ചിത്രദുർഗ കോട്ട
ചിത്രദുർഗ കോട്ട | |
---|---|
Karnataka, India | |
One of the seven layers of Chitradurga fort | |
Coordinates | 14°12′55″N 76°23′43″E / 14.2152°N 76.3953°E |
തരം | Fort |
Site information | |
Controlled by | Government of Karnataka |
Open to the public |
Yes |
Site history | |
Built | 18th century |
നിർമ്മിച്ചത് | Nayakas of Chitradurga |
Materials | Granite stones |
Battles/wars | Nayakas against Hyder Ali in 1760s, 1770s and 1799 |
കർണ്ണാടകയിലെ ചിത്രദുർഗ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു കോട്ടയാണ് ചിത്രദുർഗ. ചിത്രദുർഗയെന്നാൽ "ചിത്രത്തിലെന്ന പോലെയുള്ള കോട്ട" എന്നാണർത്ഥം. "ചിറ്റൽ ഡുർഗ്" എന്ന് ബ്രിട്ടീഷുകാർ വിളിച്ച് പോന്നിരുന്ന ഈ കോട്ട കന്നഡയിൽ "ചിത്രകൽ ദുർഗ" എന്നാണ് അറിയപ്പെടുന്നത്.[1][2][3] കർണാടകയിലെ പശ്ചിമഘട്ടമലനിരകളിൽ നിന്ന് ഉദ്ഭവിക്കുന്ന വേദാവതി നദിയുടെ തീരത്താണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്.
പതിനൊന്നാം നൂറ്റാണ്ടിനും പതിമൂന്നാം നൂറ്റാണ്ടിനും ഇടയിൽ ചാലൂക്യരും ഹോയ്‌സാലരും പിന്നീട് വിജയനഗര സാമ്രാജ്യവും ഉൾപ്പെടെയുള്ള രാജവംശങ്ങളുടെ കാലഘട്ടത്തിലാണ് ഈ കോട്ട നിർമ്മിക്കപ്പെട്ടത്.[4] 15-ഉം 18-ഉം നൂറ്റാണ്ടുകൾക്കിടയിൽ ചിത്രദുർഗയിലെ നായകന്മാർ അഥവാ പലേഗാർ നായകന്മാർ ആയിരുന്നു കോട്ട വിപുലീകരിച്ചത്. 1779 ൽ മൈസൂർ രാജാവായിരുന്ന ഹൈദർ അലി ഈ കോട്ട പിടിച്ചെടുത്തുവെങ്കിലും ഇരുപത് വർഷത്തിനു ശേഷം ബ്രിട്ടീഷ് സൈന്യം അദ്ദേഹത്തിന്റെ മകനായ ടിപ്പു സുൽത്താനെ പരാജയപ്പെടുത്തി കോട്ട പിടിച്ചെടുത്തു.[4]
ഇതിഹാസവും ചരിത്രവും ഇഴിപിരിഞ്ഞുകിടക്കുന്ന ഈ കോട്ട, മഹാഭാരതത്തിലെ ഹിഡുംബന്റെയും ഹിഡുംബിയുടെയും വാസ സ്ഥലം ആയിരുന്നു എന്നു പറയപ്പെടുന്നു.
പദോത്പത്തി
[തിരുത്തുക]ചിത്രദുർഗ കന്നഡ ഭാഷയിലെ രണ്ട് വാക്കുകളിൽ നിന്നും രൂപംകൊണ്ടതാണ്: 'ചിത്ര' എന്നാൽ 'ചിത്രം', 'ദുർഗ്ഗ' എന്നാൽ 'കോട്ട' എന്നുമാണ്. പ്രാദേശികമായി "കല്ലിനാ കോട്ടെ" അഥവാ "സ്റ്റോൺ ഫോർട്ട്സ്" എന്നും ഇത് അറിയപ്പെടുന്നു.
