മൈസൂർ റെയിൽ മ്യൂസിയം
മൈസൂർ റെയിൽ മ്യൂസിയം പഴയ റെയിൽ എൻജിനുകളും വിവിധ ഘടക ഭാഗങ്ങളും പ്രദർശിപ്പിച്ചിട്ടുള്ള ഒരു മ്യൂസിയമാണ്. ഇത് മൈസൂർ റെയിൽവേ സ്റ്റേഷനു സമീപം കൃഷ്ണരാജസാഗർ റോഡിൽ പ്രവർത്തിക്കുന്നു. 1979ലാണ് ഇന്ത്യൻ റെയിൽവേ ഈ മ്യൂസിയം ആരംഭിച്ചത്. ഇന്ത്യയിലെ രണ്ടാമത്തെ റെയിൽ മ്യൂസിയമാണ് ഇത്. ഇവിടെ വിവിധ തരം റെയിൽ എൻജിനുകളും തീവണ്ടിയുടെ ഘടകഭാഗങ്ങളും കൂടാതെ ഒരു ചിത്രഗാലറിയും ഉണ്ട്.മ്യൂസിയത്തിൽ ബാറ്ററികൊണ്ട് പ്രവർത്തിക്കുന്ന ഒരു ചെറിയ തീവണ്ടി കുട്ടികൾക്കായി ഓടിക്കുന്നു.
പ്രദർശന വസ്തുക്കൾ[തിരുത്തുക]
- ഇഎസ് 506 4-6-2 തീവണ്ടി
- ഓസ്റ്റിൻ റെയിൽ കാർ
- പരിശോധനാ ബോഗികൾ
- മൈസൂർ മഹാരാജാവിന്റെ രണ്ട് ബോഗികൾ
- മഹാറാണി സലൂൺ. ഇതിൽ ഒരു അടുക്കളയും തീൻമേശയും ശൗചാലയവും ഉണ്ട്.
ചിത്രശാല[തിരുത്തുക]
അവലംബം[തിരുത്തുക]
- Chugging through Time [1]
- Mysore Railway Museum mysore.org.uk
- Mysore Railway Museum trainweb.org
- Source for Technical and Historical information: Indian Locomotives by Hugh Hughes

Railway Museum Mysore എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
Coordinates: 12°18′58.74″N 76°38′36.03″E / 12.3163167°N 76.6433417°E