വൈക്കം പത്മനാഭപിള്ള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Vaikom Padmanabha Pillai എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തിരുവിതാംകൂറിലെ ഒരു സേനാനിയും പടനായകനായിരുന്നു വൈക്കം പത്മനാഭപിള്ള (1767–1809). 1809-ൽ ബ്രിട്ടീഷ് സൈന്യം പത്മനാഭപിള്ളയെ പിടികൂടുകയും വൈക്കത്തിനടുത്തുള്ള തുറുവേലികുന്നിൽ വെച്ച് പരസ്യമായി തൂക്കിലേറ്റുകയും ചെയ്തു.

വടക്കുംകൂർ ദേശത്തിലാണ് 1767- ൽ പത്മനാഭപിള്ള ജനിച്ചത്. വടക്കുംകൂർ ദേശത്തിലെ പ്രധാന കളരി ആയിരുന്ന നന്തിയത്ത് കളരിയുടെ അധിപനായിരുന്നു അദ്ദേഹം. 1789-ൽ പത്മനാഭപിള്ള തിരുവിതാംകൂർ സൈന്യത്തിൽ ചേർന്നു. ടിപ്പു സുൽത്താന്റെ നെടുംകോട്ട ആക്രമണത്തെ ചെറുത്തു തോൽപ്പിച്ചതാണ് പത്മനാഭപിള്ളയുടെ ഏറ്റവും ശ്രദ്ധേയമായ സൈനിക ദൗത്യം.

അവലംബം[തിരുത്തുക]

  • Malayalam Novel "Rama Raja Bahudur" authored by C. V. Raman Pillai
  • A tragic decade in Kerala history By T. P. Sankarankutty Nair p.80
  • The History of freedom movement in Kerala, Volume 1 By P. K. K. Menon, Regional Records Survey Committee, Kerala State p.37
"https://ml.wikipedia.org/w/index.php?title=വൈക്കം_പത്മനാഭപിള്ള&oldid=4075319" എന്ന താളിൽനിന്ന് ശേഖരിച്ചത്