മൈസൂരു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മൈസൂർ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ മൈസൂർ (വിവക്ഷകൾ) എന്ന താൾ കാണുക. മൈസൂർ (വിവക്ഷകൾ)
മൈസൂർ
Karnataka locator map.svg
Red pog.svg
മൈസൂർ
12°18′11″N 76°38′36″E / 12.3031°N 76.6433°E / 12.3031; 76.6433
ഭൂമിശാസ്ത്ര പ്രാധാന്യം പട്ടണം
രാജ്യം ഇന്ത്യ
സംസ്ഥാനം കർണാടകം
ജില്ല മൈസൂർ
ഭരണസ്ഥാപനങ്ങൾ
'
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+0821
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

ഇന്ത്യൻ സംസ്ഥാനമായ കർണാടകത്തിലെ പ്രശസ്തമായ ഒരു പട്ടണമാണ്‌ മൈസൂർ. ഒരു പ്രമുഖ വിനോദസഞ്ചാരകേന്ദ്രം കൂടിയാണിവിടം. കർണാടക സംസ്ഥാനത്തെ രണ്ടാമത്തെ വലിയ പട്ടണമാണ്‌ മൈസൂർ.

പേരിനു പിന്നിൽ[തിരുത്തുക]

മൈസൂറിന്‌ ആദിയിൽ എരുമയൂറ് എന്നു പേരുണ്ടായിരുന്നു.[1] അതിന്റെ അധിപനെ എരുമയൂരൻ എന്നും വിളിച്ചിരുന്നു.[1] ഇതിന്റെ സംസ്കൃതരൂപമാണ്‌ മഹിഷ പുരം. ഇത് ലോപിച്ചാണ്‌ മൈസൂർ ആയത്.vvk valath

ചരിത്രം[തിരുത്തുക]

കർണാടകത്തിന്റെ പഴയ പേര്‌ മൈസൂർ എന്നായിരുന്നു.

മൈസൂർ കൊട്ടാരം[തിരുത്തുക]

മൈസൂർ‌പാലസ്
പ്രമാണം:മൈസൂർ കൊട്ടാരം ദസ്സറ കാലം.jpg
ദസ്സറ കാലത്തു ദീപപ്രഭയിൽ കുളിച്ചു നിൽക്കുന്ന മൈസൂർ കൊട്ടാരം
മൈസൂർ കൊട്ടാരത്തിനടുത്തുനിന്നെടുത്ത ഒരു ചിത്രം

ദക്ഷിണേന്ത്യയിലെ മൈസൂർ പട്ടണത്തിലാണ് മൈസൂർ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. ഇത് പഴയകാല രാജാകുടുംബങ്ങളുടെ (വൊഡയാർ രാജവംശം) ഔദ്യോഗിക വസതിയായിരുന്നു. ഔദ്യോഗിക കാര്യാലയമായ ദർബാറും ഇതോടൊപ്പം പ്രവർത്തിച്ചിരുന്നു. കൊട്ടാരങ്ങളുടെ പട്ടണമായി അറിയപ്പെടുന്ന മൈസൂരിൽ ധാരാളം കൊട്ടാരങ്ങളുണ്ടെങ്കിലും “മൈസൂർ കൊട്ടാരം“ എന്ന് അറിയപ്പെടുന്നത് ഈ കൊട്ടാരങ്ങളിൽ ഒന്നിനെ മാത്രമാണ്. 1897-ൽ നിർമ്മാണ പ്രവർത്തങ്ങൾ ആരംഭിച്ച കൊട്ടാരത്തിന്റെ നിർമ്മാണം 1912ലാണ് പൂർത്തിയായത്. ഇപ്പോൾ മൈസൂരിലെ അറിയപ്പെടുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണിത്. പ്രധാന ഉത്സവം മൈസൂർ ദസറ

