വടക്കുന്നാഥൻ ദേവസ്വം ഗ്രന്ഥവരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വടക്കുന്നാഥൻ ദേവസ്വം ഗ്രന്ഥവരി
വടക്കുന്നാഥൻ ദേവസ്വം ഗ്രന്ഥവരി
കർത്താവ്എസ്. രാജേന്ദു
യഥാർത്ഥ പേര്വടക്കുന്നാഥൻ ദേവസ്വം ഗ്രന്ഥവരി
നിലവിലെ പേര്ലിപി പഠന മാതൃക
രാജ്യംഇന്ത്യ
ഭാഷമലയാളം, ഗ്രന്ഥലിപി
വിഷയംചരിത്രം
പ്രസിദ്ധീകരിച്ച തിയതി
18th century C.E.
മാധ്യമംപേപ്പർ മനുസ്ക്രിപ്ട്

തൃശ്ശൂർ വടക്കുന്നാഥൻ ക്ഷേത്രത്തിലെ സി.ഇ. 1728 മുതൽ 1765 വരെയുള്ള രേഖകളെയാണ് വടക്കുന്നാഥൻ ദേവസ്വം ഗ്രന്ഥവരി എന്നു പറയുന്നത്. [1]

പശ്ചാത്തലം[തിരുത്തുക]

രേഖകൾക്ക് ആമുഖമായി കണ്ണമ്പ്ര ഗ്രന്ഥവരിയിലെ കൊച്ചി രാജ്യം [2] എന്ന ഭാഗം ചേർത്തിരിക്കുന്നു. കൊച്ചിക്കു നാല് രാജ്യം കീഴേടങ്ങളായുണ്ട്. അവ പൊറക്കാട്, വടക്കുംകൂർ, മങ്ങാട്ട്, പറൂർ എന്നിവയാകുന്നു. ഇതിൽ പറൂരിന് പിണ്ടിനിവട്ടമെന്നും പേർ പറയുന്നു. [3] സാമൂതിരി തൃശ്ശിവപേരൂർ കീഴടക്കിയശേഷം പാതാക്കര [4] നിന്നും യോഗാതിരിപ്പാടിനെ അവരോധിച്ചതും പിന്നീട് കൊച്ചിക്കാരാൽ പിരിച്ചയതും അതിനുശേഷം തിരിച്ചെടുത്ത വസ്തുക്കളുടെ വിവരണരേഖകളും ഇതിലുണ്ട്.

പ്രാധാന്യം[തിരുത്തുക]

മഹോദയപുരത്തെ ചേര ഭരണകാലത്തു (സി.ഇ. 9 മുതൽ 12 വരെയുള്ള നൂറ്റാണ്ടുകളിൽ) [5] നിന്നു തുടങ്ങി മദ്ധ്യകാലത്തുടനീളം കേരളക്കരയിൽ നിലനിന്നിരുന്ന സാമൂഹ്യ വ്യവസ്ഥയുടെ ചരിത്രത്തിലേക്ക് വിരൽചൂണ്ടുന്നു എന്നതാണ് വടക്കുന്നാഥൻ ദേവസ്വം ഗ്രന്ഥവരിയുടെ പ്രാധാന്യം. സി.ഇ. 18 - ആം നൂറ്റാണ്ടാവുമ്പോഴേക്കും സാമൂതിരി തൃശ്ശിവപേരൂർ പിടിച്ചു വിവിധങ്ങളായ ആഘോഷങ്ങൾ തുടങ്ങി വെച്ചിരുന്നു.

രേഖകൾ[തിരുത്തുക]

  • പൂതംകുറുച്ചി കുറുപ്പും തച്ച നമ്പ്യാരു കുടുംബവും തമ്മിൽ വഴക്കു നടന്നത് - പല്ലിയം ചാത്തന്നൂർ ചേരിക്കൽ
  • സാമൂതിരി തൃശ്ശിവപേരൂർ ആക്രമിച്ചത് [6]
  • നെടിവിരുപ്പിൽ സ്വരൂപത്തിൽ നിന്നു സംകേതത്തിൽ ഏററം ചെയ്ത പ്രകാരം
  • യോഗിയാര് അവരോധവും എറക്കി അയച്ചതും
  • പള്ളിത്തേവാരം
  • കീഴോക്കം കയറിയ പ്രകാരം
  • സാമൂരിപ്പാട്ടിലെ തിരുനാൾക്ക് അരി അളവ്
  • അവരോധം


കാണുക[തിരുത്തുക]

ഗ്രന്ഥസൂചി[തിരുത്തുക]

  1. വടക്കുന്നാഥൻ ദേവസ്വം ഗ്രന്ഥവരി, എ.ഡി.1728 - 1765, എസ്. രാജേന്ദു, വള്ളത്തോൾ വിദ്യാപീഠം പ്രബന്ധാവലി (40), ശുകപുരം, 2021. ISBN: 978-81-948191-3-4
  2. കൊച്ചിരാജ്യ ചരിത്രം, കെ.പി. പദ്മനാഭ മേനോൻ, മാതൃഭൂമി, കോഴിക്കോട്, 1996
  3. ശക്തൻ തമ്പുരാൻ, പുത്തേഴത്തു രാമൻ മേനോൻ,എറണാകുളം, 1941
  4. വള്ളുവനാട് ചരിത്രം, പ്രാചീനകാലം മുതൽ എ.ഡി.1792 വരെ, എസ്. രാജേന്ദു, പബ്ലി: കെ. ശങ്കരനാരായണൻ, മാധവം, പെരിന്തൽമണ്ണ, 2012
  5. Perumals of Kerala, M.G.S. Narayanan, Calicut, 1996
  6. ഒരു മദ്ധ്യകാല പടയാത്ര, മാതൃഭൂമി യാത്ര മാസിക