നെട്ടൂർ
Nettoor | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | Ernakulam |
സമയമേഖല | IST (UTC+5:30) |
9°55′37″N 76°18′36″E / 9.927°N 76.31°E എറണാകുളം ജില്ലയിൽ കൊച്ചി നഗരത്തിനടുത്തുള്ള ഗ്രാമമാണ് നെട്ടൂർ (Nettoor). മരട് മുനിസിപ്പാലിറ്റിയിൽ ( മുൻപ് മരട് പഞ്ചായത്തിൽ) സ്ഥിതി ചെയ്യുന്നു. വേമ്പനാട് കായലിൽ കിടക്കുന്ന ഒരു ദ്വീപാണിത്. ദേശീയപാത 544, ദേശീയപാത 49 എന്നിവ നെട്ടൂരു കൂടി കടന്നു പോകുന്നു.
നെട്ടൂരിലെ മഹാദേവ ക്ഷേത്രം (നെട്ടൂർ തൃക്കെ അമ്പലം-ശിവ ക്ഷേത്രം) കർക്കിടക വാവു ബലിക്ക് പ്രശസ്തമാണ്. ഇവിടത്തെ ശിവ പ്രതിഷ്ഠ തിരുനെട്ടൂരപ്പൻ എന്നറിയപ്പെടുന്നു.
തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയിൽ നിന്നും ഈ ദേശത്തെ നെട്ടൂർ തങ്ങൾ കൊച്ചി രാജാവിന്റെ പ്രത്യേക ക്ഷണപ്രകാരം പങ്കെടുക്കുമായിരുന്നു. കരിങ്ങാച്ചിറ കത്തനാർ, ചെമ്പിലരയൻ തുടങ്ങിയവരായിരുന്നു മറ്റു പ്രമുഖർ.
എറണാകുളത്തു നിന്നും വൈറ്റില ജംഗ്ഷനിൽനിന്നും എൻ. എച്ച് .47 നിൽ കൂടി തെക്കോട്ട് ഏകദേശം 4 കി. മീറ്റർ. കുണ്ടന്നൂർ ജംഗ്ഷൻ കഴിഞ്ഞ് നെട്ടൂർ- കുണ്ടന്നൂർ പാലം കടന്നാൽ നെട്ടൂരായി. ആദ്യ ജംഗ്ഷൻ ഐ.എൻ.ടി.യു.സി. ജംക്ഷൻ തുടർന്ന് മസ്ജിദ് ജംഗ്ഷൻ. ഇവിട് മുസ്ലിം പള്ളിയായ മസ്ജിദ് അൽ ഹിമായ. തുടർന്ന് നെട്ടൂർ പാലം കടന്നാൽ ലേക്‌ഷോർ ഹോസ്പിറ്റൽ. എൻ. എച്ച് .47 കഴിഞ്ഞാൽ നെട്ടൂർ-പനങ്ങാട് പി.ഡബ്ല്യൂ റോഡാണ് പ്രധാന പാത.
നെട്ടൂരിനു തെക്ക് മാടവന, പനങ്ങാട്, പടിഞ്ഞാറ് കുമ്പളം, തേവര, കോന്തുരുത്തി, വടക്ക് കടവന്ത്ര, ചെലവന്നൂർ, കിഴക്ക് കുണ്ടന്നൂർ, മരട് തുടങ്ങിയവയണ്.
നെട്ടൂരിന്റെ തെക്കുഭാഗത്തെ അതിർത്തി അണ്ടിപ്പിള്ളി തോട് മറ്റിടങ്ങളിൽ കായലുകൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
[തിരുത്തുക]എസ്.വി.യു.പി.സ്കൂൾ (സ്റ്റേറ്റ് സിലബസ് നെട്ടൂരിലെ ആദ്യ സ്കൂൾ ആണിത്) മാടവന എൽ.പി. സ്കൂൾ (സ്റ്റേറ്റ് സിലബസ്) ഹോളി എയ്ഞ്ജ്ൽസ് പബ്ലിക് സ്കൂൾ(സി.ബി.എസ്.സി. സിലബസ്) മരിയാ ഗൊരേത്തി പബ്ലിക് സ്കൂൾ(സി.ബി.എസ്.സി.സ്റ്റേറ്റ് സിലബസ്)
മറ്റു സ്ഥാപനങ്ങൾ
[തിരുത്തുക]അന്താരാഷ്ട്ര പച്ചക്കറി മാർക്കറ്റ്, വിവിധ കാർ വിൽപ്പന കേന്ദ്രങ്ങൾ, പ്രാഥമിക ആരോഗ്യ കേന്ദ്രം. ക്രിസ്ത്യൻ, ഹിന്ദു, മുസ്ലീം ദേവാലയങ്ങൾ.