ടെലൂറിയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
52 antimonytelluriumiodine
Se

Te

Po
വിവരണം
പേര്, പ്രതീകം, അണുസംഖ്യ tellurium, Te, 52
കുടുംബം metalloids
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് 16, 5, p
Appearance silvery lustrous gray
സാധാരണ ആറ്റോമിക ഭാരം 127.60(3)  g·mol−1
ഇലക്ട്രോൺ വിന്യാസം [Kr] 5s2 4d10 5p4
ഓരോ ഷെല്ലിലേയും
ഇലക്ട്രോണുകൾ
2, 8, 18, 18, 6
ഭൗതികസ്വഭാവങ്ങൾ
Phase solid
സാന്ദ്രത (near r.t.) 6.24  g·cm−3
ദ്രവണാങ്കത്തിലെ
ദ്രാവക സാന്ദ്രത
5.70  g·cm−3
ദ്രവണാങ്കം 722.66 K
(449.51 °C, 841.12 °F)
ക്വഥനാങ്കം 1261 K
(988 °C, 1810 °F)
ദ്രവീകരണ ലീനതാപം 17.49  kJ·mol−1
ബാഷ്പീകരണ ലീനതാപം 114.1  kJ·mol−1
Heat capacity (25 °C) 25.73  J·mol−1·K−1
Vapor pressure
P(Pa) 1 10 100 1 k 10 k 100 k
at T(K)     (775) (888) 1042 1266
Atomic properties
ക്രിസ്റ്റൽ ഘടന hexagonal
ഓക്സീകരണാവസ്ഥകൾ ±2, 4, 6
(mildly acidic oxide)
ഇലക്ട്രോനെഗറ്റീവിറ്റി 2.1 (Pauling scale)
അയോണീകരണ
ഊർജ്ജങ്ങൾ

(more)
1st:  869.3  kJ·mol−1
2nd:  1790  kJ·mol−1
3rd:  2698  kJ·mol−1
Atomic radius 140pm
Atomic radius (calc.) 123  pm
Covalent radius 135  pm
Van der Waals radius 206 pm
Miscellaneous
Magnetic ordering nonmagnetic
താപ ചാലകത (300 K)
(1.97–3.38)  W·m−1·K−1
Speed of sound (thin rod) (20 °C) 2610 m/s
Young's modulus 43  GPa
Shear modulus 16  GPa
Bulk modulus 65  GPa
Mohs hardness 2.25
Brinell hardness 180  MPa
CAS registry number 13494-80-9
Selected isotopes
Main article: Isotopes of ടെലൂറിയം
iso NA half-life DM DE (MeV) DP
120Te 0.09% >2.2×1016y ε ε 1.701 120Sn
121Te syn 16.78 d ε 1.040 121Sb
122Te 2.55% stable
123Te 0.89% >1.0×1013 y ε 0.051 123Sb
124Te 4.74% stable
125Te 7.07% stable
126Te 18.84% stable
127Te syn 9.35 h β- 0.698 127I
128Te 31.74% 2.2×1024 y ββ 0.867 128Xe
129Te syn 69.6 min β- 1.498 129I
130Te 34.08% 7.9×1020 y ββ 2.528 130Xe
അവലംബങ്ങൾ

അണുസംഖ്യ 52 ആയ മൂലകമാണ് ടെലൂറിയം. Te ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. വെള്ളി കലർന്ന വെള്ള നിറമുള്ളതും ബലം പ്രയോഗിച്ചാൽ പൊട്ടിപ്പോകുനതുമായ ഒരു അർദ്ധലോഹമാണിത്. ടിന്നുമായി രൂപസാദൃശ്യമുള്ള ടെല്ലൂറിയത്തിന് രാസപരമായി സെലീനിയം, സൾഫർ എന്നിവയുമായി സാമ്യമുണ്ട്. സാധാരണയായി മൂലക രൂപത്തിലുള്ള പരലുകളായാണ് ഇത് കാണപ്പെടുന്നത്. ഭൂമിയിൽ സുലഭം അല്ലെങ്കിലും പ്രപഞ്ചമൊട്ടാകെ ഇതു സാധാരണയായി കാണപ്പെടുന്നു. ലഭ്യത കുറയാൻ ഉള്ള കാരണങ്ങൾ ഉയർന്ന അണുസഖ്യയും കൂടാതെ ഹൈഡ്രൈഡ് സംയുക്തങ്ങളുടെ രൂപീകരണവും ആണെന്നു കരുതപ്പെടുന്നു. ബാഷ്പീകരണ സ്വഭാവം ഉള്ള ഇത്തരം ഹൈഡ്രൈഡുകൾ, ഭൂമിയുടെ അത്യൂഷ്മാവിലുള്ള രൂപീകരണ സമയത്ത് ബഹിരാകാശത്തേക്ക് സഞ്ചരിച്ച് നഷ്ടപെട്ടിരിക്കാം. ഈ അർദ്ധലോഹത്തിന്റെ പ്രധാന ഉപയോഗം ലോഹസങ്കരങ്ങളിലും അർദ്ധചാലകങ്ങളിലുമാണ്.

