വേദാവതി നദി
ദൃശ്യരൂപം
ഇന്ത്യയിലെ ഒരു നദിയായ വേദാവതി നദി പശ്ചിമഘട്ടത്തിലെ ബാബബൂദനഗിരി മലനിരകളിൽ നിന്നും ഉത്ഭവിച്ച് കർണ്ണാടക, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലൂടെ ഒഴുകുന്നു. വേദാവതി നദി കർണാടകത്തിലെ ബെല്ലാരി ജില്ലയിലും ആന്ധ്രാപ്രദേശിലുമുള്ള ചില സ്ഥലങ്ങളിലും ഹഗരി എന്നും അറിയപ്പെടുന്നു. സഹ്യാദ്രി മലനിരകളുടെ ഭാഗമായ കിഴക്ക് ഭാഗത്ത് ബാബബൂദനഗിരി മലനിരകളിൽ നിന്നു വേദ, അവതി എന്ന രണ്ടു നദികളായി ഉത്ഭവിച്ച് കിഴക്കോട്ട് ഒഴുകി പുരയിൽ വച്ച് കൂടിചേർന്ന് വേദാവതി നദിയാകുന്നു.