വിനോദസഞ്ചാരകേന്ദ്രങ്ങൾ[തിരുത്തുക]

text
clock Tower

ദക്ഷിണേന്ത്യയിലെ പ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നാണ് മൈസൂർ. ചരിത്രപരവും കലാപരവും ഭൂമിശാസ്ത്രപരവുമായ ഒട്ടേറെ പ്രത്യേകതകളുള്ള ഒരു നഗരമാണിത്. മൈസൂരിലെ പ്രമുഖ വിനോദസഞ്ചാരകേന്ദ്രങ്ങൾ ചുവടെ ചേർത്തിരിക്കുന്നു:

 • മൈസൂർ കൊട്ടാരം
 • ചാമുണ്ഡി മല
 • മൈസൂർ മൃഗശാല
 • ആർട്ട് ഗാലറി
 • ലളിതമഹൽ കൊട്ടാരം
 • സെൻറ് ഫിലോമിനാസ് ചർച്ച്
 • കാരഞ്ചി തടാകം
 • രംഗനതിട്ടു പക്ഷിസങ്കേതം
 • ബൃന്ദാവൻ ഗാർഡൻ
 • റെയിൽ മ്യൂസിയം
 • ജയലക്ഷ്മി കൊട്ടാരം

ചാമുണ്ഡേശ്വരി ക്ഷേത്രം[തിരുത്തുക]

ചാമുണ്ഡി മല മൈസൂർ നഗരത്തിൽ നിന്നും ഏകദേശം എട്ട് കിലോമീറ്റർ ദൂരെ സ്ഥിതി ചെയ്യുന്നു. പ്രശസ്തമായ ചാമുണ്ഡേശ്വരി ക്ഷേത്രം ഈ മലയുടെ മുകളിലാണുള്ളത്. ക്ഷേത്രകവാടത്തിനടുത്ത് മഹിഷാസുരൻറെ ഒരു ഭീമാകാര പ്രതിമ സ്ഥാപിച്ചിരിക്കുന്നു.

മഹിഷാസുരന്റെ പ്രതിമ , മൈസൂർ
ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രം, മൈസൂർ
അമ്പലത്തിലെ രഥം
മൈസൂർ കൊട്ടാരം

ക്ഷേത്രത്തിൽ നിന്നും പുറത്തു കടക്കുന്ന വഴി നിറയെ ചെറിയ ശില്പങ്ങളും മാല, വല, കമ്മൽ, തുടങ്ങിയ ചില്ലറ വസ്തുക്കളും വിൽക്കുന്ന ധാരാളം കച്ചവടക്കാരുണ്ട്. മലയുടെ ചുവട്ടിലു നിന്ന് ധാരാളം ആളുകളു പടികളു കയറി ക്ഷേത്രത്തിലെത്തുന്നു. സം‌രക്ഷിത മേഖല ആയതിനാലു മറ്റു വഴികളിലൂടെയുള്ള മല കയറ്റം അനുവദനീയമല്ല.

മൈസൂർ കൊട്ടാരവും റേസ്കോഴ്സ് മൈതാനവുമുൾപ്പെടെ മൈസൂർ നഗരം പൂർണ്ണമായും ചാമുണ്ഡി മലനിരകളിൽ നിന്നാൽ കാണാം. ഈ മലയുടെ അടിവാരത്തിലാണ് മൈസൂർ രാജ്ഞിയുടെ പഴയ അന്ത:പുരമായ ലളിതമഹൽ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. ലളിതമഹൽ കൊട്ടാരം ഇന്ന് സ്വദേശികളും വിദേശികളും ഒരുപോലെ സന്ദർശിക്കുന്ന ഒരു നക്ഷത്രഹോട്ടലാണ്.

രാത്രികളിൽ വൈദ്യുതിവിളക്കുകൾ തെളിഞ്ഞു കത്തുന്ന മൈസൂർ നഗരത്തിൻറെ ദൃശ്യം ചാമുണ്ഡി മലമുകളിൽ നിന്നുള്ള മനോഹരമായ കാഴ്ചയാണ്.

