ലോഹസങ്കരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

രണ്ടോ അതിലധികമോ മൂലകങ്ങള്‍ ചേര്‍ന്നതും അതിലൊന്നെങ്കിലും ലോഹമായതുമായ പദാര്‍ത്ഥമാണ് ലോഹസങ്കരം. ലോഹങ്ങളെ മറ്റ് മൂലകങ്ങളുമായി കൂട്ടിച്ചേര്‍ത്ത് ലോഹസങ്കരങ്ങള്‍ നിര്‍മ്മിക്കാം. ഉരുക്ക്, പിച്ചള, ഓട്(വെങ്കലം) തുടങ്ങിയവയെല്ലാം ലോഹസങ്കരങ്ങളാണ്. ലോഹസങ്കരങ്ങള്‍ക്ക് ഘടകലോഹത്തില്‍ നിന്നും വ്യത്യസ്ഥമായ സ്വഭാവസവിശേഷതകള്‍ ഉണ്ടായിരിക്കും. ഡുറാലുമിന്‍ എന്ന അലൂമിനിയം ലോഹസങ്കരത്തിന് അലൂമിനിയത്തേക്കാള്‍ കാഠിന്യവും ഉറപ്പും ബലവും ഉണ്ട്. ഇരുമ്പിന്റെ സങ്കരമായ സ്റ്റെയിന്‍ലെസ്സ് സ്റ്റീല്‍ തുരുമ്പിക്കുകയില്ല. എന്നാല്‍ ഇരുമ്പ് വേഗം തുരുമ്പിക്കുന്നു. ശുദ്ധമായ ലോഹത്തേക്കാള്‍ പ്രചാരമുള്ളത് കൂട്ടുലോഹങ്ങള്‍ക്കാണ്. ലോഹസങ്കരങ്ങളുടെ പ്രത്യേകതകള്‍

  1. ഘടകലോഹങ്ങളേക്കാള്‍ ബലം
  2. ഘടകലോഹങ്ങളേക്കാള്‍ കുറഞ്ഞ താപചാലകതയും വൈദ്യുതചാലകതയും
  3. ഘടകലോഹങ്ങളേക്കാള്‍ ലോഹനാശനത്തെ ചെറുക്കാനുള്ള കഴിവ്
  4. ഘടകലോഹങ്ങളേക്കാള്‍ കുറഞ്ഞ ദ്രവണാങ്കം

ഉള്ളടക്കം

[തിരുത്തുക] ചില ലോഹസങ്കരങ്ങള്‍

[തിരുത്തുക] ഉരുക്ക്

ഇരുമ്പും കാര്‍ബണും ചേര്‍ന്ന കൂട്ടു ലോഹമാണ് ഉരുക്ക്. ഇരുമ്പിനേക്കാളും കൂടുതല്‍ ഉപയോഗം ഉരുക്കിനാണ്. ബലവും കാഠിന്യവും കൂടും

ഉരുക്ക് ഇരുമ്പും കാര്‍ബണും ചേര്‍ന്ന കൂട്ടു ലോഹമാണ് ഉരുക്ക്,കാര്‍ബണിന്റെ അളവ് 0.02%-നും 2.14%നും ഇടയിലായിരിക്കും

[തിരുത്തുക] പിച്ചള

ചെമ്പിന്റെയും നാകം അഥവാ സിങ്കിന്റെയും ഒരു ലോഹസങ്കരമാണ് പിത്തള അഥവാ പിച്ചള.

[തിരുത്തുക] ഓട്(വെങ്കലം)

ചെമ്പും വെളുത്തീയവും ചേര്‍ന്ന ഒരു ലോഹസങ്കരമാണ് വെങ്കലം അഥവാ ഓട് (Bronze). പാത്രങ്ങളും ശില്പ്പങ്ങളും നിര്‍മ്മിക്കുന്നതിന്‌ വെങ്കലം ധാരാളമായി പുരാതനകാലം മുതല്‍ക്കേ ഉപയോഗിക്കുന്നു.

"http://ml.wikipedia.org/wiki/%E0%B4%B2%E0%B5%8B%E0%B4%B9%E0%B4%B8%E0%B4%99%E0%B5%8D%E0%B4%95%E0%B4%B0%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം