മൈസൂർ പടയോട്ടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മൈസൂർ പടയോട്ടം
കേരളീയ ചുമർച്ചിത്രം: ഗ്രന്ഥവരികളും ചുമർച്ചിത്രങ്ങളും
ടിപ്പുവോ ഒരു മൈസൂർ സൈന്യാധിപനോ ആവാം, പാലക്കാട് ജില്ല ഒറ്റപ്പാലം താലൂക്ക് അടക്കാപുത്തൂർ ശേഖരപുരം ധന്വന്തരി ക്ഷേത്രത്തിലെ ചുമർ ചിത്രം, കടപ്പാട്: നെടുങ്ങനാട് ചരിത്രം
വർഷം20th century C.E.
Subjectമൈസൂർ പടയോട്ടം
സ്ഥാനംശേഖരപുരം ധന്വന്തരി ക്ഷേത്രം, അടക്കാപുത്തൂർ, പാലക്കാട് ജില്ല, കേരളം

മലബാറിലും കൊച്ചിയുടെ വടക്കൻ പ്രദേശങ്ങളുമായി മൈസൂർ സൈന്യം നടത്തിവന്ന കീഴടക്കലുകളെയാണ് (1750 കാലം തൊട്ട് 1792 വരെ) മൈസൂർ പടയോട്ടം എന്ന് പറയുന്നത്. ഇത് രാഷ്ട്രീയം, സാമ്പത്തികം തുടങ്ങി അനേകം മേഖലകളിൽ പ്രകടമായിരുന്നു. [1] പടയോട്ടത്തെക്കുറിച്ചു ഏതാനും ഗ്രന്ഥവരികളും ചുമർച്ചിത്രങ്ങളും ഇന്നും മലബാറിലെ ഗ്രാമങ്ങളിൽ അവശേഷിക്കുന്നുണ്ട്. [2]

പശ്ചാത്തലം: തരൂർ സ്വരൂപം[തിരുത്തുക]

സി.ഇ.1750 കാലത്ത് പാലക്കാട് തരൂർ സ്വരൂപം രാജാക്കന്മാരുടെ രണ്ട് താവഴികൾ തമ്മിൽ ഒരു തർക്കം നടന്നു. ഇതിൽ ഒരു താവഴി സാമൂതിരി സൈന്യത്തിൻ്റെ സഹായംതേടി. തൻ്റെ അയൽ നാടുകളെ കീഴടക്കി ആധിപത്യം സ്ഥാപിക്കാൻ ആഗ്രഹിച്ച സാമൂതിരി ഇതൊരു അവസരമായിക്കണ്ട് പാലക്കാട്ടുശ്ശേരി ആക്രമിച്ചു.[3]