മൈസൂർ മൃഗശാല[തിരുത്തുക]

ദക്ഷിണേന്ത്യയിലെ വിശാലമായ മൃഗശാലകളിലൊന്നാണ് 1892ൽ സ്ഥാപിക്കപ്പെട്ട മൈസൂർ മൃഗശാല[2]. മൈസൂർ നഗരത്തിനകത്തു തന്നെ സ്ഥിതി ചെയ്യുന്ന ഈ മൃഗശാലയുടെ യഥാർത്ഥ പേര് ശ്രീ ചാമരാജേന്ദ്ര സൂവോളജിക്കൽ ഗാർഡൻസ് എന്നാണ്. ഏകദേശം --- ഏക്കർ വിസ്തൃതിയിൽ പരന്നു കിടക്കുന്ന മൈസൂർ മൃഗശാല മൈസൂർ സന്ദർശിക്കുന്ന വിനോദസഞ്ചാരികൾക്ക് പ്രിയപ്പെട്ട ഇടമാണ്.

ലളിതമഹൽ കൊട്ടാരം[3][തിരുത്തുക]

ലളിതമഹൽ കൊട്ടാരം മൈസൂറിൽ നിന്നും 11 കി.മീ ദൂരത്തായി ചാമുണ്ഡി മലയുടെ താഴ്വാരത്താണ് സ്ഥിതി ചെയ്യുന്നത്. പൂന്തോട്ടങ്ങളുടെ നടുവിലായാണ് ഈ കൊട്ടാരം സ്ഥാപിച്ചിരിക്കുന്നത്. 1921-ൽ മഹാരാജാവായ ക്യിഷ്ണരാജ വോഡയാർ നാലാമൻ‍ ആണീ രണ്ടുനിലയുള്ള കൊട്ടാരം അധികാരികമായി ഉദ്ഘാടനം ചെയ്തത് . ഈ കൊട്ടാരം ഭാരതീയ ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ കീഴിലുള്ള പഞ്ചനക്ഷത്ര ഹോട്ടൽ ഇനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

ലളിതമഹൽ കൊട്ടാരം, മൈസൂർ

ബൃന്ദാവൻ ഗാർഡൻ[തിരുത്തുക]

നയന സുഖമേകുന്ന ഒരു പൂന്തോട്ടമാണ് ബൃന്ദാവൻ ഗാർഡൻ. മ്യൂസിക്കൽ ഫൊണ്ടനുകളും (സംഗീതത്തിനനുസരിച്ച് ന്യത്തം വയ്ക്കുന്ന ജലധാരകൾ) സായന്തനങ്ങളിൽ ഉണ്ടാവും.

താലൂക്കുകൾ[തിരുത്തുക]

മൈസുരു ജില്ലയിൽ ആകെ 7 താലൂക്കുകൾ :

 • മൈസുരു
 • നഞനഗുഡു
 • തിരുമകുഡലു നരസിപുര
 • ഹെഗ്ഗഡദെവനകൊടെ
 • കൃഷ്ണരാജനഗര
 • ഹുണസുരു
 • പിരിയാപട്ടണ

കുറിപ്പുകൾ[തിരുത്തുക]

 • ^ മൈചൂർ പകുതികൾ അക്കാലത്തെ എരുമൈനാടെനവും, അതൻ തലൈവൻ എരുമൈയൂരൻ എനവും വഴങ്കിനതാക കാൺകിൻറോം" എന്ന് അകനാനൂറിന്റെ ഒരു വ്യാഖ്യാതാവ് പറയുന്നുണ്ട്.

അവലംബം[തിരുത്തുക]

 1. വാലത്ത്, വി.വി.കെ. (1991). കേരളത്തിലെ സ്ഥലനാമചരിത്രങ്ങൾ എറണാകുളം ജില്ല. തൃശ്ശൂർ: കേരള സാഹിത്യ അക്കാദമി. ഐ.എസ്.ബി.എൻ. 81-7690-105-9. 
 2. http://www.flonnet.com/fl2221/stories/20051021005211600.htm
 3. http://www.mysore.org.uk/royal-buildings/lalith-mahal-palace.html
"https://ml.wikipedia.org/w/index.php?title=മൈസൂരു&oldid=2157129" എന്ന താളിൽനിന്നു ശേഖരിച്ചത്