കാർത്തിക തിരുനാൾ രാമവർമ്മ
(Dharma Raja of Travancore എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കാർത്തിക തിരുനാൾ രാമവർമ്മ മഹാരാജാവ് (ധർമ്മരാജ) | |
---|---|
![]() | |
കാർത്തിക തിരുനാൾ രാമവർമ്മ | |
തൊഴിൽ | തിരുവിതാംകൂർ മഹാരാജാവ് |
മതം | ഹിന്ദു |
1758 മുതൽ 1798 വരെ തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവായിരുന്നു ധർമ്മരാജഎന്നറിയപ്പെട്ടിരുന്ന കാർത്തികതിരുന്നാൾ രാമവർമ്മ (1724-1798) (കൊല്ലവർഷം 899-973). ആധുനികതിരുവിതാംകൂറിന്റെ സ്ഥാപകനായി അറിയപ്പെടുന്ന അനിഴം തിരുനാൾ വീരമാർത്താണ്ഡവർമ്മയുടെ പിന്തുടർച്ചാവകാശിയായാണ് കാർത്തിക തിരുനാൾ ഭരണമേറ്റെടുത്തത്. തന്റെ മുൻഗാമി നേടിയെടുത്ത എല്ലാ പ്രദേശങ്ങളും നിലനിർത്തുക മാത്രമല്ല, അവയെല്ലാം വിജയകരമായ രീതിയിൽ ഭരിക്കാനും കഴിഞ്ഞു എന്നതും ഇദ്ദേഹത്തിന്റെ നേട്ടങ്ങളായി വിലയിരുത്തപ്പെടുന്നു. 1798-ൽ അന്തരിച്ചു. തലസ്ഥാനം പത്മനാഭ പുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് മാറ്റി 1766-ൽ രണ്ടാം തൃപ്പടിദാനം നടത്തി.ഏറ്റവും കൂടുതൽ കാലം തിരുവിതാംകൂർ ഭരിച്ചു. ആട്ടകഥകൾ രചിച്ചു. കൊച്ചിയുതിരുവിതാംകൂറുമായി നടന്ന ശുചീന്ദ്രം ഉടമ്പടി സമയത്തെ തിരുവിതാംകൂർ രാജാവായിരുന്നു.