റിച്ചാഡ് വെല്ലസ്ലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ദ മോസ്റ്റ് ഹോണറബിൾ
 ദ മാർക്വെസ് വെല്ലസ്ലി 
കെ.ജി., പി.സി.


പദവിയിൽ
1798 മേയ് 18 – 1805 ജൂലൈ 30
രാജാവ് ജോർജ്ജ് മൂന്നാമൻ
പ്രധാനമന്ത്രി വില്ല്യം പിറ്റ് ദ യങ്ങർ
ഹെൻറി ഏഡിങ്ടൻ
മുൻ‌ഗാമി അലർഡ് ക്ലാർക്ക്
(താൽക്കാലികം)
പിൻ‌ഗാമി കോൺവാലിസ് പ്രഭു

പദവിയിൽ
1809 ഡിസംബർ 6 – 1812 മാർച്ച് 4
രാജാവ് ജോർജ്ജ് മൂന്നാമൻ
പ്രധാനമന്ത്രി സ്പെൻസെർ പെർസിവൽ
മുൻ‌ഗാമി ഹെൻറി ബാത്തഴ്സ്റ്റ്
പിൻ‌ഗാമി റോബർട്ട് സ്റ്റ്യൂവർട്ട്

പദവിയിൽ
1821 ഡിസംബർ 8 – 1828 ഫെബ്രുവരി 27
രാജാവ് ജോർജ്ജ് നാലാമൻ
പ്രധാനമന്ത്രി റോബർട്ട് ജെക്കിൻസൺ
ജോർജ് കാന്നിങ്
ഫ്രെഡെറിക് ജോൺ റോബിൻസൺ
മുൻ‌ഗാമി ചാൾസ് ഷെറ്റ്വൈൻഡ്-ടാൽബോട്ട്
പിൻ‌ഗാമി ഹെൻറി പേജെറ്റ്
പദവിയിൽ
1833 സെപ്റ്റംബർ 12 – 1834 നവംബർ
രാജാവ് വില്ല്യം നാലാമൻ
പ്രധാനമന്ത്രി ചാൾസ് ഗ്രേ
മുൻ‌ഗാമി ഹെൻറി പേജെറ്റ്
പിൻ‌ഗാമി തോമസ് ഹാമിൽട്ടൺ
ജനനം 1760 ജൂൺ 20 (2018-06-20UTC20:22:47)
ഡംഗൻ കാസിൽ, മീത്ത് കൗണ്ടി
മരണം 1842 സെപ്റ്റംബർ 16(1842-09-16) (പ്രായം 82)
നൈറ്റ്സ്ബ്രിഡ്ജ്, ലണ്ടൻ
ദേശീയത ബ്രിട്ടീഷുകാരൻ
പഠിച്ച സ്ഥാപനങ്ങൾ ക്രൈസ്റ്റ്ചർച്ച്, ഓക്സ്ഫഡ്
രാഷ്ട്രീയപ്പാർട്ടി
വിഗ്
ജീവിത പങ്കാളി(കൾ) (1) ഹ്യേസിന്തി ഗബ്രിയെല്ലെ റോളണ്ട്
(1766–1816)
(2) മരിയന്നെ കേറ്റൻ (d. 1853)

ഒരു ആംഗ്ലോ-ഐറിഷ് രാഷ്ട്രീയക്കാരനും കൊളോണിയൽ ഭരണകർത്താവുമാണ് റിച്ചാഡ് വെല്ലസ്ലി എന്ന വെല്ലസ്ലി പ്രഭു (ജീവിതകാലം: 1760 ജൂൺ 20 – 1842 സെപ്റ്റംബർ 26). 1798 മുതൽ 1805 വരെ ബ്രിട്ടീഷ് ഇന്ത്യയുടെ ഗവർണർ ജനറലായിരുന്നു. പിൽക്കാലത്ത് ബ്രിട്ടീഷ് മന്ത്രിസഭയിൽ വിദേശകാര്യസെക്രട്ടറി, ഐർലൻഡിന്റെ ലോഡ് ലെഫ്റ്റനന്റ് എന്നീ ഔദ്യോഗികപദവികളും വഹിച്ചിട്ടുണ്ട്. പ്രശസ്ത ബ്രിട്ടീഷ് സൈനികോദ്യഗസ്ഥനും ഭരണകർത്താവുമായിരുന്ന ആർതർ വെല്ലസ്ലി ഇദ്ദേഹത്തിന്റെ ഇളയ സഹോദരനാണ്. ബ്രിട്ടീഷ് ഇന്ത്യയിലെ അക്ബർ എന്നും ഇദ്ദേഹത്തെ അറിയപ്പെടുന്നു.

