റോഡിയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

45 റുഥീനിയംറോഡിയംpalladium
Co

Rh

Ir
Rh-TableImage.png
വിവരണം
പേര്, പ്രതീകം, അണുസംഖ്യ റോഡിയം, Rh, 45
കുടുംബം സംക്രമണ ലോഹങ്ങള്‍
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് 9, 5, d
Appearance വെള്ളികലര്‍ന്ന വെള്ള മെറ്റാലിക് നിറം
Rh,45.jpg
സാധാരണ ആറ്റോമിക ഭാരം 102.90550(2)  g·mol−1
ഇലക്ട്രോണ്‍ വിന്യാസം [Kr] 4d8 5s1
ഓരോ ഷെല്ലിലേയും
ഇലക്ട്രോണുകള്‍
2, 8, 18, 16, 1
ഭൗതികസ്വഭാവങ്ങള്‍
Phase solid
സാന്ദ്രത (near r.t.) 12.41  g·cm−3
ദ്രവണാങ്കത്തിലെ
ദ്രാവക സാന്ദ്രത
10.7  g·cm−3
ദ്രവണാങ്കം 2237 K
(1964 °C, 3567 °F)
ക്വഥനാങ്കം 3968 K
(3695 °C, 6683 °F)
ദ്രവീകരണ ലീനതാപം 26.59  kJ·mol−1
ബാഷ്പീകരണ ലീനതാപം 494  kJ·mol−1
Heat capacity (25 °C) 24.98  J·mol−1·K−1
Vapor pressure
P(Pa) 1 10 100 1 k 10 k 100 k
at T(K) 2288 2496 2749 3063 3405 3997
Atomic properties
ക്രിസ്റ്റല്‍ ഘടന cubic face centered
ഓക്സീകരണാവസ്ഥകള്‍ 4, 3, 2, 1[1]
(amphoteric oxide)
ഇലക്ട്രോനെഗറ്റീവിറ്റി 2.28 (Pauling scale)
Ionization energies 1st: 719.7 kJ/mol
2nd: 1740 kJ/mol
3rd: 2997 kJ/mol
Atomic radius 135pm
Atomic radius (calc.) 173  pm
Covalent radius 135  pm
Miscellaneous
Magnetic ordering no data
വൈദ്യുത പ്രതിരോധം (0 °C) 43.3 nΩ·m
താപ ചാലകത (300 K) 150  W·m−1·K−1
Thermal expansion (25 °C) 8.2  µm·m−1·K−1
Speed of sound (thin rod) (20 °C) 4700 m/s
Young's modulus 380  GPa
Shear modulus 150  GPa
Bulk modulus 275  GPa
Poisson ratio 0.26
Mohs hardness 6.0
Vickers hardness 1246  MPa
Brinell hardness 1100  MPa
CAS registry number 7440-16-6
Selected isotopes
Main article: Isotopes of റോഡിയം
iso NA half-life DM DE (MeV) DP
99Rh syn 16.1 d ε - 99Ru
γ 0.089, 0.353,
0.528
-
101mRh syn 4.34 d ε - 101Ru
IT 0.157 101Rh
γ 0.306, 0.545 -
101Rh syn 3.3 y ε - 101Ru
γ 0.127, 0.198,
0.325
-
102mRh syn 2.9 y ε - 102Ru
γ 0.475, 0.631,
0.697, 1.046
-
102Rh syn 207 d ε - 102Ru
β+ 0.826, 1.301 102Ru
β- 1.151 102Pd
γ 0.475, 0.628 -
103Rh 100% 103Rh is stable with 58 neutrons
105Rh syn 35.36 h β- 0.247, 0.260,
0.566
105Pd
γ 0.306, 0.318 -
അവലംബങ്ങള്‍

അണുസംഖ്യ 45 ആയ മൂലകമാണ് റോഡിയം. Rh ആണ് ആവര്‍ത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. വെള്ളികലര്‍ന്ന വെള്ള നിറമുള്ള ഈ സംക്രമണ ലോഹം വളരെ കാഠിന്യമേറിയതാണ്. പ്ലാറ്റിനം കുടുംബത്തില്‍ ഉള്‍പ്പെടുന്നു. പ്ലാറ്റിനം അയിരുകളില്‍ ഈ ലോഹം കാണപ്പെടുന്നു. പ്ലാറ്റിനത്തോടൊപ്പം ലോഹസങ്കരങ്ങളിലും, ഉല്‍‌പ്രേരകമായും ഉപയോഗിക്കുന്നു. സാധാരണയായി ലോകത്തിലെ ഏറ്റവും വിലകൂടിയ ലോഹം റോഡിയമാണ്.

