മലബാർ ജില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Malabar District എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
മലബാർ ജില്ല
Malabar District
ജില്ല - മദ്രാസ് പ്രസിഡൻസി

1792–1957
 

 

Flag of Malabar District

Flag

Location of Malabar District
Malabar district and taluks
തലസ്ഥാനം Calicut
ചരിത്രം
 - Territories ceded by Tipu Sultan 1792
 - കോഴിക്കോട്‌, പാലക്കാട്‌, കണ്ണൂർ എന്നീ മൂന്ന് ജില്ലകളായി വിഭജിച്ചു 1957
വിസ്തീർണ്ണം
 - 1901 15,009 ച.കി.മീ. (5,795 ച മൈൽ)
ജനസംഖ്യ
 - 1901 28,00,555 
     സാന്ദ്രത 186.6 /ച.കി.മീ.  (483.3 /ച. മൈൽ)
Public Domain This article incorporates text from a publication now in the public domainChisholm, Hugh, ed. (1911). Encyclopædia Britannica (11th ed.). Cambridge University Press.

ബ്രിട്ടീഷ്‌ ഭരണകാലത്തും തുടർന്ന് സ്വാതന്ത്ര്യത്തിനുശേഷം അൽപകാലവും മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന ഒരു ജില്ലയാണ് മലബാർ ജില്ല. കോഴിക്കോട്‌ നഗരമായിരുന്നു തലസ്ഥാനം. ഇന്നത്തെ കേരള സംസ്ഥാനത്തിലെ കാസർഗോഡ് ഒഴികേയുള്ള കണ്ണൂർ, കോഴിക്കോട്‌, വയനാട്‌, മലപ്പുറം, പാലക്കാട് ജില്ലകൾ ഉൾപ്പെടുന്നതായിരുന്നു ഈ ജില്ല. ഇതു കൂടാതെ ലക്ഷദ്വീപും ബ്രിട്ടീഷ്‌ കൊച്ചിയും മലബാർ ജില്ലയുടെ ഭാഗങ്ങളായിരുന്നു. കേരള സംസ്ഥാന രൂപവത്കരണത്തിനു ശേഷം 1957-ൽ മലബാർ ജില്ലയെ കണ്ണൂർ, കോഴിക്കോട്‌, പാലക്കാട്‌ എന്നീ ജില്ലകളായി വിഭജിച്ചു. 1969 ജൂൺ 16 ന് കോഴിക്കോട്, പാലക്കാട് ജില്ലകളെ വിഭജിച്ച് മലപ്പുറം ജില്ല രൂപീകരിച്ചു.

ചരിത്രം[തിരുത്തുക]

1921ൽ മലബാർ കലാപം നടന്ന താലൂക്കുകൾ

പതിനെട്ടാം നൂറ്റാണ്ടിൽ ടിപ്പു സുൽത്താന്റെ പടയോട്ട കാലത്ത് പിടിച്ചെടുത്ത ഇന്നത്തെ പ്രദേശങ്ങളാണ് മലബാർ എന്ന രൂപത്തിൽ അറിയപ്പെടുന്നത്. സാമൂതിരിയുടെ കോഴിക്കോട് രാജ്യം അടക്കം കീഴടക്കിയ നാട്ടുരാജ്യങ്ങൾ മലബാർ എന്ന ഒറ്റ വിളിപ്പേരിലായി. പതിനെട്ടാം നൂറ്റാണ്ടിൻറെ അവസാനത്തോടെ മലബാർ മൈസൂർ യുദ്ധത്തിൽ ടിപ്പുവിനെ തോല്പിച്ച ബ്രിട്ടീഷുകാരുടെ കയ്യിലായി. 1792ൽ മലബാറിന്റെ അധികാരം ടിപ്പു സുൽത്താനിൽ നിന്ന് ബ്രിട്ടീഷുകാർക്ക് ലഭിച്ചു. ആദ്യം ബോംബേ പ്രസിഡൻസിയായിരുന്നു ഭരണനിർ‌വഹണം നടത്തിയിരുന്നത്. 1800ൽ മദ്രാസ് പ്രസിഡൻസിയുടെ ഒരു ജില്ലയായി മലബാർ മാറി, ഭരണനിർ‌വഹണത്തിനായി ഒരു കളക്ടറും ഒൻപത് ഡെപ്യൂട്ടി കളക്ടർമാരും നിയമിതരായി. 1801 ഒക്ടോബർ ഒന്നിനു അധികാരമേറ്റ മേജർ മക്ലിയോഡ് ആയിരുന്നു ആദ്യത്തെ കളക്ടർ. സ്വാതന്ത്ര്യാനന്തരം 1956ൽ ഐക്യകേരളം നിലവിൽ വന്നപ്പോൾ മദ്രാസിന്റെ ഭാഗമായിരുന്ന മലബാർ തിരുകൊച്ചിയൊടൊപ്പം കേരള സംസ്ഥാനത്തിന്റെ ഭാഗമായി

"https://ml.wikipedia.org/w/index.php?title=മലബാർ_ജില്ല&oldid=2843609" എന്ന താളിൽനിന്ന് ശേഖരിച്ചത്