ചരിത്രം
[തിരുത്തുക]ചാലൂക്യരുടെയും ഹോയ്‌സാലരുടെയും വിജയനഗര രാജാക്കന്മാരുടെയും നിരവധി ലിഖിതങ്ങൾ ഇവിടെനിന്നും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ഇവിടെ നിന്നു കണ്ടെത്തിയ ശിലാലിഖിതങ്ങളിൽ ചിലത് അശോക ചക്രവർത്തിയുടെ ഭരണകാലത്തെ മൗര്യ സാമ്രാജ്യത്തിലേക്ക് വിരൽ ചൂണ്ടുന്നവയാണ്.[1] വിജയനഗര സാമ്രാജ്യ കാലയളവിൽ ഗ്രാമ മുഖ്യനായ, തിമ്മണ്ണ നായകയുടെ കയ്യിൽ കിട്ടുന്നതു മുതൽക്കാണ് ഈ കോട്ടയുടെ സുവണ്ണ കാലഘട്ടം തുടങ്ങുന്നത്.
ഹൊയ്‌സാല രാജാക്കന്മാരിൽ നിന്ന് ഈ പ്രദേശത്തിന്റെ നിയന്ത്രണം വിജയനഗര രാജക്കന്മാർക്ക് ലഭിക്കുകയും AD 1565-ൽ വിജയനഗര സമ്രാജ്യം അസ്തമിക്കുകയും ജന്മിത്ത പ്രഭുക്കന്മാരായിരുന്ന നായകാസിന്റെ കയ്യിൽ അധികാരം എത്തിച്ചേരുകയും ചെയ്തു. തുടർന്ന് 200 വർഷത്തോളം നായക രാജക്കന്മാർ അവിടം ഭരിച്ചു. 1762-ൽ ആണ് മൈസൂർ നവാബായിരുന്ന ഹൈദർ അലി ചിത്രദുർഗ കോട്ട ആദ്യമായി ആക്രമിക്കുന്നത്. അതിൽ പരാജിതനായ അദ്ദേഹം 10 വർഷങ്ങൾക്ക് ശേഷം 1770-ൽ വീണ്ടും കോട്ട ആക്രമിക്കുകയും പരാജിതനാകുകയും ചെയ്തു. എന്നാൽ 1779-ൽ ഹൈദരലി മദകരി നായക അഞ്ചാമനെ കീഴ്‌പ്പെടുത്തി ഈ കോട്ട സ്വന്തമാക്കി.
നിർമ്മാണം
[തിരുത്തുക]കോട്ടയുടെ മുന്നിലും പിന്നിലുമായി നിരവധി പ്രവേശന കവാടങ്ങളുണ്ട്. മുൻ വശത്ത് 19 പ്രവേശന കവാടങ്ങളാണ് ഉള്ളത്. പിൻ വശത്ത് അതിനിരട്ടി പ്രവേശന കവാടങ്ങൾ ഉണ്ട്. കൂടാതെ 35 രഹസ്യ അറകൾ, 4 അദൃശ്യപാതകൾ, നൂറുകണക്കിന് നിരീക്ഷണ ഗോപുരങ്ങൾ എന്നിവയൊക്കെ ഈ കോട്ടയിലുണ്ട്.
ചിത്രശാല
[തിരുത്തുക]-
Inner citadel of the Chitradurga Fort
-
General view inside Fort, with Europeans and party posed in foreground, Chitradurga
-
A temple ruin, Chitradurga.
-
Temples of Chamondee and Hidambeswara
-
Pillar and swing in the court of the Hidambeshwara and Chamundi Temples, Chitradurga
-
Ruins of temples and mandapa within the fort
-
Onake Obavvana Kindi
-
Bandikhane (jail)
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Chitradurga". Archived from the original on 2006-02-18. Retrieved 2009-06-15.
- ↑ "Chitraudurg city". Archived from the original on 2009-02-06. Retrieved 2009-06-15.
- ↑ Barry Lewis. "An Informal History of the Chitradurga Nayakas". Urbana, IL 61801: UIUC Department of Anthropology. Archived from the original on 2011-05-15. Retrieved 2009-06-15.
{{cite web}}
: CS1 maint: location (link) - ↑ 4.0 4.1 George Michell (2013). Southern India: A Guide to Monuments Sites & Museums. Roli Books. p. 237. ISBN 978-81-7436-903-1.