ഉള്ളടക്കം

[തിരുത്തുക] ശ്രദ്ധേയമായ സ്വഭാവസവിശേഷതകള്‍

വെള്ളികലര്‍ന്ന വെള്ള നിറമുള്ളതും കാഠിന്യമേറിയതുമായ ഈ ലോഹം വളരെ കാലം നിലനില്‍ക്കുന്നതും ഉയര്‍ന്ന റിഫ്ലക്ടന്‍സ് ഉള്ളതുമാണ്. സാധാരണയായി ചൂടാക്കിയാല്‍പ്പോലും ഓക്സൈഡുകളെ നിര്‍മിക്കുന്നില്ല. റോഡിയം ദ്രവണാങ്കത്തിലെത്തുമ്പോള്‍ അന്തരീക്ഷത്തില്‍നിന്ന് ഓക്സിജന്‍ സ്വീകരിക്കുമെങ്കിലും വീണ്ടും ഖരാവസ്ഥയിലഅകുമ്പോള്‍ ഈ ഓക്സിജന്‍ സ്വതന്ത്രമാക്കപ്പെടുന്നു. റോഡിയത്തിന് പ്ലാറ്റിനത്തേക്കാള്‍ ഉയര്‍ന്ന ദ്രവണാങ്കവും താഴ്ന്ന സാന്ദ്രതയുമുണ്ട്. അമ്ലങ്ങളില്‍ ഇതിന് നാശനം സംഭവിക്കുന്നില്ല. നൈട്രിക് അമ്ലത്തില്‍ പൂര്‍ണമായും അലേയമാണ്. രാജദ്രാവകത്തില്‍ ചെറിയ അളവില്‍ ലയിക്കുന്നു. പൊടിച്ച രൂപത്തിലുള്ള റോഡിയത്തെ സള്‍ഫ്യൂറിക് അമ്ലവുമായി പ്രവര്‍ത്തിപ്പിച്ചാല്‍ മാത്രമേ അതിനെ പൂര്‍ണമായി ലയിപ്പിക്കാനാവൂ.

[തിരുത്തുക] ഉപയോഗങ്ങള്‍

പ്ലാറ്റിനം, പലാഡിയം എന്നിവയുടെ കാഠിന്യം വര്‍ദ്ധിപ്പിക്കുന്നതിനായി സങ്കര ഘടകമായി റോഡിയത്തെ ഉപയോഗിക്കുന്നു. ഈ ലോഹം ഫര്‍ണസുകള്‍, ആകാശനൗകകളിലെ സ്പാര്‍ക്ക് പ്ലഗ്ഗുകളിലെ ഇലക്ട്രോഡുകള്‍, പരീക്ഷണശാലയിലെ ക്രൂസിബിളുകള്‍ എന്നിവയുടെ നിര്‍മാണത്തില്‍ ഉപയോഗിക്കുന്നു.

മറ്റ് ഉപയോഗങ്ങള്‍:

[തിരുത്തുക] ചരിത്രം

റോസ് എന്നര്‍ത്ഥമുള്ള റോഡോണ്‍ എന്ന ഗ്രീക്ക് പദത്തില്‍‍നിന്നാണ് റോഡിയം എന്ന പേരിന്റെ ഉദ്ഭവം. 1803ല്‍ വില്യം ഹൈഡി വൊളാസ്റ്റന്‍ എന്ന ശാസ്ത്രജ്ഞനാണ് റോഡിയം കണ്ടെത്തിയത്. അദ്ദേഹം പലേഡിയം കണ്ടെത്തിയതിന് തൊട്ട്‌പിന്നാലെയായിരുന്നു ഈ കണ്ടുപിടുത്തം. തെക്കേ അമേരിക്കയില്‍നിന്ന് നേടിയതെന്ന് കരുതപ്പെടുന്ന അസംസ്കൃത പ്ലാറ്റിനം ഉപയോഗിച്ച് ഇംഗ്ലണ്ടില്‍ വച്ചാണ് അദ്ദേഹം ഈ കണ്ടെത്തല്‍ നടത്തിയത്.

റോഡിയത്തിന്റെ നിര്‍മാണപ്രവര്‍ത്തനത്തില്‍ അദ്ദേഹം ആദ്യമായി പ്ലാറ്റിനം അയിരിനെ രാജദ്രാവകത്തില്‍ ലയിപ്പിച്ചു. അപ്പോള്‍ ലഭിച്ച അമ്ലത്തെ സോഡിയം ഹൈഡ്രോക്സൈഡ് ഉപയോഗിച്ച് നിര്‍‌വീര്യമാക്കി. അമോണിയം ക്ലോറൈഡ് ഉപയോഗിച്ച് അമോNiയം ക്ലോറോ പ്ലാറ്റിനേറ്റിന്റെ രൂപത്തില്‍ പ്ലാറ്റിനത്തെ വേര്‍തിരിച്ചെടുത്തു. മെര്‍കുറിക് സയനൈഡ് പ്രവര്‍ത്തിപ്പിച്ച് പലേഡിയം സയനൈഡിന്റെ രൂപത്തില്‍ പലേഡിയത്തേയും പുറന്തള്ളി. അവശേഷിച്ച രാസപദാര്‍ത്ഥം ചുവന്ന നിറത്തിലുള്ള റോഡിയം(III) ക്ലോറൈഡ് ആയിരുന്നു. ആ ചുവന്ന നിറം മൂലമാണ് മൂലകത്തിന് റോഡിയം എന്ന പേര് ലഭിച്ചത്. പിന്നീറ്റ് ഹൈഡ്രജന്‍ വാതകം ഉപയോഗിച്ചുള്ള നിരോക്സീകരണം വഴി റോഡിയം ലോഹത്തെ വേര്‍തിരിച്ചെടുത്തു.

[തിരുത്തുക] അവലംബം

  1. Rhodium: rhodium(I) fluoride compound data. OpenMOPAC.net. ശേഖരിച്ചത് 2007-12-10.
"http://ml.wikipedia.org/wiki/%E0%B4%B1%E0%B5%8B%E0%B4%A1%E0%B4%BF%E0%B4%AF%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം