ടാന്റാലം
|
|||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| വിവരണം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| പേര്, പ്രതീകം, അണുസംഖ്യ | ടാന്റാലം, Ta, 73 | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| കുടുംബം | സംക്രമണ ലോഹങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് | 5, 6, d | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Appearance | gray blue |
||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| സാധാരണ ആറ്റോമിക ഭാരം | 180.94788(2) g·mol−1 | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ഇലക്ട്രോൺ വിന്യാസം | [Xe] 4f14 5d3 6s2 | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ഓരോ ഷെല്ലിലേയും ഇലക്ട്രോണുകൾ |
2, 8, 18, 32, 11, 2 | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ഭൗതികസ്വഭാവങ്ങൾ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Phase | solid | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| സാന്ദ്രത (near r.t.) | 16.69 g·cm−3 | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ദ്രവണാങ്കത്തിലെ ദ്രാവക സാന്ദ്രത |
15 g·cm−3 | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ദ്രവണാങ്കം | 3290 K (3017 °C, 5463 °F) |
||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ക്വഥനാങ്കം | 5731 K (5458 °C, 9856 °F) |
||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ദ്രവീകരണ ലീനതാപം | 36.57 kJ·mol−1 | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ബാഷ്പീകരണ ലീനതാപം | 732.8 kJ·mol−1 | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Heat capacity | (25 °C) 25.36 J·mol−1·K−1 | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
|
|||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Atomic properties | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ക്രിസ്റ്റൽ ഘടന | cubic body centered | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ഓക്സീകരണാവസ്ഥകൾ | 5, 4, 3 (mildly acidic oxide) | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ഇലക്ട്രോനെഗറ്റീവിറ്റി | 1.5 (Pauling scale) | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Ionization energies | 1st: 761 kJ/mol | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 2nd: 1500 kJ/mol | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Atomic radius | 145 pm | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Atomic radius (calc.) | 200 pm | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Covalent radius | 138 pm | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Miscellaneous | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Magnetic ordering | no data | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| വൈദ്യുത പ്രതിരോധം | (20 °C) 131 n Ω·m | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| താപ ചാലകത | (300 K) 57.5 W·m−1·K−1 | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Thermal expansion | (25 °C) 6.3 µm·m−1·K−1 | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Speed of sound (thin rod) | (20 °C) 3400 m/s | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Young's modulus | 186 GPa | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Shear modulus | 69 GPa | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Bulk modulus | 200 GPa | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Poisson ratio | 0.34 | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Mohs hardness | 6.5 | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Vickers hardness | 873 MPa | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Brinell hardness | 800 MPa | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| CAS registry number | 7440-25-7 | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| Selected isotopes | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
|
|||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| അവലംബങ്ങൾ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അണുസംഖ്യ 73 ആയ മൂലകമാണ് ടാന്റാലം (മുമ്പ് ടാന്റാലിയം). Ta ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. നീലകലർന്ന ചാരനിറമുള്ളതും കാഠിന്യമുള്ളതും തിളക്കമുള്ളതും അപൂർവവുമായ ഒരു സംക്രമണ ലോഹമാണിത്. ഇതിന് നാശനത്തിനെതിരെ ഉയർന്ന പ്രതിരോധമുണ്ട്. ടാന്റലൈറ്റ് എന്ന ധാതുവിൽ ഇത് പ്രകൃത്യാ കാണപ്പെടുന്നു.
ഉള്ളടക്കം |
[തിരുത്തുക] സ്വഭാവസവിശേഷതകൾ
ടാന്റാലം ഇരുണ്ട നിറമുൾള്ളതും കാഠിന്യമേറിയതും സാന്ദ്രതയേറിയതുമാണ്. ഡക്ടിലിറ്റി ഗുണമുള്ള ഈ ലോഹം ഉയർന്ന താപ-വൈദ്യുത ചാലകമാണ്. അമ്ലങ്ങൾ മൂലമുണ്ടാകുന്ന നാശനത്തിനെതിരേയുള്ള മികച്ച പ്രതിരോധം ഈ മൂലകത്തിന്റെ ഒരു പ്രധാന സവിശേഷയാണ്. 150 °Cന് താഴെ ടാന്റാലിയം, സാധാരണ വളരെ ആക്രമണകാരിയായ രാജദ്രാവകത്തോട് പോലും പ്രവർത്തിക്കുന്നില്ല. ഹൈഡ്രോഫ്ലൂറിക് അമ്ലം, ഫ്ലൂറൈഡ് അയോൺ, സൾഫർ ട്രൈയോക്സൈഡ് അടങ്ങുന്ന ലായനി, പൊട്ടാസ്യം ഹൈഡ്രോക്സൈഡ് ലായനി എന്നിവയിൽ ടാന്റാലം ലയിക്കുന്നു. ഇതിന്റെ ഉയർന്ന ദ്രവണാങ്കം 3017 °C ആണ്(ക്വഥനാങ്കം 5458 °). ലോഹങ്ങളിൽ ടംഗ്സ്റ്റൺ, റെനിയം എന്നിവയ്ക്കും മറ്റ് മൂലകങ്ങളിൽ കാർബണിനും മാത്രമേ ഇതിനേക്കാൾ ഉയർന്ന ക്വഥനാങ്കമുള്ളൂ.
[തിരുത്തുക] ഉപയോഗങ്ങൾ
പൊടിച്ച രൂപത്തിലുള്ള ടാന്റലത്തിന്റെ മുഖ്യ ഉപയോഗം ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഭാഗങ്ങളിലാണ്. പ്രധാനമായും കപ്പാസിറ്ററുകളിലും ശക്തികൂടിയ പ്രതിരോധകങ്ങളിലുമാണിത്.
ഉയർന്ന ദ്രവണാങ്കമുള്ള ലോഹസങ്കരങ്ങളുടെ നിർമ്മാണത്തിൽ ടാന്റാലം ഉപയോഗിക്കുന്നു. ഇത്തരം ലോഹസങ്കരങ്ങൾ ബലമേറിയതും മികച്ച ഡക്ടിലിറ്റി ഉള്ളവയുമായിരിക്കും.
ശരീരദ്രവങ്ങളുമായി പ്രവർത്തിക്കാത്ത ലോഹമായതിനാൽ ശസ്ത്രക്രീയാ ഉപകരണങ്ങളുടേയും കൃത്രിമ ശരീര ഭാഗങ്ങളുടേയും നിർമ്മാണത്തിൽ ടാന്റാലം ഉപയോഗികാറുണ്ട്.
[തിരുത്തുക] ചരിത്രം
ആൻഡെർസ് എക്ബെർഗ് ആണ് ആദ്യമായി ടാന്റാലം കണ്ടെത്തിയത്. 1802ൽ സ്വീഡനിൽവച്ചായിരുന്നു അത്. 1802ൽ ജോൻസ് ബെർസീലിയസ് ആദ്യമായി ഈ ലോഹം വേർതിരിച്ചെടുത്തു. 1844 വരെ പല രസതന്ത്രജ്ഞരും കരുതിയിരുന്നത് ടാന്റാലവും നിയോബിയവും ഒരേ മൂലകമാണെന്നാണ്. ആദ്യകാല ഗവേഷകർക്ക് അശുദ്ധരൂപത്തുലുള്ള ലോഹമേ നിർമ്മിക്കാൻ കഴിഞ്ഞിരുന്നുള്ളൂ. 1903ൽ വെർനർ വോൺ ബോൾട്ടൻ ആണ് ആദ്യമായി താരതമ്യേന ശുദ്ധവും ഡക്ടൈലുമായ ടാന്റാലം വേർതിരിച്ചെടുത്തത്. ടംഗ്സ്റ്റൺ ആ സ്ഥാനം നേടും വരെ ബൾബ് ഫിലമെന്റായി ടാന്റാലം ഉപയോഗിച്ചിരുന്നു.
[തിരുത്തുക] സാന്നിദ്ധ്യം
ടാന്റലം പ്രധാനമായും കാണപ്പെടുന്നത് ടാന്റലൈറ്റ് [(Fe, Mn) Ta2O6], മൈക്രോലൈറ്റ്, യൂക്സുനൈറ്റ് എന്നീ ധാതുക്കളിലാണ് (മറ്റ് ധാതുക്കൾ: സമർസ്കൈറ്റ്, ഫെർഗുസോണൈറ്റ്)
ടാന്റാലിയം അയിര് ഖനനം ചെയ്യപ്പെടുന്നത് എത്യോപ്യ, ഓസ്ട്രേലിയ, ബ്രസീൽ, ഈജിപ്റ്റ്, കാനഡ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, മൊസാംബിക്, നൈജീരിയ, നമീബിയ, പോർചുഗൽ, മലേഷ്യ, തായ്‌ലാന്റ് എന്നീ രാജ്യങ്ങളിലാണ്.
| H | He | ||||||||||||||||||||||||||||||
| Li | Be | B | C | N | O | F | Ne | ||||||||||||||||||||||||
| Na | Mg | Al | Si | P | S | Cl | Ar | ||||||||||||||||||||||||
| K | Ca | Sc | Ti | V | Cr | Mn | Fe | Co | Ni | Cu | Zn | Ga | Ge | As | Se | Br | Kr | ||||||||||||||
| Rb | Sr | Y | Zr | Nb | Mo | Tc | Ru | Rh | Pd | Ag | Cd | In | Sn | Sb | Te | I | Xe | ||||||||||||||
| Cs | Ba | La | Ce | Pr | Nd | Pm | Sm | Eu | Gd | Tb | Dy | Ho | Er | Tm | Yb | Lu | Hf | Ta | W | Re | Os | Ir | Pt | Au | Hg | Tl | Pb | Bi | Po | At | Rn |
| Fr | Ra | Ac | Th | Pa | U | Np | Pu | Am | Cm | Bk | Cf | Es | Fm | Md | No | Lr | Rf | Db | Sg | Bh | Hs | Mt | Ds | Rg | Cn | Uut | Uuq | Uup | Uuh | Uus | Uuo |
| ക്ഷാര ലോഹങ്ങൾ | ആൽക്കലൈൻ ലോഹങ്ങൾ | ലാന്തനൈഡുകൾ | ആക്റ്റിനൈഡുകൾ | സംക്രമണ ലോഹങ്ങൾ | മറ്റു ലോഹങ്ങൾ | അർദ്ധലോഹങ്ങൾ | അലോഹങ്ങൾ | ഹാലൊജനുകൾ | ഉൽകൃഷ്ട വാതകങ്ങൾ | രാസസ്വഭാവം കൃത്യമായി മനസ്സിലാക്കാൻ പറ്റിയിട്ടില്ലാത്ത മൂലകങ്ങൾ |