thompson, Geoffrey Theodore Garratt p.209
- ↑ Tipu Sultan: villain or hero? : an anthology By Sita Ram Goel p.31
- ↑ Malabar Manual by William Logan
- ↑ "TIPU SULTAN: AS KNOWN IN KERALA". voiceofdharma. Archived from the original on 2016-07-16. Retrieved 2016-07-16.
{{cite web}}
: CS1 maint: bot: original URL status unknown (link)
കുറിപ്പുകൾ
[തിരുത്തുക]- Craik, George Lillie; MacFarlane, Charles (1847). Pictorial history of England: being a history of the people, as well as a history of the kingdom, Volume 6. C. Knight. Retrieved 28 November 2011.
{{cite book}}
: Invalid|ref=harv
(help). - Fernandes, Praxy (1969). Storm over Seringapatam: the incredible story of Hyder Ali & Tippu Sultan. Thackers.
{{cite book}}
: Invalid|ref=harv
(help). - Hassan, Mohibbul (2005). History of Tipu Sultan. Aakar books..
- Knight, Charles (1858). The English cyclopædia: a new dictionary of universal knowledge, Volume 6. Bradbury & Evans. Retrieved 28 November 2011.
{{cite book}}
: Invalid|ref=harv
(help). - Kirkpatrick, William (2002). Select Letters of Tippoo Sultan to Various Public Functionaries. General Books. Retrieved 14 February 2014..
- Mathur, P. R. G.; Anthropological Survey of India (1977). The Mappila fisherfolk of Kerala: a study in inter-relationship between habitat, technology, economy, society, and culture. Kerala Historical Society.
{{cite book}}
: Invalid|ref=harv
(help). - Menon, A. Sreedhara (1962). Kerala District Gazetteers: Arnakulam. Superintendent of Govt. Presses.
{{cite book}}
: Invalid|ref=harv
(help). - Palsokar, R. D. (1969). Tipu Sultan. s.n.
{{cite book}}
: Invalid|ref=harv
(help). - Prabhu, Alan Machado (1999). Sarasvati's Children: A History of the Mangalorean Christians. Bangalore: I.J.A. Publications. ISBN 978-81-86778-25-8.
{{cite book}}
: Invalid|ref=harv
(help). - Punganuri, Ram Chandra Rao (1849). Memoirs of Hyder and Tippoo: rulers of Seringapatam, written in the Mahratta language. Simkins & Co. Retrieved 28 November 2011.
{{cite book}}
: Invalid|ref=harv
(help). - Sen, Surendranath (1930). Studies in Indian history. University of Calcutta.
{{cite book}}
: Invalid|ref=harv
(help). - Sharma, Hari Dev (1991). The real Tipu: a brief history of Tipu Sultan. Rishi Publications.
{{cite book}}
: Invalid|ref=harv
(help). - Society for the Diffusion of Useful Knowledge (Great Britain) (1842). Penny cyclopaedia of the Society for the Diffusion of Useful Knowledge, Volumes 23–24. C. Knight. Retrieved 28 November 2011.
{{cite book}}
: Invalid|ref=harv
(help).