ശ്രദ്ധേയമായ സ്വഭാവസവിശേഷതകൾ[തിരുത്തുക]

അത്യപൂർവമായ ടെലൂറിയം ഭൂമിയിൽ ഏറ്റവും ദുർലഭമായ ഒമ്പത് മൂലകങ്ങളിൽ ഒന്നാണ്. ഓക്സിജൻ, സൾഫർ, സെലീനിയം, പൊളോണിയം എന്നിവ അടങ്ങുന്ന കാൽകൊജൻ (chalcogen) കുടുംബത്തിലാണ് ടെലൂറിയം ഉൾപ്പെടുന്നത്.

പരൽ രൂപത്തിലായിരിക്കുമ്പോൾ വെള്ളി കലർന്ന വെള്ള നിറമാണിതിന്. ശുദ്ധ രൂപത്തിൽ ഇതിന് ഒരു മെറ്റാലിക് തിളക്കമുണ്ട്. ബലം പ്രയോഗിച്ചാൽ പൊട്ടിപ്പോവുന്നതും എളുപ്പത്തിൽ പൊടിക്കാവുന്നതുമായ ഒരു അർദ്ധലോഹമാണിത്.

128Te എന്ന ടെലൂറിയം ഐസോടോപ്പ് ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടുള്ള എല്ലാ റേഡിയോആൿറ്റീവ് ഐസോടോപ്പുകളിലും വച്ച് ഏറ്റവും ഉയർന്ന അർധായുസ്സുള്ളതാണ് (2.2 × 1024 വർഷങ്ങൾ).

ചരിത്രം[തിരുത്തുക]

1782-ൽ ട്രാൻസിൽവാനിയയിലെ നഗിസ്‌സെബെനിൽ വച്ച് ഹംഗേറിയൻ ശാസ്ത്രജ്ഞനായ ഫ്രാൻസ്-ജോസഫ് മുള്ളർ ആണ് ടെലൂറിയം കണ്ടെത്തിയത്. 1789-ൽ മറ്റൊരു ഹംഗേറിയൻ ശാത്രജ്ഞനായ പാൽ കിറ്റൈബെൽ ഈ മൂലകം സ്വതന്ത്രമായ പരീക്ഷണങ്ങളിലൂടെ കണ്ടെത്തിയെങ്കിലും പിന്നീട് അദ്ദേഹം മൂലകത്തിന്റെ ഉപജ്ഞാതാവ് എന്ന അവകാശം മുള്ളർക്ക് വിട്ടുകൊടുത്തു. ഈ മൂലകം ആദ്യമായി വേർതിരിച്ചെടുത്ത മാർട്ടിൻ ഹയ്ൻ‌റിഷ് ക്ലപ്രൊത് എന്ന ശാസ്ത്രജ്ഞൻ 1798-ൽ മൂലകത്തെ ടെലൂറിയം എന്ന് നാമകരണം ചെയ്തു.

സാന്നിദ്ധ്യം[തിരുത്തുക]

ഭൂമിയുടെ പുറം പാളിയിൽ ടെലൂറിയത്തിന്റെ ലഭ്യത പ്ലാറ്റിനത്തിന്റേതിനേക്കാൾ കുറവാണ്. അമൂല്യ ലോഹങ്ങളെ (precious metals) മാറ്റി നിർത്തിയാൽ ഭൂമിയുടെ പുറം പാളിയിലെ സ്ഥിരതയുള്ള ഖര മൂലകങ്ങളിൽ ഏറ്റവും അപൂർവമായത് ടെലൂറിയമാണ്. പ്ലാറ്റിനത്തിന്റെ ലഭ്യത 5 മുതൽ 37 ppb ആയിരിക്കുമ്പോൾ 1 മുതൽ 5 ppb വരെയാണ് ടെലൂറിയത്തിന്റെ ലഭ്യത.

"https://ml.wikipedia.org/w/index.php?title=ടെലൂറിയം&oldid=3548606" എന്ന താളിൽനിന്ന് ശേഖരിച്ചത്