ഇത് എടത്തിൽ അച്ചന്മാരുടെ മറുപക്ഷത്തെ അസ്വസ്ഥരാക്കി. അവർ മൈസൂർ രാജാവിനെക്കണ്ട് സഹായം അഭ്യർത്ഥിച്ചു. [4] മൈസൂറിനു കീഴിൽ ദിണ്ടിക്കൽ കോട്ടയിലെ ഫൗജ്‌ദാർ ആയിരുന്ന ഹൈദരലിയെ കാണാൻ വോഡയാർ ആവശ്യപ്പെട്ടു. പാലക്കാട്ടിൽ രാജാവിനെതിരായ യുദ്ധത്തിൽ ഈ സാമൂതിരി മൈസൂർ വോഡയാരുടെ സഹായം അഭ്യർത്ഥിക്കുകയും ഹൈദരാലിയുടെ സൈന്യത്തെ കടം വാങ്ങുകയും ചെയ്തിരുന്നു. എന്നാൽ, നൽകേണ്ട നഷ്ടപരിഹാരം നൽകുന്നതിൽ പരാജയപ്പെട്ടു. പാലക്കാട്ടുശ്ശേരി ഇനി ആക്രമിക്കുകയില്ലെന്ന് പറഞ്ഞ് ഹൈദർ സാമൂതിരിയുമായി ഒരു സന്ധി വെച്ചിരുന്നു. പാലക്കാട് യുദ്ധത്തിൽ ഹൈദരാലിയുടെ സേനയെ വിട്ട് കൊടുത്ത നഷ്ട പരിഹാര കുടിശിക തരാത്തതിനാൽ സാമൂതിരിയെ ആക്രമിക്കാൻ ഹൈദരാലി ഇത് ഉപയോഗപ്പെടുത്തി. നായർ- തീയ്യ സേനകൾ ചെറായി പണിക്കരുടെ[5]േതൃത്വത്തിൽ സാമൂതിരിക്ക്‌ വേണ്ടി ചെറുത്ത് നിന്നെങ്കിലും ഹൈരാലിയുടെ ആക്രമണം താങ്ങാനാവാതെ സാമൂതിരി കീഴടങ്ങുകയും ഹൈദരാലിയുടെ ആവശ്യങ്ങൾ അംഗീകരിക്കുകയും ചെയ്തു. പിന്നീട് സാമൂതിരിയോട് സന്ധി രൂപീകരിച്ചു. ഹൈദരാലി അദ്ദേഹത്തോട് മാന്യമായി പെരുമാറി. എന്നിരുന്നാലും, സാമൂതിരി, ഫണ്ട് ക്രമീകരിക്കാൻ കുറച്ച് സമയമെടുത്തു, ഇത് ഹൈദരാലിയെ സംശയിച്ചു.[6] സാമൂതിരി ഗൂഢാലോചന നടത്തുകയാണെന്ന് കരുതി സാമൂതിരിയെയും മന്ത്രിയെയും തടവിലാക്കി. മന്ത്രിയെ ഹൈദരാലി ക്രൂരമായി മർദിച്ചത് അങ്ങിനെ പാലക്കാട്ടുശ്ശേരിയുടെ അഭ്യർത്ഥന പ്രകാരം മഖ്‌ദുമും സൈന്യവും പാലക്കാട്ടെത്തി. [7]

എന്നിരുന്നാലും, ശക്തമായ ചെറുത്തുനിൽപ്പ് നടത്തിയ യോദ്ധാക്കളുടെ കയ്യിൽ അദ്ദേഹത്തിന് ചെറിയ തിരിച്ചടി നേരിട്ടു. 1766 -ൽ ഹൈദരലി പടയുമായി കോഴിക്കോട്ടെത്തി. [8] മുൻപിലെ ഉടമ്പടി പ്രകാരമുള്ള പണം വേണമെന്ന് ഹൈദർ ആവശ്യപ്പെട്ടു. കൂടാതെ ഹൈദർ തന്നെ പാലക്കാട്ടു രാജാവിനു പിടിച്ചുകൊടുക്കുമെന്ന് സാമൂതിരി ഭയപ്പെട്ടു.[9] മൈസൂർ സൈന്യം പാളയം അടിച്ച ഒരാഴ്ച കഴിഞ്ഞ് സാമൂതിരി, കോവിലകത്തോടെ തീവെന്തു പോകയും ചെയ്‌തു. [10]

മൈസൂർ പടയോട്ടം 250 വർഷങ്ങൾ
മൈസൂർ പടയോട്ടം 250 വർഷങ്ങൾ
കർത്താവ്എസ്. രാജേന്ദു
രാജ്യംഇന്ത്യ
ഭാഷമലയാളം
പരമ്പരവള്ളത്തോൾ വിദ്യാപീഠം പ്രബന്ധാവലി
വിഷയംഗ്രന്ഥവരികളും ചുമർച്ചിത്രങ്ങളും
പ്രസാധകർവള്ളത്തോൾ വിദ്യാപീഠം

സാമൂതിരി ഭരണം ഇല്ലാതായതോടു കൂടി കോഴിക്കോടിനെ ആസ്ഥാനമാക്കി മൈസൂർ ഭരണം തുടങ്ങി. ഭൂമി സർവ്വേ ചെയ്ത് പൈമാശി കണക്കുകൾ തയ്യാറാക്കി. പുതിയ സാമ്പത്തിക നയം നിലവിൽവന്നു. മൈസൂർ സൈന്യത്തിൻ്റെ മലബാർ പ്രവേശനം വെള്ളയുടെ ചരിത്രം വിശദമായി വിവരിക്കുന്നുണ്ട്. [11]

ഉള്ളടക്കം[തിരുത്തുക]

ആറ് മൗലിക രേഖകളാണ് മൈസൂർ പടയോട്ട കാലത്തെപ്പററി പഠനവിധേയമാക്കിയിട്ടുള്ളത്. [12] അവ താഴെ കൊടുക്കുന്നു:

  • തരൂർ സ്വരൂപം ഗ്രന്ഥവരി
  • ഗുരുവായൂർ - മമ്മിയൂർ കളരി ചെപ്പേട്
  • ഒരു തരൂർ സ്വരൂപം രേഖ
  • വടക്കുന്നാഥൻ ദേവസ്വം ഗ്രന്ഥവരി - ഒരു പഠനം
  • കണ്ണമ്പ്ര ഗ്രന്ഥവരി
  • ബ്രിട്ടീഷ് കമ്പനി കൊച്ചി രാജാവിന് അയച്ച എഴുത്ത്

    കാണുക[തിരുത്തുക]

  • കേരളത്തിലേക്കുള്ള മൈസൂരിന്റെ വരവ്
  • ടിപ്പു സുൽത്താൻ

    അവലംബം[തിരുത്തുക]

    1. Sreedhara Menon A., Palghat District Gazetteer, Trivandrum, 1962-
    2. എസ്. രാജേന്ദു, മൈസൂർ പടയോട്ടം 250 വർഷങ്ങൾ, വള്ളത്തോൾ വിദ്യാപീഠം, ശുകപുരം, 2016
    3. K.N. Ezhuthassan, Palakkattusseri, article
    4. എസ്. രാജേന്ദു, മൈസൂർ പടയോട്ടം 250 വർഷങ്ങൾ, വള്ളത്തോൾ വിദ്യാപീഠം, ശുകപുരം, 2016
    5. M.S.A.Rao (1987). social movements and social transformation a study of two back word. manohar publication. p. 24. ISBN 9780836421330.
    6. Sandeep Balakrishnan (2013). false Tipu Sultan-The Tyrant of Mysore. Rare. p. 47. ISBN 9788192788487. {{cite book}}: Check |url= value (help)
    7. എം.പി.മുകുന്ദൻ. തരൂർ സ്വരൂപം രാജാക്കന്മാരുടെ കഥ, റീപ്രിന്റ്, മൈസൂർ പടയോട്ടം 250 വർഷങ്ങൾ, 2016
    8. K.V. Krishna Ayyar, The Zamorins of Calicut, Calicut, 1938
    9. എസ്. രാജേന്ദു, മൈസൂർ പടയോട്ടം 250 വർഷങ്ങൾ, വള്ളത്തോൾ വിദ്യാപീഠം, 2016
    10. K.V. Krishna Ayyar, The Zamorins of Calicut, Calicut, 1938
    11. എൻ.എം. നമ്പൂതിരി, വെള്ളയുടെ ചരിത്രം, വള്ളത്തോൾ വിദ്യാപീഠം, ശുകപുരം
    12. എസ്. രാജേന്ദു, മൈസൂർ പടയോട്ടം 250 വർഷങ്ങൾ, വള്ളത്തോൾ വിദ്യാപീഠം, 2016
  • "https://ml.wikipedia.org/w/index.php?title=മൈസൂർ_പടയോട്ടം&oldid=3899838" എന്ന താളിൽനിന്ന് ശേഖരിച്ചത്