ഇന്ത്യയിൽ[തിരുത്തുക]

ഫ്രെഞ്ചുകാരുടെ അവസാനശ്രമങ്ങളും അവസാനിപ്പിച്ച്, ഇന്ത്യയെ എന്നെന്നേക്കുമായി ബ്രിട്ടീഷ് നിയന്ത്രണത്തിലാക്കുക എന്ന ലക്ഷ്യത്തേടെ 1798-ൽ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ നിയന്ത്രണബോർഡിന്റെ അദ്ധ്യക്ഷനായിരുന്ന ഹെൻറി ഡൻഡസ് ആയിരുന്നു റിച്ചാർഡ് വെല്ലസ്ലിയെ ഇന്ത്യയിലേക്കയച്ചത്. പ്രധാനമായും സൈനികസഹായം വാഗ്ദാനം ചെയ്തുകൊണ്ടുള്ള സഖ്യങ്ങളിലൂടെ വെല്ലസ്ലി ഏറ്റവുമധികം നാട്ടുരാജ്യങ്ങളെ ബ്രിട്ടീഷ് നിയന്ത്രണത്തിലാക്കി. ടിപ്പു സുൽത്താനെ അമർച്ച ചെയ്ത വെല്ലസ്ലി, മദ്ധ്യേന്ത്യയിലെ ഛിന്നഭിന്നമായിക്കിടന്ന മറാഠ രാജ്യങ്ങളിലേക്ക് ബ്രിട്ടീഷ് ആധിപത്യം വ്യാപിപ്പിക്കുകയും ചെയ്തു. വെല്ലസ്ലിയുടെ സാമ്രാജ്യവിപുലീകരണനയങ്ങളിൽ പരിഭ്രാന്തിപൂണ്ട് 1805-ൽ അദ്ദേഹത്തെ കമ്പനി തന്നെ അദ്ദേഹത്തെ തിരികെവിളിക്കുകയായിരുന്നു.[1] എന്നാൽ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പണം ധൂർത്തടിച്ച് ചെലവഴിച്ചതിലൂടെയാണ് അദ്ദേഹത്തിന് ഡയറക്റ്റർമാരുടെ പിന്തുണ നഷ്ടമാകാനും തിരികെവിളിക്കാനുമുള്ള പ്രധാനപ്പെട്ട കാരണമായതെന്നും അഭിപ്രായമുണ്ട്.[2]

കൊൽക്കത്തയിലെ ഗവൺമെന്റ് ഹൗസിന്റെ (ഇന്നത്തെ രാജ്ഭവൻ) നിർമ്മാണം,[2] ഫോർട്ട് വില്യം കോളേജിന്റെ സ്ഥാപനം ഇവയെല്ലാം വെല്ലസ്ലിയാണ് നടത്തിയത്.[1]

അവലംബം[തിരുത്തുക]

  1. 1.0 1.1 ഹാരോൾഡ് ലീ (2002, 2004 (രണ്ടാം പതിപ്പ്)). "ഇൻട്രൊഡക്ഷൻ". ബ്രദേഴ്സ് ഇൻ ദ രാജ് - ദ ലൈവ്സ് ഓഫ് ജോൺ ആൻഡ് ഹെൻറി ലോറൻസ് (ഭാഷ: ഇംഗ്ലീഷ്). ഓക്സ്ഫഡ് സർവകലാശാല പ്രെസ്. p. 3. ഐ.എസ്.ബി.എൻ. 019579415 X. ശേഖരിച്ചത് 2012 നവംബർ 17.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date= (സഹായം)
  2. 2.0 2.1 വില്ല്യം ഡാൽറിമ്പിൾ (2002). വൈറ്റ് മുഗൾസ് - ലവ് ആൻഡ് ബിട്രേയൽ ഇൻ എയ്റ്റീൻത്-സെഞ്ച്വറി ഇന്ത്യ (ഭാഷ: ഇംഗ്ലീഷ്). പെൻഗ്വിൻ ബുക്സ്. p. 346. ഐ.എസ്.ബി.എൻ. 067004930-1. ശേഖരിച്ചത് 2014 മേയ് 29. 
"https://ml.wikipedia.org/w/index.php?title=റിച്ചാഡ്_വെല്ലസ്ലി&oldid=2803818" എന്ന താളിൽനിന്നു ശേഖരിച്ചത്